വർണ്ണാന്ധത

രചന : ബാബുപോൾ തുരുത്തി ✍️ ലണ്ടൻനഗരവീഥിച്ചത്വരോന്നതിയിൽവേഷപ്രഭപൂണ്ടൊരു രൂപം ഗമിക്കുന്നതെങ്ങോ!കൈയിൽ മുറുകുന്ന ദണ്ഡിൽ പാറിടുംകൊടിയതുകാട്ടുന്ന വഴികൾ ലക്ഷ്യമോ, ലക്ഷ്യമില്ലായ്മയോ!​അഹന്ത തുന്നിയെടുത്ത കനത്ത പട്ടുതുണിമൂടുപടംപോൽ കാഴ്ചയെ മറയ്ക്കവേ,ദേശപ്പെരുമതൻ വർണ്ണങ്ങളൊളിപ്പിച്ച ശീലയോമറയ്ക്കുന്നു ലോകത്തിൻസത്യങ്ങളെ!​കാണേണ്ട ലോകം കാണാതിരിക്കുവാനായ്കൂട്ടുപിടിക്കുന്നു നാം കൊടിയടയാളങ്ങളെ.അതിരുകൾ വരച്ച വെറുമൊരു ശീലയിൽ,സ്വത്വബോധത്തെ പണയം…

ജനാധിപത്യസൂക്തങ്ങൾ മറക്കുന്ന ഭരണകർത്താക്കൾ.

രചന : ജയരാജ്‌ പുതുമഠം. ✍️ കാര്യക്ഷമതയുടെ വികലഭാവങ്ങളും ഉത്തരവാദിത്വബോധത്തിന്റെ അഭാവവും ജനാധിപത്യ സ്ഥാപനങ്ങളോടുള്ള വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യുന്ന ഒരവസ്ഥയിലേക്കാണ് ഇന്ത്യൻ ജനാധിപത്യം എത്തിനിൽക്കുന്നതെന്ന ആശങ്ക ഇന്ന് ശക്തമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷത ഉറപ്പാക്കേണ്ട ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ…

അന്താരാഷ്ട്ര ബാലികാദിനം

രചന : അഫ്സൽ ബഷീർ തൃക്കോമല ✍️ താരതമ്യേന ചെറുപ്പക്കാരായ സ്ത്രീകൾ നേടിടുന്ന വെല്ലുവിളികൾ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തിൽ 1995-ൽ ചൈനയിലെ ബെയ്ജിങ്ങിൽ നടന്ന ലോക വനിതാ സമ്മേളനത്തിൽ കനേഡിയൻ മന്ത്രിയായിരുന്ന റോൺ അംബ്രോസ് ആണ് ബാലികാദിനമെന്ന ആശയം മുൻപോട്ടു…

റോഡിലെ അഹങ്കാരവും ലഹരിയും: കേരളത്തെ നടുക്കിയ ചില ഡ്രൈവിംഗ് ദുരന്തങ്ങൾ.

രചന : ബഷീർ ഐകപാടത്തു ✍️ കേരളത്തിലെ നിരത്തുകളിൽ മദ്യപിച്ചും ലഹരി ഉപയോഗിച്ചും അശ്രദ്ധമായും വാഹനം ഓടിച്ച് നിരപരാധികളുടെ ജീവനെടുക്കുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ്. ജനങ്ങളിൽ വലിയ അമർഷവും ആശങ്കയുമാണ് ഇത് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി റോഡിലുണ്ടായ ദാരുണമായ അപകടം ഇതിൽ…

“തിളങ്ങുന്ന കണ്ണുകളുള്ള ഈ ചെറുപ്പക്കാർ.

രചന : ജോർജ് കക്കാട്ട് ✍️ സന്ധ്യയുടെ നിശ്ശബ്ദതയിൽ, നിഴലുകൾ നൃത്തം ചെയ്യവേമുതിർന്നവരുടെ മനസ്സ് ഇന്നലെകളുടെ ഓർമ്മകളിൽ അലയുന്നുഊർജ്ജസ്വലരായ യുവജനക്കൂട്ടത്തെ അവർ നോക്കിനിൽക്കുന്നുനിരാശയോടെ തലയാട്ടിക്കൊണ്ട്, ഉറച്ച ശബ്ദത്തിൽ അവർ പറയുന്നു:“തിളങ്ങുന്ന കണ്ണുകളുള്ള ഈ ചെറുപ്പക്കാർ…അവരുടെ ചിന്തകൾ പ്രഭാതത്തിലെ മഞ്ഞുപോലെ ക്ഷണികമാണ്ആവേശത്തോടെ അവർ…

ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ്ഇന്റർനാഷണൽ വിമൻസ് ഫോറത്തിന് പ്രൗഢോജ്ജ്വലതുടക്കം; കാൻസർ ബോധവൽക്കരണ വെബിനാർ ശ്രദ്ധേയമായി.

