ഹിരോഷിമയെ ഓർക്കുമ്പോൾ
രചന : സി.മുരളീധരൻ ✍️ ഭയമാണമേരിക്കേ നീ ചിരിക്കുമ്പോൾ സ്നേഹലയഭാവത്തിൽ പുണർന്നീടു വാനടുക്കുമ്പോൾ,എൺപതാണ്ടുകൾ മുൻപന്നെത്രയോ ജനങ്ങളെഅണുബോംബിനാൽ ഭാസ്മമാക്കി നീ കൊടും ക്രൂര!ചിന്തയിൽ മർത്യ സ്‌നേഹമില്ലാത്ത ചിലരെ പോൽഅന്ധത ഭാവിക്കുന്ന കൂട്ടരോടൊപ്പം ചേർന്ന്നാഗസാക്കിയെ ഹിരോഷിമയെ അണുബോംബാൽശോകമൂകമായി മാറ്റി ജപ്പാനെ തകർത്തു നീആർത്തിയും അസൂയയും…
മര്യാദകൾ മറക്കപ്പെടുന്നുവോ??
സോഷ്യൽമീഡിയ വൈറൽ ✍️ ഇവിടെ ഈ ദിവസങ്ങളിൽ നടക്കുന്ന സംഭവ വികാസങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ, നിയമത്തിന്റെയും മനുഷ്യാവകാശത്തിന്റെയും രാഷ്ട്രീയത്തിന്റെയുമൊക്കെ സമാന്തരമായി എന്റെ പിഴ ചൊല്ലി നാം തിരുത്തേണ്ട ചില മേഖലകളുണ്ട് . അവ നാം തിരിച്ചറിയാതെ പോയാൽ പോംവഴികൾ ഇല്ലാത്തവണ്ണം കാര്യങ്ങൾ…
പ്രഭാതവന്ദനം
രചന : എം പി ശ്രീകുമാർ ✍️ നറുചിരി തൂകുന്നപുലരിതൻ കവിളിൽകുങ്കുമകാന്തി പടർന്നുപൂർവ്വാംബരം തന്റെതിരുനെറ്റിത്തടത്തിൽചന്ദനം ചാലിച്ചു തൊട്ടുകുളിർമഞ്ഞുതുളളിയിൽനീരാടി തുമ്പികൾനറുതേനുണ്ടു പറന്നുകളകളം പാടുന്നകിളികളൊന്നിച്ചുതരളസംഗീതം മുഴക്കികുളിരാർന്ന തെന്നലിൻകൂന്തലിൽ ചൂടിയകുടമുല്ലപ്പൂമണമൊഴുകിനിറമാല ചാർത്തിയപ്രകൃതിയെ നോക്കിനിർമ്മാല്യം തൊഴുതു ഞാൻ നിന്നു.
വർണ്ണവിവേചനം
രചന : ബിനു. ആർ. ✍ ഇന്നീ തീരത്ത് കത്തിയെരിയുംവിറകുകൊള്ളിയിൽ കണ്ടുഇരുളും, ഇരുളിൽ ഉറങ്ങുംപകലുംഎരിപൊരി ശണ്ഠകൂടുന്നത്. ഇന്നീ തീരത്തുയർന്നു പൊങ്ങുംതീയിൻ അമർഷത്തിൽ കണ്ടു,ജ്വലിക്കുന്ന കൊള്ളിയിൽഒരുനിമിഷമാത്രേണ അമരുമീജ്വലനം, കാറ്റേറ്റു ചീറിയാളുന്നു പൊട്ടി-ത്തെറിക്കുന്നു,കത്തുന്നു, കത്തിയാളുന്നു,വെങ്കിലുംപുകഞ്ഞുനിൽക്കുമീ എരിതീയിന്നറ്റവുംഇന്നീതീരത്ത് എരിയുമീ കൊള്ളിയിൽ പടരും പുകച്ചുരുളും, ഒക്കെയുംതെറ്റെന്നുണർന്നു ജ്വലിക്കുന്നുവോ…
പുനർവിവാഹിതയുടെ ആദ്യരാത്രി
രചന : ദത്താത്രേയ ദത്തു ✍ ഉടുത്തുകെട്ടുകളഴിഞ്ഞൊരുവൾകങ്ങിയപാൽമണവുമായിഒരുവന്റെചൂടും ചൂരുമണയാത്തനെഞ്ചിൻകിടക്കയിൽനിന്ന്മറ്റൊരുവന്റെമേച്ചിൽക്കുന്നിലേക്ക്വീണ്ടുമൊരപകർഷതയുടെപടി ചവിട്ടുമ്പോൾഅദൃശ്യപിടിവലിയാൽ“അമ്മ പോകല്ലേന്ന് “ഒരു കുഞ്ഞു സൈറൺചെവിയടയ്ക്കുമൊരശനിപാതംപോൽകണ്ണീരുകൊണ്ടു കഴൽകെട്ടിപരീക്ഷിക്കും.എത്ര ഞരങ്ങിയിട്ടുംഉൾക്കിടിലത്തിന്റെഒച്ചയുറയ്ക്കാതെ,പിറുപിറുപ്പുകളുടെകങ്കൂസ് നൂലാൽചെകിടുമുറുകുന്നത്സ്വയം തൊട്ടുനുണഞ്ഞുകണ്ണുചുരുക്കും.