തുലാവർഷം ✍️

രചന : അനൂബ് ഉണ്ണിത്താൻ ✍ ആർത്തലച്ചു പെയ്യുംതുലാവർഷ മഴ…..ആർത്തിരമ്പിയൊഴുകുന്നുതുലാവർഷവും.. .വൈകിയെത്തിയൊരു പ്രഹരമേ !വസുധവീർപ്പുമുട്ടുന്നു നിറയുംജലത്താൽ…പ്രളയമൊരു പ്രഹരമായ്ഇരമ്പിക്കയറും നീരിനാൽഗതികിട്ടാതലയും ആത്‍മാക്കൾഎങ്ങോട്ടെന്നില്ലാത്തമിഴിനീർക്കാഴ്ച്ച വിങ്ങുംമാനസമോടെ നോക്കിനിൽപ്പു മാനവർ .മാളികമുകളിലെ പ്രണയവും നൃത്തവുംഅനാഥർക്കല്ലൊ പ്രാണൻ്റെ വേദനമഴയേ നീ ഒരു മിതമായി പെയ്യട്ടെ…മാനവർ എന്നും സമത്വമായി വാഴട്ടെ…

ചുമട്

രചന : സ്റ്റെല്ല മാത്യു ✍ ജീവിതം ചുമക്കാൻഒരു തൊഴിലാളി വേണമെന്ന്കുറച്ചായി ചിന്തിക്കുന്നു.അല്ലെങ്കിലും,അവനവനെ ചുമക്കുന്നത്എത്ര അഭംഗിയാണ്!കഷ്ടകാലത്തിന്, അവനതിന്എന്നെ തെരഞ്ഞെടുത്തു.തന്നെ ചുമന്ന് പോകുന്നതിൻ്റെയോ,പൂക്കൾ സുഗന്ധിയിൽമയങ്ങുന്നതിൻ്റെയോ,സുഖം അറിയിക്കാതിരിക്കുന്നത്മനുഷ്യനെന്ന നിലയിൽഅവകാശ ലംഘനമാണ്.അതിനെ പാടത്തു കണ്ടമൈൻഡ് പോലുമില്ലാതെ,മുഷിയുമ്പോൾ മാറ്റാനാവാത്ത,അറിയാത്ത ആടകളണിയിച്ച്,പരലോക വാസത്തിന് അയക്കുമ്പോൾ…കണ്ണുതുറന്നൊന്ന് കാണ്എന്നെങ്കിലും പറയേണ്ടതാണ്.അനുകമ്പാശീലൻ!എന്നെത്ര ചുംബിച്ചുരുവിട്ടു.കേൾക്കാത്ത…

വെളിച്ചത്തിൻ്റെ ശാസ്ത്രം: ദീപാവലി ഐതിഹ്യങ്ങൾക്കും ഭൗതിക യാഥാർത്ഥ്യങ്ങൾക്കുമിടയിൽ

രചന : വലിയശാല രാജു ✍ ദീപങ്ങളുടെ ഉത്സവം (Festival of Lights) എന്നറിയപ്പെടുന്ന ദീപാവലി, ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണ്. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെ അടയാളപ്പെടുത്തുന്ന ഈ ആഘോഷത്തിന് പിന്നിൽ നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളുമുണ്ട്. എന്നാൽ,…

തട്ടത്തിൽതട്ടുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ തട്ടമിട്ടവൾ വന്നതുംതട്ടിവിട്ടത് കട്ടകൾതട്ടമിട്ടാൽ പൊട്ടിടുംതിട്ടൂരമൊന്ന് മൊഴിഞ്ഞവൾതട്ടിയിടാൻ നോക്കിയോൾതട്ടി വീഴുമെന്നായതുംതട്ടിവിട്ടവൾ പല വിധംപൊട്ട ന്യായം നാട്ടിതിൽതട്ടമിട്ടവൾ ചൊന്നതോതട്ടമെന്നത് ഭീതിയാതട്ടമൊക്കെ മാറ്റിയാൽകുട്ടിയായി കൂട്ടിടാംതട്ടമിട്ടവൾ ചൊല്ലിടുംതീട്ട ന്യായം കേൾക്കുവാൻകൂട് കെട്ടും കൂട്ടരെഓർക്ക നാടിൻ പൈതൃകംതുപ്പി വിഷമിത് പല…

ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷന്റെ ഫ്ലയര്‍ പ്രകാശനം ചെയ്തു.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ന്യൂ യോർക്ക് : 2025 ഒക്ടോബർ 25, ശനിയാഴ്ച റോക്കലാൻഡ് കൗണ്ടിയിലെ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് (400 Willow Grove Road, Stoney Point , Rockland County) നടത്തുന്ന ഫൊക്കാനാ ന്യൂ യോർക്ക്…

എംബാം ചെയ്തു

രചന : ഷാ അലി ✍ ഉള്ളിലൊരാകാശംഇടിഞ്ഞു തുടങ്ങുന്നുണ്ട്ഏത് നിമിഷവുംവെളുത്ത മേഘങ്ങളുടെകെട്ടു പൊട്ടിയേക്കാംആദ്യത്തെ കുലുക്കത്തിൽ തന്നെഅഴിഞ്ഞു പോയ മഴവില്ല്കുപ്പിവള പോലെ ചിതറിചങ്കോളം തറച്ചു നിൽപ്പുണ്ട്..അനന്തതയിൽ നോക്കിയിരിക്കാനിനിആകാശമില്ലായ്കയാൽആശകളുടെ അസ്ഥിവാരത്തിന്തീയിടുകയാണ്..ചെരിഞ്ഞ മുറത്തിലെന്ന പോലെഅടിഞ്ഞു കൂടുന്ന നക്ഷത്രങ്ങളെതെരുവിൽ വിൽക്കാൻ വെക്കുന്നുണ്ട്ജീവിതത്തിന്റെ ആകാശംഇപ്പോഴും മേഘാവൃതമെന്നൊരുകുളിര് ഉള്ളാകെ നിറഞ്ഞുനിൽക്കുന്നവർക്ക്…

വിഷാദത്തിലൂടെ❤️

രചന : പൂജ. ഹരി കാട്ടാകാമ്പാൽ✍ വിഷാദത്തിലൂടെ പോകുന്നവർആർദ്രത വറ്റിയ നദികളാണ്…മുമ്പൊഴുകി പോയ ജലകണങ്ങൾ..തുള്ളിതുളുമ്പിയ ഓളങ്ങൾ..മഴയെ പുണർന്നലിഞ്ഞ അതിരുകൾ.,എല്ലാം ഓർമ്മയിലുണ്ടെങ്കിലും…ഉണങ്ങിയടർന്ന ഇല പോലെകൊഴിഞ്ഞു മണ്ണിൽ വീണടിയും..മൂടികെട്ടിയ ആകാശം പോലെഒന്ന് പെയ്യാൻ കൊതിച്ചു നിൽക്കും..ചിരിയൊട്ടിച്ചു വെച്ച ചുണ്ടുകളിൽഒരു കരച്ചിൽ മുട്ടി നിൽക്കുന്നുണ്ടാവും..ഭൂമിയിൽ നടക്കുന്നുണ്ടെന്നാലുംമനസ്സിനെ…

ഇവിടെ തെറ്റ് ആരുടെ ഭാഗത്താണ്

രചന : ദിവ്യ കാശ്യപ് ✍ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പ്രായത്തിൽ അച്ഛനൊരിക്കൽ നാട്ടിൽ പോയ സമയത്താണ് ഒരു രാത്രി അമ്മയോടൊപ്പം അയാളെ ഞാൻ മുറിയിൽ കണ്ടത്…കൂടെ കിടന്നിരുന്ന അമ്മയെ ഉറക്കം ഞെട്ടി ഉണർന്നപ്പോൾ കാണാതായതിനെ തുടർന്ന് തിരക്കി ചെന്നതായിരുന്നൂ ഞാൻ..അയാള്…

നഗരംമുഖത്തെഴുതിവച്ചയാൾ .

