രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ. ✍️
അയ്യനാരായാത്മബലനൂഴിയിൽ
അകായനായാദിയുഗധ്വനിയായി
അംഗാരമായിയഗ്രജനങ്കനമാകെ
അന്തമില്ലാതെയമരപ്രഭപ്പരക്കുന്നു.
അവനിയിലഴലൊഴിക്കുവാനായി
അവതരിച്ചോരു കലിയുഗവരദൻ
അലിയുവതുയചലാചലങ്ങളിൽ
അപദാനമാകിയഉപകുവാർണൻ.
അടവീനിർമ്മലക്കാന്തിസ്വരൂപൻ
അവനീകല്പനായക്ഷദർശകനായി
അധികാരവുമായധിക്ഷിപ്തർക്കു
അവലംബമായോരാശ്രയഭാവമായി.
അഹംഭാവമില്ലാതത്ത്വമസീദർശനം
അജ്ഞാതമേറിയയവതാരരഹസ്യം
അറിയാനെളുതല്ലദേഹാഭിമാനിക്കു
അതിരില്ലാത്തൊരുയദ്ധ്വാന്തതയായി.
അന്വയപരാശക്തീവിധേയനായയ്യൻ
അതിവിനയാന്വീതഗുണാതീതനായി
അമൃതഭാവമായിയൂഴിലവതാരമായി
അമരപഥദീപ്തിയായിയംബരാന്തം.
അഭാവമാമഭിജനായല്ലലകറ്റീടുവാൻ
അഭിജ്ഞനാനന്ദച്ചിത്തനാരണ്യത്തിൽ
അമംഗളമൊഴിക്കാനഭിവാഞ്ഛയാൽ
അഖിലേശനായി അഭയാദ്രിഗിരിയിൽ.
അഘമകറ്റാനായിയുത്തമോത്തമൻ
അതിതീവ്രവൃതനിഷ്ഠയിലാരുഢൻ
അന്തണകർമ്മത്തിലനുഭാവനാകേ
അദ്വൈതാമൃതദർശനാവേശമായി.
അഭിധാനമയ്യപ്പനായിയനാദിമന്ത്രം
അന്നദാനപ്രഭുവാമാത്മജ്യോതിസ്സ്
അനുഭാവമോടനുഗ്രഹമേകുവാൻ
അറിവിന്നദ്രിയിലായിയിരിക്കുന്നു.
അലങ്കാരമില്ലാത്തസത്താവബോധം
അഖിലതാപസനായിയന്യാക്ഷേമം
അതിബുദ്ധീവിരാടപ്രഭാവിതനാകേ
അപമിതിദ്യുതിയായിയഹർമുഖത്ത്.
അർച്ചാമന്ത്രായാവാഹനാമൂർത്തീ
അഭിഹിതരൗരവമഹർഷീമന്ത്രലയം
അനുഗ്രഹനിദാനമാശബരീഗിരിയിൽ
അഞ്ചിതഭദ്രാദീപമാമുജ്ജ്വലകാന്തി.
അലർവാടിയിലേയേകാന്തസത്യമാം
അതിന്ദ്രിയമേധാശക്തിരൂപമാകവേ
അചലദേവവ്രതനാമഘോരാരുണൻ
അധോമുഖസമാധീസ്വസ് സ്ഥനായി.
അദ്രീശാന്തതാപ്രതിപത്തിയിലായി
അകക്കാമ്പിലടക്കാമാർന്നറിവാലെ
അതിക്ഷമാശീലസാരോപദേശകൻ
അന്യായമൊഴിക്കാനൂഴിയിലിരിക്കുന്നു.
അനുഭവവേദാർത്ഥസാരമറിഞ്ഞിതാ
അജ്ഞതയോഴിഞ്ഞോരതീന്ദ്രിയൻ
അതിമാനനീയമായമഹാശയരൂപൻ
അർഥനായഴലകറ്റുവാനാരുഢനായി.
അഭിമാനദർശനനിദർശകനായിതാ
അജ്ഞാതമവർണ്ണിയഗുണശീലൻ
അതിതീവ്രയോഗനിഷ്ഠാരൂഢനാകേ
അയനമില്ലാതാവസിച്ചാഗ്നേയനായി.
അക്ഷോഭമംശുമതിയിലലിയുവാൻ
അദ്ധമധിശ്രയമനന്തചൈതന്യത്തിൽ
അന്തരംഗമന്വയമലിവുമായലിയവേ
അദ്വൈതവേദാന്തസാരാംശബോധം.
അഖിലമെല്ലാമാനന്ദാതിരേകമാകേ
അനാദിധർമ്മാധികാരപ്രയുത്സുവാൻ
അമരചൈതന്യഅപാവൃതത്താലെ
അചിന്ത്യശക്തിപ്രഭാകേന്ദ്രമാകുന്നു.
അനുഭാവത്താലുപാസനാശാലയിൽ
അതിസ്വസ്തതാസുഷുപ്തിയിലായി
അർഹമാകിയശാന്തീവനദ്യുതിയിൽ
അശാന്തനാകാതൊന്നിരുന്നെങ്കിൽ.
അപാരയുപാസനാച്ചിത്തത്തിലായി
അദ്വൈതസാരാംശമാവേശിച്ചാലയം
അന്തഃകരണത്തിലേലവബോധമാകേ
അതിലൊന്നായിമുപാസകനുമയ്യനും.

