തൊട്ടാവാടി
രചന : ബി സുരേഷ്കുറിച്ചിമുട്ടം.✍ തൊട്ടുരുമ്മിഞാനൊട്ടുപോയതല്ല,തൊട്ടിടാനൊട്ടുനിനച്ചതുമില്ല.ഏറ്റമേറിവന്നിടും നേരത്തുഞാ-നറിയാതെചരിഞ്ഞങ്ങുതൊട്ടതല്ലോ?പാതയോരത്തെ മൺതിട്ടയിൽ,നീ ചാഞ്ഞങ്ങുനിന്നതും കണ്ടതില്ല.അറിയാതെമുട്ടിയനേരത്തുനീ,അമ്പുപോൽ കുത്തിനിൻമുള്ളിനാലേ!എന്നിട്ടുനീ തന്നെവാടിത്തളർന്നതെന്തേ?നിൻതലയിൽ ചൂടിയപൂവുംവാടിയല്ലോ!എന്തിനിത്രനാണം കൊള്ളുന്നുനീ,ഉശിരങ്ങുചേർക്കുക വീറോടെ നീ!വിശ്വംജയിച്ചിടാൻ കരുത്തുണ്ട്നിന്നിൽ,നിന്നെകടന്നുപിടിക്കുവാൻ മുതിരില്ലാരുമേ;നിന്നിലെമുള്ളിനാൽകുത്തിയകറ്റീടുക തളരാതെ നീ.വിശ്വസിച്ചീടുകനിയെൻ വാക്കിനെ!നാണംകുണുങ്ങിനിന്നീടുകിൽ,നാശംവരുത്തുവാൻ തുനിയുമീലോകം!നാണിച്ചിടാതെതളർന്നിടാതെ,നിൻശക്തിയറിഞ്ഞീടുക നിശ്ചയംനീ!നിന്നുടലിന്നുകവചമൊരുക്കുവാൻ,നീതന്നെ നിനയ്ക്കണം വാടിടാതെ.നിന്നിലെശക്തിയറിഞ്ഞിടാൻ നിന്നിലുമാരുണ്ടുവേറെ?ഉലകംനിനക്കേകിയൊരീശക്തിയെന്നുംനിനക്കുതുണ!
ഒരുവളുടെഇടനെഞ്ചിൽ
രചന : സിന്ധു എം ജി .✍ നിങ്ങൾ എപ്പോഴെങ്കിലും സ്നേഹംകൊതിക്കുന്ന ഒരുവളുടെഇടനെഞ്ചിൽഅടയാളമായിട്ടുണ്ടോ…?ദിവാസ്വപ്നങ്ങളിൽമാത്രം ജീവിതംകണ്ടാശിച്ചവളുടെശബ്ദത്തിനുകാതോർത്തിട്ടുണ്ടോ….?അവളുടെ കവിതകളുടെ വരിയോതാളമോ, രാഗമോആയിട്ടുണ്ടോ….?പറഞ്ഞുംപങ്കു വെച്ചുംമതി വരാത്തഒരുവളുടെപ്രാണനിൽ ചേർന്നലിഞ്ഞിട്ടുണ്ടോ….?പരിസരം മറന്നു നിങ്ങളിൽമാത്രം ഭ്രമിച്ചവളുടെകാത്തിരിപ്പിനു കാരണമായിട്ടുണ്ടോ…?എങ്കിൽ നിങ്ങൾ..*ആഴമറിയാത്തൊരുജലാശയത്തിൽഅകപ്പെട്ടു പോയിരിക്കുന്നു…!നിങ്ങൾക്ക് ഒരിക്കലുംമോചനമില്ലാത്തൊരുപ്രണയച്ചുഴിയിൽഅകപ്പെട്ടു പോയിരിക്കുന്നു..!!
