ഉണങ്ങിയ മരം.

രചന : ബിനു. ആർ✍ ചുക്കിച്ചുളിയുന്നു കാലവും മോഹവുംചുരുട്ടിയെറിയുന്നു,നീരുവറ്റിയ ഉപബോധങ്ങൾചുക്കിലികൾ നിറഞ്ഞു വലിയുന്നു മനസ്സിലാകേയുംചന്തം കുറുക്കിയപോൽ ചിന്തകൾ നിറഞ്ഞവർ, ജന്മശിഷ്ടങ്ങളിൽ വരഞ്ഞുവരാത്തവർജനിമൃതിയുടെ പുണ്ണ്യം നേടാത്തവർജമന്തിപൂക്കളുടെ മണം തിരിച്ചറിയാത്തവർജാലകത്തിന്നറ്റത്ത് ഉളിഞ്ഞുനോക്കുന്നവർ, കാണുന്നില്ല,കാലത്തിൻ നിർവൃതിയില്ലായ്മകറുത്തവരണ്ട നിശീഥിനിക്കോലങ്ങൾകരകാണാക്കടലിലെ പുകച്ചുരുളുകൾകാലഭൈരവന്റെ തീഷ്ണനോട്ടങ്ങൾ. സ്വപ്‌നങ്ങൾ പകച്ചുനില്ക്കും ഉറക്കത്തിൽസൗവർണരാശികൾ പോലും…

അപ്പിസാഹിത്യോദയമായി

രചന : അഡ്വ: അനുപ് കുറ്റൂർ✍ അക്ഷരവുമനക്ഷരവുമർഥവുമനർഥവുംഅധമവുമുത്തുമവുമെന്തെന്നറിയാത്തോർഅമേദ്യവുമൂറുംമേദ്യവും ഒന്നെന്നുറച്ചൊപ്പംഅക്ഷരചണരാം വിജ്ഞരേയറിയാതെ. അവ്യക്തമായതുമൊതുക്കമില്ലാത്തതുംഅസ്സലാണെന്നൊലിയായൊളിയായിഅദ്ധ്യേതാവിലുൽഫുല്ലമായുറപ്പിച്ചതുഅപ്പിയാമുന്ദനഹാലാഹലമായുതിർന്നു. അന്തകരായോർരാധിപത്യത്താലുന്നംഅക്ഷരനികേദനവുമശുദ്ധമാക്കുന്നുഅപവാദമായോരാഉപാദ്ധ്യായകരാൽഅലിയുമുപഹാരമുപജീവനത്തിനായി. അന്തവും കുന്തവുമറിയാതുന്തുന്നവർഅരികുവൽക്കരിക്കപ്പെടേണ്ടവർക്ക്അധികാരികളൊത്താശയുമായുണ്ട്അന്യായമായിഅധികാരത്തിനാശിച്ച്. അടിതെറ്റുന്നോരശുഭകാലത്തായന്ന്അവകാശത്താലടക്കിപ്പിടിച്ചതിനിന്ന്അന്യം നിന്നോരില്ലക്കാരെയെല്ലാമങ്ങുഅടച്ചാക്ഷേപിക്കുന്നതിലെന്തുന്യായം. അയവിറക്കുന്നോരറിവിന്നുത്തമാലയംഅഖിലർക്കുമെന്നുമൊരുപോലല്ലേഅവബോധമേകാനിച്ഛിച്ചോരെല്ലാംഅവധാനമാം ആദരവായുണ്ടിന്നും. അപരനുമറിവേകാനുദകുന്ന നളന്ദയുംഅപാരമായതേകിയൊരാ തക്ഷശിലയുംഅന്യൂനമായോർതീയിട്ടുയെരിച്ചതൊന്നുംഅറിയില്ലെന്നുണ്ടോയാജ്ഞയേകുമവർക്ക്. അരാജകത്വമാം ഏകാധിപതിയോടൊത്ത്അടുക്കുമായി അടിമകളണിയണിയായിഅമൃതായതാമക്ഷരവുമമേദ്യമെന്നോതിഅറിയേണ്ടതെന്തെന്നറിയാതായയുലകം. അരിയപത്രത്തിലൂറും പൈങ്കിളികൊഞ്ചൽഅകതളിരിലായെന്നുമാശ്വാസമായിരുന്നുഅമലമായുള്ള അച്ചടിയൊഴുക്കുകളെല്ലാംഅനുയോജ്യമായിരുന്നാരിലുമനന്തമായി. അശ്ലീലമാണിന്നേറ്റവുമുചിതമായുള്ളിൽഅക്ഷരക്രമവും വേണ്ടപോലറിയാത്തവർഅറം പറ്റിച്ചോരുത്തമ അധ്യായങ്ങളെല്ലാംഅന്യരാക്രമിച്ച്കൈവശത്താക്കിയില്ലേ ?…

