ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

മൺചിരാത്.

രചന : സിന്ധു പി ആനന്ദ് ✍️ ഒരു വാക്ക് മിണ്ടിപ്പറയുവാനായിഒരു നോക്ക് കണ്ടു ചിരിക്കുവാനായിവഴിനട്ടു മിഴിവിങ്ങിമൊഴിമുട്ടിപടിവാതിൽ ചാരിപതം പറഞ്ഞങ്ങനെആരെയോ കാത്തുനിന്നതാവാംഓർമ്മകൾ പെയ്യുന്നകിനാക്കളുമായിമൺചിരാതിൻ്റെനുറുങ്ങുവെട്ടത്തിൽവഴിയാത്രക്കാരുടെമുഖം തിരയുന്നു.കുട്ടികൾ കളിയാക്കിചിരിച്ചകന്നുപോയിയൗവനക്കാരുംകാര്യം തിരഞ്ഞില്ലപരിചിതരെല്ലാംകാണാത്ത ഭാവത്തിൽവേഗംചുവടുകൾവെച്ചു മറയുന്നു.അന്തിക്കു കൂട്ടായിട്ടാരു –മില്ലെങ്കിലുംചിന്തക്കു കുറവില്ലൊട്ടു മെന്നാലുംവലനെയ്യും ചിലന്തി പോൽഗതകാലസ്മരണകൾപെയ്യുന്നഹൃദ്യമാംചാരുതതേടുന്നതാവാം.

ബന്ധങ്ങളുടെ ഭൂപടത്തിൽ

രചന : സെറ എലിസബത്ത്✍️ ബന്ധങ്ങളുടെ ഭൂപടത്തിൽ ചില വഴികൾ നമ്മെ സന്തോഷത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിക്കും. എന്നാൽ ചില വഴികൾ, പുറത്തുനിന്നു സ്നേഹത്തിന്റെ കവചം ധരിച്ചിട്ടും, ഉള്ളിൽ അദൃശ്യക്കയറുകളാൽ നമ്മെ കുടുക്കുന്നവയാണ്. അത്തരത്തിൽ ഏറ്റവും അപകടകരമായ ഒന്നാണ് codependent relationship .…

നോക്കൂ …

രചന : മിനു പ്രേം ✍️ നോക്കൂ ….ഇനിയീ പാലം കടന്നാൽനിനക്കു കടൽ കാണാം …കടലോ! ആഹാ!എനിക്ക് കടൽ കാണണം.ഈറൻമണ്ണിൽപാദങ്ങൾ പൂഴ്ത്തികടലിനെ തൊട്ടുനിൽക്കണം ..വെൺമുത്തുപോലെചിതറുന്ന ഓരോ തിരയ്ക്കുംഒരു പുഞ്ചിരിയെങ്കിലുംസമ്മാനമായി നൽകണം ..ആഴങ്ങളിൽനിന്ന് പറിച്ചുമാറ്റിഉപേക്ഷിച്ചു മടങ്ങുന്നതിരപെരുക്കങ്ങളെ കൊതിച്ച്ഒരു വിങ്ങൽ ഉള്ളിലടക്കുന്നശംഖിനെ കണ്ടെടുത്ത്എൻ്റെയീ കാതുകളിൽചേർത്തുപിടിക്കണം…

പണ്ടൊക്കെ ആണുങ്ങൾ വേശ്യാലയത്തിൽ കൊണ്ടുപോയി

രചന : വിനീത ബിജു ✍️ പണ്ടൊക്കെ ആണുങ്ങൾ വേശ്യാലയത്തിൽ കൊണ്ടുപോയി പണം ചിലവിടുന്നതിനു തുല്യമാണ് ഇന്നിപ്പോൾ ഫേസ്ബുക്കിലെ പല സ്ത്രീകളെയും പണം മുടക്കി സബ്സ്ക്രൈബ് ചെയ്യുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്…രണ്ടി ലൂടെയും കിട്ടുന്നത് വ്യത്യസ്തമല്ലാത്ത സുഖം…😄ഫേസ്ബുക് ബുക്ക് സബ്ക്രിപ്ഷനിലൂടെ സുക്കർ…

