ഇന്നലെയെന്നോ കൊഴിഞ്ഞൊരാ കനവിന്റെ-
കണ്ണീരുറഞ്ഞൊരീ മൺവീഥികളിൽ…
അറിയാതെ പോയൊരു ഗന്ധമായ് നിൽപ്പുണ്ടീ-
അരികിലായ് ഇന്നും വസന്തകാലം…
(ഇന്നലെയെന്നോ…)

കൈയെത്തിപ്പിടിക്കുവാൻ വെമ്പുന്ന ദൂരത്തെ-
കാലം കപടമായ് വിഭജിക്കവേ…
ഉള്ളിലുണരുന്ന മോഹങ്ങൾക്കെല്ലാം-
വിളിപ്പാടകലെയൊരു സാക്ഷിയുണ്ടാവാം…
(ഇന്നലെയെന്നോ…)

മൗനത്തിൻ കടലിൽ തുഴയാതെ നിൽക്കുന്ന-
വാക്കിൻ തരികൾ തപസ്സു ചെയ്യെ…
ഹൃദയത്തിൻ തുടിപ്പിലൊരു താളമായ് മാറുന്നു-
അകലെയാണെന്നു നാം കരുതിയ സത്യം…
(ഇന്നലെയെന്നോ…)

തീരവും തിരയും പുണരുന്ന വേളയിൽ-
തീരമറിയുന്നു തിരയുടെ ഗദ്ഗദം…
അരികിലുണ്ടെങ്കിലും അറിയാതെ പോകുന്ന-
അനുകമ്പ വറ്റിയ ഹൃദയമന്ത്രം…
(ഇന്നലെയെന്നോ…)

തിരയേണ്ട ലോകമേ, ദൂരങ്ങൾ താണ്ടിയീ-
മരുഭൂമി തന്നിലെ മായാജലം…
കണ്ണുതുറന്നൊന്നു നോക്കുക നീ നിൻ-
കരളിലെ തുടിപ്പിൻ വിളിപ്പാടകലെ…
(ഇന്നലെയെന്നോ…)
🌹🌹🌹🌹❤️

By ivayana

Leave a Reply

Your email address will not be published. Required fields are marked *