രചന : അഡ്വ: അനൂപ് കുറ്റൂർ ✍️
അപൂർവ്വക്കാന്തിയാകുമനൂപിക
അപ്സ്സരസ്സായിയിന്ദ്രലോകത്ത്
അന്നപ്പൂർണ്ണയായിയിറങ്ങിവന്ന്
അഷ്ടമൂർത്തിയിലലിയുവാനായി.
അന്തർവാണിയാമതിലോലയോ
അറിഞ്ഞർദ്ധാംഗമാകായുഗ്രനിൽ
അലിയുവാനാശിച്ചോരനുരാഗിണി
അഞ്ചിതമാരാധിച്ചനുപ്പുരുഷനേ.
അതിതീവ്രകാരണീകനായങ്ങനെ
അനംഗനേയഗ്നിയാലെരിച്ചവനിൽ
അഗജയെന്നാലായഗ്നിയണയച്ചില്ല
അപാരതീഷ്ണതയാലുജ്ജ്വലനം.
അർത്ഥിയായവളനുരാഗവിവശത
അല്ലിലുമുഷസിലുമുള്ളാരുപാസന
അന്നവുമുപേക്ഷിച്ചവളതിതേജിതം
അതീവതൃഷ്‌ണയാലകപീഢയാൽ.
അനുരക്തയായാലോകനത്താലെ
അനഡ്വാവാഹകനേയോർത്തിരുന്ന്
അനേകകാലം തപസ്സിരിക്കുമ്പോൾ
അലിയാതിരുന്നന്തകാരിധ്യാനത്തിൽ.
അഭിഖ്യനാസഹൃദയാനുഭാവനായിതാ
അതിതീവ്രതപശ്രദ്ധാവാനായെങ്ങും
അരിഷ്ടതാതിഹിമവാനിലിരിക്കവേ
അഗ്രീയനങ്ങുത്തമോത്തമച്ചരിതൻ.
അതിദൂനയായിഅനൂപികതപസ്സാൽ
അനുരാഗതഥ്യയാലെ ഉരുകീടുമ്പോൾ
അവധാനമോടെയാമനസ്സുറപ്പിച്ചവൾ
അമരപുരുഷനിലാശയർപ്പിക്കാനായി.
അലിഞ്ഞില്ലേൽ പ്രാണൻ വെടിയാൻ
അഭിശക്തിയോടുപാസനയേറിയേറി
അതികഠിനതാപത്താലുരുകിയുരുകി
അജിനമിരുണ്ടിതാ കരാളതയാർന്നു.
അസ്ത്രoപോലനർഗ്ഗളയൻപിനാൽ
അഗജായന്തർനേത്രകടാക്ഷത്താലെ
അവശ്യായമേറ്റതുയറിയാതെയവൾ
അത്യേധിതയിമ്പാനുരാഗനിർവൃതി.
അതിശക്തനാമന്തക്കാരിയേയടക്കി
അനുകനാക്കാനുറച്ചവളങ്ങയ്യയ്യോ
അത്യുഷ്ണശൈലത്തിലായായതം
അതിതീവ്രവ്രതനിഷ്‌ഠാനുരാഗിയായി.
അമാന്തിക്കാതെ;അനുഗ്രഹമേകാൻ
അനുനയിപ്പിച്ചർദ്ധാംഗനമാക്കാനായി
അദ്രിയരൂപനതിതീഷ്ണതാണ്ഡവൻ
അടുത്തണഞ്ഞതറിയാതവളിരിന്നു.
അഗ്നികുണ്ഡത്തിലായികാന്താകാരം
അർച്ചനയായർപ്പിക്കുവാനൊരുങ്ങേ
അതിഗാഢം പുണർന്നതിലോലനായി
അഹിർബുധ്ന്യനോ ഉമാപതിയായി.
അനന്തമാർന്നാനന്ദനാട്യാധീശനോ
അനുരാഗപ്പരവേശമശ്രുപൂജയാൽ
അഖിലശയനതൃപ്തിക്കായിയംഗന
അഭയത്താലെയാശ്രയലബ്ധിയാൽ
അനുരക്തരായന്യോന്യമലിയുവാൻ.
അതിഖ്യാതിയാർന്നുത്തമകുടുംബം
അർഭകരുണ്ടാകാനായിയാശയേറെ
അതിദിവ്യമൂകാനുതേജസ്സാർന്നവർ
അതിവസിക്കുന്നു കൈലാസത്തിൽ.
അദ്ധ്യാത്മികപ്പൂർണ്ണതപ്പൂവിരിയുന്നു
അജന്യമൊഴിക്കാനർത്ഥശരീരികൾ
അമർത്യാദരവിനുപാത്രീഭൂതരായല്ലോ
അന്യോനമനുരാഗവിവശാഭോഗമായി.

