നിഴലുകൾ
രചന : റഹീസ് മുണ്ടക്കര ✍️ ആ ഇടവഴിയിലെഇത്തിൾക്കണ്ണികൾക്കിടയിൽ,മച്ചിമാവിൻ ചുവട്ടിലെമൗനത്തിൽ…നിഴലുകൾ പാമ്പുകളായ്പിണയുന്ന മണ്ണിൽ,നിലാവുപുതച്ചുറങ്ങുന്നനിന്നരികിൽ…ഞാനുമിറങ്ങിവരാം.തിരക്കുകളില്ലാത്ത,തുടിപ്പുകളില്ലാത്ത,തുരുമ്പിച്ച ഓർമ്മകൾകടന്നു വരാത്തൊരിടം.അവിടെ,വാക്കുകൾ കൊണ്ട്വേലി കെട്ടേണ്ടതില്ല.നോവുകൾ കൊണ്ട്നീറേണ്ടതുമില്ല.മരിച്ചു കിടക്കുകയല്ല നാം,മണ്ണും വിണ്ണുംമാഞ്ഞുപോകുന്നൊരാ-നന്ദത്തിൽ അലിഞ്ഞു-ചേരുകയാണ്…കാറ്ററിയാതെ വീണകരിയിലകൾക്കൊപ്പം,ഇനിയൊരിക്കലുംതിരിച്ചുപോകാത്തരണ്ടു നിഴലുകളായ്നമുക്കവിടെമയങ്ങാം..!
അവൾ സെൻസിറ്റീവ്
രചന : ജോർജ് കക്കാട്ട് ✍️ തീയിലൂടെ കടന്നുപോയ ഒരു സ്ത്രീ നിശബ്ദമായി സ്നേഹിക്കുന്നില്ല.അവൾ ജാഗ്രതയോടെ സ്നേഹിക്കുന്നില്ല.അവൾ പകുതി മനസ്സോടെ സ്നേഹിക്കുന്നില്ല.അവൾ കഠിനമായി സ്നേഹിക്കുന്നു.അവൾ ആഴത്തിൽ സ്നേഹിക്കുന്നു.വിരലുകളിൽ മുറിവുകളോടെയും, ഇതിനകം തകർന്ന ഹൃദയത്തോടെയും അവൾ സ്നേഹിക്കുന്നു—എന്നിട്ടും വീണ്ടും മിടിക്കുന്നു—സൌമ്യമായിട്ടല്ല, മറിച്ച് ധിക്കാരത്തോടെ,…
മറ്റുള്ളവർക്ക് ജീവിതം എങ്ങനെയായിരിക്കും?
രചന : ജോർജ് കക്കാട്ട് ✍️ (ജീവിത നേർക്കാഴ്ചയിലേക്ക് ഒന്ന് വിരൽ ചൂണ്ടുന്നു 👈)🫵സൂര്യൻ ഇതുവരെ ദൃശ്യമാകാത്തപ്പോൾ പോലും, അല്പം പ്രകാശമുള്ള ആകാശം പോലും നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കും, അതുപോലെ അരികുകളിൽ നിറമുള്ള വെളുത്ത മേഘങ്ങളും സ്വാധീനിക്കും. ശൈത്യകാലം അതിന്റെ പിടി…
പുത്രീസൗഖ്യം
രചന : റഫീഖ്. ചെറുവല്ലൂർ ✍️ അങ്ങിനെയുമൊരു ജീവിത സായൂജ്യം!അനുയോജ്യനായൊരു കോമളനാംവരനെത്തേടിക്കണ്ടെത്തി,നിനക്കവനിന്നു നിന്റെ പാതിയുമായ്.എങ്കിലും പ്രിയമകളേ,നീയെനിക്കെന്നുമെൻ പൊന്നോമന.