ചില ഓർമ്മകളിലേക്ക് നടക്കുമ്പോൾ

രചന : പുഷ്പ ബേബി തോമസ് ✍️ ചില ഓർമ്മകളിലേക്ക് നടക്കുമ്പോൾപാതാളക്കരണ്ടിപ്പോലെതറഞ്ഞു കിടക്കുന്നഅനുഭവങ്ങൾമുറിവുകൾ …..ഉണക്കാനാവാതെമറക്കാനാവാതെപഴുത്ത്ചലമൊലിപ്പിച്ച്മനം പുരട്ടും അനുഭവങ്ങൾ …..മറവിയിലേയ്ക്ക് പൂഴ്ത്താൻശ്രമിക്കും തോറുംനെഞ്ചിനുള്ളിലെവൃണങ്ങളുടെആഴത്തെ കൂട്ടിക്കൂട്ടി ….ഉണക്കാനാവില്ലെന്നുംമറക്കാനാവില്ലെന്നുംപൊറുക്കാനാവില്ലെന്നുംപറയാതെ പറയുന്നുവീണ്ടും വീണ്ടും .

മ(രി)രവിച്ച കവിത

രചന : രശ്മി നീലാംബരി✍️ ഞാമ്പറഞ്ഞതല്ലേമനുഷ്യൻ ചിലപ്പോഴൊക്കെഉപ്പു പോലുറച്ചു പോകുമെന്ന്.മരവിച്ചു മരിച്ചു പോകുമെന്ന്.ഒരു ചിരിയെങ്കിലുംതന്നേച്ചുപോ-യെന്നുറക്കെയുറക്കെ നിലവിളിക്കുoനിശബ്ദമായി.മറ്റുള്ളവരിൽ പ്രതിധ്വനിയ്ക്കുംവരെയ്ക്കെങ്കിലും.ഒരു മഴയെങ്കിലുംപെയ്തേച്ചുപോ_യെന്നാവർത്തിച്ചുരുവിടുംവിരസത മണക്കും വരേയ്ക്കെങ്കിലും .എന്റെ തടവറ,എന്റെ ചങ്ങലയെന്ന്ഓരോ കല്ലിനോടും മുള്ളിനോടുംപതം പറയും.ഒരു തിരിഞ്ഞുനോട്ടം,ഒരു വിളിഅതിലേക്ക് മാത്രംചൂണ്ടയെറിഞ്ഞ് തളരും.മടുപ്പിന്റെ ചിതൽ തിന്നുന്നലോകത്തിരുന്ന് അവർതളർച്ചയില്ലാത്ത തൂവലുകളെകടമെടുക്കും.വേനലിലേക്ക്…

ഞാൻ ഏട്ടന്റെ കാമുകി ആണോ അതോ ഭാര്യ ആണോ?

രചന : ദർസരാജ് ആർ ✍️ ഞാൻ ഏട്ടന്റെ കാമുകി ആണോ അതോ ഭാര്യ ആണോ?അതെന്താ മുത്തിന് ഇപ്പോൾ ഇങ്ങനെയൊരു സംശയം?കൂടുതൽ ഒലിപ്പിക്കാതെ ചോദിച്ചതിന് മറുപടി പറ.“ഞാൻ താലി കെട്ടിയ എന്റെ ഭാര്യ “ആണല്ലോ? പിന്നെന്താ ഒരു കാമുകിയോടെന്ന പോലെ എന്നോട്…

