കണ്ണേമടങ്ങുക
രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ കരൾ തുടിക്കയാണെന്നുമേകനവുകൾനിറം ചേർക്കവേകാലമോടിമറയുന്നതിവേഗംകരഗതമായില്ലിനിയൊന്നുമേ!കാര്യകാരണങ്ങൾ നിരന്നിട്ടുംകടുകോളം കടന്നില്ലചിന്തയിൽകണിശമീച്ചിന്തക്ഷയിച്ചുവോ?കൗതുകമേറുകയാണിന്ന്!കനലിൽചവിട്ടിപ്പുളഞ്ഞിട്ടുംകൺമുമ്പിലെല്ലാം തെളിഞ്ഞിട്ടുംകണ്ടിട്ടുംകാണാതന്ധരാകുന്നുവോ?കനിവല്പമേകാതങ്ങനെജന്മങ്ങൾ!കാവലായുണ്ടെന്നുധരിച്ചതുംകല്ലെടുക്കുംത്തുമ്പികളാക്കിയതുംകഥയറിയാതെയാട്ടം കണ്ടുംകതിരൊളിദിനങ്ങൾ കൊഴിച്ചിടുന്നു!കർത്തവ്യമെന്നുനിനച്ചങ്ങനെകടമിടങ്ങളൊരുപാടേറിയിന്നുകരകാണക്കടൽപോലെയുഴറുന്നുകടമകൾ നിറവേറ്റുമീ പരാക്രമം!കരുതലായ് കൂട്ടിനൊരു കരമുണ്ടായിരുന്നുകാലദോഷത്തിൻ പിടിയിലമർന്നതോകർമ്മദോഷത്തിൽ കുരുങ്ങിയതോകൺമുമ്പിലിന്നുവെറും ശിലയായിരിപ്പൂ!കണ്ണേമടങ്ങുക കാഴ്ചകൾനൊമ്പരംകളിചിരിസ്നേഹമൊഴിഞ്ഞൊരിഗേഹംകടത്തുവഞ്ചിതുഴയുകയാണീ ജീവിതത്തിരകളിൽകരംതന്ന് കരകാട്ടിടാൻ കരുതിയവരാരുമില്ല!കണ്ണേകരളേയെന്നുനിനച്ചതുംകടങ്കഥയായിമാറിപോയികാക്കുകയിനിയൊരുവിധിയെന്തെന്നാരറിവൂകരളിൻനൊമ്പരമകലട്ടെയിനിയൊരുനന്മപുലരുമോ!
കൃത്രിമ ഗർഭപാത്രം
എഡിറ്റോറിയൽ ✍ ചൈന നിലവിൽ ഒരു റോബോട്ട് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, അത് വാടക അമ്മയായി പ്രവർത്തിക്കുകയും ഒരു കൃത്രിമ ഗർഭപാത്രത്തിന്റെ സഹായത്തോടെ ഒരു കുഞ്ഞിന്റെ ജനനം വരെ ഏകദേശം പത്ത് മാസം നീണ്ടുനിൽക്കുന്ന ഗർഭധാരണം സാധ്യമാക്കുകയും ചെയ്യും.ചൈനയിലെ ശാസ്ത്രജ്ഞർ ലോകത്തിലെ ആദ്യത്തെ ആയുർദൈർഘ്യമുള്ള…
ഭ്രാന്ത്💐💐
രചന : സജീവൻ. പി.തട്ടയ്ക്കാട്ട് ✍ ഭ്രമം മുഴുത്ത്മുഴുത്ത ബിംബങ്ങളായിബിംബങ്ങൾക്ക് ത്രയം വന്നു.ത്രയങ്ങൾ ഓരോന്നായി പിരിഞ്ഞുത്രസിച്ച് നിന്നത് പ്രണയമായിരുന്നു.പ്രണയം ഒഴുകിവിരഹമായി….വിരഹംതാനെവിരക്തിപൂണ്ടപ്പോൾവിരക്തി പ്രതികാരവേഷം ധരിച്ചു..സമൂഹം അവന് പേരു കൊടുത്തു“ഭ്രാന്തൻ”…,…..ഭ്രാന്തമാം ചിന്തക്ക് മനസ്പകുത്തവൻ.. ഇവൻ ഭ്രാന്തൻആകാരത്തിനവനിഷ്ടം പ്രാകൃതംപ്രാകൃതത്തിന് കൂട്ടു പകർന്നത്ചേഷ്ടകൾ….ആയിരം ചോദ്യങ്ങൾ സ്വയം ചോദിച്ചഭ്രാന്തൻ……
