തുള്ളിത്തുള്ളി പറക്കുന്ന
വെള്ളപ്പക്കി നിന്നെ
കണ്ടിട്ടെത്ര നാളായ് നമ്മൾ
പണ്ടേ കൂട്ടുകാര്
പണ്ടേ കൂട്ടുകാര്.
തൊട്ടാവാടിപ്പൂക്കളിലും
തൊടിയിലുമെല്ലാം
കൊച്ചുതുമ്പപ്പൂക്കളിലും
തേൻ കുടിച്ചു പാറി
തേൻ കുടിച്ചു പാറി !
കൊച്ചു കൊച്ചു പൂവുകളിൽ
കൊച്ചുമുത്തമേകി
പിച്ചപ്പിച്ച പറന്നുനീ
കൊച്ചുസ്വപ്നം പോലെ
കൊച്ചുസ്വപ്നം പോലെ !
മഞ്ഞണിഞ്ഞ പുലരിയിൽ
കൗതുകം ഞാൻ കണ്ടു
മഞ്ജിമയിൽ മുത്തമേകി
നിന്റെ തുള്ളിച്ചാട്ടം
നിന്റെ തുള്ളിച്ചാട്ടം !
തുള്ളിത്തുള്ളിപ്പറക്കവ
തള്ളിത്തള്ളിയേറും
നിന്റെസ്വപ്നച്ചിറകടി –
യ്ക്കെന്തു ചന്തം കാണാൻ
എന്തു ചന്തം കാണാൻ !

By ivayana

Leave a Reply

Your email address will not be published. Required fields are marked *