ഹൃദയമില്ലാത്തവൾ

രചന : ഷാജി ഗോപിനാഥ് ✍ ജനിച്ചിട്ട് 36 വർഷങ്ങൾക്ക് ശേഷമാണ് പഴമയിലേയ്ക് തിരിച്ചു പോകണമെന്ന് അവൾ ആഗ്രഹിച്ചത്. ഈ പോക്ക് വെറുതെ ഒരു പോക്കല്ല.തന്റെ മനസ്സ് തേടിയുള്ള യാത്ര. കുറച്ചുനാളായി ആഗ്രഹിക്കുന്നത് തന്റെ മനസ്സ് ഒന്ന് കാണണം അതിനൊപ്പം ഹൃദയവും…

പെൻ ഡൗൺ സമരം സിന്ദാബാദ്.

രചന : സതീഷ് വെളുന്തറ. ✍ അഴിമതിക്കാരെന്ന് മുദ്രകുത്തി നിങ്ങളെന്തിനു കുരിശിലേറ്റീടുന്നു ഞങ്ങളെകുറ്റമാണോ ഞങ്ങളൊന്നോ രണ്ടോ ബഹുനില മന്ദിരമുണ്ടാക്കാനാഗ്രഹിച്ചാൽഒന്നോ രണ്ടോ ലക്ഷം രൂപ മാത്രം വെറുംശമ്പളമായ് ഞങ്ങൾ പറ്റിടുമ്പോൾരണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ ഞങ്ങൾപാടും പെടാപ്പാട് നിങ്ങളിലാർക്കറിയാംസ്കൂൾ തുറക്കുമ്പോൾ വേണമായിരങ്ങൾഓണം വരും പിന്നെ ക്രിസ്മസും…

കേരളം ഒരിക്കലും അഴിമതിരഹിതമായിരുന്നിട്ടില്ല.

രചന : ജയരാജ്‌ പുതുമഠം.✍ അഴിമതിയുടെ പുതിയ പരിപ്രേക്ഷ്യങ്ങളുമായി പൊട്ടിവിടരുന്ന കൊച്ചുകേരളം കൗതുക കഥകളുടെ ചെപ്പുകൾ കിലുക്കിക്കൊണ്ടാണ് ഇപ്പോൾ പുലരികളെ ധന്യമാക്കുന്നത്.നോട്ടുകെട്ടുകളിൽ മാത്രമല്ല, കൊടംപുളിയിലും നറുതേനിലും തുടങ്ങി “ഈശാവാസ്യം ഇദംസർവ്വം”എന്ന ഉപനിഷത് സൂക്തങ്ങളെ മനസ്സാ വരിച്ച് ഋഷി തുല്യമായ നിഷ്ഠകളോടെ കൈക്കൂലി…

ഇന്ന് ഞാൻ നാളെ നീ.

രചന : ബിനു. ആർ ✍ സ്വന്തബന്ധങ്ങളെ തിരയുന്നുനന്മകളെല്ലാം വറ്റിയകാലംപണത്തിന്മേലെ പരുന്തുംഒരിക്കലും പറക്കില്ലെന്നുക്രൂരചിന്തയിൽ കുടുങ്ങിയവർ,മദോന്മത്തതയിൽനടനമാടിയവർഅണുകുടുംബം പോറ്റുന്നവർ,നന്മകളെല്ലാം തറവാടിൻമോന്തായത്തിൽകൂശ്മാണ് ണ്ടം പോൽകെട്ടിത്തൂക്കിയിട്ടിട്ടുവന്നവർ,ഞാൻ എന്റേതെന്നതീട്ടൂരങ്ങൾ മടിയിൽതിരുകിനടക്കുന്നവർ,അമ്മയുയ്ക്കും അച്ഛനുംസഹോദരർക്കുംകഞ്ഞികുടിക്കാൻ പോലുംവകയില്ലെങ്കിലുംകറുത്തതുണിയാൽമുഖംമുറുക്കിക്കെട്ടിസ്വന്തബന്ധങ്ങളെകാണാതെ കേൾക്കാതെസ്വയം മറന്നവർ,കാലം മാറി കോലംതുള്ളുന്നന്നേരംതൻ മക്കളാൽ വൃദ്ധസദനംതിരുപ്പിടിപ്പിക്കുന്നതറിയവേ,കണ്ണീർതൂക്കിയിട്ടെന്തുകാര്യം!

നതിംഗ് സീരിയസ്..

രചന : ഹാരിസ് ഖാൻ ✍ ★ക്ഷമക്ക് അതിരില്ലേ…”?ഇല്ലല്ലോ, കാരണം അതിൻെറ പേര് ക്ഷമയെന്നല്ലേ …★എനിക്ക് മലയാളത്തിലെ അവസാനകവി ബാലചന്ദ്രൻ ചുള്ളിക്കാടാണ്. അത് അദ്ധേഹത്തിന് ശേഷം മലയാളത്തിൽ നല്ല കവികളോ കവിതയോ ഉണ്ടാവാഞ്ഞിട്ടല്ല.കടയിൽ കയറി ക്ലോസപ്പിൻെറ കോൾഗേറ്റുണ്ടോ എന്ന് ചോദിക്കും പോലെ,…

