വിമാനയാത്രകളിൽ അവസാന നിമിഷം പ്ലാനുകൾ മാറുകയോ, തീയതിയിലും പേര് എഴുതന്നതിലും മറ്റും തെറ്റുകൾ സംഭവിക്കുകയോ ചെയ്യുന്നത് സാധാരണമാണ്. ഇത്തരം സന്ദർഭങ്ങളിൽ യാത്രക്കാർക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കാനും യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും വേണ്ടി ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷൻ(DGCA) പുറത്തിറക്കിയ വ്യക്തമായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്. യാത്രകളിൽ ഉണ്ടാക്കുന്ന തടസ്സങ്ങളും നിങ്ങളുടെ അവകാശങ്ങളും
CAR Section 3, Series M, Part IV (Revision 4): ഫ്ലൈറ്റ് ക്യാൻസലേഷൻ, വൈകൽ (Flight Delay), ബോർഡിംഗ് നിഷേധിക്കൽ (Denied Boarding) എന്നിവയ്ക്കുള്ള നഷ്ടപരിഹാര വ്യവസ്ഥകൾ കൈകാര്യം ചെയ്യുന്നു. ഇത് 2023 ഫെബ്രുവരി 15 മുതൽ നിലവിലുള്ളതാണ്. വിമാന യാത്രകളിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന തടസ്സങ്ങളിൽ യാത്രക്കാരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി ഡിജിസിഎ നിർദ്ദേശിച്ചിട്ടുള്ള പ്രധാന നഷ്ടപരിഹാരങ്ങൾ താഴെ നൽകുന്നു:- A. ബോർഡിംഗ് നിഷേധിക്കൽ (Denied Boarding) കൺഫേം ചെയ്ത ടിക്കറ്റ് ഉണ്ടായിട്ടും എയർലൈനിന്റെ ഓവർബുക്കിംഗ് കാരണം ബോർഡിംഗ് നിഷേധിച്ചാൽ എയർലൈൻ 1 മണിക്കൂറിനുള്ളിൽ മറ്റ് ഫ്ലൈറ്റ് ക്രമീകരിച്ചാൽ നഷ്ടപരിഹാരം ലഭിക്കില്ല. ഇനി ഇത് 24 മണിക്കൂറിനുള്ളിൽ ആണ് ചെയ്യുന്നതെങ്കിൽ ബേസിക് ഫെയർ + ഫ്യുവൽ സർചാർജിന്റെ 200% (പരമാവധി ₹10,000) നഷ്ടപരിഹാരത്തിന് ബാധ്യസ്ഥരാണ്. 24 മണിക്കൂറിന് ശേഷം ആണ് ഫ്ലൈറ്റ് എങ്കിൽ ബേസിക് ഫെയർ + ഫ്യുവൽ സർചാർജിന്റെ 400% (പരമാവധി ₹20,000) നഷ്ടപരിഹാരത്തിന് നിങ്ങൾ അർഹരാണ്. യാത്ര മുടങ്ങിയാൽ ടിക്കറ്റ് തുക മുഴുവൻ റീഫണ്ട് ചെയ്യുന്നതിനൊപ്പം ബേസിക് ഫെയർ + ഫ്യുവൽ സർചാർജിന്റെ 400% (പരമാവധി ₹20,000) അവകാശമുണ്ട്. B. ഫ്ലൈറ്റ് ക്യാൻസലേഷൻ (Flight Cancellation) ഫ്ലൈറ്റ് റദ്ദാക്കിയാൽ എയർലൈൻ യാത്രക്കാരെ മുൻകൂട്ടി അറിയിക്കണം. 2 ആഴ്ച മുമ്പ് അറിയിച്ചാൽ, ബദൽ ഫ്ലൈറ്റോ അല്ലെങ്കിൽ മുഴുവൻ തുകയും റീഫണ്ടോ നൽകണം. ഇനി 2 ആഴ്ചയ്ക്കും 24 മണിക്കൂറിനും ഇടയിൽ അറിയിച്ചാൽ, ബദൽ ഫ്ലൈറ്റോ അല്ലെങ്കിൽ മുഴുവൻ റീഫണ്ടോ — യാത്രക്കാരന്റെ താൽപ്പര്യപ്രകാരം നൽകണം. 