‘അനാഥൻ’

രചന : അബുകോയ കുട്ടിയാലികണ്ടി✍ നാഥന്റെ വിയോഗത്തിൻഅനാഥയായി പിഞ്ചുബാലൻ,ബാലനറിയുന്നില്ലനാഥന്റെ വിയോഗത്തിൻ സഗൗരവവുംനാഥനില്ലാത്ത ബാലന്റെ ചിരിക്കുന്നഓമനമുഖം കാണുമ്പോൾഎന്റെ മനസ്സ് തേങ്ങുകയായ്..എന്റെ കണ്ണീർ തുള്ളികൾചാരൽ മഴപോലെ ഇറ്റിഇറ്റിനാസത്തിൻ മേൽപാലത്തിലൂടെഒലിച്ചിറങ്ങിചുണ്ടിൽ ഉപ്പുരസമേകിഅരുവിയായ് ഒഴുകയായ്.ബാലനപ്പോഴും നിഷ്കളങ്കമായി പുഞ്ചിരിക്കുന്നു!മാതാ -പിതാ ലാളനയേറ്റുവളർന്നെന്റെ സുഖ സന്തോഷംഈ ജന്മമവനില്ലെന്നു തിരിച്ചറിയാതെകുട്ടികൂട്ടങ്ങളിൽ കളിച്ചുപൊട്ടിച്ചിരിക്കുന്നു…

ക്യാൻവാസ്

രചന : കെ.ആർ.സുരേന്ദ്രൻ ✍ നിറയും കൺതടങ്ങൾ,അടരില്ല.കടിച്ചമർത്തുംപിടയും പ്രാണവേദന.നെഞ്ചൊടമർത്തും രോഷം,വിഷാദം.അഗ്നിപർവ്വതമായി പൊട്ടിത്തെറിക്കില്ല.സഹനം കുരിശിലേറുന്നാളിൽപേക്കാറ്റായാഞ്ഞടിക്കും ഒരു നാൾ.പേക്കാറ്റിന്റെ തുമ്പിക്കൈകൾമരങ്ങളെ പിഴുതെറിയും.മേൽക്കൂരകൾചരട് പൊട്ടിയ പട്ടങ്ങളായി പറക്കും.പിളരും തെരുവുകൾപാതാളമാകും.വാഹനങ്ങളുടെ തലകുത്തിമറിച്ചിലുകൾആക്രോശമാകും.നിസ്സഹായത ആൾരൂപങ്ങളായിജന്മമെടുക്കും.ദേശം ഒരു പമ്പരമായി ചുറ്റിത്തിരിയും.വിളക്കുമരങ്ങൾമറഞ്ഞിരിക്കും,ദേശം ഇരുട്ടിൻ പുതപ്പായി മാറിയിരിക്കും.ആകാശംകറുത്ത കടലായിഇളകി മറിഞ്ഞിരിക്കും.പരിഭ്രാന്തി എലിക്കുഞ്ഞുകളായി,നെഞ്ചിടിച്ച്,കൺമിഴിച്ച് വിറക്കും.രോഷത്തിന്റെ…

മഴപ്പൂക്കൾ

രചന : രാജു വിജയൻ ✍ കോരിച്ചൊരിയുന്നമഴയത്തുമെന്നിലെപ്രണയപ്പൂ പകരുന്നപെൺകിടാവേ….പൂത്തു, വിടർന്നു നീമനമാകെ നിറയവേ..മിഴികൾ തുളുമ്പു-ന്നതാർക്കു വേണ്ടി…!?നിൻ മിഴികൾ തുളുമ്പു-ന്നതാർക്കു വേണ്ടി…?ഒന്നുമോർക്കേണ്ട നീഎന്നെക്കുറിച്ചൊന്നുംഈ ഇരുളിമയെന്നോരസിച്ചവൻ ഞാൻ…!ഇനിയൊരു വെട്ടമായ്ആരെയും കാക്കാതെ,ഉഷ്ണത്തുരുത്തിലി-ന്നേകനല്ലോ… ഞാനീഉഷ്ണത്തുരുത്തി-ലിന്നേകനല്ലോ….!മഴ മെല്ലെയായിടുംപൂക്കൾ കൊഴിഞ്ഞിടുംനീയുമന്നത്തെപ്പോൽയാത്രയാകും….!പിന്നെയും വഴികളിൽഞാൻ തനിച്ചായിടും…ഈ മഴപോലെഞാനുമൊരോർമ്മയാകും…ഈ മഴപോലെഞാനുമൊരോർമ്മയാകും….

