കവിതയും പാട്ടും
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ (ഓർക്കുക…….പാടൂ….ഇതുംകൂടി…..)ഓർക്കുവാൻമാത്രം നമുക്കാകണംഓർത്തിരിക്കാൻ നമുക്കാളുവേണംഓർക്കുവാൻമാത്രം നമുക്കാകണംഓർത്തിരിക്കാനുള്ള മനസ്സുവേണം ഓർമ്മയിൽ ഒരുനേർത്ത തിരകളുണ്ട്ഓർമ്മയിൽ കടലിരമ്പങ്ങളുണ്ട്…..ഓർമ്മയ്ക്ക് കൂട്ടിന്നു പ്രകൃതിയുണ്ട്ഓർമ്മക്കൊരായിരം വഴികളുണ്ട്…. ഓർമ്മയ്ക്ക് കണ്ണുനീരൊപ്പമുണ്ട്ഓർമ്മയ്ക്ക് കളിചിരിക്കാലമുണ്ട്….ഓർമ്മക്കോരോർമ്മപ്പെടുത്തലുണ്ട്ഓർമ്മക്കൊരേകാന്ത വാസമുണ്ട്. ഓർക്കുവാൻമാത്രം നമുക്കാകണംഓർമ്മക്കൊരായിരം കൺകളുണ്ട്ഓർക്കുവാൻമാത്രം നമുക്കാകണംഓർമ്മയിൽക്കേൾക്കുന്ന ശബ്ദമുണ്ട്. ഓർമ്മക്കൊരൊറ്റപ്പെടുത്തലുണ്ട്ഓർമ്മക്കൊരോർമ്മക്കുറവുമുണ്ട്ഓർമ്മയ്ക്ക് ഓർമ്മകൾ ഓർത്തെടുക്കാൻഓർത്തിരിക്കാനുള്ള കഴിവുമുണ്ട് ഓർക്കുവാൻമാത്രംനമുക്കാകണംഓർത്തിരിക്കാൻ…
ഭാര്യയും ഭർത്താവും തീർച്ചയായും വായിച്ചിരിക്കേണ്ട കണ്ണീരിന്റെ നനവുള്ള ഒരു കഥ..
ഭാര്യയും ഭർത്താവും തീർച്ചയായും വായിച്ചിരിക്കേണ്ട കണ്ണീരിന്റെ നനവുള്ള ഒരു കഥ.. ആരോ പറഞ്ഞതെങ്കിലും മനസ്സിൽ പതിഞ്ഞ കഥ.. ആർക്കെങ്കിലും പ്രയോജനം ചെയ്യുന്നെങ്കിൽ…Adv Deepa Josephജോലി കഴിഞ്ഞു ജീവൻ ഓഫീസിൽ നിന്നിറങ്ങിഅത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ വാങ്ങി പതിവ് പോലെ വീട്ടിലേക്ക് തിരിച്ചു..വീട്ടുമുറ്റത്തേക്കു വണ്ടി…
അമ്പാടിക്കണ്ണൻ
രചന : പ്രകാശ് പോളശ്ശേരി ✍ അമ്പാടി തന്നിൽ മേവുംകണ്ണൻ്റെമാതുലക്കുറുമ്പോർത്തിടേണംപിന്നെ തുടർന്നതിൽപ്പരംകുറൂരമ്മക്കു നൽവതു നൽകുവാനുംഈരേഴു ലോകം കാണിക്കാനായിട്ടുനൽ പോറ്റമ്മക്കുനൽകിയ കാമ്യമെത്രആവോളമാസ്വാദനംനൽകുവാന്നൂ ,തുന്ന മുരളിക തന്നുടെ ഭാഗ്യമെത്രധീരനാം നീതന്നെ പൂതന മാറിടംഊറ്റിക്കുടിച്ചതുമോർക്കവേണംഇച്ഛയിലൊത്തിരി കാര്യങ്ങൾ ചെയ്യുമ്പോആ ,ച്ച്യുതി പോവാതെ നോക്കുന്നുണ്ട്എങ്കിലും നീയൊന്നു പെട്ടു പോയല്ലോ…
കൃഷ്ണാഷ്ടമി.ഏവർക്കും എന്റെ ജന്മാഷ്ടമി ആശംസകൾ….. 🌹
രചന : രാജു വിജയൻ ✍ കണ്ണനെ കണ്ടുവോ….? നീകളിക്കൂട്ടുകാരി….കളി പറയാതെഒന്നു ചൊല്ലൂ…..കള്ളനാണെന്നോപറഞ്ഞു പോയി ഞാൻപരിഭവമാലെമറഞ്ഞു നിൽപ്പൂ…കണ്ണനെ കണ്ടുവോ…. നീകളിക്കൂട്ടുകാരി….കളി പറയാതെഒന്നു ചൊല്ലൂ…..കാളിന്ദിക്കരയിലുംനടന്നു പിന്നെ ഞാൻകാലികൾക്കിടയിലുംതിരഞ്ഞുവല്ലോ….ഗോപികമാരവർവെണ്ണയൊളിപ്പിച്ചഉറികൾക്കിടയിലുംനോക്കിയല്ലോ…..!ഈ വൃന്ദാവനികയിൽഎവിടെയുമില്ലല്ലോഇന്നു ഞാൻ തേടിടു-മെന്റെ കണ്ണൻ….ഒന്നാ തിരുമുഖംകണ്ടീടുമെങ്കിൽ ഞാൻഇന്നാ കുറുമ്പന്റെകളിയായ് കൂടാം….
