എന്റെ രാജ്യത്തിനൊരു പ്രേമലേഖനം .

രചന : ഹരി കുട്ടപ്പൻ അല്ലയോ ഭൂമി നിൻമടിതട്ടിലെ വശ്യതയിൽചേർന്നലിഞ്ഞതോയെൻ രാജ്യമഹാത്മ്യംആഴിതൻ സമൃദ്ധിയിൽ ഫലഭൂഷ്ടിയെങ്കിലുംഅരുവിതൻ ഹാരത്താൽ മാറിടം മറച്ചവൾ ഹിമശിഖരത്താൽ കിരീടമലങ്കരിച്ചപ്പോൾചുടുമണൽ പരപ്പുകൾ ഹൃദയത്തിൽ സൂക്ഷിച്ചുകാർഷികമികവുകൾ കൈവളകൾ ചാർത്തുന്നുപുന്നെല്ലിൻ ഗന്ധത്താൽ കാൽതളകളണിയുന്നു നിന്നിലാമാദകസൗന്ദര്യമെന്നെ മാടിവിളിക്കുന്നുമാനസസരോവരമാസ്മരികതയുള്ളിലൊതുക്കി നീമലനിരകളും വൃക്ഷലതാതികളാൽ ഹരിതകകാഴ്ചയുംകാട്ടിതരുന്നതോ നിൻ മുടിനാരിഴതൻ…

കൊറോണയും, മാസ്കും, കോടതിയും.

രചന : സുനു വിജയൻ ഹലോ… ഇത് മിസ്റ്റർ ഗോപു അല്ലേ അതേ ഗോപു ആണ് പോലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നത്‌. താങ്കളുടെ പേരിൽ ഒരു സമൻസ് ഉണ്ട് വന്നു കൈപ്പറ്റുക. സമൻസോ !!!എനിക്കോ? ഞാൻ ആകെ അമ്പരന്നു ചോദിച്ചു. അതേ…

ജീവിതച്ചെരാത്

രചന : അമിത്രജിത്ത്. സ്വപ്നങ്ങൾ,മിനുക്കിത്തുടച്ച്ഒരു ഓട്ടു വിളക്കിന്റെഅരണ്ട വെളിച്ചത്തിലും. അഴലിന്റെ,തിരി കൊളുത്തിജീവിതമാകും ചെരാതിന്‍നേര്‍ത്ത വെട്ടത്തിലും. ഒരു മിന്നാമിനുങ്ങായിപാറിപ്പറന്നു പോകുന്നഇത്തിരിവെട്ടം തീർക്കുന്നമിന്നായം കാണും കുശലങ്ങള്‍….!

വില്യം ഫോർട്ട്.

Aravindan Panikkassery 1717- മുതൽ 1732- വരെ ഢച്ചുകാരുടെ പള്ളി അധികാരിയായി പ്രവർത്തിച്ച ജേക്കബ്ബ് കാന്റർ വിഷർ എന്ന പാതിരി, മലബാറിലെ ഏറ്റവും പ്രബലമായ കോട്ടയെന്ന് തന്റെ കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ‘വില്യം ഫോർട്ട് ‘ സ്ഥിതി ചെയ്ത മണ്ണിലാണ് നിൽക്കുന്നത്. കളിമ്പം…

ഒന്നു ചിരിക്കൂ…😊

രചന : ഗീത മന്ദസ്മിത അതെ– ചിരി പടരുന്ന ഒരു സ്വഭാവമാണ്മനുഷ്യരിൽ മാത്രം കാണുന്നൊരു വിശേഷ സിദ്ധിമനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് മാത്രം പകരാവുന്നൊരു മധുരവ്യാധിമനസ്സിന്നാശ്വാസമേകുന്നൊരു ഔഷധിമാനവനു മാത്രമായ് പ്രകൃതി കനിഞ്ഞേകിയൊരു കൈത്തിരിതെളിച്ചിടാം അതിൽനിന്നായിരം പൊൻതിരിപകർന്നിടാമതിൻ പൊൻവെളിച്ചംതെളിഞ്ഞിടും അനേകം മുഖങ്ങളിലതിൻ ജ്വാലകൾഒരു ചിരിയാൽ…

കേരളീയർ തൊഴിൽ തേടിവിദേശത്ത് അലയാതിരിക്കാൻ.

Rajasekharan Gopalakrishnan കേരളത്തിലെ തൊഴിൽ മേഖലയിൽ സ്വദേശിവൽക്കരണം ഉടൻ വേണം.കോവിഡിനു മുൻപ് കേരളത്തിൽ ഏകദേശം 10 ലക്ഷത്തോളം അതിഥി തൊഴിലാളികൾക്ക് തൊഴിലെടുക്കാനുംവേതനം പറ്റാനുമുള്ള അവസരമുണ്ടാ-യിരുന്നു.ഇപ്പോൾ കേരളത്തിൽ വ്യവസായങ്ങൾ പുനരാരംഭിക്കുന്നതിനും, മറ്റു വികസന പ്രവർത്തനങ്ങൾക്കും അതിഥിതൊഴിലാളി -കളുടെ തിരിച്ചുവരവുണ്ടായാലെ കഴിയൂയെന്ന അവസ്ഥയാണ്. എന്നാൽ…

ഒരേ ഒരു ഗാന്ധി.