24 മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ 1 മണിക്കൂർ വരെയുള്ള ഫ്ലൈറ്റുകൾക്ക് ₹5,000 അല്ലെങ്കിൽ വൺ-വേ ബേസിക് ഫെയർ + ഫ്യുവൽ സർചാർജ് (ഏതാണോ കുറവ്) ക്ലെയിം ചെയ്യാവുന്നതാണ്. 1 മുതൽ 2 മണിക്കൂർ വരെയുള്ള ഫ്ലൈറ്റുകൾക്ക് ₹7,500 അല്ലെങ്കിൽ വൺ-വേ ബേസിക് ഫെയർ + ഫ്യുവൽ സർചാർജ് (ഏതാണോ കുറവ്) ബാധകമാണ്. 2 മണിക്കൂറിന് മുകളിലുള്ള ഫ്ലൈറ്റുകൾക്ക്: ₹10,000 അല്ലെങ്കിൽ വൺ-വേ ബേസിക് ഫെയർ + ഫ്യുവൽ സർചാർജ് (ഏതാണോ കുറവ്). ഫ്ലൈറ്റ് വൈകൽ (Flight Delay)
ഫ്ലൈറ്റ് വൈകുന്ന സമയമനുസരിച്ച് യാത്രക്കാർക്ക് സൗകര്യങ്ങൾ കൊടുക്കുവാൻ എയർലൈൻസ് ബാധ്യസ്ഥരാണ്: A. 2.5 മണിക്കൂർ വരെയുള്ള യാത്രകളിൽ 2 മണിക്കൂറോ , 2.5 മുതൽ 5 മണിക്കൂർ വരെയുള്ള യാത്രകളിൽ 3 മണിക്കൂറോ , 5 മണിക്കൂറിൽ കൂടുതലുള്ള യാത്രകളിൽ 4 മണിക്കൂറോ അതിൽ കൂടുതലോ വൈകിയാൽ ഭക്ഷണവും പാനീയങ്ങളും കൊടുക്കണം. B. രാത്രി 8:00 നും പുലർച്ചെ 3:00 നും ഇടയിലുള്ള ഫ്ലൈറ്റുകൾ 6 മണിക്കൂറിൽ കൂടുതൽ വൈകുകയോ, അല്ലെങ്കിൽ മൊത്തം വൈകൽ 24 മണിക്കൂർ കവിയുകയോ ചെയ്താൽ സൗജന്യ ഹോട്ടൽ താമസവും ഹോട്ടലിലേക്കും തിരികെ യാത്രയും അറേഞ്ച് ചെയ്യണം. C. മുഴുവൻ റീഫണ്ട്: ഫ്ലൈറ്റ് 6 മണിക്കൂറിൽ കൂടുതൽ വൈകിയാൽ യാതൊരു ചാർജും കൂടാതെ ടിക്കറ്റ് ക്യാൻസൽ ചെയ്ത് മുഴുവൻ തുകയും റീഫണ്ട് വാങ്ങാം. എന്നാലോ, മോശം കാലാവസ്ഥ, പ്രകൃതിദുരന്തങ്ങൾ, എയർ ട്രാഫിക് കൺട്രോൾ നിർദ്ദേശങ്ങൾ, സുരക്ഷാ പ്രശ്നങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ (Extraordinary Circumstances) കാരണമാണ് വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്നതെങ്കിൽ സാമ്പത്തിക നഷ്ടപരിഹാരത്തിന് എയർലൈനുകൾ ബാധ്യസ്ഥരല്ല. എന്നാൽ സാങ്കേതിക തകരാറുകൾ പോലുള്ള ആന്തരിക കാരണങ്ങൾ ഈ ഒഴിവാക്കലിൽ ഉൾപ്പെടില്ല എന്ന് കോടതികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 48 മണിക്കൂർ സൗജന്യ ക്യാൻസലേഷൻ: DGCA എന്താണ് പറയുന്നത്?
CAR Section 3, Series M, Part II (Revision 3): റീഫണ്ട് സമയപരിധികളും 48 മണിക്കൂർ “ലുക്ക്-ഇൻ” വിൻഡോയും (Look-In Window) ആയി ബന്ധപ്പെട്ടതാണ്. ഇത് 2026 ഫെബ്രുവരി 24-ന് പുറപ്പെടുവിച്ച്, 2026 മാർച്ച് 26 മുതൽ പ്രാബല്യത്തിൽ വന്നതാണ് (Aircraft Rules, 1937-ലെ Rule 133A പ്രകാരം പൊതുതാൽപ്പര്യാർത്ഥം പുറപ്പെടുവിച്ചത്).