പൊന്നിൻ ചിങ്ങം
രചന : ജയപ്രകാശ് ടി കെ ✍ ചിങ്ങപ്പുലരിയെ വരവേറ്റീടാൻചന്തമണഞ്ഞങ്ങെത്തീ കതിരോൻചായക്കൂട്ടുകൾ മാറ്റിമറിച്ച്ചമയപ്പൂക്കൾ നിരയിൽ നിരന്നുഓണക്കാറ്റും ഓണവെയിലുംഓളമിടുന്നൊരു പുഴയെപ്പുൽകിഓണത്തുമ്പികൾ ഓടിയണഞ്ഞൂഓലേഞ്ഞാലി കിളികൾക്കൊപ്പംതങ്കനിറത്തിൽ വയലേലകളിൽതാളനിബദ്ധം നെൽക്കതിരാടിതാരകവൃന്ദം ആകാശത്തിൽതക്കിട തരികിട താളംതുള്ളിആകാശത്തിലൊരൂഞ്ഞാൽ കെട്ടിആയത്താലങ്ങാടി രസിപ്പൂആനന്ദത്തിൻ പരകോടിയിലായ്ആർദ്രമനസ്സുകൾ അലകടൽ പോലെപൂക്കളിറുക്കാൻ വല്ലികൾതോറുംപൂവിളികളുമായ് പാറിനടപ്പൂ – ബാലകരെല്ലാംപൂമുറ്റം…
കീനിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ENGAGE 2025 വൻവിജയം
ഫിലിപ്പോസ് ഫിലിപ്പ് (പി ആർ ഒ)✍ എൻജിനീയറിങ് പഠനം ആഗ്രഹിക്കുന്ന ഹൈ സ്കൂൾ വിദ്യാർത്ഥികൾക്ക് യഥാർത്ഥ ലോകവെല്ലുവിളികൾ എങ്ങനെ അഭിമുഖീകരിക്കാം എന്ന് മനസിലാക്കുന്നതിന് വേണ്ടി കീനിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മർ റിസേർച്ച് പ്രോജക്ട്സിന്റെ പ്രസന്റേഷനും ഒക്ടോബർ 18-ാം തീയതി റോയൽ ആൽബെർട്ടിൽ…
മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (MANJ) ഉം കേരള കൾച്ചറൽ ഫോറവും (KCF) സംയുക്തമായി ഓണം സംഘടിപ്പിക്കുന്നു.
Raju Joy,President: MANJ ✍ കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ട സാംസ്കാരിക ഉത്സവമായ ഓണം 2025 ആഘോഷിക്കാൻ മലയാളി സമൂഹം ഒത്തുചേരുന്നു. മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (MANJ) ഉം കേരള കൾച്ചറൽ ഫോറവും (KCF) സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാ ഘോഷം സെപ്റ്റംബർ…
കീൻ ടെക്ക് നൈറ്റ് കിക്ക് ഓഫ് ആവേശകരം.
