കങ്കാരു ഒരു മാംസഭുക്കല്ല

രചന : ഡോ. ബിജു കൈപ്പാറേടൻ ✍ ഈ കഥയിലെ സാങ്കൽപ്പിക കഥാപാത്രമായ ജോസുകുട്ടിപ്പണിക്കൻ ശവപ്പെട്ടി ഉണ്ടാക്കുന്ന ഒരു തച്ചനായിരുന്നു.പണിക്കന്റെ മക്കളൊക്കെ മുതിർന്നു സ്വന്തം കാലിൽ നിൽക്കാറായി. മൂത്ത മകൾ സാലിക്കുട്ടി രണ്ടാമതു പ്രസവിച്ചിട്ട് ഇന്നേക്കു ദിവസം നാലായതേയുള്ളു. നാളെ ആശുപത്രിയിൽ…

കരിങ്കാളി

രചന : മധു നിരഞ്ജൻ ✍ ​കുരുതി കഴിഞ്ഞിന്നെന്റെ കരിങ്കാളി,മലയിൽ നിന്ന് ഒഴുകിവരുന്നകബന്ധങ്ങൾ കണ്ടു പൊട്ടിച്ചിരിച്ചു.അവളുടെ ചിരിയിൽ കൊടുങ്കാറ്റുലഞ്ഞു,ചുറ്റും കുന്നുകൾ നടുങ്ങിക്കരഞ്ഞു,ആർത്തട്ടഹസിച്ചു, ദിക്കുകൾഭയം പേറി കറുത്തു,​ചുടുനിണം ഒഴുകിപ്പരക്കും,നാലുപാടും നരകമായി,ആഴത്തിൽ വിറച്ച മലഞ്ചെരുവിൽഉഗ്രമായൊരു നൃത്തംതുടങ്ങിയോ കരിങ്കാളി.​നീ എന്റെ മക്കളെ കൊന്നു,കാടിന്റെ മക്കളെ കൊന്നില്ലേ?ഞാനോ…

ഇന്നെന്റെ രക്തം, നാളത്തെ ലോകം

രചന : അഷ്റഫ് കാളത്തോട്✍ ഇന്നെന്റെ രക്തം, നാളത്തെ ലോകംഗാസ…നീ വെറുമൊരു പേരല്ല,ഈ ലോകത്തിന്റെ കുറ്റബോധംഉറങ്ങിക്കിടക്കുന്ന കല്ലറയാണ്.ഇന്നലെ വെളുത്ത മതിൽക്കെട്ടുകൾഇന്ന് ചോരയും ചാരവും കലർന്നഒരു നീണ്ട നിശ്ശബ്ദതയായി.ഇവിടെ ഓരോ നിമിഷവുംസമയത്തിന്റെ സൂചികമുന്നോട്ടല്ല, താഴേക്കാണ്നിലയില്ലാത്ത മണ്ണിനടിയിലേക്ക്കുഴിച്ചിടപ്പെടുന്നത്.ആശുപത്രികൾഇപ്പോൾ മരണത്തിന്റെ പര്യായമാണ്ഓരോ നിലവിളിയുംഅവസാനത്തെ പ്രത്യാശയുടെവിളക്കണയ്ക്കുന്നു.പാൽപ്പുഞ്ചിരി മാഞ്ഞ…

തെളിയട്ടെ പുലരികൾ

രചന : അൻവർ ഷാ ഉമയനല്ലൂർ.✍ ഇരുൾ പരത്തീടും മനസ്സായിടാതെ,നാംനിത്യമൊരു കരുണാർദ്ര താരമായ്ത്തുടരുക;സംസ്കാര സമ്പന്നരാക; സ്തുത്യർഹമാംകരളിലായുദയനാളത്തെ ദർശിക്കുക. വഞ്ചനാ,വൈകൃത ചിന്തകൾ പെരുകുകിൽനെഞ്ചിലായെങ്ങും പരന്നുപോം കരിനിഴൽഞാനെന്ന ഭാവമ,ല്ലതി ഹൃദ്യമുണരുവാൻകഴിയുന്നതാം സ്നേഹദീപമായ് മാറണം. ഉള്ളിലന്നാർദ്രത നശിച്ച യൂദാസിനാൽതള്ളിവീഴ്ത്തിക്കെടുത്തീടാൻ ശ്രമിച്ചതിൻവെള്ളിക്കിലുക്കം, വെറുത്ത സ്വപ്നങ്ങളായ്തീക്കനൽത്തുള്ളിപോൽ പൊള്ളിച്ചിടുന്നകം. ചേർത്തെഴുതീടുക,…