പ്രണയവർഷം
രചന : ജോർജ് കക്കാട്ട് .✍ ഒരുമിച്ചെത്രയോ കാലം,കൈകൾ കോർത്തു നടന്നവർ.ചിരിയിലും കണ്ണീരിലും,ഒപ്പമുണ്ടായിരുന്നവർ. മഴവില്ലുപോലെ വിരിഞ്ഞു,സ്വപ്നങ്ങളെത്രയോ മനോഹരം.പ്രണയത്തിൻ ഈ യാത്രയിൽ,അകലങ്ങളില്ലവർക്കെന്നും. മഞ്ഞണിഞ്ഞ പുലരികൾ,സന്ധ്യകൾ നക്ഷത്രമെഴുതിയ രാവുകൾ.ഓരോ വർഷവും സാക്ഷിയായ്,അവരുടെ സ്നേഹത്തിൻ കഥകൾ. ഇനിയും ഒരുമിച്ചു നടക്കാൻ,ആയുസ്സുണ്ടാകണേ ദൈവമേ.ഈ പ്രണയം നിലനിൽക്കട്ടെ,എന്നെന്നും മധുരമായി,…
ചിലരെ മാത്രം കൈപിടിക്കുന്ന,
രചന : സഫി അലി താഹ.✍ ചിലരെ മാത്രം കൈപിടിക്കുന്ന, ചേർത്തമർത്തുന്ന സ്നേഹത്തിന്റെ കൊടുങ്കാറ്റുണ്ട്. നമ്മുടെ ഉള്ളിലെ ഏതൊരു നൊമ്പരത്തെയും നിലനിന്നിരുന്നു എന്നൊരു അടയാളം പോലുമില്ലാതെ കട്ടെടുത്ത് തന്റെതാക്കുന്ന ഇഷ്ടങ്ങളുടെ കൊടുങ്കാറ്റ്!അങ്ങനെയൊന്നുണ്ടെങ്കിൽ തീർച്ചയായും അവഗണിക്കരുത്, വേദനിപ്പിക്കരുത്, വിട്ടുകളയരുത്.കാരണം നഷ്ടപ്പെടലുകൾ നൽകുന്നത് വിഷാദപക്ഷികളുടെ…
ശരണഗീതം.
രചന : ബിനു. ആർ.✍ സ്വാമി തിന്തകത്തോം അയ്യപ്പത്തിന്തകത്തോം.. ( 2)കരുണാമയനാം പന്തളകുമാരൻഅയ്യപ്പ സ്വാമിയെ, ഭൂമിപ്രപഞ്ചനെ,ഞങ്ങൾ കരുണനിറഞ്ഞു വിളിച്ചീടുന്നു,പതിനെട്ടുപുരാണങ്ങൾ നിറയും,പടിപതിനെട്ടും കയറിവരുമ്പോൾസ്വാമിയേ ശരണമയ്യപ്പാ..ഹരിഹരസുതനെ ശരണം പൊന്നയ്യപ്പാ.. (സ്വാമി…) കറുത്തമുണ്ടുടുത്തുംകൊണ്ട്വൃച്ഛികപ്പുലരിയിൽ ശരണമാലയിട്ടുംകൊണ്ട്മഞ്ഞുമൂടും പുഴതന്നാഴത്തിൽമുങ്ങിയും കൊണ്ട്, ശരണം വിളിച്ചുതൊഴുതുവരുന്നൂ ഞങ്ങൾ കന്നിഅയ്യപ്പന്മാർപമ്പയിൽ പാപമൊഴുക്കാൻസ്വാമിയേ ശരണമയ്യപ്പാ,ഹരിഹരസുതനാനന്ദചിത്തനെ…
ആന്റോ വർക്കിയെ വെസ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ ഫൊക്കാന ട്രഷർ സ്ഥാനാർത്ഥിയായി ആയി എൻഡോസ് ചെയ്തു.
ടെറൻസൺ തോമസ് (ഫൊക്കാന മുൻ സെക്രട്ടറി )✍ ന്യൂയോർക്ക്: അമേരിക്കൻ മലയാളിസംഘടനകളിൽ എന്നും മുൻപന്തിൽ നിൽക്കുന്ന വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ 2026 ൾ നടക്കുന്ന ഫൊക്കാനാ സംഘടനാ തെരഞ്ഞുടുപ്പുകളിലേക്ക്ആന്റോ വർക്കിയെ ട്രഷർ സ്ഥാനാർത്ഥിയായി എൻഡോസ് ചെയ്തു. നവംബർ 4 ന് വൈകിട്ട്…
മന്തപ്പ് തല