ഈ ചട്ടപ്രകാരം ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ ക്യാൻസൽ ചെയ്യാനോ തീയതി മാറ്റി ബുക്ക് ചെയ്യാനോ യാതൊരുവിധ ക്യാൻസലേഷൻ/അമെൻഡ്‌മെന്റ് ഫീസും എയർലൈനുകൾ ഈടാക്കാൻ പാടില്ല.ഈ 48 മണിക്കൂർ ലുക്ക്-ഇൻ വിൻഡോ സൗജന്യമാണ്. എന്നാൽ ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ ബുക്കിംഗ് തീയതി മുതൽ യാത്രാ തീയതി വരെ ഡൊമെസ്റ്റിക് ഫ്ലൈറ്റിന് കുറഞ്ഞത് 7 ദിവസത്തെ ഇടവേളയും, ഇന്റർനാഷണൽ ഫ്ലൈറ്റിന് 15 ദിവസത്തെ ഇടവേളയും ഉണ്ടായിരിക്കണം. അതായത് കുറഞ്ഞത് ഇന്നേക്ക് എട്ടാം ദിവസം ആയിരിക്കണം നിങ്ങളുടെ യാത്ര. പേര് കൊടുത്തപ്പോൾ തെറ്റ് വരുത്തിയോ?
ടിക്കറ്റ് ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഒരേ വ്യക്തിയുടെ പേരിൽ വരുന്ന ചെറിയ അക്ഷരപ്പിശകുകൾ ശ്രദ്ധയിൽപ്പെട്ടാൽ എയർലൈൻ വെബ്സൈറ്റ് വഴി യാതൊരു ഫീസും കൂടാതെ തിരുത്തൽ വരുത്താം. തിരുത്തുന്ന അക്ഷരങ്ങൾക്ക് ഒരു കണക്കുണ്ട്. കൂടാതെ നിങ്ങളുടെ സല്യൂട്ടേഷൻ (Mr/Mrs) തുടങ്ങിയവയേലമ് എല്ലാം ലോഗിൻ പോലും ചെയ്യാതെ തിരുത്താം. ഒരു ഐഡി ചിലപ്പോ കൊടുക്കേണ്ടി വരും. എന്നാൽ മുഴുവൻ പേര് തിരുത്താൻ പറ്റില്ല. എയർലൈന്റെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി നേരിട്ട് നടത്തുന്ന ബുക്കിംഗുകൾക്കാണ് ഇത് പ്രധാനമായും ബാധകം. ട്രാവൽ ഏജൻസികൾ വഴി നിങ്ങൾ ചെയ്യുകയാണെങ്കിൽ എയർ ലൈനിന് ഒന്നും ചെയ്യാനില്ല. തിരുത്താനോ മറ്റ് ആവശ്യങ്ങൾക്കോ ഏജൻസികളെ തന്നെ സമീപിക്കുക. എല്ലാ റീഫണ്ടും ക്രെഡിറ്റ് ഷെല്ലിലേക്കാണോ?
