വെറുതെ ഒരു പിണക്കം

രചന : ലത്തീഫ് പത്തനാപുരം ✍️ “ഞാൻ പോകുന്നു…”രജനി പറഞ്ഞത് അത്രമാത്രം.മറുപടി പ്രതീക്ഷിച്ചുകൊണ്ട് അവൾ ഒരു നിമിഷം കൂടി അവിടെ നിന്നു.സിറ്റൗട്ടിൽ കിഷോർ ലാപ്ടോപ്പ് തുറന്ന് എന്തോ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. സ്ക്രീനിലൂടെ കണ്ണുകൾ ഓടുന്നുണ്ടെങ്കിലും മനസ്സ് അവിടെയല്ലെന്ന് ആ മുഖം പറയുന്നുണ്ടായിരുന്നു.രജനി അവനെത്തന്നെ…

*ബലിക്കാക്കകൾ..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ കറുപ്പാർന്നയഴലിൻചിറകുമായ് കരളുകൾകൊത്തിപ്പറക്കുന്നതാം ബലിക്കാക്കകൾകണ്ണീർക്കണങ്ങളായുള്ളിൽത്തിളങ്ങുന്നചെന്നിണത്തുള്ളികൾക്കുള്ളിലിരിക്കുന്നു.കൈകൊട്ടിയെ ത്ര വിളിച്ചുനിൻ സ്മരണകൾഅഴൽത്തുള്ളി നിറയുന്നതാണതിന്നോർമ്മകൾഉള്ളിൽ ചിറകടിയൊച്ചതൻ നിഴലുകൾ;പൊൻവിളക്കായിത്തിളങ്ങുന്നു പുലരികൾ.നിറമറ്റതാകുന്നതെത്ര വസന്തങ്ങൾനിർണ്ണയമിവരിൽത്തളിർക്കില്ല പൂവുകൾഎണ്ണിക്കൊഴിഞ്ഞുപോകുന്നില്ലെ കനവുകൾകരളാൽത്തപിക്കുന്നതില്ലെയാ,ക്കുറവുകൾ ?വേർപെട്ടുപോകുന്നതാം മഹിത കാല മേ,ഉരുളുന്നയോർമ്മതൻ കരതലസ്പർശമേ,ബലിക്കാക്കകൾപ്പോലെ വന്നു പോകുന്നത-ല്ലോർമ്മത,ന്നാർദ്രച്ചെരാതുമായാ,ക്കടൽ.തീരത്തു നിൽക്കയാണിന്നുമാ, ബാല്യകംതീരെത്തിളങ്ങുന്നതില്ലയാ കൺതടംകണ്ണുനീർത്തുള്ളിത്തുളുമ്പുന്ന മോതിരംകരളാലെടുത്ത…

ഉയിരടയാളങ്ങൾ

രചന : ഉദയ പയ്യന്നൂർ ✍️ ഭയക്കമ്പിളി പുതച്ചെത്തുംവിഷം തീണ്ടിയ രാവുകൾവിശപ്പിൻ തുടി കൊട്ടിയാർക്കുംനിറം മങ്ങിയ പുലരികൾനിശ്ശബ്ദം നീ നിന്നുകത്തുംനിലാവെട്ടക്കതിർ പോലെഉയിരിൻ ചൂടേറ്റു പൊള്ളിയകാരിരുമ്പിന്നൊളിപോലെതീനിലങ്ങളെയോർത്തു പാടിയകെട്ടകാലക്കവിതയൊന്നിൽചെളിക്കുണ്ടിൽ നിന്നു പൊങ്ങിയമദയാനപ്പെരുപ്പങ്ങൾനിഴൽ പോലും നിറം മാറുംനിണത്തിൻ പൊരുളന്യമാകുംനിലയില്ലാക്കയത്തിൽ നാംനിലപാടിൻ മൂർച്ചയേറ്റുംഒളിമങ്ങാഭൂതകാല-ക്കുളിരല്ലത് പെരുംചൂടെ-ന്നറിവാർന്നോരിടം കൈയിൽസമത്വത്തിന്നൊളി പാറുംമദപ്പാടാൽ…

കേരളത്തിലെ നായർ സ്ത്രീകൾ അനുഭവിച്ച ലൈംഗിക സ്വാതന്ത്ര്യം? എന്തുകൊണ്ട് ഒന്നിൽ കൂടുതൽ പുരുഷന്മാരെ അവർ സ്വീകരിച്ചു?