എസ്. ജെ. പൂഴിക്കാട്, അറ്റ്ലാന്റ ✍️… വാഷിംഗ്ടൺ: വനിതാശാക്തീകരണത്തിന്റെയും സാമൂഹികപ്രതിബദ്ധതയുടെയും പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇന്റർനാഷണലിന്റെ(Federation of Kerala Associations International) വിമൻസ് ഫോറം ഉദ്ഘാടനംപ്രൗഢഗംഭീരമായി നടന്നു. ഒക്ടോബർ മാസത്തിലെ കാൻസർബോധവൽക്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച…

മനുഷ്യരേക്കാൾ എത്രയോ ഭേദം

രചന : ജോർജ് കക്കാട്ട് ✍️ വേട്ടക്കാരിൽ നിന്ന് തന്റെ ജീവൻ രക്ഷിച്ച സ്ത്രീയെ 28 വർഷത്തിലേറെയായി കണ്ടിട്ടില്ലാത്ത ഒരു ഗൊറില്ല, അവരെ തിരിച്ചറിഞ്ഞയുടൻ നേരെ അവരുടെ അടുത്തേക്ക് ഓടിയെത്തി.1995-ൽ, മഴക്കാടുകൾക്കുള്ളിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഒരു വേട്ടക്കാരുടെ താവളം തകർക്കാനെത്തിയ വന്യജീവി…

ദ്രാവിഡ വൃത്തം

രചന : സുരേഷ് S ബാബു ✍️ പഴകി ദ്രവിച്ച അരണിക്കോൽവീണ്ടും കടയുന്നു തമ്പുരാന്മാർഉപചാപത്തിന്റെ പൂണൂകളിന്നുംഉപനയനത്തിന്റെ കണ്ണുകൾതുറക്കാതെ പിടിക്കുന്നു.വംശ വൃദ്ധിയുടെ ആട്ടകലാശത്തിൽആറ്റുപോയ പെരുവിരലിന്ന് ദക്ഷിണഗുരുവിനെ തേടിയിന്നും നടക്കുന്നുമോഹന ചന്ദ്രികയിൽ തൂങ്ങിയാടിയകിളിക്കുഞ്ഞ് ലക്ഷ്യം കാണാതെവനത്തിനുള്ളിൽ ഇരുട്ടിൽ തപ്പുന്നു.അധികാരത്തിമിർപ്പിൽ ക്ഷത്രിയന്മാർമാറ് ചൂഴ്ന്ന മാങ്കിടാവ് ജാതി…

​മഴ തോരാത്ത ഗ്രാമം

രചന : ലത്തീഫ് പത്തനാപുരം ✍️ സമയം മരവിച്ച ആ ഗ്രാമത്തിൽ നിന്ന് ഒരു വട്ടമെങ്കിലും ഓടി രക്ഷപ്പെടാൻ നോക്കാത്തവരായി ആരുമില്ല… പക്ഷേ, പേടി മരവിപ്പിച്ച മഞ്ഞുരൂപങ്ങൾ അതിർത്തിയിൽ കാത്തിരിപ്പുണ്ട്! ⏳🌧️​​സമയം നിശ്ചലമായ, മഴ തോരാത്ത ഒരു നിഗൂഢ ഗ്രാമം. അവിടെ…

“നാനാ പടേക്കർ “

രചന : അഫ്സൽ വെള്ളിപ്പറമ്പ് ✍️ ·“നാനാ പടേക്കർ “അഭിനയിച്ച നടനല്ല, കഥാപാത്രത്തിന്റെ ആത്മാവായി മാറിയ മനുഷ്യൻ.അദ്ദേഹത്തിന്റെ കണ്ണുകൾക്ക് വാക്കുകളുടെ ആവശ്യമുണ്ടായിരുന്നില്ല;ആ ശബ്ദത്തിന് അലങ്കാരത്തിന്റെയും.ഒരു നോട്ടത്തിൽ കോപം,ഒരു നിശ്ശബ്ദതയിൽ വേദന,ഒരു വാക്കിൽ ഒരു മനുഷ്യന്റെ പൊള്ളുന്ന ജീവിതം.നായകനെയും വില്ലനെയും മറികടന്ന്തിരശ്ശീലയിൽ അദ്ദേഹം…