പൊട്ടുതൊട്ട മുഖം

രചന : നടരാജൻ ബോണക്കാട്• ✍️ 🫧 പൊട്ടുതൊട്ട മുഖംപൊട്ടു തൊടാ മുഖം_ഇഷ്ടം.പൊട്ട്,മുഖകാന്തിക്കും കാഴ്ചക്കുംഇടയിൽ ഒരു കരടുപോലെഉറുത്തുമെനിക്ക്.അതിനാൽപൊട്ടില്ലാ മുഖമേറെയിഷ്ടം.സീമന്തകുങ്കുമംസവർണപുരുഷാധിപത്യത്തിന്റെസൂക്ഷ്മപ്രതീകം.സാരിയിൽ ഏറെആകർഷണീയം –പിന്നെ ഷർട്ട് പാന്റ്സ്പഠിപ്പിടത്തിലും ഹിജാബ്എന്നമതഭ്രാന്ത് ഇല്ലെങ്കിൽഅത് അഴക്,പർദ്ദ വിഴുങ്ങിയ മുഖം ഭീകരം_പേടിയാവും.മൂക്കുത്തിഅതണിയുന്നവരുടെ മാത്രംആനന്ദംവലിപ്പമേറും തോറും മുഖംഅന്യവൽക്കരണംഅനുഭവിക്കുന്നത്.കോമ്രേഡ് രൂപേഷിന്റെകോമ്രേഡ്ഷൈനയെമൂക്കുത്തിയിൽ കണ്ടപ്പോൾഅസ്വസ്ഥനായത്എന്തുകൊണ്ടായിരിക്കും?നഗ്നമായ മുഖം…

അന്നും ഇന്നും

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️ ചിരി പണ്ടുമുണ്ടായിരുന്നുഅന്നു ചതിയൊട്ടുമില്ലായിരുന്നുചിരിയിന്നു ചിറകറ്റുപോയിചതിയതിൽനിറഞ്ഞു നിൽപ്പൂ…വഴി പണ്ടുമുണ്ടായിരുന്നുആ വഴി നന്മനിറഞ്ഞതായിരുന്നുവഴിയിന്നു വഴിമാറിപ്പോയിവഴിയിൽ വഴിവിട്ടകളികളാണത്രേ !മൊഴിയന്നുമുണ്ടായിരുന്നുമൊഴിയിൽ വഴികൾ തുറന്നിരുന്നുമൊഴിയിന്നു മൊഴിയുന്നുവത്രേയാത്രാമൊഴി തന്റെയടയാളമായിപഴിയന്നും പറയുമായിരുന്നുപഴിച്ചാലും പരിഭവമില്ലായിരുന്നുപഴിയിന്നു കഴിവുകൾതേടിപഴിചൊല്ലാൻ കഴിവുകൾനേടിചതിയന്നുമുണ്ടായിരുന്നുചതിയിൽച്ചതിക്കുഴിയില്ലായിരുന്നുചതിയിന്നു ഭീഷണിയായിചതി കൊലച്ചതിയായിന്നു മാറികളി പണ്ടുമുണ്ടായിരുന്നുഅതിൽ കളിചിരിയുണ്ടായിരുന്നുകളിയിന്നു കളംമാറിയല്ലോകള്ളക്കളിമാത്രം…

പ്രണയത്തിന്റെ പേരിൽ 32 വർഷത്തോളം കനത്ത വില നൽകേണ്ടിവന്ന രാജകുമാരി 🙁

രചന : ജോർജ് കക്കാട്ട് ✍️ പതിനാറാമത്തെ വയസ്സിൽ, സെല്ലെയിലെ സോഫിയ ഡോറോത്തിയ തന്റെ കസിനും ഭാവിയിൽ ഇംഗ്ലണ്ടിലെ ജോർജ്ജ് ഒന്നാമൻ രാജാവായിത്തീർന്നയാളുമായ ജോർജ്ജ് ലൂയിസിനെ വിവാഹം കഴിച്ചു.എന്നാൽ, ആ ബന്ധത്തിൽ സ്നേഹത്തിന് വലിയ സ്ഥാനമൊന്നും ഉണ്ടായിരുന്നില്ല; അക്കാലത്തെ പതിവനുസരിച്ച്, അതൊരു…