രചന : വലിയശാല രാജു ✍️ പത്തൊൻപതാം നൂറ്റാണ്ടിലും അതിനു മുൻപും കേരളത്തിലെ നായർ സമുദായത്തിൽ നിലനിന്നിരുന്ന ബഹുഭർതൃത്വവും ‘സംബന്ധ’ സമ്പ്രദായവും പലപ്പോഴും വിദേശ സഞ്ചാരികളെയും പിൽക്കാല ചരിത്രകാരന്മാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു. എന്നാൽ, കേവലം ഒരു ആചാരവൈചിത്ര്യമെന്ന നിലയിലോ കേവല…

ഹൃദയത്തിനോരം

രചന : ഷാജി എൻ അപ്പാച്ചി ✍️ എന്റെ പാതകൾ നിന്റെഹൃത്തടത്തിൻ പുളിനം,തുടക്കവുമൊടുക്കവുംഒരേ മലയടിവാരബിന്ദു.എന്റെ മഴകൾ നിന്റെസാന്ധ്യമേഘങ്ങളിൽആനന്ദാശ്രുവിൻകൂട്ടുതടാകം!നിന്നെ ഞാൻ കല്ലെറിയുമ്പോൾഎന്റെ മുഖചിത്രത്തിൽആയിരം വിള്ളലുകൾ.എന്റെ ദർപ്പണം നീ.എന്റെ കവിതയുടെചന്ദസ്സും നീ നയനേഎന്റെ ശ്ലോകങ്ങളിൽകാണാക്കരാളികയും നീ.പിന്നിലായെന്റെ നിഴലിൽഒട്ടുമേ നോവിക്കാതെപതിയേ ചവിട്ടുന്നു നീ,എങ്കിലും ഞാനറിയുന്നു.ജീവൻ വെക്കുന്നെൻഭൂമിയിൽപ്പതിഞ്ഞരൂപവുംപിന്നെയെൻപ്രണയമന്ദാരവും…

ഓം ഗുരുഭ്യോ നമഃ🙏രാമായണ പാരായണം 22 -ാം ദിവസം

രചന : സുമംഗല സാരംഗി✍️ പാരായണ ഭാഗം,യുദ്ധകാണ്ഡം ആരംഭം മുതൽ,ആശരവംശവിനാശം വരുംമുമ്പേദശരഥിയെ ശരണം ഗതോസ്മി ഞാൻഎന്നു വരെ’.നാരായണ! ഹരേ !നാരായണ! ഹരേ!ശാരികപ്പൈതലിൻ കൊഞ്ചലിൽ വിരിയുന്ന രാമായണകഥാപുഷ്പത്തിൻ സുഗന്ധം നുകർന്നാസ്വദിയ്ക്കുന്ന ശ്രീപരമേശ്വരനും ഉമയും രാമരാവണയുദ്ധ ഭാഗം ശ്രവിക്കുവാൻ ആമോദ ചിത്തരായി , ചന്ദ്രികാ…

“ഗീബൽസി” ന്റെ ലോകം.( വൃത്തം – ഭുജംഗപ്രയാതം)

രചന : മംഗളാനന്ദൻ ✍️ വെറുപ്പിൻ്റെ രാഷ്ട്രീയതത്വത്തെ മണ്ണിൽവളർത്തുന്നു ഗീബത്സുമാരന്നുമിന്നും.ജനത്തിന്റെ ഭഗ്നാശയങ്ങൾക്കു മേലേവിഷം ചേർത്ത തേൻ ലേപനം ചെയ്തിടുന്നു.അകത്തേക്ക് മാത്രം തുറക്കുന്ന കാരാ-ഗൃഹത്തിൻ്റെയുള്ളിൽ കിടക്കുന്നുസത്യം.പുറത്തുള്ള നാമിന്നു കേൾക്കുന്നുവല്ലോവെറുപ്പിൻ്റെ ഗീതങ്ങൾ പാടുന്ന ഘോഷം.ഒരിക്കൽ ജനം തണ്ടിലേറ്റുന്നൊരാളെഭരിക്കാ,നവൻതീർത്ത നാവിൻ കരുത്തിൽ.മരിയ്ക്കോളമേകാധിപത്യം പുലർത്താൻകരുക്കൾ നിരത്തുന്നു ‘ഗീബൽസ’വന്നായ്.ജനങ്ങൾക്കു…