ചെറിയത്

രചന : താഹാ ജമാൽ ✍ ചെറിയൊരോളം മതികായലിനുകടലിലേക്കെത്തി നോക്കാൻചെറിയൊരു കാറ്റ് മതിമേഘങ്ങൾക്ക്എൻ്റെയകാശത്തെത്താൻചെറിയൊരു ചലനം മതിഭൂമിയ്ക്ക് പലതുംമറിച്ചിടാൻചെറിയൊരു കൊത്തു മതിമരംങ്കൊത്തിക്കൊരുവീടു പണിയാൻചെറിയൊരു ചുംബനം മതിരണ്ടു ബന്ധങ്ങളെവിളക്കിച്ചേർക്കാൻചെറിയൊരാലിംഗനം മതിരണ്ടു രാജ്യങ്ങൾ തമ്മിൽസുഹൃത്തുക്കളാവാൻചെറിയൊരു മൂളൽ മതിബന്ധങ്ങളെ ഊഷ്മളമായങ്ങനെസൂക്ഷിക്കാൻചെറിയ കാര്യങ്ങളിൽചെറിയ തുന്നലുകൾ മതിപല വിടവുകളെയും മായ്ക്കാൻ…….

Wife exchange, wife swapping

രചന : സഫി അലി താഹ. ✍ Wife exchange, wife swappingഎന്നാണ് കൂടുതൽ കാണുന്നത്. എന്താകും hus exchange എന്ന് അധികമൊന്നും കാണാറില്ല, എന്താകും അത്?സ്ത്രീ എന്നത് നല്ല ഒന്നാന്തരം ഉപഭോഗ വസ്തുവായി കാണുന്നത് കൊണ്ടാകും അല്ലേ??തന്റെ ഭർത്താവ് അപ്പുറത്തെ…

പെൺകിളിയുടെ സാമർത്ഥ്യം

രചന : തോമസ് കാവാലം. ✍ രാക്കുയിൽ പാടുന്നനേരത്തു ഞാനന്നുരാവിനുകൂട്ടായി പോയനാളിൽരാമായണക്കിളികൂടൊന്നിൽ കണ്ടതുരോമാഞ്ചമുണ്ടാകും രംഗമല്ലോ! കൊച്ചരിച്ചുണ്ടിനാൽ കൊത്തിമിനിക്കിയുംപച്ചമരത്തിന്റെ പൂവിതളാൽപച്ചയിൽ മഞ്ഞയും ചേർന്നുള്ള പെൺകിളിസ്വച്ഛമായി തീർത്തന്നു വീടൊരെണ്ണം. ആറ്റുനോറ്റന്നവൾ ചേർത്തു വെച്ചുള്ളതാംഏറ്റം പ്രിയപ്പെട്ട മുട്ടകളിൽചുറ്റുവാൻ ചുള്ളികൾ ചെമ്മേയടുക്കിയാമറ്റാരും കാണാതെ കൂട്ടിനുള്ളിൽ. ഏറെനാളായില്ല പൊൻമക്കളാറുപേർമാറിന്റെ…

തമ്പുരാൻ

രചന : സുനി ഷാജി ✍️ തമ്പുരാൻ“എനിക്കീ…കല്യാണത്തിന് സമ്മതമല്ല…”കുടുംബ സദസ്സിൽവച്ചുള്ള, ഗായത്രിയുടെ അറുത്തുമുറിച്ചുള്ള മറുപടി… എല്ലാവരും ഒരു ഞെട്ടലോടെയാണ് കേട്ടത്.ഒന്നാമത്… കാരണവന്മാരുടെ മുമ്പില്, തറവാട്ടിലെ പെൺകുട്ടികൾ ശബ്ദമുയർത്തി സംസാരിക്കാറില്ല.രണ്ടാമത്…ആരും കൊതിക്കുന്ന സൗന്ദര്യവും, സ്വഭാവ മഹിമയുമുള്ള… പോരാത്തതിന്, റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനുമായകോയിക്കൽ…

മികച്ച നടൻ; മമ്മൂട്ടി, നടി ഷംല ഹംസ.

എഡിറ്റോറിയൽ ✍️ കടുത്ത മത്സരത്തിനൊടുവിൽ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഒരിക്കൽ കൂടി നേടി മമ്മൂട്ടി. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായുള്ള പ്രകടനത്തിലൂടെയാണ് മമ്മൂട്ടിക്ക് വീണ്ടും ‌ പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഫെമിനിച്ചി…