എൻ്റെ മരണമൊഴി🌿😌

രചന : ആർച്ച ആശ✍️ നോക്കൂ,നിങ്ങളെനിക്കായിഎനിക്കുംമേലെയുള്ളവനുമിടയിലെഇടനിലക്കാരാവരുത്.എനിക്കായിനോമ്പും നോക്കരുത്,എനിക്കുവേണ്ടിപൂക്കളും കരുതരുത്.പനി ഹേതുക്കളായപക്ഷിയേലിയെയുംകൊതുകുവൈറസിനെയുംകൊല്ലരുതേ,അവരുംഭൂമിയുടെ അവകാശികൾ.എന്റെ മരണംസ്ഥിതീകരിച്ചാൽദയവായി,അനുശോചനപോസ്റ്റുകളിലേക്ക്എന്നെ വലിച്ചിഴയ്ക്കരുത്.ഒരിക്കലിവിടംവെടിഞ്ഞുപോയ എന്നെസമാധാനത്തിന്റെ ലോകത്തിട്ട്വീണ്ടും വീണ്ടുംകൊല്ലരുത്.എനിക്കുവേണ്ടികുറിപ്പുകളിൽവാചകക്കസർത്തുള്ളആചാരവെടിയുംവേണ്ടാന്നെ.അന്നൊരു നാൾജനിച്ചതും,ഇന്നൊരു നാൾമരിച്ചതുംഒന്നും ഞാനോനിങ്ങളോഅറിഞ്ഞിട്ടല്ലല്ലോ?ഇതൊക്കെഎന്റെ മാത്രംതലതിരിഞ്ഞ ചിന്തകൾ.ഇതിനൊന്നുംആരും ഉത്തരവാദികളല്ല.പ്രശ്നവുംകാരണവുംഒന്നേയുള്ളൂ.അതിപ്പോൾഎങ്ങനെ ഞാൻപറയുക…നിങ്ങൾ തന്നെ പറയൂഎന്താണ്?എവിടെയാണ്?എപ്പോഴാണ്?എങ്ങനെയാണ്?

അവൾ

രചന : കമല കുഞ്ഞിപ്പെണ്ണ് ✍️ കിഴക്കേ പറമ്പിലെപാലപ്പൂവിന്റെ ഗന്ധംകാറ്റിനറിയാമായിരുന്നു.പക്ഷേഅന്ന് ആദ്യമായിഒരു മനുഷ്യന്റെ ഗന്ധംകാറ്റിനെ പിന്തുടർന്നു.സമതലങ്ങളിൽ മാത്രംവീശിപ്പോയിരുന്ന ഞാൻഒരു രാത്രിയിൽഒരു ജനാലയ്ക്കരികിൽനിന്നുപോയി.അവൾ വിളിച്ചില്ല—അവളുടെ നിശ്ശബ്ദതയായിരുന്നുഎന്നെ വിളിച്ചത്.മരങ്ങളില്ലാത്ത മുറി,പൂക്കളില്ലാത്ത മുറ്റം,ചിരികളില്ലാത്ത വീട്…അവിടെമരണത്തിന്റെ മണംപോലുംഅവളുടെ ശ്വാസത്തെമറികടക്കാൻ കഴിഞ്ഞില്ല.അവളുടെ കണ്ണുകളിൽആഴകടൽ ഉണ്ടായിരുന്നുകഴുത്തിൽപഴയ ബന്ധനങ്ങളുടെനിഴലും.ഞാൻ കാറ്റായിരുന്നു—അവളുടെ ചുറ്റുമൊന്ന്തഴുകിപ്പോകാൻ…

അച്ഛൻ: ഗേറ്റിൻ പടിയിലെ കാത്തിരിപ്പ്.

രചന : അഡ്വ ബഷീർ ഐക്യപാടത്തു ✍️ ഗേറ്റിൻ പടിമേൽതിളങ്ങും മിഴിയാൽനോക്കിയിരുന്നുആ വൃദ്ധൻ,ഓരോരോ വണ്ടികൾവരുമ്പോഴുമെൻമകനെന്ന് വെറുതെ കൊതിച്ചുവോ?പകലന്തിയോളംവെയിലത്തുരുകിയുംരാത്രിയിൽ ലോറിയുടെചക്രങ്ങൾ ഉരുട്ടിയും,തൻ്റെ വിശപ്പുകൾനീക്കിവെച്ചാണവൻമകൻ്റെ നാളുകൾ ചായം പൂശിയത്.വളർന്നു വലുതായി,കൊട്ടാരം പണിതു,ആഡംബരത്തിൽഅവൻ വാഴുമ്പോൾ,സ്വന്തം തണൽമരംനട്ട ആ അച്ഛന്ആ വീട്ടിൽ ഇടമില്ലാതായിപ്പോയി.“അടുത്ത ആഴ്ച ഞാൻ വരാം”എന്നൊന്നു…

നിങ്ങൾക്ക് നിങ്ങളുടെ പേര് ഇഷ്ടമാണോ….