“ആദ്യത്തെ ബസ്സ് ” (ആഖ്യാന കവിത )…..
രചന : മേരി കുഞ്ഞു ✍ മണ്ണിൻ്റെ വെട്ടോഴികല്ലിട്ടുറപ്പിച്ച്റോഡാക്കാൻ പോകുന്നു.കുഞ്ഞുണ്ണി തമ്പ്രാക്കൾസന്തോഷം സഹിക്കാതെപീട്യേല് വരുന്നോർക്ക്ലോസഞ്ചർ മിട്ടായിചോന്നതും മഞ്ഞച്ചതുംരണ്ട് വീതംകൊടുത്തിട്ട്വർത്താനം നാട്ടിലാകെഅറിയിക്കാൻചട്ടം കെട്ടിനാളേറെ കഴിഞ്ഞില്ലതുളയിട്ട മലമ്പാറകനപ്പെട്ട ഉരുളാക്കികമ്പി കോർത്തിട്ടിരുതലകയറിട്ട് വലിച്ചിട്ട്ഇമ്പമോടെ കൂട്ടമായിപാട്ടുപാടി പണിക്കൂട്ടംഏലോം….. ഐലസകളി മറന്ന്കുട്ടിക്കൂട്ടംഏറ്റുപാടി ഐലസാ…..കുട്ട്യോൾക്കായ്ഏറ്റുപാടാൻപണിക്കാരിൽകവിയായോൻഏച്ചു കൂട്ടി പാട്ട് നീട്ടി….“അമേരിക്ക മാവ്അരിപ്പേലിട്ടരിച്ച്വെള്ളം…
വേശ്യയുടെ പാതിവ്രത്യം
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍ വാരനാരിയണിഞ്ഞൊരുങ്ങിയിരവിൽവഴിപോക്കരേ കാത്തുനില്പുണ്ടെങ്ങുംവസനമെല്ലാംവെട്ടത്തുവെട്ടി തിളങ്ങുന്നുവനചരരോയൂക്കരോയണഞ്ഞെങ്കിൽ? വിശാലമാമുലകത്തേയാനന്ദകരണംവരേണ്യയാമവളിവിടില്ലായിരുന്നെങ്കിൽവേദയിലാസ്വദിക്കാനുത്തമയായൊന്നില്ലവേണമാർക്കും ; ആരുമറിയാതടുത്തായി. വിടനവൻ ഒളികണ്ണാലെത്തി നോക്കുംവട്ടം കറങ്ങി നിന്നാംഗ്യം കാട്ടി വിളിക്കുംവന്നാലെവിടെയും വിരിവെക്കാനായിവിജനമാമിടങ്ങൾ മണിമാളികയായിടും. വന്നവരുഷ്ണിച്ചെത്രയെത്രഅടിച്ചാലുംവെറുതേ കിടന്നവൾ ചിരിച്ചു മരിക്കുംവേഗതഒന്നും ആവില്ലവൾക്കുത്തമംവീരമാരുമണച്ചൊരുവിധമാകുമന്ത്യം. വിഷസർപ്പത്തേപ്പോലവളലറുന്നത്വിശപ്പകറ്റുവാനായുള്ളവഴിക്കായിവിലങ്ങായാലും തുണിയഴിക്കുന്നത്വേണ്ടതിലധികം ധനമുണ്ടാക്കാൻ. വാകത്തണലിലും…
ഹരിമുരളീരവം 💖🪈🌷
രചന : അൻവർ ഷാ ഉമയനല്ലൂർ✍ മുരളികയൂതിയി,ന്നെത്തുന്നതാരുടെ,കമനീയ മാനസം; പ്രിയമാർന്ന സുസ്മിതംതിരിനാളമായി,ത്തെളിക്കയാണെന്നകം;തിരികെയേകുന്നതെ,ന്നുദയമാം ജീവിതം? ശാരികപ്പൈതലായ് പാടിയോരോർമ്മകൾശ്ലോകങ്ങളായുള്ളിലുണരുന്നു,വെങ്കിലുംശീലമാക്കീടുകയാണുഞാ,നാർദ്രമായ്:ശ്യാമവർണ്ണന്റെയാ,യുപദേശമാകെയും. പാർവ്വണംപോൽത്തിളങ്ങുന്നേ വമുള്ളിലുംപാരിലായോരോ തുരുമ്പിലും തൂണിലുംകാവ്യമനമായതു, നിറയുന്നുണർവ്വിലുംകരുണാർദ്ര! സന്ധ്യാ സമാനമായ് വിണ്ണിലും. പരിചിതയുലകിലാ,യോരോ നരനിലും;പരിണാമ രൂപേണെയറിയുന്നുദാരമായ്!