ചോര മണക്കും ദിനങ്ങൾ.
രചന : ദിവാകരൻ പികെ ✍ പടിഞ്ഞാറ് ചെഞ്ചായം വിതറിഇരുട്ട് പതുക്കെ കള്ളനെ പോലെ പതുങ്ങി വരുമ്പോൾഅന്തരീക്ഷംശോകമൂകമായിക്കൊണ്ടിരിക്കുന്നു.രാവിലെ മുതൽവീട്ടു പണിയെടുത്തു തളർന്നഅയൽക്കാരായസുഹറയും സാവിത്രി യുംമിണ്ടി പറഞ്ഞിരിക്കാൻ പതുക്കെ അര മതിലിനോട് ചേർന്നു നിൽക്കാൻ തുടങ്ങി.പതിവ് പോലെ സുഹറ ചർച്ച ക്ക് തുടക്കം…
🌝തിരുവാതിര🌝
രചന : ചന്ദ്രിക രാമൻ പാത്രമംഗലം ✍ വാനിൻ കിഴക്കായ് തെളിഞ്ഞ പ്രഭാകരൻപശ്ചിമതീരമണഞ്ഞിന്നു സന്ധ്യയായ്!തീറ്റയും തേടിപ്പറന്ന പറവകൾതിരികെ തൻ കൂടണയുന്നൊരു വേളയായ് ! വെൺമേഘജാലങ്ങൾ, തീജ്വാലയേറ്റപോൽചെമ്മാനമാറിലൂടോടിമറകയായ്സന്ധ്യതൻ മാറിലെ വെൺസൂനജാലവുംഅന്തിപ്പരിമളവാതിൽ തുറക്കയായ് ! പാതിരാപൂക്കളും വാനിൽ വിതറിയാസൂര്യനും സാഗരച്ചോപ്പിൽ മറഞ്ഞിതാ ,ആയിരമായിരം പൊൻതാരകപ്പൂക്കളാ-കാശവാടിയിൽ…
ചതിയുടെ ഒളിയമ്പുകൾ
രചന : ഉണ്ണി കിടങ്ങൂർ ✍ പ്രണയത്തിൻ ഭ്രാന്തമായ് പൂത്തുനിൽക്കേ,നീയെന്റെ ലോകമായ് ചുരുങ്ങിടവേ-ഒരു ബിന്ദുവിൽ സർവ്വവും അർപ്പിച്ചു ഞാൻ,നിൻ നിഴലിലായി തളച്ചിട്ടു ജീവിതം.പകലിൻ്റെ വെളിച്ചം കവർന്നെടുത്ത്,സന്ധ്യതൻ ചുവപ്പിൽ വിപണനം ചെയ്ത്,ഇരുളിൻ്റെ ചൂടിലെ വെറും ഭോഗമായ്-നീയെന്നെ മാറ്റിയതറിഞ്ഞില്ല ഞാൻ.മടുപ്പിൻ്റെ കൈപ്പേറിയ പാനപാത്രം,ഒടുവിലായ് ചുണ്ടോടടുപ്പിച്ച…
പുറപ്പെട്ടു പോകുന്നവർ..
രചന : സിന്ദുകൃഷ്ണ ✍ പുറപ്പെട്ടു പോകുന്നവർ….ഒരു സൂചന പോലുംനൽകാതെ,പെട്ടന്നൊരു ദിവസമങ്ങോട്ടെന്നില്ലാതെവീടുവിട്ടിറങ്ങി പോയവർക്കറിയില്ലലോ,ചോദ്യങ്ങളുടെകുത്തൊഴുക്കിൽഅവരുടെ വീടു രണ്ടായി പിളർന്നതിനെ കുറിച്ച് …ഒരു വിളിയൊച്ച ,പടിവാതിലിലൊരുനിഴലനക്കം,ഒന്നുമില്ലെന്നതിരിച്ചറിവിൽപ്രതീക്ഷയുടെതലകുടഞ്ഞ്,ഓരോ സന്ധ്യയുംനിരാശയുടെഇരുട്ടിലേക്കിറങ്ങും !ദിവസങ്ങൾആഴ്ച്ചകൾക്കുംമാസങ്ങൾക്കുംവഴിമാറിയപ്പോഴുംവഴിക്കണ്ണുമായികാത്തിരിക്കുന്നചിലരിപ്പോഴുമാ വീട്ടിലുണ്ടെന്ന ചിന്തകൾക്കവരിൽസ്ഥാനമില്ലല്ലോ..?ശരവേഗത്തിൽഋതുക്കളോടിമറയുമ്പോൾ,ഏതു മഴക്കാലവുമവർക്ക്പൊള്ളുന്ന വേനൽത്തീയാകും !എല്ലാം മറന്നെന്ന് ബോധിപ്പിക്കാൻ ശ്രമിക്കുമ്പോഴാകുംവിവരം വല്ലതുണ്ടോയെന്നഅന്വോഷണ കുതുകികളുടെചോദ്യങ്ങൾ,കരിങ്കൽ ചീളുകളായിഹൃദയത്തിൽ…
ഇരുട്ട്…..കവിത..