വേട്ടപ്പട്ടിയുടെ ശൗര്യവുംതുടക്കക്കാരന്റെ ദയാവായ്പുംകൂട്ടിമുട്ടിഒരു മിന്നൽപ്പിണർഅനുവാദമില്ലാതെ ഉറപൊട്ടുന്നത്നെഞ്ചിൻചുഴികളിൽ തിമിർത്തവേർപ്പുമഴയാലവൾമാത്രംനനഞ്ഞലിഞ്ഞറിയും.തൊട്ടുകിടക്കുമ്പോൾഅവനൊരു മഞ്ഞുകാലവുംഅവളൊരു വേനലിന്റെഗതികെട്ട പൊള്ളൽ വരയുന്നചുടുമരുഭൂമിയുമാകും.“മാറ്റിവിളിച്ചേക്കരുതെന്ന്പേരുകൾ.പകുത്തു വയ്ക്കല്ലേന്നൊരു ശീൽക്കാരം.”ഉരുവിട്ട മന്ത്രംപോൽആവർത്തിക്കുമൊരമ്മവചനംതാരാട്ടിന്റെയീരടി പാടും.ആരറിവൂഒന്നുമൊന്നുമത്രമേൽഎളുതല്ലെന്ന്ആരറിവൂഒരു വിടവുമത്രമേൽചെറുതല്ലെന്ന്!■■■■■■■■വാക്കനൽ
ഗദ്യ കവിത-വിഷ സർപ്പങ്ങൾ
രചന : റഹീം പുഴയോരത്ത് ✍ എൻ്റെ സ്വപ്നത്തിൽഞാനൊരു കവിത രചിക്കുന്നു.മലയുടെ ഗർഭപാത്രത്തിൽ നിന്നും പുറന്തള്ളിയകൂർത്ത കല്ലുകൾ എൻ്റെ വരികളിലേക്ക്തെറിച്ചു വീഴുന്നു.എൻ്റെ സ്വപ്നത്തിൽഞാനൊരു കവിത രചിക്കുന്നു.കുത്തിപ്പായുന്ന മഴവെള്ള പാച്ചലിൽ നിന്നുംനാഭിമുറിഞ്ഞൊരു പെണ്ണ്എൻ്റെ വരികളിലേക്ക്അഭയം തേടുന്നു.എൻ്റെ സ്വപ്നത്തിൽഞാനൊരു കവിത രചിക്കുന്നു.വിരിപ്പുകൾക്ക് കാലപ്പഴക്കം ചെല്ലുമ്പോൾപീഢനത്തിന്…
വാമന വരവേൽപ്
രചന : വെങ്ങാനൂർ ഗോപകുമാർ ✍ പാടവരമ്പിൽ പൂവിളിയും പൂത്തുമ്പിയുംവാമനമൂർത്തി തൻ വരവിനായി കോലാഹലംഓണം വരുമെന്നോതിയിതാ.മുക്കുറ്റിയും തുമ്പയുംമുറ്റത്തൊരുങ്ങി നിൽക്കുന്നു,അത്തം പിറന്നൊരുങ്ങാൻപൂക്കളമൊരുക്കാൻ പൂത്തുമ്പികൾ.ഓണപ്പുടവയുടുത്തുഓണപ്പാട്ടുകൾ പാടി,കൈകൊട്ടിക്കളിയാടിനാടൊരുങ്ങുന്നു തിരുവോണത്തിന്.വാമനൻ വന്നൊരു നേരംവാഴയിലയിൽ വിഭവസമൃദ്ധംഓർമ്മകളിൽ തിരുവോണംഹൃദയങ്ങളിൽ നിറയുന്നു.പൂവിളി കേട്ട് ഉണരുന്നഓണക്കാലം വീണ്ടും,വാമനൻ ചവിട്ടിയപുരാണകാലം ഓർത്ത്,ഒരുമയോടെ ആഘോഷിക്കാംഈ തിരുവോണം.
ജീവിതാവസാനം – ഫിക്ഷൻ –
രചന : ജോര്‍ജ് കക്കാട്ട്✍ -1-ദയയില്ലാതെ ദുർബലാവസ്ഥയിലേക്ക് വിധിക്കപ്പെട്ട അദ്ദേഹം,മരണത്തെ സ്വീകരിക്കാൻ തയ്യാറാണ്.“ഒരുപക്ഷേ ഇതിനുശേഷം ജീവിതമുണ്ടാകുമോ,ഒരുപക്ഷേ സ്രഷ്ടാവ് പാപങ്ങൾ ക്ഷമിക്കുമോ?”ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അദ്ദേഹം സ്വയം നൽകണം.-2-പല വാക്കുകളും പറയപ്പെടാതെ കിടന്നുക്യാൻസർ വഞ്ചനാപരമായി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്,അന്ന് മുതൽ, ഒരിക്കൽ അദ്ദേഹത്തിന്വളരെ പ്രധാനപ്പെട്ടത്…
