നിറംകെട്ട ജീവിതം
രചന : ദിവാകരൻ പികെ ✍️ നിറം കെട്ടു പോയെൻ ജീവിതമെങ്കിലുംനിറം മങ്ങാതി പ്പോഴും വെള്ളി വരയായിഓർമ്മയിൽഒളിമങ്ങാതിരിക്കുന്നു,നിറമുള്ള സ്വപ്ന ഗോപുരമായെൻമോഹങ്ങൾ.തേച്ചു മിനുക്കാൻ വിറയാർന്ന കൈ കൾതുടിക്കുമ്പോൾ നോക്കു കുത്തിപൊൽതരിച്ചിരിക്കുമെൻ മരവിച്ച ഹൃത്തടത്തിൽകൊള്ളിയാൻ പോലാവേശം നിറയുന്നു.സ്നേഹത്തിൻ നനുത്ത കരസ്പർശമെന്നിൽ തോരാ മഴയായി പെയ്തിറങ്ങവെഇന്നുമെൻമിഴികളിൽ…
സഹനാവവതു
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️ അകതാരിൽ മാലിന്യക്കൂമ്പാരം കൂട്ടിനാംപകലിരവില്ലാതെ പടവെട്ടുമ്പോൾ,കൊടിയവിപത്തുകൾ വന്നുഭവിച്ചിടാംഅടിതെറ്റിപ്പാടേ നിലംപതിക്കാംഒരുകാര്യമപ്പൊഴോർമിപ്പു സുവ്യക്തമാ-യരിയൊരി പ്രകൃതിതന്നാത്മസത്ത!നിരുപമ ഭാവസുഗന്ധിയായ് മേവിടുംസുരുചിര കാവ്യാനുരാഗസത്തഒരു പമ്പരംപോൽ കറങ്ങുന്നൊരൂഴിയെ,വരുതിക്കുനിർത്താൻ ശ്രമിക്കുവോരേ,അരുതരുതാശ്രമ,മൊരുനാളുമങ്ങനെ;പരമവിഡ്ഢിത്തമതല്ലി,ചൊന്നാൽ!കഴിയുന്നതാർക്കി പ്രപഞ്ചത്തെയൊന്നാകെ-ത്തഴുകിയുണർത്തും പരാത്പരനെ,മറികടന്നൊരുമാത്രയെങ്കിലും മുന്നേറാൻ,വെറുമൊരുമോഹ,മതത്രമാത്രം!ഒരുവനെക്കൊന്നു,മറ്റൊരുവൻ തഴയ്ക്കുന്നപരമനികൃഷ്ടവ്യവസ്ഥിതിയെ,പരിചൊടെതിർത്തുതോൽപ്പിക്കുവാനായില്ലേൽനരനായ് പിറന്നിട്ടിങ്ങെന്തുകാര്യം?മതമൊരുപിശാചായ് മാറുന്നു,ജാതിയുംചതിയൊന്നതേ,യിന്നതിൻ്റെപിന്നിൽ!വിധിയെന്നു ചിന്തിച്ചൊട്ടാശ്വാസമടയു,നാ-മതുമാത്രമല്ലാതെന്തുള്ളുമാർഗ്ഗം?കലിതുള്ളി രാഷ്ട്രത്തെക്കാർന്നുതിന്നീടുന്നു,പലപല രാഷ്ട്രീയക്കോമാളികൾ!ഇവിടെങ്ങുംകാണുന്നീ,ലൊരുവേളഞാൻകേട്ടൊ-രവികലസ്നേഹ സമത്വഭാവം!നിറതിങ്കൾപോലെ യുദിച്ചുയർന്നീലോക-നെറികേടുകൾക്കെതിർ…
“ജീവിതയാത്ര”
രചന : ലീന ദാസ് സോമൻ ✍️ സൂര്യനെ വന്ദിച്ച് പുലരിയെ വരവേറ്റ്അഗ്നിസാക്ഷിയായി നിന്നെയെൻ മാറത്തണച്ച്നീ വിധിച്ച പാതയിലൂടെ ചിത്രശലഭത്തെപോലെ പാറിപ്പറന്ന് നടക്കവേഞാനറിഞ്ഞിരുന്നില്ല ആ നഗ്ന സത്യങ്ങൾനീ എന്നിലേക്ക് അർപ്പിച്ച പുഷ്പങ്ങൾഎൻ ഹൃദ് രാഗത്തിൽ സമർപ്പിക്കവേതപോവന യാത്രയുടെ തുടക്കം എന്ന്പുഞ്ചിരി തൂകി…
വായനാശീലം
രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍️ മറക്കരുത് വായന മരിക്കരുത് വായനഅറിവെന്ന ആയുധം നൽകുന്ന വായനഅജ്ഞതയകറ്റുന്ന വായനയെന്നുംഇരുളിൽ നിന്നും വെളിച്ചത്തിലെത്താനായ്തുടരണം നമ്മൾ ജീവിതയാത്രയിൽവിജ്ഞാനം നൽകുന്ന വീഥിയാം വായനവിജ്ഞാനകുതുകികൾ നമ്മൾ വിദ്യാർത്ഥികൾചെറുപ്പത്തിലേ തന്നെ ശീലമാക്കീടേണംവായനയെന്നത് ശീലമായ് മാറ്റിയാൽനല്ലോരു ജീവിതചിത്രം വരച്ചിടാംചരിത്രമറിയാനും ശാസ്ത്രമറിയാനുംപൊതുവിവരങ്ങളെയൊക്കെ അറിയാനുംലോകത്തെ അറിയാനും…
