ചില ആളുകൾ ഇങ്ങനെയാണ്
ആരെയും അംഗീകരിക്കില്ല..
ഇഷ്ടപെടാത്ത ആൾ
ഒരു കാര്യം ചെയ്‌താൽ
അതിൽ നൂറു കുറ്റങ്ങൾ
കണ്ടെത്തും
അതെ കാര്യം ഇഷ്ടപെടുന്ന
ആൾ ചെയ്തുനോക്കൂ
ഒരു കുറ്റവുമുണ്ടാകില്ല..
അത്തരം ആളുകൾ
സ്വന്തം മേന്മയെ
പുകഴ്ത്തി മറ്റുള്ളവരെ
കുറ്റപെടുത്തി കൊണ്ടിരിക്കും..
ഇത്തരക്കാർക്ക് സ്വന്തം കാര്യം നോക്കുന്നതിനേക്കാൾ ഇഷ്ടം
മറ്റുള്ളവരുടെ കാര്യങ്ങൾ
കണ്ടുപിടിക്കാനാണ്..
പഴയ ആളുകൾ പറയും
അവനവന്റെ കാലിലെ
മന്ത് നോക്കാതെ
മറ്റവന്റെ കാലിലെ മന്ത്
ചൂണ്ടികാണിച്ചു
ആ പോണു മന്തുകാലൻ
എന്ന് പറയും
ഇത്തരക്കാർ.
എല്ലാവരും കൂടിനിൽക്കുമ്പോൾ
അവരെ ശ്രദ്ധിക്കാതെ
വേറൊരാളുടെ
കൈപിടിച്ച് നോക്കു..
അപ്പോൾ കുരുപൊട്ടുന്നത് കാണാം..
കൈ കൊടുത്ത ആൾക്കും
കൈ പിടിച്ച ആൾക്കും
ഇല്ലാത്ത കുറ്റങ്ങൾ ഉണ്ടാവില്ല..
ഒരൊറ്റ നിമിഷം കൊണ്ട്
ഈ രണ്ടുപേർക്കും
അവിഹിത ഗർഭം ഉണ്ടായത്
അലസിപ്പിച്ചു കളഞ്ഞു
എന്നടക്കം
നാലുപേരോട് പറയും..
നമ്മളെ ഒരു തരത്തിലും
അംഗീകരിക്കാൻ
ഇഷ്ടപെടാത്ത ഒരാൾ..
ഓഓഓ…
നീ വലിയ എഴുത്തുക്കാരിയാണ്
എന്ന് പറയുന്നത് കേട്ടുലോ
ഞാനും നിന്റെ ബുക്ക്
വായിച്ചു..
എന്തെഴുത്താണിത്..
ഇതാണോ എഴുത്ത്..
അതൊക്കെ എന്റെ അനിയത്തി.
. അവളുടെ എഴുത്തുണ്ടല്ലോ..
ഹോ.. അതാണ് എഴുത്ത്.
മുഖത്ത് പുച്ഛഭാവം..
ഇത്തരക്കാർക്ക് വേറെയൊരു
സ്വഭാവം കൂടിയുണ്ട്
തനിക്കില്ലാത്ത സ്ഥാനം
മറ്റൊരാൾക്ക്‌ കിട്ടരുത്
അതിനുവേണ്ടി എന്തു നാറിയ
കളിയും കളിക്കും
എന്നിട്ട്
ഒന്നുമറിയാത്ത പോലെ
മാറിനിൽക്കും.
ആട്ടം അറിയാതെ
കളി കാണുന്നവർ
കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു
കൊണ്ടിരിക്കു..
ഇന്ന് നീയാണെങ്കിൽ
നാളെ ഞാനാണെന്നോർക്കാതെ..

By ivayana

Leave a Reply

Your email address will not be published. Required fields are marked *