രചന : സബ്ന നിച്ചു ✍ കണക്കും കയ്യും തിരിപാടില്ലാത്ത മന്തപ്പ് തലയാണ് എന്റേതെന്നും പറഞ്ഞ് ഞാൻ ദുഃഖിച്ചിരുന്നത് കുറച്ചൊന്നുമല്ല.ഗുണനപ്പട്ടികയിൽ ഏറ്റവും ബുദ്ധിമുട്ടുള്ള രണ്ടിന്റെയും അഞ്ചിന്റെയും പത്തിന്റെയും ഉത്തരങ്ങൾ എത് പാതിരാക്ക് ചോദിച്ചാലും വിളിച്ചുപറയാൻ തക്ക കുശാഗ്രബുദ്ധിയുണ്ടായിട്ടും കണക്കിൽ എനിക്ക് പ്രതീക്ഷിച്ച…
സ്വപ്നം കാണാൻഭയപ്പെടുന്ന ചിലരുണ്ട്,
രചന : സഫിയുടെ എഴുത്തുകൾ✍ സ്വപ്നം കാണാൻഭയപ്പെടുന്ന ചിലരുണ്ട്,അതിലേക്ക് നടന്നെത്താനുള്ളപാതയിൽ തഴച്ചുവളരുന്നനിസ്സഹായതയിലേക്കുള്ളനീരൊഴുക്ക് തടയാനാകില്ലെന്നവർചിന്തിക്കുന്നുണ്ട്…..പ്രിയപ്പെട്ടവരോട് മിണ്ടാൻമനഃപൂർവ്വം മറക്കുന്ന ചിലരുണ്ട്,വാക്കുകളുടെ കെട്ടിപ്പിടിക്കലിൽതാനണിഞ്ഞേക്കുന്ന ധൈര്യത്തിന്റെപടച്ചട്ട അഴിഞ്ഞുവീണേക്കുമെന്നവർവിശ്വസിക്കുന്നുണ്ട്.തന്നെ പ്രിയപ്പെട്ടതായി കരുതുന്നമനുഷ്യരെ ബോധപൂർവ്വംഅവഗണിക്കുന്ന ചിലരുണ്ട്,സൗഹൃദങ്ങളോട് ഇടപെടുന്നതിലെതന്റെ സ്വഭാവത്തിന്റെ അനിശ്ചിതത്വംഅവരെ വേദനിപ്പിച്ചേക്കുമെന്നവർഭയപ്പെടുന്നുണ്ട്,പുത്തൻചിന്തകളെ അകറ്റിനിർത്താൻബുദ്ധിമുട്ടുന്ന ചിലരുണ്ട്,രക്തയോട്ടമില്ലാതെ,വേദനിപ്പിക്കുന്നഞരമ്പുകളെ പോലുള്ളഓർമ്മകൾ മാഞ്ഞുപോകുമെന്നവർമനസ്സാൽ പരിതപിക്കുന്നുണ്ട്.തിരക്കൈകൾ കെട്ടിപ്പിടിക്കുന്നത്…
അമ്മയാക്കപ്പെടുന്ന കുഞ്ഞുങ്ങൾ!!
രചന : അജിത് അശോകൻ ✍ സ്വന്തമായൊരു ഗർഭപാത്രമുണ്ടെന്നറിയുന്നതിനും മുന്നേ അമ്മയാക്കപ്പെടുന്ന കുഞ്ഞുങ്ങൾ!!ഇത് വായിക്കുന്ന കല്യാണം കഴിഞ്ഞ മനുഷ്യർ ജീവിതത്തിലെത്ര വട്ടം നിങ്ങളുടെ അവിവാഹിത ജീവിതത്തിലെ സ്വാതന്ത്ര്യത്തെ ഓർത്തു നെടുവീർപ്പിട്ടിട്ടുണ്ടെന്ന് ഭർത്താവറിയാതെ ഓർത്തു നോക്കുക…കല്യാണത്തിന് ശേഷം നവവധുക്കൾ വരന്മാരുടെ വീട്ടിൽ “സ്വന്തം…
വിശ്വസ്തഭൃത്യൻ
രചന : റഹീം പുഴയോരത്ത് ✍ തുല്യതയാണ്ജീവനറ്റു പോയവരോടെന്നും.ജീവിച്ചിരിക്കുന്നവരിലേറയും.സത്യത്തിൽ സമമല്ലാതെ പോവുന്നതിവിടംചത്ത പോലുള്ളപേക്കോലങ്ങൾ.ഉള്ളിലെരിയുന്നപോൽകനൽ സ്ഫുരണങ്ങൾനെഞ്ചിലൊതുക്കിപുറമെ ചിരിപൊഴിക്കും.നീതിയുമനീതിയുമിവർക്ക്ഭോജനത്തിൻതളികകൾ.മതം, ജാതി വിഭാഗംഇവരുടെ പന്താട്ടത്തിൻസരണികൾ.ഇഷ്ടങ്ങൾ അസഹൃതയാൽമുഖം മൂടപ്പെടുന്നു.കപടതയാലിവരെഴുതും നാമം‘ഭക്തൻ “പുഴുത്ത നാവിൻ തുമ്പിൽ വിധിയെന്നവചനങ്ങൾ വീർപ്പു മുട്ടുന്നു.സത്യമിവരുടെ കാൽക്കീഴിൽ ചീഞ്ഞ് നാറുന്നു.അപ്പോഴും ഈ ചത്തവർക്ക് സുഗന്ധമാണ്…
