രചന : അഡ്വ : അനൂപ് കുറ്റൂർ ✍️
ആദിയോഗിതന്നാത്മീയദർശനം
ആധാരമായുൾകൊണ്ടധർമ്മം
ആർജ്ജിച്ചോരാചാരാരാധനയേ
ആദരവോടെനേഞ്ചിലേറ്റാനായി.
ആദ്യാന്തമെല്ലാമുപേക്ഷിച്ചവരായി
ആശയൊഴിഞ്ഞാദർശവാദികൾ
ആളുന്നോരുള്ളഗ്‌നികെടുത്താതെ
ആളാകാനായുളളച്ചിന്തയില്ലാതെ.
ആശ്രയമേകുവാനുള്ളയിച്ഛയാൽ
ആശയമായുള്ളോരുയറിവിനാലെ
ആത്മപ്രഭാപൂരിതപ്രേരിതബിംബം
ആജീവനാന്തം ജ്വലിച്ചത്യാഗികൾ.
ആരുമില്ലവർക്കൊരിക്കലുമന്യരായി
ആഢ്യരുമിരപ്പരുമെല്ലാമോരേപ്പോൽ
ആദിത്യവർണ്ണം അടയാളധ്വജമാകെ
ആളിയൊന്നിച്ചുയർത്തുന്നുജ്ജ്വലം.
ആശിസ്സായൊരു ഗുരുപൂർണ്ണിമയിൽ
ആറുയുത്സവങ്ങളിഴുകിച്ചേർത്തിതാ
ആർക്കുമണഞ്ഞംഗമില്ലാതൊത്തു
ആഘോഷമാപ്പരം വൈഭവത്തിനായി .
ആത്മനിഷ്ഠയോടെ സംഘസ്ഥാനിൽ
ആസ്ഥയോടെയാരാധിച്ചീജന്മഭൂമിയേ
ആരാധനയോടർച്ചിച്ച പൂക്കളായാഹാ
ആത്മവീര്യമണയാത്ത ധന്യാത്മാക്കൾ.
ആദ്യാന്തമുഴിഞ്ഞു വച്ചൊരാജീവിതം
ആധിയേറിനരകതുല്യമായിത്തീരിലും
ആധേയമായതോയന്യക്ഷേമാർത്ഥം
ആനമനമോടടിമയായെരിഞ്ഞടങ്ങി.
ആപനത്തിനൊട്ടുമാശയില്ലാതായവർ
ആഹാര്യയാഢംബരയാർത്തിയില്ലാതെ
ആർജ്ജവമായോരുവ്രതനിഷ്ഠയാൽ
ആത്മജ്യോതിസ്സായിയുത്തമപ്രദീപനം.
ആരോടുമൊരുദ്വേഷവുമില്ലാതാകെ
ആയതായമാനസാന്തരത്താലെന്നും
ആശ്വാസമായ സരിത്തിനേപ്പോലെ
ആശ്രയിപ്പോർക്കതിശ്രദ്ധാലുവായി.
ആകരപ്രണിധാനത്തിനായിയെന്നും
ആത്മാനാത്മവിവേക ഗരിമയാലെ
ആത്മീയപ്പരിവർത്തനവിപ്ലവത്തിൽ
ആധാരമാക്കിയോരുയഭിമതിയാൽ.
ആശ്രയിച്ചോർക്കവർ പാദപാദുകം
ആശ്വാസമാംകുളിർക്കാറ്റായൊഴുകി
ആശാസ്യമായോരുത്തമസേവയാൽ
ആരാധ്യരാകിയ സ്വരാഷ്ട്രസേവകർ.
ആനന്ദമോടേയവരേതുരാജ്യത്തിലും
ആത്മാർത്ഥതയോടെ സ്വന്തമെന്ന
ആദരവേറിയ കർമ്മഭൂമീയുപാസന
ആശ്രുപൂജയാലുള്ളോരപദാനമായി.
ആരുമീശ്വരാംശമാണെന്നുന്മയാൽ
ആനമനത്തോടെയുള്ളറിവിനാലെ
ആദാനമായോരാദരവേറുമ്പോളോ
ആരുമന്യരല്ലകമേയുറപ്പിച്ചനുനയം.
ആരോപണത്തേയെല്ലാമതിജീവിച്ച്
ആകുണ്ഠനമില്ലാതെയെതിരിട്ടവർ
ആത്മപൂജയാലെന്നാലഭിമാനികൾ
ആർജിച്ചോരു ഉത്തമശൃംഗേരിയിൽ.
ആയുരാരോഗ്യസൗഖ്യത്തിനായിട്ടു
ആയാസമേറിയ യോഗമുറകളാൽ
ആവർത്തിച്ചുള്ളഭഗീരഥപ്രവർത്തനം
ആയസമായോരു കായബലത്താലും.
ആരെതിർത്താലുമാലക്ഷ്യത്തിലായി
ആദർശമാർഗ്ഗത്തിലായുഗ്രരൂപരായി
ആയുധമേന്താത്തയാത്മനിഷ്ഠയാൽ
ആസന്നമൃത്യവിലുമമരരാത്തീർന്നിടും.
ആര്യരായിയുത്തമഗുണശീലരായവർ
ആലോചിച്ചുറപ്പിച്ചോരുപന്ഥാവിലായി
ആദർശാഗ്‌നിയാലെയാളിയാളിയന്ത്യം
ആദരവോടീയാഴിയിലെരിഞ്ഞടങ്ങുന്നു.