രചന : സുരേഷ് S ബാബു ശബരിഗിരി ലക്ഷ്മി മഠം.✍ എറിയുവാനൊരുകല്ലുണ്ട് കൈയ്യിൽലക്ഷ്യമെന്റെ കണ്ണിൽതെളിയുന്നില്ല, കണ്ണി-ലിരുട്ടു പടരുന്ന,രുമയാ –കിളികൾ കൊക്കുരുമ്മുന്നു.ആഞ്ഞുപിടിക്കുന്നചൂണ്ടു വിരലിൽ നിന്നുംഹൃദയത്തിലേയ്ക്കേറു –കൊള്ളുവാനെത്ര ദൂരംസ്നേഹ പരവശതയിൽചിറകുകൾ പങ്കുവെയ്ക്കുന്നകിളികളിനിന്നാര് പിരിയു-മമ്പുകൊണ്ടാരു പിടയും..രക്തം കണ്ടാർത്തു ചിരിക്കാൻഎന്നുള്ളിലെ കാട്ടാളൻഉണർന്നുഴറുന്നു, ചിതൽപൂറ്റുകലടർന്നു വീഴാതെഇന്നുമിരുട്ട് പടർന്നരാമായണങ്ങൾ വാ…
ആതിരനിലാവ്
രചന : എം പി ശ്രീകുമാർ✍ മഞ്ഞണിഞ്ഞ മലയാളമണ്ണിലായ്ധനുനിലാവിൻ്റെയാതിരനൃത്തം !തരളപാദങ്ങൾ താളത്തിൽ വച്ചുതരിവളക്കൈകൾ താളത്തിൽ കൊട്ടിസരളസുന്ദരയീണത്തിൽ പാടികവിതവിരിയും ഭാവത്തിലാടിചടുലകോമള ശിഞ്ജിതമോടെവദനലാവണ്യ സുസ്മിതം തൂകിപൊൻകസവിന്നുടയാടകൾ ചാർത്തിചാരുചന്ദനതിലകമണിഞ്ഞ്മെല്ലെ തുള്ളുന്ന മുല്ലപ്പൂമാലകൾനീലക്കാർവേണിയിൽ ചേലോടെ ചൂടിസഞ്ചിതമായ മലയാളപുണ്യമഞ്ജുമനോഹരയീരടി പാടിനീലരാവിൻ്റെ താരിളംമേനിയെകോരിത്തരിപ്പിച്ചു പീലികൾ നീർത്തിലാസ്യനൃത്തങ്ങളാടിവരും തിരു-വാതിരെ നിനക്കായിരം സ്വാഗതം.
കഴുത്തിലേക്ക് ചുണ്ട് നീട്ടി കെട്ടിപ്പുണർന്നു നിൽക്കുന്നപോലെ രണ്ട് കുട്ടികൾ!!
രചന : സഫി അലി താഹ ✍ കഴുത്തിലേക്ക് ചുണ്ട് നീട്ടി കെട്ടിപ്പുണർന്നു നിൽക്കുന്നപോലെ രണ്ട് കുട്ടികൾ!!അങ്ങോട്ട് നോക്കെടീ എന്ന് കൂടെയുള്ളവൾ പറഞ്ഞത് കേട്ടിട്ടാണ് ബസ്സ്റ്റോപ്പിന്റെ കാബിന്റെ മൂലയിലേക്ക് കണ്ണ് നീട്ടിയത്.പെൺകുട്ടി, ആൺകുട്ടിയുടെ ഷർട്ടിന്റെ ബട്ടൺ ഇട്ടുകൊടുക്കുന്നുണ്ട്, കൈയിൽ മുറുകെ പിടിക്കുന്നുണ്ട്,…
മൃത്യുവചനം
രചന : ബി.സുരേഷ്കുറിച്ചിമുട്ടം✍ പ്രാണന്റെ നൂലിഴ വിട്ടുപിരിയുമ്പോൾപ്രിയപ്പെട്ടവർ ചുറ്റും വിതുമ്പുന്നു,പാതിതുറന്ന നിൻ മിഴികളിലന്ന്പാലായനം ചെയ്തതാര് മാത്രം?തൊട്ടരികിലുണ്ടായിരുന്നിട്ടും നീയിന്ന്-തൊട്ടാൽ തൊടാത്തൊരു ശൂന്യതയായ്,നൊമ്പരക്കടലിൽ തിരയടിച്ചുയരുമ്പോൾനീ മാത്രം മൗനത്തിൻ കൂടാരത്തിലായി!നെഞ്ചുതകർന്നുകരയുന്ന മാതാവുംനെടുവീർപ്പിനാൽ ഉരുകും പ്രിയതമയും,നിന്റെ തണുത്ത നെറ്റിയിൽ ചുംബിക്കുമ്പോൾ-നിശബ്ദത നിന്നെ പുതപ്പിക്കുന്നു!കൂട്ടുകൂടിയോരാ മരത്തണലിലൊക്കെയുംകാറ്റുനിൻ പേര് മന്ത്രിക്കുന്നു,നീയില്ലാത്തീ…
എൻ. പി. യെ സാഹിത്യ കേരളം ഓർമ്മിക്കുന്നുണ്ടോ ?
രചന : അഫ്സൽ ബഷീർ തൃക്കോമല ✍ സ്വാതന്ത്ര്യസമരസേനാനി എൻ.പി. അബുവിന്റെയും ഇമ്പിച്ചി പാത്തുമ്മയുടെയുംമകനായി കോഴിക്കോട് ജില്ലയിലെ കുണ്ടുങ്ങൽ 1928 ജൂലൈ 1ന് എൻ പി മുഹമ്മദ് ജനിച്ചു .പരപ്പനങ്ങാടിയിലും കോഴിക്കോടും ആയിരുന്നു വിദ്യാഭ്യാസം.പിന്നീട് കോഴിക്കോട് ഭവനനിർമ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി…
ഫൊക്കാനയുടെ ചരിത്രം തിരുത്തിയ രജിസ്ട്രേൻ :ഫൊക്കാന അന്തർദേശീയ കൺവെൻഷൻ റൂമുകൾ സോൾഡൗട്ട്!
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് :ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ കൺവെൻഷന് വേണ്ടി റിസർവ് ചെയ്തിരുന്ന റൂമുകൾ എല്ലാം തന്നെ സോൾഡ് ഔട്ട് അയി…