രചന : സുമോദ് പരുമല ✍ ഒരു നഗരത്തിന്റെയശ്ലീലം മുഴുവൻമുഖത്തെഴുതിവച്ചയൊരാൾതിടുക്കപ്പെട്ട് ഗ്രാമത്തിലേയ്ക്ക് നടക്കുന്നു .ഓർമ്മകൾ തുടങ്ങുംമുമ്പ് അറ്റുപോയഒരു പൊക്കിൾക്കൊടിച്ചൂരിലേയ്ക്ക്അകാലത്തിലൊരു സ്വപ്നാടനം .ഇടുങ്ങിയ ചെമ്മൺനിരത്തുകൾകനത്തുമിനുത്ത ടാർറോഡുകളായിഅയാളെ അത്ഭുതപ്പെടുത്തി .മധുരം വാരിക്കൂട്ടിയ മാന്തോപ്പുകൾ,കണ്ണഞ്ചിപ്പോകുന്ന പ്രാസാദങ്ങൾ .പുഴയിലേക്കിറങ്ങുന്ന വഴിയോരത്ത്ചായപ്പീടികകൾ നിന്നയിടത്ത്അലങ്കാരച്ചെടികളുടെനഴ്സറിയോട്ചേർന്ന്ബ്രോയിലർക്കോഴികളുടെമരണപ്പിടച്ചിൽ ..ഇറച്ചിക്കടയ്ക്കുമുന്നിൽചാവാലിപ്പട്ടികൾ ..അലഞ്ഞെത്തിച്ചേർന്നിടത്ത്ദേശീയബാങ്കിന്റെ ബ്രാഞ്ച്,ആകാശംതൊട്ട് മൊബൈൽ…

ഇടവേള

രചന : ജയചന്ദ്രൻ കഠിനകുളം. ✍ അരാഫത്തിന്റെചോരക്കരുത്തിൽ,“കനലെരിഞ്ഞടങ്ങി”!സമാധാനത്തിന്റെചാരത്തിൽ നിന്നും“ഫീനിക്സ് പക്ഷിക്ക്കുഞ്ഞിതൂവലുകൾമുളക്കുന്ന മർമ്മരംഗാസ ഹൃദ്തന്ത്രികളിൽഅനുരണനം സൃഷ്ടിക്കേ!അപ്രതീക്ഷിതമായിഇരുട്ടിന്റെ കട്ടക്കറുപ്പിൽനക്ഷത്രകുഞ്ഞുങ്ങൾഭൂമിയിലേക്കിറങ്ങുന്നു.ദൈവപുത്രന്റെ വരവിനുഒരു വാൽനക്ഷത്രം തന്നെഅധികമായിരുന്നു;ഇസ്രായേൽ രാജ്യംപരിപാവനമാകാൻ!ഹാ, ആകാശത്തിന്റെ,മാസ്മരീക വിസ്മയംകുറേശേ, ആശങ്കയായിതലച്ചോറ് ഭക്ഷിക്കാൻതുടങ്ങേ!നിമിഷം കൊണ്ട്ഒരു പ്രദേശം വെണ്ണീറണിഞ്ഞു.അഹങ്കാരത്തിന്റെ,ആത്മവിശ്വാസം ഭക്ഷിച്ചുഉറക്കത്തിലായിരുന്നു;പ്രിയ ” മെറ്റൽഡോം”.ശേഷം;സംഭവിക്കുന്നതൊക്കെസ്വപനമായിരിക്കണമെന്ന്ഓരോ പുലരിയിലും മനസിനെപറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു.വിടരുംമുമ്പ്…