തളിരിളം മോണ കാട്ടിച്ചിരിച്ചും,കുഞ്ഞിളം കാൽപാദങ്ങളാലിടറി നടന്നും,തിളങ്ങും കുഞ്ഞുടുപ്പുടുത്തു നൃത്തം ചെയ്തുംനീ വളർന്ന മായാത്ത ചിത്രങ്ങൾമനസ്സിൻ ഭിത്തിയിൽ സദാതിളങ്ങി നിൽക്കുമെപ്പോഴും.ആദ്യസന്താനമായ് നീ തന്നജീവിതസന്തോഷങ്ങൾ,നെഞ്ചിൽനിന്നടർത്തി മാറ്റിപടിയിറങ്ങിയ നോവിന്റെയാഴങ്ങൾമഷിയുണങ്ങാതെയെഴുതിഹൃദയതാളുകളിൽ…
സ്വർഗ്ഗവാതിലുകളെ തട്ടിക്കൊണ്ടുപോയ വിമാനങ്ങൾ
രചന : സജീദ് ആയങ്കി ✍️ വൈകുന്നേരമായാൽ ദമാമിലെഎന്റെ ചായക്കടയിൽ വരുന്നനായരേട്ടന്റെ കാലിലെ നീര്കാണുമ്പോൾ ഞാൻ ചോദിക്കും“അല്ല അത്ഭുതമെ നിങ്ങൾക്ക്അടുത്ത വിമാനത്തിന് നാട്പിടിച്ചൂടെ ഇതിങ്ങനെ..”“നായിന്റെ മോൾ”മൂപ്പരങ്ങനെയാണ് നാട്ടിലെകാര്യം പറയുമ്പോൾഫോണിലെ വാൾപേപ്പറിൽസുന്ദരപുസ്പകുസുമമായിനിൽക്കുന്ന കെട്യോളെ ഫോട്ടൊനോക്കിയങ്ങനെയൊരു വിളിയാണ്,മൂപ്പർക്കെടുക്കുന്ന കട്ടൻചായയിലിട്ട ഇഞ്ചിക്കഷണങ്ങളയത്രഉണ്ടാവില്ല നാട്ടിലെഇഞ്ചിത്തോട്ടങ്ങളിലുള്ള ഇഞ്ചി,അത്രയതികം ഇഞ്ചിയിട്ടിട്ട്മൂപ്പരത്…
ആകാശം
രചന : എം ബഷീർ ✍️ ആകാശംനിങ്ങൾ പറയുന്നപോലെഅത്ര അകലെയൊന്നുമല്ലഒറ്റയായവരുടെഹൃദയത്തിലേക്ക് പടർന്ന് കിടക്കുംഅതിന്റെ ചില്ലകൾഅത് കൊണ്ടാണ്അവര്‍കാത്തിരിപ്പിന്റെമരുഭൂമിയിലിരുന്ന്ഓരോരോ നക്ഷത്രങ്ങളെയായിഇറുത്തെടുത്ത്ആർക്കോ വേണ്ടിമാല കോർക്കുന്നത്കടലിന്നിങ്ങൾ പറയുന്നപോലെഅത്ര ആഴമൊന്നുമില്ലപ്രണയിക്കുന്നവരുടെകണ്ണുകളിൽകാറ്റും കോളുമില്ലാതെഅനുസരണയോടെചേർന്ന് കിടക്കുംഅതിന്റെ തിരകൾഅതുകൊണ്ടാണ് അവർഹൃദയചിഹ്നം പതിച്ചപതാകകളുമായിമഴവിൽ നൗകകളിൽ കയറിഓരോ സ്വപ്നതീരത്തേക്കുംതനിയെ തുഴഞ്ഞു പോകുന്നത്കാടിന്നിങ്ങൾ പറയുന്നപോലെഅത്ര നിഗൂഢതയൊന്നുമില്ലവിരഹവിഷം തീണ്ടിയവരുടെവിരൽത്തുമ്പുകളിൽഒരു…
ഞാനറിഞ്ഞ കൃഷിക്കാരൻ…