ഫിലിപ്പോസ് ഫിലിപ്പ് (പി ആർ ഒ) ✍ കേരള എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക(KEAN )യുടെ ഫാമിലി നൈറ്റ് പ്രോഗ്രാമിന്റെ (Tech Nite 2025)ന്റെ കിക്ക് ഓഫ് ന്യൂ ജേഴ്സിയിലെ എഡിസണിലുള്ള ഷെറാട്ടൺ ഹോട്ടലിൽ വച്ച് ENGAGE…
അഴിക്കും തോറും
രചന : സജന മുസ്തഫാ ✍️. അഴിക്കും തോറുംമുറുകുന്ന കുരുക്കുകൾ പോലെകെട്ടുപിണഞ്ഞു കിടക്കുന്നമനസ്സിന്റെ ട്രാക്കുകൾഇടയ്ക്കിടെ ചൂളം വിളിച്ചുകുതിച്ചു പാഞ്ഞു പോകുന്നമുഷിഞ്ഞ ചിന്തകളുടെട്രെയിനുകൾ …ഓർമ്മകളുടെഏതോ ഒരു കംപാർട്മെന്റിൽനീയും ഞാനും ഇന്നുംമുഖത്തോടു മുഖം നോക്കി ഇരിപ്പുണ്ട്ഉള്ളിൽ നിന്നും ഇടയ്ക്കിടെവീശിയടിക്കുന്നനെടുവീർപ്പുകളുടെഉഷ്ണക്കാറ്റേറ്റ്ഹൃദയം പൊള്ളിപ്പിടയുന്നുണ്ട്ട്രാക്കിലെ അനാഥ ശവങ്ങൾക്ക്നമ്മുടെ മുഖഛായയുണ്ടോ…
അവൾ
രചന : ജോബിഷ് കുമാർ ✍️. പതിയെപതിയെയവൾനിശബ്ദമായി തുടങ്ങിഅമ്മയിപ്പോൾഒച്ചയുണ്ടാക്കിയതിനവളെതല്ലാറില്ലഅനിയനുമായിഅച്ഛൻ കൊണ്ടു വന്ന പലഹാരപൊതിക്കുവേണ്ടിയവളിപ്പോൾവഴക്കുണ്ടാക്കാറില്ലഅനിയന് മേടിച്ചപുതിയ ഡ്രസ്നോക്കിയെനിക്കില്ലയല്ലേഎന്ന് പറഞ്ഞവളിപ്പോൾപിണങ്ങാറില്ലഎന്നുമവനല്ലേഅച്ഛന്റെയടുത്തുകിടക്കുന്നത് ഇന്ന്ഞാൻ കിടക്കട്ടെയമ്മേയെന്നവൾപരാതി പറയാറില്ലഅച്ഛന്റെ മടിയിൽകയറിയിരുന്നാതാടി മുടിയിലവളിപ്പോൾവലിച്ചു കളിക്കാറില്ലസ്കൂളിൽ ഒന്നാം സ്ഥാനംനിലനിർത്തി പോകാൻഅവളിപ്പോൾകൂട്ടുകാരോട്മത്സരിച്ചു പഠിക്കാറില്ലഒരുരിട്ടിൽഅമ്മയച്ഛനോട്ഈ പെണ്ണിപ്പോഴെന്താഇങ്ങനെ മിണ്ടാട്ടംഇല്ലാതെ ഒരു തരംപെരുമാറ്റമെന്നചോദ്യത്തിന് അച്ഛനൊരുമൂളലിൽ ഉറക്കംപിടിച്ചപ്പോൾ അവളൊന്ന്പിടഞ്ഞു..അയാളിന്നുംവീട്ടിൽ…
മാനസിക വൈകല്യമുള്ള ഒരു മനുഷ്യന്റെ കഥ
രചന : ശ്രീജിത്ത് ഇരവിൽ ✍️. ബോർഡിംഗ് സ്കൂളിൽ വിടുന്ന ലാഘവത്തോടെയാണ് വീട്ടുകാർ എന്നെ പിടിച്ച് മാനസികാരോഗ്യ കേന്ദ്രത്തിൽ ചേർത്തത്. കൈയ്യിൽ കിട്ടുന്നതിനെ എങ്ങോട്ടേക്കെങ്കിലും എറിയിപ്പിക്കുന്ന ദേഷ്യമാണ് കാരണം പോലും. അത് അല്ലാതെ യാതൊരു കുഴപ്പവും എനിക്ക് ഉണ്ടെന്ന് തോന്നുന്നില്ല.കഴിഞ്ഞ നാൾ,…
