ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

🌷 മഹാത്മാ .. അയ്യൻകാളി

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ ജ്ഞാനബോധത്തെയുണർത്തിയധഃസ്ഥിത-ജനതയ്ക്കൊരാത്മ ധൈര്യത്തിൻ പ്രതീക്ഷയായ്നിലകൊണ്ടൊരാർദ്ര മനസ്സിൻ മഹാ ധർമ്മ-മിന്നും സ്മരിപ്പി താ,യഭിമാന കേരളം.മഹാത്മാ അയ്യൻകാളിതൻ ശ്രമഫലംമഹാത്യാഗ സന്നദ്ധ സന്മാർഗ്ഗ ബോധനംകൈരളിക്കഭിമാന സൂര്യപ്രതീകമായ്നിത്യം നിറയുമാ, ദീപ്ത സ്മരണയും.വഴിവിളക്കായ്, കർമ്മ സവിശേഷ സിദ്ധിയായ്സ്തുത്യാദർശ മനോജ്ഞമാം ചിന്തയാൽ;അവഗണനയ്ക്കറുതിയായെന്നുറപ്പാക്കാൻസദാ ജാഗരൂകമായ് പ്രവർത്തിച്ച…

ഗാനം.

രചന : ഷാനവാസ് അമ്പാട്ട് ✍️ പൊന്നുമോളേ നിന്നെയോർത്തെൻനെഞ്ചകം നീറുന്നുകാണുവാനായ് പൂതി ഖൽബിൽതേങ്ങലായ് നിറയുന്നുനിൻ്റെ കൊഞ്ചൽ കേട്ടുണരാൻമോഹമുണ്ടെനിക്ക്നെഞ്ചിലിട്ടുറക്കിടുവാൻആശയുണ്ടെനിക്ക്പൊന്നുമൊളെ………. നീ ചിരിക്കുമ്പോളെന്നിൽപൂ നിലാ പരന്നുനീ കരയുമ്പോളെൻ്റെമാറിടം പിളർന്നുഞാൻ പറഞ്ഞ കഥകളിൽ നീറാണിയായി മാറിഞാൻ നടന്ന വഴികളിൽ നീചെമ്പനീർ മൊട്ടായിനിൻ്റെ മൊഴി മുത്തുകൊണ്ട്മാല കോർത്തു…

കിനാവ്

രചന : കെ.ആർ.സുരേന്ദ്രൻ ✍️ സായാഹ്നത്തിന്റെ നഗരംസ്വർണ്ണപ്പട്ടുടയാട ചുറ്റി,കൊലുസ്സിട്ട് നവോഢയായി,സുന്ദരിയായിചുവടുകൾ വെച്ചതും,മൂവന്തി കണ്ണഞ്ചിക്കുംചെമ്പട്ട് ചുറ്റി മനോഹാരിണിയായി,പശ്ചിമദിക്കിൽ കടലിൽ ചായുംചുവന്ന സൂര്യനെ തോണ്ടിയെടുത്ത്നെറ്റിയിൽ തിലകം ചാർത്തിയതും,നഗരത്തിൽ രാവണഞ്ഞു,നിലാവണഞ്ഞു,പാൽപ്പുഞ്ചിരിയുടെ കണ്ണുകൾ തുറന്നു.കടൽ നിലാവിൽ നക്ഷത്രങ്ങൾവാരിയണിഞ്ഞ നിശാനർത്തകിയായി.ചിലങ്കകൾ ചാർത്തി ഹർഷോന്മാദിനിയായി,താളത്തിൽ, മേളത്തിൽ ചുവടുകൾ വെച്ച്,ദുർഗ്ഗയായി പരിണമിച്ച്രൗദ്രയായി…

” മോഹ നിദ്ര “

രചന : ഷാജി പേടികുളം ✍️ മോഹവലയക്കൂട്ടിൽഅടയ്ക്കപ്പെട്ട മനുഷ്യർആ കൂട്ടിലെപരിമിതിയ്ക്കുള്ളിൽലഭിക്കുന്ന സുഖങ്ങളിൽമുഴുകി ജീവിച്ചു.അർഹതപ്പെട്ടതുഔദാര്യമെന്നോർമ്മിപ്പിച്ചുഇടയ്ക്കിടെ ദാനം നൽകിയജമാനൻമാർ അവരെവരുതിയിലാക്കിവാഗ്ദാനമഴയിൽഅവരുടെ കോപതാപനിരാശകളെ തണുപ്പിച്ചു.വരാൻ പോകുന്നസുന്ദര ജീവിതത്തെവാങ്മയ ചിത്രങ്ങളാൽകാട്ടിക്കൊടുത്തവർക്ക്പ്രതീക്ഷയുടെമഴവിൽ വിരിയിച്ചു.മഴവിൽ കൊട്ടാരത്തിൽജീവിക്കുന്ന അവർസ്വപ്നം കാണാൻ മറന്നുചിന്തകൾ മുരടിച്ചുകേട്ടു മാത്രം പരിചയിച്ചകാതുകൾ ജാഗരൂകമായിശബ്ദം മറന്നവർമൂകരായിമൂകസാക്ഷികളായികടമയും കർത്തവ്യവുംമറന്നുപോയവർമൂഢരായി നിദ്രയിലാണ്ടു.

