രചന : അബു സൈഫുദ്ദീൻ ✍️
ഒരു ബീഡീ തൊഴിലാളിയും തികഞ്ഞ യാഥാസ്ഥികനും അലങ്കാരങ്ങൾക്ക് പുറകെ പോകാതെ അഹങ്കാരം ഇല്ലാതെ ജീവിതം ജീവിച്ചുതീർത്ത ഒരാളുടെ മകനായി ജനിക്കുക എന്ന് പറയുന്നത് വളരെ മഹത്തരം എന്ന് തന്നെ ഞാൻ കാണുന്നു. എഴുത്തിന്റെ ലോകത്ത് തന്റേതായ മുദ്ര പതിപ്പിക്കാൻ ശ്രമിക്കാതെ താൻ രചിച്ച എഴുത്തുകളിൽ നിന്നു മാത്രം ശ്രദ്ധ നേടിയ ഒരു എളിയ കലാകാരനാണ് എൻറെ അഭിവന്ദ്യ പിതാവ് അദ്ദേഹത്തിൻറെ തൂലികാനാമം അബു സൈഫുദ്ദീൻ എന്നറിയപ്പെടും ശാരീരിക അവശത തുടങ്ങിയ സമയത്ത് വെള്ള കടലാസിൽ വീണ്ടും ആ പേന ചലിപ്പിച്ചു എൻറെ വന്ദ്യ പിതാവിൻറെ അവസാനത്തെ ചിന്ത നിങ്ങൾക്ക് മുന്നിൽ ഞാൻ സമർപ്പിക്കുകയാണ്.
വിണ്ണിൻ്റെ മാറത്തുനിന്നും
മണ്ണിൽ തുള്ളി വെളിച്ചം പകർന്ന്
കാണുന്നൊരമ്പിളിപോലെ
തോന്നും നീയെൻ
കരളിൽ തുടിപ്പായെൻ മോളേ
ഉറങ്ങെൻ്റെ മുല്ലാമലരേ
ഉമ്മ വിട്ടുപിരിഞ്ഞ തളിരേ
ഉപ്പാൻ്റെ തോളിൽ കിടന്ന്
കരയാതെ നീ
ഉറങ്ങുണ്ണി രാരോ
പത്തോളം മാസങ്ങൾ
നിന്നെ മതാവേറ്റി നടന്നല്ലോ പോന്നേ
നീ മണ്ണിൽ വീണതിൽ പിന്നെ
മാതാവ് വിട്ടുപിരിഞ്ഞന്നുതന്നേ
ഉറങ്ങെൻ്റെ മുല്ലാമലരേ
ഉമ്മ വിട്ടുപിരിഞ്ഞ തളിരേ
ഉപ്പാൻ്റെ തോളിൽ
കരയാതെ
ഉറങ്ങുണ്ണി രാരോ
പാലൂട്ടി നിന്നെ വളർത്താൻ
നിൻ പൂമേനി ഒന്ന് തഴുകാൻ
പഞ്ചാരയുമ്മയും മേകാതെ
നിന്നുമ്മ പരലോകം പൂകി
നശ്വരമാണല്ലോ ലോകം
മോളേ നീ അറിഞ്ഞില്ലെലും നാളെ
അറിയും നീ
കണ്ണുകൾ പൂട്ടി
ഉറങ്ങട്ടെതങ്കത്തിൻ കട്ടീ