DGCA ചട്ടങ്ങൾ പ്രകാരം യാത്രക്കാരൻ സ്വയം ആവശ്യപ്പെട്ടാൽ മാത്രമേ റീഫണ്ട് തുക ക്രെഡിറ്റ് ഷെൽ അല്ലെങ്കിൽ വൗച്ചർ ആയി നൽകാവൂ. അല്ലാത്തപക്ഷം തുക പണമായി തിരികെ നൽകണം.യാത്രക്കാരനോ PNR-ലുള്ള കുടുംബാംഗത്തിനോ പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം പൂർണ്ണ റീഫണ്ടോ അല്ലെങ്കിൽ ഫുൾ ക്രെഡിറ്റ് ഷെല്ലോ നൽകാൻ എയർലൈൻ ബാധ്യസ്ഥരാണ്. റീഫണ്ട് ലഭിക്കേണ്ട സമയപരിധി
ഓൺലൈൻ പേയ്‌മെന്റുകൾ (UPI/Card/NetBanking) വഴിയെങ്കിൽ റീ ഫണ്ടുകൾ 7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ (7 Working Days) ബുക്ക് ചെയ്ത അക്കൗണ്ടിലേക്ക് തിരികെ എത്തണം. ട്രാവൽ ഏജന്റ് / അല്ലെങ്കിൽ MakeMytrip/ClearTrip തുടങ്ങിയ OTA വഴിയെങ്കിൽ 14 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ (14 Working Days) പ്രോസസ്സിംഗ് പൂർത്തിയാക്കണം. (പക്ഷേ ഇവിടെ റീഫണ്ടിന്റെ പൂർണ്ണ ഉത്തരവാദിത്തം എയർലൈനിനാണ്). ഇനി ക്യാഷ് പേയ്‌മെന്റുകൾ ആണ് എങ്കിൽ എയർപോർട്ട് കൗണ്ടറിൽ വെച്ച് തന്നെ റീഫണ്ട് നൽകണം എന്നതാണ് ചട്ടം. ക്യാൻസലേഷൻ ഫീസും നോൺ റീഫണ്ടബിൾ ടിക്കറ്റും
ക്യാൻസലേഷൻ ഫീസ് യാതൊരു കാരണവശാലും ടിക്കറ്റിന്റെ Basic Fare + Fuel Surcharge തുകയേക്കാൾ കൂടാൻ പാടില്ല. (ഉദാഹരണത്തിന് Basic Fare ₹2,000 ആണെങ്കിൽ ക്യാൻസലേഷൻ ഫീസ് ₹3,500 ആണെന്ന് പറഞ്ഞ് മുഴുവൻ തുക പിടിച്ചെടുക്കാൻ സാധിക്കില്ല). 48 മണിക്കൂർ കഴിഞ്ഞ ശേഷം നോൺ-റീഫണ്ടബിൾ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ ബേസിക് ഫെയർ നഷ്ടപ്പെടുമെങ്കിലും, എയർപോർട്ട് ടാക്സുകളായ UDF, ADF, PSF, GST എന്നിവ മുഴുവൻ തിരികെ നൽകാൻ എയർലൈനുകൾ ബാധ്യസ്ഥരാണ്. ഇനി കൃത്യസമയത്ത് എയർപോർട്ടിൽ എത്തിയിട്ടും ഓവർബുക്കിംഗ് കാരണം ബോർഡിംഗ് നിഷേധിക്കപ്പെട്ടാൽ പകരമുള്ള വിമാനത്തോടൊപ്പം തടസ്സപ്പെട്ട യാത്രാ സമയത്തിന് അനുസരിച്ച് ₹10,000 മുതൽ ₹20,000 വരെ cash compensation ലഭിക്കാൻ യാത്രക്കാരന് അർഹതയുണ്ട്. വാൽകഷണം:
ഇൻഡിഗോ, എയർ ഇൻഡ്യ, സ്പൈസ് ജെറ്റ്, ആകാശ എന്നീ എയർ ലൈനുകളുടെയെല്ലാം Cancellation & Fees | Terms of Carriage | Conditions of Carriage പേജുകളിൽ DGCA വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട് എങ്കിലും എയർലൈനുകൾ ഇവ പാലിക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം. ഏതായാലും ഉത്തരങ്ങൾ ഞാൻ നിങ്ങൾക്ക് വിടുന്നു.
This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Cookie settingsACCEPT
Privacy & Cookies Policy
Privacy Overview
This website uses cookies to improve your experience while you navigate through the website. Out of these cookies, the cookies that are categorized as necessary are stored on your browser as they are essential for the working of basic functionalities of the website. We also use third-party cookies that help us analyze and understand how you use this website. These cookies will be stored in your browser only with your consent. You also have the option to opt-out of these cookies. But opting out of some of these cookies may have an effect on your browsing experience.
Necessary cookies are absolutely essential for the website to function properly. This category only includes cookies that ensures basic functionalities and security features of the website. These cookies do not store any personal information.
Any cookies that may not be particularly necessary for the website to function and is used specifically to collect user personal data via analytics, ads, other embedded contents are termed as non-necessary cookies. It is mandatory to procure user consent prior to running these cookies on your website.