അയ്യനെല്ലാമറിയുന്നു

രചന : അഡ്വ: അനൂപ് കുറ്റൂർ .✍ അയ്യനാദിയിൽ അകായനായിഅപാരതയിലാനന്ദപൂർണ്ണനായിഅഖിലവുമലിയുമവബോധമോടെഅമർത്യാധിപനാമനുശാസകനായി. അമൂലമാമചലാചലങ്ങളിൽഅശ്വാവേഗനാം അനിലനായിഅനന്തശ്രീഭൂതനാഥസർവ്വസ്വംഅനാദിയായിയെങ്ങും നിറയുന്നു. അമരനാമയ്യപ്പനാദിയുഗത്തിൽഅമരാവതിയിലെസുരസഭയിൽഅന്ത്യശാസകനാം ധർമ്മപതിക്ക്അരികിലായിപൂർണ്ണാപുഷ്‌കലമാർ. അജയ്യനായി യോഗദണ്ഡേന്തിഅനന്തകാലമധികാരമോടെഅശനിയാനിഹനനമിരിക്കെഅടിമയായിയാരുമാരാധിച്ചീടും. അരുണോദയസമപ്രഭാകായംഅക്രൂരനായചലകർത്തവ്യനായിഅടക്കം വന്നോരാജ്ഞാനുഭാവൻഅലങ്കാരമോടെ ആരൂഢനായി. അന്യായമേറുമാകാരങ്ങൾക്ക്അധികാരശാസനമമരുമ്പോൾഅമരത്തിരുന്നതികഠിനനായിഅനുയോജ്യമാം ശിക്ഷാപാഠകൻ. അനന്തരമാകലിയുഗത്തിൽഅബ്ദങ്ങൾ തപസ്സ്വിയാമംഗനഅയോജിനനാലേഅന്യയമാകണംഅധീശ്വരനാലുള്ള വരബലത്താൽ. അഹങ്കാരമോടെമഹിഷിമഹാബലഅവനിയിലാകെയോധസംരാവംഅരാതിയായിക്ഷിപ്രകോപത്താൽഅമംഗളയാം അഭാവമായിടുന്നു. അയോനിജനായി യുദ്ഗമമായഅയ്യനൂഴം കാത്തവളെ വധിക്കാൻഅസിരവുമായവളോടടരാടവേഅപരാധിക്കുമുക്തിയേകുന്നു. അനന്തരമടവിയിലാമഹാശയൻഅവധാനചിത്തയോഗാരൂഢനായിഅഗ്നിയായലിഞ്ഞവതാരമായിഅഭയമേകുന്നുപാസനാസ്ഥാനം.…

മനുഷ്യൻ,

രചന : ഗീത ഗിരിജൻ .✍ ഹേ, മനുഷ്യാ എവിടെയാണ് നീ ..ഭൂമിയിൽ മനുഷ്യനില്ല.മതമുണ്ട് , ജാതി ഉണ്ട് .മനുഷ്യനുണ്ടോ ?ഹിന്ദുവുണ്ട്.ക്രിസ്ത്യനുണ്ട്മുസ്ളിംമുണ്ട്.മനുഷ്യൻ മാത്രമില്ല.എവിടെ നോക്കിയാലുംകൂണ് പോലെ മുളക്കുംഅമ്പലങ്ങളുംപള്ളികളുംമോസ്കുകളുoമനുഷ്യനില്ല അവിടെങ്ങുംസ്വയംദൈവങ്ങളാകുന്നുചിലർസ്വർണ്ണ ബിംബങ്ങളിൽ ദേവനും ദേവിയും .പൊന്നിൻ കുരിശിൽ തൂങ്ങും ക്രിസ്തുവും .പൊന്നിലും പെണ്ണിലും…