ചോതിയോണം (“ഉണ്ണിക്കുള്ളാേരിണ്ടൽ”)

രചന : മോണികുട്ടൻ കോന്നി ✍️ ചോതിക്കാതെത്തീ…ഇന്നത്തെച്ചോതിപ്പെണ്ണും!ചേലൊത്തൊന്നാെന്നായാല്ലോവന്നേൻ മങ്കമാർ !ചേമന്തിപ്പൂ മുല്ലാ മുക്കുറ്റീതുമ്പപ്പൂ..;ചേരുന്നോരോകാന്തിക്കായിന്നിക്കളത്തിൽ!ചെമ്പട്ടാെട്ടാകെച്ചുറ്റീ,സന്ധ്യത്തുമ്പിപ്പെൺ –ചെന്നിട്ടാരാത്രിക്കാട്ടിൽപ്പെട്ടീടുന്നേരം….;ചെമ്പപ്പട്ടല്ലൊം മാറ്റീട്ടാ ചന്ദ്രക്കൊമ്പൻ;ചേലോടെത്തീ മാനത്തിന്നാവെള്ളിത്തേരിൽ!ചാടേറീട്ടിങ്ങെത്തീ മുറ്റത്തുംതോപ്പെങ്ങും ;ചാടിക്കൂടെക്കൂടീട്ടാടീട്ടൂഞ്ഞാലായാൻ!ചേലുള്ളോരോടൊപ്പം ചാേതിക്കാടാനാവും,ചേലിൽമോഹം!ചെഞ്ചുണ്ടിൻ്റെതേനുണ്ണാനും!ചേച്ചിക്കും ചോപ്പുണ്ടീ ചേട്ടന്നുംനന്നായ്;ചാച്ചമ്മ,യ്ക്കമ്മൂ ,ൻ്റമ്മയ്ക്കുംചേലുണ്ടേറേ !ചോതിക്കാട്ടോം പാട്ടും,അക്കൂട്ടർക്കൊപ്പത്തിൽ;ചോദിക്കാനാളില്ലെൻ്റൊപ്പത്തിന്നീ രാവിൽ….!ചോറുണ്ടിട്ടങ്ങാേട്ടില്ലല്ലോഞാനും കൂടെ-ച്ചാടിക്കൊ’ണ്ടാർപ്പോ…!ഇർറോ.. !ഇർറോ…’ ന്നാർക്കാനും!ചാടിക്കളിച്ചീടും; ഞാനുമങ്ങൊരുനാളിൽ!ചേട്ടൻ്റൊപ്പത്തിൻ പൊക്കത്തിൽഎത്തുന്നേരം!

മലയാളിയുടെ വീട് അബദ്ധങ്ങൾ!

രചന : ഇസ്മായിൽ ✍️ കേറിച്ചെല്ലുമ്പോള്‍ അല്‍പസ്വല്‍പം സമാധാനം കിട്ടുന്നതാവണം വീട്. എന്നാല്‍ മലയാളിക്ക് വീടെത്തുമ്പോഴേ സമാധാനം നഷ്ടപ്പെടുകയാണ് പതിവ്. കാരണം അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യമെല്ലാം ചിലവാക്കിയാണ് പലരും വീടു വെക്കുന്നത്. അല്ലെങ്കില്‍ വീടുനില്‍ക്കുന്ന സ്ഥലത്തിന്റെ ആധാരവും പണയം വെച്ച് വീടുപണി നടത്തി…

കാടിറങ്ങുന്നവർ.

