എനിക്കുമുണ്ട് ഹൃദയം ..

രചന : സുധീർതൊട്ടിയൻ മുല്ല ✍️ ഹൃദയവിശാലതയിൽ സ്നേഹംപൂത്തുലയട്ടെ …വർണ്ണനകൾ പാടിപ്പുകഴ്ത്തിയവരികളിലൊക്കെയും എത്രമനോഹരമായിരുന്നുഹൃദയം .. ഇഷ്ടം സ്നേഹം പ്രണയം എല്ലാംകോർത്തെടുക്കാൻ ഹൃദയത്തെ തൊട്ടുണർത്തി …മനുഷ്യ ജീവന്റെ ഒരോ തുടിപ്പും ഹൃദയമാണ്അവ നിശ്ചലമായാൽ അവിടെ അസ്തമനംകുറിക്കുന്നു …. എനിക്കുമുണ്ട് ഹൃദയം ..ചിലർ കണ്ടു…

അന്താരാഷ്ട്ര ഭക്ഷണ നഷ്ടം, മാലിന്യ ബോധവൽക്കരണ ദിനം.

രചന : അഫ്സൽ ബഷീർ തൃക്കോമല ✍️ 2019 ഡിസംബർ 19-ന് ചേർന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ 74-ാമത് സമ്മേളനത്തിലാണ് (Resolution 74/209) സെപ്റ്റംബർ 29 അന്താരാഷ്ട്ര ഭക്ഷണ നഷ്ടം, മാലിന്യ ബോധവൽക്കരണ ദിനമായി പ്രഖ്യാപിച്ചത്. 2020 സെപ്റ്റംബർ 29-മുതൽ ഈ ദിനം…

ഇന്ന് ലോക ഹൃദയദിനം….

രചന : മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ ✍️ മനുഷ്യശരീരമെന്ന അത്ഭുതകരമായ യന്ത്രത്തിന്റെ ജീവൽസ്പന്ദനമാണ് ഹൃദയം. മുഷ്ടിചുരുട്ടിയ വലുപ്പം മാത്രമുള്ള, നെഞ്ചിന്റെ ഇടതുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ മാംസപേശി, വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടാണ് നമ്മുടെ ജീവനെ നിലനിർത്തുന്നത്. ശരീരത്തിലെ ഓരോ കോശത്തിനും ആവശ്യമായ ഓക്സിജനും…

ഹൃദയദിനം

രചന : സന്തോഷ് മലയാറ്റിൽ ✍️ സ്നേഹകണ്ണാടിയില്‍ നോക്കിഹൃദയത്താളങ്ങളുടെനിഴലുകളില്‍ പടരുന്നനോവുകള്‍ഒപ്പിയെടുക്കുന്നമാന്ത്രികനാണ് മനസ്സ് ..!ഹ്യദയംമിടിക്കുന്നുണ്ടെന്നതിരിച്ചറിവിൽ പറഞ്ഞുതീരാത്തപ്രണയത്തിനെന്നുംമായാത്ത കളഭസുഗന്ധംആഴങ്ങളറിയാതെഞാൻ നിലത്തെറ്റിപ്പോയനിന്റെ കണ്ണുകളിപ്പോൾധ്യാനത്തിലാണ്.സിന്ദൂരംപടർന്ന നെറ്റിയിലേക്ക്പാറിവീണ ഓരോമുടിയിഴകളിലുംപറഞ്ഞുതീരാത്തകഥകളുണ്ട്,കാത്തിരിപ്പിൻ്റെഉറവയൊടുങ്ങാത്തഹൃദയത്തിലിപ്പോഴുംപ്രണയം നീലിച്ചുകിടപ്പുണ്ട്.ഒറ്റ വരിയില്‍ എഴുതിയസ്വപ്നങ്ങളുടെനീളം കുറയുമ്പോള്‍നമ്മള്‍പരസ്പരം പറഞ്ഞപരാതിക്കെട്ടിൽവിധിപറയാനാവാതെപ്രണയംനിസ്സംഗതയോടെപിടയുന്നുണ്ട് ,മനസ്സിന്റെഅഗാധതയിലേക്ക്വേരിറങ്ങിയപ്പോയകാത്തിരിപ്പിലെ ബാക്കിയായമോഹങ്ങള്‍..അവക്കെന്തുപ്പറ്റികാണും..?

അമർത്യൻ …

രചന : ജോർജ് കക്കാട്ട് ✍️ ബഹിരാകാശ പേടകം .. വ്യദ്ധ ദമ്പതികളെ വീണ്ടും പതിനേഴുകാർ ആക്കുന്ന ബഹിരാശ പേടകം ദമ്പതിമാർക്ക് കൂടെകൂടാം .. വീട്ടിൽ നിന്ന് 290 പ്രകാശവർഷം മുൻപേ ഓടുന്നവർ … വലതുകൈയുടെ നീട്ടിയ ചൂണ്ടുവിരൽ ഉപയോഗിച്ച് വീടിന്റെ…

ഓർമ്മയിൽ സി.എച്ച്.