ചൂർണ്ണികാ നദി

രചന : സ്നേഹചന്ദ്രൻ ✍️ ചൂർണ്ണികാ നദി,,,,,ആത്മാക്കൾക്ക്മോക്ഷം നൽകാൻജീവനുളളവർതർപ്പണം നൽകിബലിബാക്കിയായികലങ്ങി,മലീമസയായിസങ്കടം പൂണ്ടൊഴുകുന്നവൾഅരയംഗുലി വലിപ്പമുള്ളപുഴുക്കൾപുളച്ചൊഴുകുന്നപുണ്യ പയസ്വിനി,,,,ബലിയിട്ട വറ്റ്തരപ്പെടുമെന്ന്വൃഥാ മോഹിച്ചെത്തുന്നകാക ജൻമങ്ങൾക്ക്നിരാശ പകുക്കുന്നഅരി തർപ്പണത്തിന്റെകോമാളിത്തം കണ്ട്നീറിയൊഴുകുന്നവൾതർപ്പണച്ചോറുകൊത്താൻപിതൃക്കൾപറന്നെത്തും മുൻപേപാതിരാ തർപ്പണംനടത്തിപിരിഞ്ഞു പോകുന്നവരുടെവിസർജ്യങ്ങളും,’മാലിന്യങ്ങളുംപേറി ഒഴുകാൻവിധിക്കപ്പെട്ടവൾ’,,ചികുരഭാരമിറക്കി വച്ചപരബ്രഹ്മം പോലും,,,പാവങ്ങൾപിതൃക്കളെയോർത്ത്വ്യാകുലപ്പെടുന്നുണ്ടാകും !!അനുഷ്ഠിച്ചുതീർക്കുന്നവർക്ക്പരംപൊരുളിന്റെവ്യാകുലതഅറിയേണ്ട കാര്യമില്ലല്ലോ!!!എന്നാൽ,,,,,അവളെല്ലാംഅറിയുന്നുആണ്ടിലൊരിക്കൽപരം പുമാന്റെപള്ളി നീരാട്ടിനായിമനം തെളിഞ്ഞ്,കരകവിഞ്ഞ്ഒഴുകിയെത്തുന്നവൾക്കറിയാംകാകോളവൈതരണിയിൽഭഗവാനെനീരാട്ടുന്നതിന്റെ നോവ്ഒരിക്കലവൾപ്രതികരിച്ചതാണ്ജലസമാധി തന്നെനിങ്ങൾക്ക്എന്നു…

പ്രദൂഷണം.

രചന : ബിനു. ആർ.✍️ മാനത്തെല്ലാമോടിക്കളിക്കുംമേഘ-ശകലങ്ങളിൽ മറിമായത്തിൽനേർത്തചില്ലിന്മേലാപ്പുപോൽമറഞ്ഞുകിടക്കും പ്രദൂഷണങ്ങൾകനക്കുമ്പോൾ വെണ്മയുള്ള മലരുകൾനീലനിറത്തിൻവൈഷമ്യം കനത്തമഞ്ഞിലും നേരറ്റുവാടിവീഴുന്നതുകാണാം.എല്ലാ ചിരിനിറയും നൽചിന്തകളിലുംപാൽചിരിതൻ ഫുല്ലമാലകൾവിരിയവെ,മനസ്സിൻചില്ലകളിൽനേർവർണ്ണനിറങ്ങൾ വാടിക്കൊഴിയുംനേരിൻനന്മകളാൽ,അല്ലലുകളുടെമാറാപ്പിൽനിറഞ്ഞു കാണാം.അകലങ്ങളിൽകാണും വെണ്മകൾ,ചെതുമ്പലുകൾപോൽ,വെളുത്തമേഘശകലങ്ങൾക്കിടയിൽകൊഴിഞ്ഞുപോകും നേരിൻനന്മതൻചിരി, അറിയാചിന്തകളുടെപൊരുത്തക്കേടിൽ അണയാസാന്ത്വന-പൊരുളിൽ നിറഞ്ഞുകവി-ഞ്ഞൊഴുകുന്നതും കൺനിറയെ കാണാം.

‘കണ്ണീർപ്പുഴ’

രചന : ഷാജി പേടികുളം ✍️ പ്രണയം സുഖമുളളകുളിരാണ്.പ്രണയം തണുവുള്ളതീയാണ്പ്രണയം സിരകളിലിഴയുന്നതരംഗമാണ്പ്രണയം മധുവിൻ്റെമധുരമാണ്പ്രണയം സ്വപ്നങ്ങളുടെകൂടാരമാണ്പ്രണയം ആനന്ദത്തിൻസാഗരമാണ്പ്രണയിക്കുന്നോർക്ക്പ്രണയിക്കാനേയറിയൂപ്രണയ ഗോപുരത്തിൽനിന്നു നീലവാനിലേക്കുപറക്കുമ്പോഴറിയുന്നില്ലചിറകുകളില്ലെന്ന സത്യം.പ്രണയത്തിനു വികാര-ലോല ഭാവങ്ങളേയുള്ളൂചിന്തയുടെ ചിറകുകളില്ല;അവൾ കണ്ണീർപ്പുഴയാ –യൊഴുകുമ്പോളവൻതോണിയിൽ മറുകര പൂകും.മുക സാക്ഷിയാമൊരുവൻഅവളെ പുണരവേയുള്ളിൽപ്രണയം ഘനീഭവിച്ചുനിർവികാരയായവളൊഴുകും.