മനസ്സിനുള്ളിലെ ദുഃഖങ്ങളും വേദനകളും തട കെട്ടി നിർത്തിയ നദി പോലെയാണ്
ഒന്നു പൊട്ടിയാൽ കുത്തിയൊലിച്ചു ഒഴുകും
ജീവിതം
അതെത്രയും മനോഹരമാണെന്ന്
പറയുവാനാവാത്തവരുടെത്
കൂടിയാണീ ഈ പ്രപഞ്ചം
മോഹങ്ങൾക്കും ഇഷ്ടങ്ങൾക്കുമിടയിൽ വിധികളാൽ ബന്ധസ്ഥരായ ഹതഭാഗ്യരായ എത്രമാത്രം
മനുഷ്യരുണ്ട്, ഈ ഭൂമിയിൽ
സ്വപ്നങ്ങളും പ്രതീക്ഷകളും കെട്ടടങ്ങിയ ചാരവും പേറി നമുക്ക് മുന്നിലൂടെ
ജീവിക്കുന്ന എത്ര എത്ര മനുഷ്യർ
നോവിന്റെ ഭാരവും നൊമ്പരത്തിന്റെ ആഴവും തോളിലേറ്റി ജീവിതനൗക തുഴയുന്നവർക്ക് ഏതു തുരുത്തിലാണ് മോഹങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് പറയാനുണ്ടാവുക
ഈ കടുത്ത വിങ്ങലിൽ നിന്നും ഒരു നിമിഷമെങ്കിലും പുറത്തുവന്നു നിറമുള്ള സ്വപ്നങ്ങളിലേക്ക് പറക്കാൻ എത്രവട്ടം ആഗ്രഹിച്ചു കാണും ഈ മനുഷ്യരെല്ലാം
ഉറ്റി വീഴാത്ത കണ്ണുനീർ നിറഞ്ഞായിരിക്കും
ഓരോ മനുസ്സുമിങ്ങനെ
തീരാത്ത
നോവിൽ നനഞ്ഞ്‌ കിടക്കുന്നത്‌ . അല്ലെ
ഒന്നു നിലവിളിക്കാൻ പോലും ആവാതെ
ഒരൊറ്റ നിമിഷം ഒരൊറ്റ നിമിഷം മതി
നമ്മളെല്ലാം അപ്രത്യക്ഷമാവാൻ
എന്നിട്ടും മാനവരോ???
ഒന്നും നമ്മുടെത് അല്ലെന്നും നമുക്കൊന്നും കൊണ്ടുപോകാൻ ആവില്ലെന്നും അറിഞ്ഞിട്ടും
അവർ
പരസ്പരം രക്തബന്ധങ്ങളോടും
സമൂഹത്തോടുംകലഹിച്ചു കൊണ്ടിരിക്കുകയാണ്..
ഒരു കൂട്ടം മനുഷ്യരാവട്ടെ
മതത്തിന്റെ പേരിൽ
പേരിൽ വിഭജിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു..
കുറ്റകൃത്യങ്ങളിലെ പേരുകൾ നോക്കി
സാമൂഹമാധ്യമങ്ങളിൽ അവർ പരസ്പരം
കലഹിച്ചുകൊണ്ടിരിക്കുന്നു
അതുകൊണ്ടായിരിക്കും കാലം മുന്നോട്ടു കുതിക്കുന്നതിന് പകരം പിന്നോട്ടു ഓടുന്നത്
എന്റെ സുഖം എന്റെ ജാതി എന്റെ മതം എന്റെ രാഷ്ട്രീയം എന്റെ ശരി എന്നതിലേക്ക് മനുഷ്യർ ഉൾവലിഞ്ഞിരിക്കുന്നു
അതുകൊണ്ടായിരിക്കും ഈ കാലത്തിനിത്ര ചൂടും
പട്ടിണി സർവ്വമായ നാട്ടിൽ ദാരിദ്ര്യം മുദ്രയാക്കിയ നാട്ടിൽ ജാതിയും മതവും നീണാൾ വാഴുന്നു..
നോവിൽ പിടയുന്നവന് താങ്ങായത്തുന്നവരില്ലെന്ന് പറയുന്നില്ല..
ജാലകമൊന്നു തുറന്നാൽ നീലാകാശവും ആർത്തിരമ്പുന്ന കടലുമുണ്ടെങ്കിലും വരണ്ട നദികളായിക്കുന്നു നമ്മളിൽ മിക്കവരും
കാലമേ നീ സാക്ഷി

സത്താർ പുത്തലത്

By ivayana

Leave a Reply

Your email address will not be published. Required fields are marked *