” പ്രണയിനി “
രചന : ഷാജു. കെ. കടമേരി ✍️ ഒരൊറ്റ വരിയിൽഒതുക്കി നിർത്തിയിട്ടുംകവിത തിളയ്ക്കുന്ന നട്ടുച്ചയിൽനീയാണാദ്യം ഇഷ്ടം പങ്ക് വച്ചത്കെട്ടിപ്പിടിച്ചത് ചുംബിച്ചത്വാകമര ചില്ലകൾക്കിടയിലൂടെഊർന്നിറങ്ങുന്നകുളിർപക്ഷികളുടെ ചിറകിൽസ്നേഹത്തിന്റെ മണമുള്ളവരികൾ കൊത്തിയത് .പെയ്യാതെ പെയ്തൊരു മഴയത്ത്നമ്മളൊരു കുടക്കീഴിൽകടല് കത്തുന്നനട്ടുച്ച മഴക്കിനാവ് പകുത്തത്ഊർന്ന് വീഴുന്നമഴക്കിലുക്കങ്ങൾക്കിടയിലൂടെനിന്റെ കാലൊച്ച മിടിക്കുമ്പോൾഒരു നോട്ടം…
*വായന* *ദിനം*
രചന : അൻവർ ഷാ ഉമയനല്ലൂർ✍️ മനസ്സിലൊരു നവപുലരിയേകുന്ന വായന:ജ്ഞാന, സംസ്കാരമേകുന്നതാം ചേതനസ്തുത്യ പാരായണമൊരു നിത്യസാധന;ഹൃത്തുണർത്തീടുമതിൻ സ്നേഹലാളന.ചിറകേകിടുന്നു ദയവാനിൽപ്പറക്കുവാൻചിരകാല സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാൻമഹിതാശയാദർശമൊരുപോൽ നുകരുവാൻ വായിക്കൂ;മനസ്സുകൾ കരുണാർദ്രമാക്കുവാൻ.പുസ്തകമൊരു പോൽത്തെളിക്കുന്നു ചിന്തകംഉലകിലിന്നേവർക്കുമഭയമാം ജാലകംകമനീയ വാടിപോൽ നുകരുകീ സ്നേഹകംഗ്രന്ഥാലയങ്ങൾ നൽകുന്നാർദ്ര ജീവകം.സുകൃതമായിന്നു പലരൂപത്തിലാകയാൽവയന തുടരുന്നു മലയാളമണ്ണിതിൽകൃതികളിൽ…
ആരുമല്ല
രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍️ സ്വപ്നമനോമയ, യാമങ്ങളിൽഅനന്താനന്ദനിദ്രാനുഭൂതീൽഅഖിലം മറന്നവളവനേംസ്വപ്നമനോരഥയാനങ്ങളിൽ ദീർഖസുഷുപ്ത്യാനുഭൂതികളിൽഅഖിലം മറന്നവനവളേംആത്മാവൊരനുഭൂതി സുന്ദരിആത്മാവൊരനുഭൂതി സുന്ദരൻ ഉണരുമ്പോൾമാത്രം നീയുംഞാനുംഭൂവിലുണരും മുമ്പനുഭൂതിഭൂമിവിടുമ്പോളായനുഭൂതിതമ്മിലറിയുവാനാവതില്ല അവളുമവൾതൻ സ്വപ്നവുംമാത്രംഅവനതിലൊരു കാര്യമില്ലസത്യമവൾക്കവനാരുമല്ലഅവ,നവൻ്റെ കൽപ്പനമാത്രംഅവളതിലെങ്ങുമേയില്ല സത്യമവളവനാരുമല്ലസ്വപ്നമനോമയ, യാമങ്ങളിൽസ്വപ്നമനോരഥ യാനങ്ങളിൽഅഖിലം മറന്നവനവളും!
പ്രസിദ്ധ ധ്യാനഗുരു ബഹു . ഡാനിയേൽ പൂവണ്ണത്തിലച്ചൻ നയിക്കുന്ന ധ്യാനം വാഷിംഗ്‌ടൺ ഡ്. സി. യിൽ!
ശ്രീകുമാർബാബു ഉണ്ണിത്താൻ ✍️ ബഹു . ഡാനിയേൽ പൂവണ്ണത്തിലച്ചൻ നയിക്കുന്ന വചനാഭിഷേകധ്യാനം മേരിലാൻഡിലുള്ള ലോറൽ പബ്ലിക് സ്കൂളിൽ വെച്ച് ജൂലൈ മാസം 18 മുതൽ 20 വരെ രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണിവരെ ക്രമീകരിച്ചിരിക്കുന്നു. ദൈവവചനം ആഴത്തിൽ പഠിക്കുവാനും…