ഹൃദയവാടി

രചന : ബിന്ദു അരുവിപ്പുറം .✍ നിറമുള്ളൊരു കനവായിതെളിയുന്ന നിലാവായിഅകതാരിൽ ശ്രുതിമീട്ടുംഅവളെന്റെ കാമിനിയല്ലേ!കാറ്റൊഴുകും വഴികളിലാകെകുളിരായിപ്പുണരുന്നു,കനവിലും നിനവിലുമായ്നിറയുന്നൊരു പ്രണയമതല്ലേ!ആലോലം കാറ്റിഴയുമ്പോൾമനതാരിൻ മൃദുതാളവുമായ്മന്ദാരച്ചില്ലകളാകെമോഹത്തിൻ ശീലുണരുന്നു.കരളാകെ മുത്തു പതിച്ചുംമിഴികളിലോ കടലു നിറച്ചുംസ്വപ്നങ്ങൾ ചിറകുമുളയ്ക്കേതഴുകുകയാണെന്നെ സുഖദം!ഉള്ളത്തിലാഴങ്ങളിലായ്പ്രിയമുള്ളൊരു രാഗം പോലെമധുരിതമാം നിമിഷങ്ങൾപെയ്യുന്നു പൂനിലാവായ്!നീയെന്നിലറിയാതിന്നുംആത്മാവിലൊഴുകുന്നു.ഒരുനാളും മായാതിപ്പൊഴുഓർമ്മകളായ് പുൽകുകയല്ലോ!ഹൃദയത്തിൻ സ്പന്ദനമെല്ലാംമണിവീണനാദമുണർത്തി,നീൾമിഴികളിലോർമ്മകളെന്നുംതഴുകുന്നു തിരമാലകളായ്!

ഈരടികൾ

രചന : ഷിബു കണിച്ചുകുളങ്ങര .✍ മഴമേഘം നാണിച്ചു തല താഴ്ത്തുംനേരംഓമനക്കണ്ണാ നിൻ ചെഞ്ചുണ്ടിൽ പുഞ്ചിരിയോ.പ്രതിവർണ്ണം നിന്നുടലിൽ പ്രതിഫലിക്കും നേരംമതിവരായെൻ കണ്ണിണകൾ മിഴിവേറ്റി നില്ക്കുന്നു.ഡംഢക സംഢക മേളത്തിൽ തായമ്പക ഉണരുമ്പോൾധിംധിമി ധിംധിമി താളത്തിൽ ഈരടികൾ പാടുന്നു.തകധിമി തകധിമി താളത്തിൽ ഗീതങ്ങൾ കേൾക്കുമ്പോൾദുന്ദുഭിമേളത്തിൽ…

ഭാവി നമ്മുടെ കയ്യിലാണ്.

രചന : ലാലു നടരാജൻ ✍ ഭാരതത്തിന്റെ ഭരണം ഭാവിയിൽ എന്തായിരിക്കും?ഓപ്ഷൻസ്. അപ്പോൾ ഇവരൊക്കെയാണ് ചുറ്റുമുള്ള മനുഷ്യ രൂപികൾ എന്ന് മനസ്സിലായല്ലോ. വാസ്തവത്തിൽ ഇതൊന്നും അറിയാതെ എല്ലാവരും മനുഷ്യരാണ് എന്ന് കരുതി ജീവിക്കാനാണ് സുഖം. കൂടുതൽ അറിഞ്ഞു കഴിഞ്ഞാ ലാണ് പ്രശ്നം…

ചിതൽപ്പുറ്റുകൾ

രചന : എം പി ശ്രീകുമാർ✍ അമ്പലസ്വർണ്ണമടിച്ചുമാറ്റിആരൊ കടത്തിക്കളഞ്ഞുവത്രെ !ഒന്നിച്ചു ചേർന്നിട്ടു പുട്ടടിച്ചുഇമ്പത്തിലേമ്പക്കം വിട്ടുവത്രെ !അയ്യപ്പനെന്നതറിയില്ലോർക്ക് .അയ്യപ്പൻ, നന്നായറിഞ്ഞവരെ.ഭക്തന്റെ വിയർപ്പിൽ കായ്ച പണംപകിട കളിയ്ക്കാൻ നീയ്യെടുത്താൽഭഗവാന്റെ കൈകളാലെ പിന്നെപകിടകളിയ്ക്കും നിന്റെ ജൻമംഅയ്യപ്പഭക്തരെ വിഡ്ഢിയാക്കിഅമ്പലക്കൊള്ള നടത്തിയെന്നാൽഅഞ്ചു തലമുറ പിന്നിട്ടാലുംഅയ്യോ ഗതികെട്ടലയുമത്രെആസനത്തിൽ തീ പിടിച്ച…