രചന : അഫ്സൽ ബഷീർ തൃക്കോമല✍ കേരളത്തിലെ മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ ഓർമ്മ ദിനമാണിന്ന് .കോഴിക്കോട് ജില്ലയിലെ അത്തോളി എന്ന ഗ്രാമത്തിൽ 1927 ജൂലൈ 15ന് പയ്യം പുനത്തിൽ അലി…

ഇനിയെന്റെ…

രചന : മുരളി രാഘവൻ ✍️ ഇനിയെന്റെ രാവുകളിൽനിലാവായി നീ വരുമോ,ഇനിയെന്റെ സ്വപ്നങ്ങളിൽനറുപൂവായി നീ വിരിയുമോ?മൗനത്തിന്റെ തീരത്ത്ഞാൻ തനിച്ചിരിക്കുമ്പോൾ,എന്റെ ഹൃദയം തേടുന്നമധുരസ്വരമായി നീയാകുമോ?പറയാതെ പോയ വാക്കുകൾമിഴികളിൽ നിറയുമ്പോൾ,പറയാൻ മറന്ന സ്നേഹംഒരു പുഞ്ചിരിയായി നീയാകുമോ?കാലം നമ്മളെരണ്ടു വഴികളിലാക്കിയാലും,ഓർമ്മയുടെ വഴിത്താരയിൽഎന്നെ കാത്തുനിൽക്കുമോ?ഇനിയെന്റെ ശ്വാസത്തിൽനിന്റെ പേരുണ്ടാകുമോ,ഇനിയെന്റെ…

ഭ്രാന്തിയെന്ന് വിളിക്കപ്പെടും മുമ്പ്

രചന : മധുശങ്കർ മീനാക്ഷി ✍️ 🌱ആളുകൾപലവഴി പിരിഞ്ഞു,ഇനിയെനിക്ക് ഈ വീട്ടിൽഉറക്കെ കലഹിക്കാം,കിണറ്റിൻ കരയിൽനിർലജ്ജം കുളിക്കാം,മാവിൽക്കയറി മാങ്ങയിടാം,സിഗരറ്റു വലിക്കാം,വാറ്റുചാരായം കുടിക്കാം…ആരും വഴക്കുപറയില്ല.. !ഒരു മകൾസ്വതന്ത്രയാകുന്നത്ചിലപ്പോൾ അവൾ പോലുംഅറിയാതെയാണ്.!ഒരു മകൾഒറ്റയ്ക്കൊരു വീട്ടിൽഎന്തുചെയ്യുമെന്നചോദ്യത്തേക്കാൾഒരു മകൾ കൂടിസ്വതന്ത്രയായിരിക്കുന്നു എന്നഉത്തരമാണവരെഭയപ്പെടുത്തുന്നുണ്ടാവുക..!സ്വതന്ത്ര്യത്തിന്ലിംഗഭേദമുണ്ടെന്ന്ഉറച്ചു വിശ്വസിക്കുമ്പോഴുംതങ്ങൾ തിരിച്ചുപോകുന്നത്പരോൾ സമയത്തേക്കുമാത്രംതുറന്നിട്ട ജയിലിലേക്കാണ്എന്ന സത്യം,…

ഇന്ന് പേവിഷബാധാദിനം….

രചന : മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ ✍️ നുഷ്യരാശിയെ കാലങ്ങളായി ഭീതിയിലാഴ്ത്തിയ മാരകമായ രോഗങ്ങളിലൊന്നാണ് പേവിഷബാധ അഥവാ റാബീസ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ വൈറസ് രോഗം നാഡീവ്യവസ്ഥയെ ബാധിക്കുകയും ലക്ഷണങ്ങൾ പ്രകടമായിക്കഴിഞ്ഞാൽ മരണം ഏതാണ്ട് ഉറപ്പാക്കുകയും ചെയ്യുന്നു. എന്നാൽ…

അടിച്ചിറക്കാൻ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ അളമുട്ടിയപ്രണയക്കെടുതിയിൽഅങ്ങേയറ്റം വലഞ്ഞുരുകുമ്പോൾഅകപ്പെട്ടൊരു കേളികളോർത്തുഅപമാനത്താലെ അന്ത:ക്കരണം. അടമഴപ്പോലതുജലകണികകളായിഅടിക്കാണാനുള്ളൊരു നോവാൽഅങ്കക്കലിയായതു തുള്ളി തുള്ളിഅക്കിടിയായതുമോർക്കാൻ വയ്യ ! അന്തം വിട്ടൊരു പ്രണയ പടയണിഅണിയണിയാത്തുളളുന്നുളളിൽഅടിക്കളിയും ചവിട്ടുമായങ്ങനെഅന്ധാളിച്ചൊരുതീയാട്ടക്കേളീരവം. അലറുന്നൊരു അരക്കയക്ഷിയോഅലയുന്നെൻരക്തത്തിനായുയ്യോഅടിമുടിയുലയും ജഢയുമടിച്ചവൾഅടപടയിളകികൊതിയോടോടുന്നു. അഞ്ചിതമായൊരു പ്രപഞ്ചതാളംഅതിലഴലേറിയൊരാർത്തനാദംഅകലേക്കാരവം ചിതറി ചിതറിഅവതാളത്തിലായൊരു അമളി. അനുരാത്രംജാഗരരൂപിയായതുഅനുരാഗത്താലുരുകിയൊഴുകേഅന്യോന്യമലിയാനായിക്കൊതിച്ച്അപായമേറിയ…