രചന : നിഷ രതീഷ് ✍️ നിങ്ങൾക്ക് നിങ്ങളുടെ പേര് ഇഷ്ടമാണോ….അതോ വേറെ ഏതെങ്കിലും പേര് ആയിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ…. നിങ്ങൾക്ക് വേറെ വിളിപ്പേരുകൾ ഉണ്ടോ…???ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിക്കരുത്…ഒത്തിരി കാര്യങ്ങൾ ഇല്ലേ ഒരു പേരിൽ..!!!!ഒരു പേര്…വെറുമൊരു വിളിപ്പേരല്ലല്ലോ…ഒരാളുടെ…

🔥🔥ചിതാഗ്നിയുടെ ചുംബനം🔥🔥

രചന : തെന്നൂർ രാമചന്ദ്രൻ ✍️ പരിക്ഷീണിതൻ ഞാൻ പക്ഷങ്ങൾ മുറിഞ്ഞോൻഅരക്ഷണം മാത്രം ജീവിതബാക്കിപത്രംപരാശ്രയത്തിൻ പടിയ്ക്കൽ നിൽക്കുന്നവൻതിരോധാനത്തിൻ മണിമുഴക്കം കേൾക്കാം ആത്മാഭിമാനം ജന്മാവകാശമെങ്കിലുംആത്മഹത്യാവാസനസ്വയംഭൂവായ് വരുംകാസയേന്തും കൈകളിൽ കരുണയുണ്ടോശ്വാസം നിലയ്ക്കാതിരിക്കാൻ കരുതലും അന്ത്യാഭിലാഷമാരായുന്നതാരാകിലുംമുന്തിരിച്ചാറിൻ കോപ്പ നീട്ടാതിരിക്കണംഅന്ത്യശ്വാസത്തിലെ പ്രാരബ്ധഭാണ്ഡങ്ങൾകുന്തിരിക്കം പുകച്ചാൽ തീരുന്നതാണേ ദാഹജലമിറ്റിച്ചു നൽകുന്നതല്ലോസോഹപ്രകാര…

കള്ളൻ

രചന : കാവല്ലൂർ മുരളീധരൻ ✍️ അയാൾ വീട് പൂട്ടാറില്ല, പ്രധാനവാതിൽ ഒന്നടച്ചിടുമെന്നു മാത്രം. അയൽവക്കത്തെ പൂച്ചകളോ, മറ്റ് ഇഴജന്തുക്കളോ കടക്കാതിരിക്കാൻ മാത്രം.വലിയ വീടാണെന്ന് കണ്ട് നിങ്ങൾ മോഷണത്തിനൊന്നും വരേണ്ട. അകത്തു ഒന്നുമില്ല. ഫോൺപേ ആയതിൽപ്പിന്നെ നൂറ് രൂപപോലും തികച്ചെടുക്കാൻ അലമാരയിൽ…

അടയാളങ്ങൾ

രചന : സന്തോഷ് മലയാറ്റിൽ ✍️ ഭൂതകാലങ്ങളിലാണ്നമ്മൾ വസന്തത്തിന്പ്രണയമെന്ന് പേരിട്ട്കൃഷ്ണമണികൾചലിപ്പിക്കാതെഅന്യോന്യം കാവലിരുന്നത്.ഭൂതകാലങ്ങളിലാണ്ഒരു മാത്രയിൽമിഴിയടരുമ്പോൾവേവലാതികളുടെകുത്തൊഴുക്കിൽനമുക്ക് ശ്വാസംമുട്ടിയിരുന്നത്.ഭൂതകാലങ്ങളിൽ മാത്രമാണ്രാത്രിമഴയിൽജാലകങ്ങളിൽ പറ്റിയിരുന്നമഴത്തുള്ളികളോട്പുലരിസൂര്യനെകിനാവിൽ നിറച്ചകഥ പറഞ്ഞിരുന്നത്.ഭൂതകാലങ്ങളിലാണ്കൊയ്തൊഴിഞ്ഞനെൽപാടവരമ്പിലൂടെനിന്റെ കൈചേർത്തുപിടിച്ച്കാവിലെ തെയ്യകോലങ്ങളുടെതീവെട്ടിയിൽ നമ്മൾനിഴലുകളായത്.നമ്മൾ പരസ്പരംകൈമാറിയകവിതകളിൽപോലുംഭൂതകാലത്തെകുളിരണിയിച്ചഒരു കാറ്റിന്റെഈരടികളുണ്ടായിരുന്നു,“അവിടെയാണല്ലോനമ്മുടെപ്രണയത്തിന്റെഅനശ്വരതയുടെഅപൂർവ്വമായ അടയാളങ്ങൾ..