കൺമണിക്കായ്

രചന : പി.കെ.രവി (P. K. R)പുത്തൻ പറമ്പിൽ ✍️ മറവിക്കുമപ്പുറംമായാതെ നിൽക്കുമൊരുമാന്ത്രികലോകമുണ്ടോഇന്നീ പ്രപഞ്ചത്തിൽ .?നിറങ്ങളില്ലാതെനിഴലുകൾമാടി വിളിക്കുന്നെന്നെ.നിറവയറുമായ്ഇനിയുമേറെദൂരംതാണ്ടിടുവാൻത്രാണിയെനിക്കില്ല.വയറൊഴിഞ്ഞെൻകൺമണിക്ക്വയറു നിറയുവോളംഅമൃതൂട്ടിയുറക്കേണം.ഭൂമിതൻ മടിത്തട്ടിൽകിടത്തി ഇരുളിൻ്റെമറവിൽ മറയുവോളംഇരുകരങ്ങളുംതാങ്ങുമെന്നുദരം.പച്ച മാംസത്തിനായ്കാത്തിരിക്കുംകഴുകന്മാർക്കിരയാകും മുന്നേനിൻ മിഴി തുറക്കരുതെ…തിരികെ വരുംഅമ്മയാ നേരം.നിനക്കു തണലേകാതെപോയിടുന്നീയമ്മയെശപിച്ചിടരുതേയൊരിക്കലും.അകലെ ആഴിയിലടിത്തട്ടിൽഅകപ്പെടും മുമ്പേഅമ്മതൻ കണ്ണുനീരിൽമുക്കി കൊല്ലുമാകഴുകന്മാരെയത്രയും.നാളെയെൻ കൺമണിക്ക്കണ്ണീരിറ്റിടാതെജീവിച്ചിടേണമീ മണ്ണിൽ…..!!

പാലിക്കേണ്ട മര്യാദകളും അഹങ്കാര ജല്പനങ്ങളും

രചന : ദിവാകരൻ. പി.കെ. ✍️ ​ഒരു വ്യക്തിയുടെ സംസ്കാരവും വ്യക്തിത്വവും വെളിപ്പെടുന്നത് അയാളുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയുമാണ്.“വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കരുത്”എന്നത് കേവലം ഒരു ആപ്തവാക്യമല്ല, മറിച്ച് മാനവികതയുടെ അടിസ്ഥാന പ്രമാണമാണ്. നാം ജീവിക്കുന്ന സമൂഹത്തിൽ സമാധാനവും സന്തോഷവും നിലനിർത്താൻ ചില മര്യാദകൾ…

യക്ഷിയോടൊത്ത്

രചന : പ്രകാശ് പോളശ്ശേരി ✍️ യാത്രിക,നെൻ്റെയാത്രയിൽച്ചേർത്തതാണുനിന്നെയും,ശുഭ്രവസ്ത്രവുംചിന്തയും ,അറിഞ്ഞതാണുപിന്നേയും.നേർത്തുവന്നനിലാവിലെൻ്റെപാതനേർത്തു വന്നനേരം,നേർത്തൊരാവാക്കിനാൽചൊല്ലി,നീപിന്നേയുംപോകണമെനിക്കുനേരംപോയിടുന്നു ,പാലപൂത്തമണമങ്ങുമൂക്കിലെത്തിപിന്നെയും,കൂടുവിട്ടുകൂടിവന്നതാണുനിൻ്റെകൂട്ടിനായി ഞാനിന്നുമേ!പുലരിയെപ്പുണർന്നുനീപുതുദിനത്തിലെത്തുക,പോയിടട്ടെ ഞാനിനി, നിൻ വഴി തേടുക.അറിയാമെൻ്റെ ദാസിയെ !നീപോയിടുമ്പോൾപുലരിയെപ്പുണർന്നുപ്പുലർമൊട്ടിനെ,പുലരുമദ്ഭുതപ്പുതുഗന്ധപ്രതീക്ഷയെ,പുണർന്നിടട്ടെ ഞാനും.ഉണർന്നു കൂവിടുന്നു കുക്കുടങ്ങൾ.ഇനി നമുക്കു കാണാം,കൂടുവിട്ടു ഞാൻവരാം അന്നുനീയെനിക്കായിഇവിടംവിട്ടുവന്നിടേണം.മരണനാളിൽനീയെത്തിടേണമെൻ ദേഹി നോക്കിടും,ഒരുപുഞ്ചിരിയോടെനമുക്കിവിടം വിട്ടുപോയിടാംഇവിടെപ്രണയമില്ലസഖീ,ചതിച്ചിടുംമനുഷ്യരല്ലേ,നെടിയ കന്മതിൽ തീർത്തുമേലെ മുള്ളുകമ്പികൾ വച്ചിടുന്നു…