രചന : രാജേഷ്. സി. കെ. ദോഹ ഖത്തർ. പിതാവാണ് ഞങ്ങൾക്ക്….ചങ്ങായിയാണ് ചങ്കാണ്…വടികുത്തിഒറ്റമുണ്ടിൽ,പോകുമാ മനുഷ്യൻ.ഹനുമാൻ ഹൃദയം…പിളർന്നപ്പോൾ ഉണ്ടായിരുന്നു,രാമനും കുടുമ്പവും.ഞങ്ങൾ ഭാരതീയർകൊണ്ട് നടക്കുന്നു…ഹൃദയത്തിൽ യുവരക്തങ്ങളിൽ ..!ഗാന്ധിജി വീണ്ടും ജീവിക്കുന്നു…ഗാന്ധി തിരിച്ചു വരുന്നു,സഹനശക്തിയുടെ രാജാവ്.സ്വാതന്ത്രസമരം സമാധാനത്തോടെ,നടത്തി സൂര്യൻ അസ്‌തമിക്കാത്ത,സാമ്രാജ്യത്തെ തകർത്തോൻ,സ്നേഹിക്കുന്നു ഞങ്ങൾ.മോഹൻദാസ് കരം ചന്ദ്,വന്ദേമാതരം…

മാനത്തു സമയം നോക്കുന്ന ഘടികാരങ്ങൾ.

രചന : താഹാ ജമാൽ തോറ്റുപോകുമ്പോൾപ്രതികാരം കൂടുന്നവരോടാണിപ്പോളെനിക്കിഷ്ടംകാരണംതിളയ്ക്കുന്ന രക്തത്തിനരികിൽഅത്രമേൽ ഉന്മാദം വില്ക്കുന്നനിമിഷവേഗങ്ങളിൽ രക്തംശരവേഗത്തിൽ കീഴ്പ്പെടുന്നു.ഈ വിളക്ക് അണയ്ക്കാൻ സമയമായിഞാനൊരുപോളക്കണ്ണടയ്ക്കട്ടെ. നിൻ്റെ കണ്ണിൽ ആഴത്തിൻ്റെ അരക്ഷിതാവസ്ഥകൾനിൻ്റെ വയറ്റിൽ വിശപ്പിൻ്റെ പർവ്വതങ്ങൾനിന്നെക്കാത്തിരിക്കുന്ന മലയടിവാരത്തെവിളക്കുകൾ സ്ലെയിറ്റുകളിൽ എഴുതുന്നു.നീ മാത്രം വിപ്ളവകാരിയായിരാത്രിയിൽ ഇറങ്ങി നടക്കുന്നു.അത്രമേലാഴത്തിൽ നിന്നുംഉറവകളുടെ പലായനം…

ചായംതേച്ചരുപങ്ങൾ.

രചന : പട്ടം ശ്രീദേവിനായർ ചായം കലര്‍ത്തി വരച്ചതെല്ലാം,പേടിപ്പിക്കുന്ന രൂപങ്ങളായികാന്‍വാസില്‍നിറയുകയാണ്!സുന്ദരമാക്കാന്‍‍ശ്രമിച്ചപ്പോഴെല്ലാംപിശാചുക്കള്‍ബ്രഷിലൂടെഒലിച്ചിറങ്ങി ക്കൊണ്ടിരുന്നു!വര്‍ണ്ണങ്ങള്‍ക്ക് പിന്നിലൊളിച്ചിരുന്നലോകത്തെ വികൃതമാക്കുന്നതാരാണ്?വര്‍ണ്ണങ്ങളേതെങ്കിലും,ഭീകരയാഥാര്‍ത്ഥ്യത്തിന്റെപിന്മുറക്കാരോ, പ്രതിനിധികളോ?ജീവനില്‍നിറം പിടിക്കാതിരിക്കാന്‍ഞാന്‍ബ്രഷ് കഴുകി സൂക്ഷിച്ചു.മനുഷ്യവികാരങ്ങള്‍ക്ക്പച്ചനിറം ഉണ്ടോ?പ്രകൃതിപച്ചയാണോ?പ്രകൃതിയുടെ പച്ചയുംവേഷ പ്രച്‌ഛന്നതയാണോ?ചായം തേച്ച മുഖങ്ങളില്‍,പൊള്ളയായ വികാരങ്ങള്‍കാണാന്‍ പ്രയാസപ്പെടേണ്ടിവന്നില്ല.ജീവന്റെ ചിത്രം വരയ്ക്കാന്‍വര്‍ണ്ണം ഒന്നുമെടുക്കാതിരിക്കാം!കാന്‍വാസില്‍ വിരിഞ്ഞത്,ശൂന്യതയുടെ അവ്യക്തരൂപങ്ങള്‍!മുഖംമൂടി ദൂരെയെറിയുന്ന,ആത്മാവിനെ തേടുന്നത്എപ്പോഴും സാഹസികമാണ്!രസാനുഭൂതിയുടെ…

വർണ്ണങ്ങൾ നിറയുന്ന മനസ്.

രചന : ആൻറണി പീലിപ്പോസ് ഇന്ന് ആ യാത്ര ആരംഭിക്കുകയാണ്!ജീവിതത്തിൽ ദിനേശൻ ഇങ്ങനെ ഒരു യാത്രയെക്കുറിച്ച് ചിന്തിച്ചിട്ടു കൂടിയില്ലായിരുന്നു. പക്ഷേനമ്മൾ വിചാരിക്കുന്നത് പോലെ ജീവിതത്തിൽ ഒരിക്കലും സംഭവിക്കാറില്ലല്ലോ.ആരൊക്കെയോ ചവിട്ടി കുഴച്ചിട്ട വഴി….ഒറ്റയടിപ്പാത….നോക്കെത്താ ദൂരത്തോളം നിവർന്നു കിടക്കുന്നു.ഈ വഴിയിലൂടെ എത്ര പ്രാവശ്യം നടന്നിട്ടുണ്ട്…