ഹരിയെന്നയഭയമാ, യുണരുന്നയുദയമായ്മഹിതാർദ്രമായി,ന്നലിവിൻ പ്രസാദമായ്. പ്രഭാതമേ,യിരുഹൃദയങ്ങളിന്നീവിധം,നുകരുന്നു പരിപൂർണ്ണ വിശ്വാസ സുസ്മിതംസമയ കാലങ്ങളില്ലെങ്കിലും…
തുളസിക്കതിർ-
രചന : എം പി ശ്രീകുമാർ ✍ സപ്താഹം നടക്കുന്നവേദിയിൽ നിന്നൊരുസപ്തസ്വരരാഗഗീതമൊഴുകിപീലിക്കാർവർണ്ണൻ്റെചൊടികളിൽ നിന്നുള്ളസുന്ദരമുരളീരവമായി !സപ്താഹം നടക്കുന്നവേദിയിൽ ഭഗവാൻഒരു മിന്നൽപ്പിണർ പോലെതെളിഞ്ഞു വന്നു !ചന്ദനതീർത്ഥംതളിക്കുന്നതെന്നലായ്പരിസരമെങ്ങും പരിലസിച്ചുഭഗവാൻ്റെ പുഞ്ചിരിപൂവുകളായിട്ടുഭഗവത്സത്രത്തിൽ പെയ്തിറങ്ങിസപ്താഹം നടക്കുന്നവേദിയിൽ നിന്നൊരുസപ്തസ്വരരാഗഗീതമൊഴുകിപീലിക്കാർവർണ്ണൻ്റെചൊടികളിൽ നിന്നുള്ളസുന്ദരമുരളീരവമായി.
നാലുകെട്ട്
രചന : സതിസുധാകരൻ പൊന്നുരുന്നി ✍ നാലുകെട്ടിൻനടുമുറ്റത്ത്തുളസിത്തറ ഞാൻകെട്ടിയൊരുക്കിമുറ്റത്തുള്ളൊരു ചാരുകസേരയിൽചാഞ്ഞിരുന്നു രസിച്ചൊരു കാലംപൊന്നും പണവും വാരിക്കൂട്ടിനാട്ടിലെ രാജാവെന്നു നിനച്ചുപത്തായപ്പുര നിറഞ്ഞു കവിഞ്ഞുഅടിയാന്മാരായിട്ടനവധി പേരുംകാലും നീട്ടി മുറുക്കിത്തുപ്പിചാരുകസേരയിൽ ചാഞ്ഞൊരു കാലംഎന്നുടെ ഓർമ്മയിൽ ഓടിയടുത്തുനാലുകെട്ടും തുളസിത്തറയുംനിറഞ്ഞുകവിഞ്ഞൊരു പത്തായപ്പുരനെന്മണി കാണാൻ കാത്തുകിടന്നുതിന്നു കുടിച്ച് മദിച്ചു നടന്ന്സമ്പത്തെല്ലാം…
ആ രണ്ട് ഹൃദയങ്ങൾ ഇനിയും തുടിക്കുന്നു…..❤️
രചന : സഫി അലി താഹ✍ പന്ത്രണ്ട് കുടുംബങ്ങളുടെ കണ്ണുനീർ തുടച്ചുകൊണ്ട് ബിൽജിത്തും ഐസക്ക് ജോർജും ഇനിയും ജീവിക്കും.ഐസക്കിന്റെ മിടിക്കുന്ന ഹൃദയവുമായി ഡോക്ടർമാർ നടന്നകലുമ്പോൾ നിറക്കണ്ണുകളും പൊടിയുന്ന ഹൃദയവുമായിട്ടാകും ഭാര്യയായ നാൻസിയുണ്ടാകുക.മറ്റൊരാളിലൂടെ അദ്ദേഹം ജീവിക്കട്ടെ എന്ന നാൻസിയുടെയും കുടുംബത്തിന്റെയും തീരുമാനം ഐസക്കിനോടുള്ള…