രചന : ബിനു. ആർ. ✍️ കുശുമ്പുകുന്നായ്മകൾ കാട്ടിൽക്കയറുംനേരംകുറുമ്പന്മാരെല്ലാം കുറിക്കുചൊല്ലിനാട്ടിലെത്തി.കുട്ടവഞ്ചിയിലലസരായ് ഊരുചുറ്റിയവർകൂടുംകുടുക്കയുമായ് കാട്ടിൽ പറിച്ചുനട്ടു. സ്വൈര്യവിഹാരം നടത്തിയവർ മൃദുകാടർസ്വൈര്യതയില്ലാതെകാട്ടിൽ കലമ്പലിലായ്സ്ഥയ്ര്യം കിട്ടാതുഴറിയവർ നാൽക്കാലികൾസ്വസ്ഥംതേടി കാടിറങ്ങി നാട്ടിലെത്തിപ്പോയ്. നാടുംകാടും കാടുംനാടുമായ് ഇരുകാലി-ക്കലമ്പലുകൾ ഹരിതംനിറയും ഇരുളിലെത്തിഇരുളിൻപകലുകൾ നേരറിയെ പകച്ചുപോയ്പരമാർത്ഥമറിയാജന്തുജാലം ചിതറിപ്പോയ്. കാടുകയറിയവർ വമ്പർ കാടുകൾ…

സഹതാപമില്ലേ – അല്ലയോ?

രചന : ജോര്‍ജ് കക്കാട്ട്✍️ -1- ഡബിൾ ബൈൻഡ് “എന്നെ കഴുകൂ, പക്ഷേ എന്നെ നനയ്ക്കരുത്!”“എന്നെ കെട്ടിപ്പിടിക്കുക, പക്ഷേ എന്നെ തൊടരുത്!”“എന്നോട് സംസാരിക്കൂ, പക്ഷേ വായ അടച്ചുവെക്കൂ!”അവൾക്ക് ഇനി അവളുടെ കാര്യത്തിൽ എവിടെയാണെന്ന് അറിയില്ല.അവൻ എന്ത് ചെയ്താലും അത് തെറ്റാണെന്ന് ഉറപ്പാണ്.അവൾ…

ഓണമാനസങ്ങൾ

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഓണമെന്നുള്ളം മനോജ്ഞമാക്കുന്നതാംആർദ്രവികാരമാണേവം പ്രകാശിതംഗ്രാമീണ ഹൃദയം കൊതിക്കും കുളിർരമ്യ-വർണ്ണപ്രഭാതമായ് നീ തന്ന സുസ്മിതം. വർണ്ണിച്ചിടാനറിയില്ലെന്റെ ഗ്രാമ്യകംസ്വർണ്ണച്ചിറകേകിടുന്നയാഘോഷവുംവർണ്ണാഭ മലരുകളാലാർദ്ര മനസ്സുകൾനിർണ്ണയമൊന്നായെഴുതുന്ന നന്മയും. സ്നേഹച്ചെരാതു തെളിച്ചതിൻ ചാരെയായ്താരങ്ങളായി ശോഭിക്കുന്നതിൻ സുഖംതീരെപ്പറഞ്ഞാൽ മതിയാകയില്ലതിൻനേരറിഞ്ഞീടാൻ ക്ഷണിക്കുന്നു കേരളം. ഹൃത്താലെഴുതുന്നതാം സ്നേഹ…

ദുഷിച്ചമനുഷ്യരെ കണ്ടാൽ

രചന : ശാന്തി സുന്ദർ ✍️ മാറ്റങ്ങളൊന്നുമില്ലാതെഞാനാ..ദിനങ്ങളെ അക്ഷരങ്ങൾ കൊണ്ട്ആവർത്തിച്ചെഴുതും.എത്ര പാഴ് നിഴലുകളാണ്ആ ദിനങ്ങളിൽമറഞ്ഞുനിൽക്കുന്നത്.വാക്കുകൾ കൊണ്ട്നോവിച്ചവർ,പരിഹസിച്ചവർ,എത്ര വല്യദുഷിച്ചകണ്ണുകളോടെയാണവർതുറിച്ചനോട്ടമെറിഞ്ഞത്.സ്നേഹം കൊണ്ട്മൗനം കൊണ്ട്എത്ര ശക്തമായാണ്ഉയിരിന്റെ ചുറ്റികകൊണ്ട്അവർക്ക് മേലെഞാൻ ആഞ്ഞടിച്ചത്.ചിന്തകളുടെ പെരുമരത്തടിയിൽപാഴ് വാക്കുകളെ ബന്ധിച്ചത്.എന്നിൽ വരിഞ്ഞുമുറുകിയനോവിനെ മിഴിയാകുന്ന കടലിലേക്ക്ഒഴുക്കിയത്.ഇന്ന് അവരിലൊരാൾഎനിക്ക്മുന്നിൽ അപ്രതീക്ഷിതമായിഎത്തിപ്പെട്ടാൽചുണ്ടിൽ നിറച്ചൊരുചിരികൊണ്ട് പകത്തീർക്കും.ദുഷിച്ച മനുഷ്യരെന്ന്മതിയാവോളംവിളിക്കും.മാറ്റങ്ങളൊന്നുമില്ലാതെഞാനാ..പോയദിനങ്ങളെഓർത്തെടുക്കും..വീണ്ടും…