രചന : സിദ്ധിഖ് പട്ട ✍️ ഇന്നലെ കോയാക്കയെ കണ്ടിരുന്നു. നടക്കാൻ നന്നേ ബുദ്ധിമുട്ടിയാണ് കടയിലേക്ക് കയറി വന്നത്. എനിക്ക് പിതൃതുല്യനായ അദ്ദേഹത്തിന് എഴുപത്തിയഞ്ച് വയസ്സോളം പ്രായമുണ്ട്..അഞ്ചാറു മാസം മുമ്പ് വരെ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും മത്തായി ചേട്ടന്റെ പറമ്പിലും വീട്ടിലുമായി…
ഇന്നത്തെ നളപാചകം ..ഗദ്യകവിത
രചന : രമേഷ് എരണേഴുത്ത് ✍️ ഒരു ദമയന്തി സഗൗരവം പരിഭവിച്ചുനളപാചകത്തിൽ ഉപ്പ് കുറഞ്ഞുപോയത്രെനളൻ കുറച്ച് കൂടെ ഉപ്പ് ചേർത്ത്ദമയന്തിയെ സാന്ത്വനിപ്പിച്ചുകൊണ്ടിരുന്നുപക്ഷെ ദമയന്തി കൂടുതൽ കോപിഷ്ഠയായിനളൻ്റെ സമവായശ്രമങ്ങൾ എല്ലാം പരാജയംദമയന്തി പുതിയൊരു ആരോപണം ഉന്നയിച്ചുപാചകത്തിൽ താളിക്കാൻ ഉപയോഗിച്ചകടുകിൻ്റെ എണ്ണം കൂടിപ്പോയത്രേ…….കടുകിൻ്റെ അധിക…
ആരമ്യകാവ്യമിതു..ജീവിതം
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ആകുലതയെന്തിനാ,യാരാമപുലരിപോൽആജന്മ രമ്യമാം പ്രകൃതിപോലുണരുകആചാര്യ ഹൃദയവാക്യങ്ങൾ സ്മരിക്കുക;ആദരമായുദയപ്രദീപം തെളിക്കുക. ആജാനമനോഹരമോരോ പ്രഭാതവുംആചന്ദ്രതാരം തുടരുവാൻ പ്രേരകംആജീവനാന്തം നുകരുവാനെങ്കിലുംആപാദമധുരമാക്കുന്നുദയ ഗ്രാമ്യകം. ആട്ടക്കഥപോൽ മനസ്സിലാകില്ലാദ്യംആത്മപരിശോധയാവശ്യമനുദിനംആ ദിവ്യനാം തമ്പുരാന്റെയനുഗ്രഹംആത്മവിശ്വാസമുയർത്തും; പ്രഭാമയം. ആനുകൂല്യത്തിൻ മഹാഫലം ജീവിതംആനന്ദമാക്കാൻ ശ്രമിക്ക,നാം സാദരംആനുഗത്യം നമുക്കേകുന്നു പിൻബലംആന്തരാർത്ഥങ്ങൾ…
അഗ്നി
രചന : സി. മുരളീധരൻ ✍️ കാളുംവിശപ്പിൽ സഹനമായിമൗനമായിനാളേറെ ജീവൻ പുലർന്നീടുമോകാളുന്നൊരഗ്നിയായികാളിയായി വിപ്ലവംവാളോങ്ങി ദുഷ്ടരെ തീർക്കുകില്ലേ? സ്വർഗ്ഗത്തിൽ വായുവിൽ ബ്രഹ്മത്തിലോ മൃഗകർണ്ണത്തിൽ, അർണ്ണവം തന്നിൽനിന്നോ,ബ്രഹ്മാവിൻ ദിവ്യ മുഖാമ്പുജത്തിൽനിന്നോവൻ വൃക്ഷമൂലത്തിൽ നിന്നുവന്നോ? എങ്ങുനിന്നാകിലും അഗ്നിയുണ്ടുൺമ യായിമങ്ങാതമരത്വ ദേവനായിഎന്തുമെവിടെയും പാവനമാക്കുവാൻഉണ്ട് പവനൻ ഹാ! അഗ്നി…
