രചന : രേണു സിദ് ✍
മെക്സിക്കോയിൽ ഫുട്ബോൾ ലോകകപ്പ് തുടങ്ങുമ്പോൾ മെക്സിക്കോ ആരാധകർ പ്രാർത്ഥിക്കുന്ന പ്രശസ്തമായ ഉണ്ണിയേശു ആണിത് പേര്
സാന്റോ നിന്യോ ദെ അതോച്ച ഇത് ഒരു വിശുദ്ധന്റെ പ്രതിമയല്ല ബാലനായ യേശുക്രിസ്തുവിന്റെ ഒരു പ്രത്യേക രൂപമാണ്
മെക്സിക്കോയിലെ കോടിക്കണക്കിന് കത്തോലിക്ക വിശ്വാസികൾ ഈ രൂപത്തെ ഏറെ ഭക്തിയോടെ ആരാധിക്കുന്നു
മധ്യകാലഘട്ടത്തിൽ സ്പെയിനിലെ അതോച്ച പ്രദേശത്ത് -തടവിലാക്കപ്പെട്ടിരുന്ന ക്രിസ്ത്യാനികൾക്ക് – ചെറിയ കുട്ടികൾക്ക് മാത്രമേ ഭക്ഷണം എത്തിക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ അപ്പോൾ ഒരു ചെറിയ ബാലൻ സ്ഥിരമായി തടവുകാർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചുകൊടുക്കുന്നതായി ആളുകൾ കണ്ടു പിന്നീട് ആ ബാലൻ യേശുക്രിസ്തുവാണെന്ന് വിശ്വസിക്കപ്പെട്ടു അതാണ് സാന്റോ നിന്യോ ദെ അതോച്ച ഭക്തിയുടെ അടിസ്ഥാനം പിന്നീട് സ്പാനിഷുകാർ ഈ വിശ്വാസം മെക്സിക്കോയിലേക്ക് കൊണ്ടുവന്നു
മെക്സിക്കോയിൽ ഈ ഉണ്ണിയേശുവിനോട് ആളുകൾ സാധാരണയായി പ്രാർത്ഥിക്കാറുള്ളത് –
യാത്രകളിലെ സുരക്ഷയ്ക്ക്
രോഗശാന്തിക്ക് –
കുടുംബസമാധാനത്തിന് –
കാണാതായവരെ കണ്ടെത്താൻ –
ഖനിത്തൊഴിലാളികളുടെ സംരക്ഷണത്തിന് –
ബുദ്ധിമുട്ടുകൾ മാറാൻ –
ജീവിതവിജയത്തിനും ഭാഗ്യത്തിനും –
എന്നിവയ്ക്കാണ് പലരും തങ്ങളുടെ പ്രാർത്ഥനയ്ക്ക് ഫലം ലഭിച്ചുവെന്ന് വിശ്വസിച്ച് നന്ദിപ്രകടനമായി വഴിപാടുകളും സമർപ്പിക്കാറുണ്ട്
പക്ഷേ ലോകകപ്പ് തുടങ്ങി കഴിഞ്ഞാൽ ഉണ്ണിശോയോടുള്ള പ്രാർത്ഥന ലോകകപ്പിനു വേണ്ടിയാവും മെക്സിക്കോ ദേശീയ ടീമിന്റെ ജേഴ്സി അണിയിച്ച് വിജയത്തിനായി പ്രാർത്ഥിക്കുന്ന പതിവ് തുടങ്ങും
1970-ൽ ആരംഭിച്ച ഈ പാരമ്പര്യം ഇന്നും തുടരുന്നു 2026 ലോകകപ്പിനോടനുബന്ധിച്ച് ആയിരക്കണക്കിന് ആരാധകർ ഫുട്ബോൾ ജേഴ്സിയണിഞ്ഞ ഉണ്ണിയേശുവിന് മുന്നിൽ പ്രാർത്ഥിക്കുന്നുണ്ട്
ഈ ഭക്തി പ്രധാനമായും മെക്സിക്കൻ ജനങ്ങളുടെയും കുടിയേറ്റ സമൂഹങ്ങളുടെയും ഇടയിലാണ് ഉള്ളതെങ്കിലും നിരവധി രാഷ്ട്രീയ നേതാക്കളും കായികതാരങ്ങളും സിനിമാതാരങ്ങളും സ്വകാര്യമായി ഈ ഭക്തി പിന്തുടരുന്നുണ്ട്
ഓരോ വർഷവും ലക്ഷക്കണക്കിന് തീർത്ഥാടകർ മെക്സിക്കോയിലെ സകാറ്റെക്കാസിലെ വിശുദ്ധ കേന്ദ്രത്തിൽ എത്തുന്നുണ്ട്
ഒരു കൗതുകകരമായ കാര്യം
മെക്സിക്കോയിൽ ചില കുടുംബങ്ങൾ വീട്ടിലെ ഉണ്ണിയേശു പ്രതിമകൾക്ക് പ്രത്യേക വസ്ത്രങ്ങൾ തുന്നി അണിയിക്കുകയും, കുടുംബാംഗത്തെപ്പോലെ പരിചരിക്കുകയും ചെയ്യുന്നു അത് അവിടുത്തെ മത-സാംസ്കാരിക ജീവിതത്തിന്റെ ഭാഗമാണത്രെ
ഫുട്ബോൾ അവർക്കൊരു കളി മാത്രമല്ല, ദേശീയ വികാരമാണ് അതുകൊണ്ടുതന്നെ വിജയത്തിനായുള്ള അവരുടെ പ്രാർത്ഥനകളും വിശ്വാസവും ലോകശ്രദ്ധ നേടാറുണ്ട്
എന്താല്ലേ വേൾഡ് കപ്പിൻ്റെ പവർ
