രചന : ശ്രീക്കുട്ടൻ ✍️
ഓർമതൻ പുസ്തകം മെല്ലെ തുറന്നപ്പോൾ
ആദ്യത്തെ പാഠം ടീച്ചർ.
ചൂരലിൽ കോർത്തൊരു നാളുകൾ വന്നപ്പോ
ചിലദിനം പേടിയിൽ മുങ്ങി.
ദേഷ്യം തിളങ്ങുന്ന ആ മുഖത്തും
ഒരു സ്നേഹ ചിരിയുടെ പൊയ്കയുണ്ട്.
പലരുണ്ട് പലവിധം പലതരത്തിൽ
ഉള്ളിൽ എല്ലാവർക്കും സ്നേഹമുണ്ട്.
തല്ലി പഠിപ്പിച്ചും ചൊല്ലി പഠിപ്പിച്ചും
ചേർത്ത് പിടിച്ചവർ ടീച്ചർ.
കാലങ്ങളൊക്കെയും പോയ് മറഞ്ഞെന്നാലും ഉള്ളിലേ
ബഹുമാനം പോയതില്ല.
എത്ര വളർന്നാലും എവിടെ നിന്നാലും
ഓർമയിൽ നിറമേകും ടീച്ചർ.
ടീച്ചറെ കാണുമ്പോൾ കുട്ടിയാകും മനം
ഒരു കുഞ്ഞിനെ പോൽ പതുങ്ങി നിൽക്കും.
ജീവിതം എന്നൊരു സഞ്ചാരപാതയിൽ
ആദ്യം വെളിച്ചമായ് വന്നവരെ..
ഓർക്കുന്നു ഞാനിന്നു ചേർത്ത് പിടിക്കുന്നു
മനസാലെ കാലിൽ വണങ്ങിടുന്നു.

