രചന : അഡ്വ: അനൂപ് കുറ്റൂർ ✍️
എരിയുന്നോരകതാരിലായേകാന്തത
എന്നുമോർക്കാനതിലായിയൊരാൾ
എതിർവാദത്താലാരണഞ്ഞെന്നാലും
ഏൽപ്പിച്ചോതുവാനുറച്ചവളിരിക്കുന്നു.
ഏട്ടുപ്പൊട്ടും തിരിയാത്തൊരു കാലം
എരിത്തീയിലെണ്ണയൊഴിച്ചണഞ്ഞവ
എന്തെന്നറിയാതെവ്യഥയേറ്റിയയവൾ
ഏഭ്യത്തം കാട്ടിയതു പഴയ കഥയായി.
ഏൽപ്പിച്ചാഘാതങ്ങളാവർത്തനമാകെ
എതിരിട്ടനുഭവത്തീച്ചൂളയിലായുരുകി
എരിഞ്ഞോരാലയിലേയിരുമ്പുപ്പോൽ
എന്തിനുമൊരുങ്ങിയുറപ്പോടെയവൾ.
എറിഞ്ഞാലിന്ന് തിരിച്ചെറിയാനറിയാം
എങ്കിലുമുള്ളിലലിവോടേറുന്നാശയുണ്ട്
“എന്നെയറിഞ്ഞാദ്രംപ്രണയിച്ചവൾക്ക്
എടുത്തൊന്നൂയലാട്ടിയുറക്കണമെന്ന്.
എന്ത് നന്നെന്നോർത്തുയശ്രുപ്പൊഴിച്ചും
എന്നെന്നും മനോരാജ്യത്തായിരുന്നവൾ
എന്നെ മാത്രം കിനാവ് കണ്ടിരിക്കുന്നു
എപ്പോഴുമകൈതവമാത്മാർത്ഥമായി.
എഴുത്തൊന്നെഴുതിയതെത്തിച്ചീടുവാൻ
എന്നാശ്രിതരാരെങ്കിലുമെത്തിയെങ്കിൽ
എന്നാഗ്രഹപ്പൂർത്തിക്കാശയടങ്ങാതെ
എളിയവനാമടിയനിവിടെയിരിക്കുന്നു.
എത്തുവാനുണ്ടെന്നാകിലുമകലമേറെ
ഏഴിനാട്ടിൽ നിന്നു ആഴി താണ്ടി താണ്ടി
എത്തേണ്ടിടം എത്തുമ്പോളേയെനിക്ക്
എന്തൊരു സ്വസ്ഥതയുണ്ടാമെന്നറിയുക.
എൻ്റെനാട്ടിലവളേകുറിച്ചുള്ളധ്വനിയുണ്ട്
ഏവരുമറിഞ്ഞപ്പോളിത്ഥമോതുന്നുണ്ട്
എന്തിനാണിനിയിത്രയകലെയിരിക്കുന്നു
എതിരിട്ടൊന്നുയൊന്നിക്കണമെന്നായി.
എനിക്കറിയാമെന്നനംഗനേയെന്നോതി
എന്നേക്കാളുമേറെ വിശ്വാസമോടവൾ
എന്നാൽ എതിരായവർ അറിഞ്ഞാലോ
എന്തെങ്കിലും കടും കൈ ചെയ്തെങ്കിൽ.
ഏഴയായകാമുകൻവരരുചിയേപ്പോൽ
ഏടുകളിലോർക്കാനായിയതിദ്രാരിദ്രവും
ഏകാധിപ്പതിയേപ്പോലെ ചമഞ്ഞിരുന്ന്
എന്ത് ചെയ്താലും അഴൽ അകലുന്നില്ല.
എവിടെയന്ത്യമെന്നറിയാത്തങ്കലാപ്പിൽ
ഏറ്റം പരിഭവത്തോടെ എരിഞ്ഞെരിഞ്ഞ്
എന്നാൽ ലാളന ഏൽക്കാൻ കൊതിച്ച്
എന്നുമെണീറ്റുമുറങ്ങിയും മടുത്തയ്യോ!
എലിഗയായൊരുനാലുച്ചുവരിനുള്ളിൽ
എന്തെന്നില്ലാത്തൊരുവീർപ്പുമുട്ടലിലായി
ഏറേ ക്ലേശിച്ചുള്ളോരുയവസ്ഥയിലായി
ഏറിയസ്‌നേഹമലിവോടൊഴുകുകയായി.
ഏകകമാണെവിടെയുമന്ത്യത്തീയാളുന്നു
എറ്റാളിപ്പോലെത്തുന്ന ദുർവിധിയാലെല്ലാം
ഏവരുടെയുമഭിവാഞ്ഛയറുതിയാക്കും
ഏലുന്നമൃതിയാലെല്ലാമെരിഞ്ഞുത്തീരും.
എന്നുമുണ്ടെളിമയായിയവൾ മുന്നിലായി
എന്നെ മാത്രം നിനച്ചുരുകിയിരിക്കുവാൻ
എന്നെങ്കിലും എൻ്റെ മാത്രമെന്നാശിച്ചവൾ
ഏകാഗ്രതയോടെതപസ്സിരിക്കുന്നതറിക.
എന്നുള്ളിലുണർന്നാനന്ദവൃന്ദാവനമാഹാ
ഏറെ നീർത്തോരു കടമ്പുതരുവിലാകെ
എച്ചിലാക്കാതെയുതിർക്കുന്നയലരെല്ലാം
എത്തുന്നതുയന്ത്യം ഗോപികാപാദത്തിൽ.
എനിക്കറിയില്ലായിവിടെയെനിയാരെയും
എല്ലിൽപിടിച്ചോരതിദിവ്യപ്രണയത്താൽ
എല്ലായിടവും പരക്കുന്നസുഗന്ദോന്മാദം
എന്നുമതിലൊന്നായിയലിയുവാനായി.

