ചുട്ടുപൊള്ളുന്ന ചൂടിലും
ചുട്ടെടുത്ത മനസ്സുമായ്
ചിരിക്കാൻ മറന്ന മുഖങ്ങളുമായ്
ചിന്താഭാരമേറിയ മനസ്സുകൾ
വർഷങ്ങളനവധി
ജീവിതത്തിൽ തീർന്നുപോയെങ്കിലും
വർഷമേഘമായ് പെയ്തൊഴുകുന്നു
തനിക്കല്ലാതെ
വസന്തങ്ങൾ പലതും
വഴിയരികിലൂടെ കടന്നുപോയി
വാർദ്ധക്യവും ഒടുവിൽ
വാതിൽക്കൽ വന്നുനിന്നു
വലിച്ചുനീട്ടിയ ഭാരവണ്ടിയുടെ
ഭാരമല്ല തോളിലുണ്ടായിരുന്നത്
വെറുതെയൊരു ജീവിതം
മനസ്സിൽ ഉരുണ്ടുകയറുമ്പോൾ
വീഥികളുടെ തിരക്കിലും
സ്വയം മറന്നലിഞ്ഞ്
ആൾക്കൂട്ടത്തിന്റെ നടുവിൽ
ഒരാൾ മാത്രം
അവനവനെ തേടിനടന്നു

യൂനസ് മണത്തല

By ivayana

Leave a Reply

Your email address will not be published. Required fields are marked *