ഭോഗി 🎯

രചന : പ്രശോഭന്‍ ചെറുന്നിയൂര്‍ ✍ കാടുകേറിടും നൊമ്പരങ്ങളെപാടുപെട്ടൊട്ടെരിച്ചിട്ടുംകൂട്ടുകൂടിയ സങ്കടങ്ങളെന്‍പാട്ടിലാകെപ്പടരവെ.. ഞാനൊരുത്തനീ ലോകമാകവേതേനൊഴുക്കിപ്പരത്തിടു-മെന്നചിന്തയാലൊട്ടു ഭോഗനാ-യൊന്നുമേ ചെയ്തതില്ല ഞാന്‍..!! തൂനിലാവിനെ പൂമഴകളെതാനിരുന്നിടും കൊമ്പിനെചാരിനിന്നതിന്‍ ബാന്ധവത്തിനായ്ചോരവറ്റിച്ചിതെത്രനാള്‍..?! വയ്യവയ്യെന്നു ചൊല്ലിടുന്നെന്‍റെമെയ്യിതെത്രയോ കാലമായ്ചെയ്യവയ്യാത്ത പാതകങ്ങളില്‍കയ്യിലാമം വരിപ്പു ഞാന്‍…!! നീണ്ട വേര്‍പ്പിലെ ഉപ്പുപാത്രവുംതണ്ടെടുത്തെന്നെത്തല്ലവേവേണ്ടവേണ്ടിനിത്തീണ്ടചിന്ത-യുണ്ടന്തിവേളയിലിണ്ടലായ്..!! യാഗമാണു മനസ്സിലെങ്കിലുംഭോഗവൃത്തമെതിര്‍ത്തിടേയോഗിയായെരിഞ്ഞീടുവാനിനിത്യാഗമെത്ര സഹിക്കണം..? ■

ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റ് തുടക്കമായി. രണ്ടാം പാദത്തിനായി ചിക്കാഗോ ഒരുങ്ങി.

ശ്രീജയൻ : മീഡിയ കോഓർഡിനേറ്റർ, അല യു എസ് എ✍ ന്യൂജെഴ്‌സി / ചിക്കാഗോ: കലാസാഹിത്യരംഗത്തെ പ്രശസ്തരെ പങ്കെടുപ്പിച്ച് ന്യൂജെഴ്‌സിയിലും ചിക്കാഗോയിലും അല സംഘടിപ്പിക്കുന്ന ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിനു തുടക്കമായി. പ്രസിദ്ധ മലയാളി സാഹിത്യകാരൻ ശ്രീ പോൾ സഖറിയ ഒന്നാം…

ഭാര്യയും കാമുകിയും

രചന : ജിസ ജോസ്✍ ഭാര്യ മരിച്ച ദിവസംപുലർച്ചെഅവൾ വിളിച്ചു.എപ്പോഴാണെത്തുക?രാവിലെയെന്നയാൾഅലക്ഷ്യനായി.അതിനുമുന്നേമുഖം കഴുകിഇസ്തിരിയിടാത്തകുപ്പായമിടൂ .ഷേവു ചെയ്യരുത്പിന്നാമ്പുറത്തുകട്ടൻ കാപ്പിയനത്തുന്നുണ്ടാവുംഒരു കപ്പു കാപ്പിവാങ്ങിക്കുടിച്ച്ഉമ്മറത്തു പോയിമരിച്ചവളെത്തുന്നതുകാത്തിരിക്കൂ.അവളോർമ്മിപ്പിച്ചു.എനിക്കു കട്ടനിഷ്ടമില്ലെന്നുംമരണവീട്ടിൽപാൽക്കാപ്പിക്ക്അയിത്തമെന്തിനെന്നുംഅയാൾ ക്ഷുഭിതനായി.ഇന്നൊരു ദിവസത്തേക്ക്..അവൾ യാചിച്ചപ്പോൾഅയാൾ നിശ്ശബ്ദനായി.“സങ്കടമുണ്ടോ? “അവൾ ചോദിച്ചു.അറിയില്ലെന്നയാൾ പതറി.ഇന്നൊരു ദിവസംകരയാതിരിക്കരുത്,ആളുകൾ ശ്രദ്ധിക്കുമെന്നവൾഓർമ്മിപ്പിച്ചു .കരച്ചിൽ വരാതെങ്ങനെയെന്ന്അയാളമ്പരന്നു.പഴയതെന്തെങ്കിലുമോർമ്മിക്കൂവേനലിലെ കിണറു പോലെ,വാക്കും നോക്കും…

💧വമ്പെഴും വാഗ്ദാനത്തിൻ കൊമ്പുകളൊടിയുമ്പോൾ💧

രചന : കൃഷ്ണമോഹൻ കെ പി ✍ വശ്യസുന്ദരമാകും വിശ്വത്തെ ദർശിക്കാനായ്വിശ്വനാഥൻ തന്ന അക്ഷികൾ തുറന്നപ്പോൾവിസ്തൃത മഹോന്നത വിണ്ണിൻ്റെ പെണ്ണാകുന്നവിസ്മയ ധരതന്നിൽ വിതുമ്പലുയരുന്നൂവിസ്തരിച്ചോതീടിന നന്മകൾ ചെറുതായീവിസ്മരിക്കേണ്ടുന്നതാം തിന്മകൾ വലുതായീവനവാസികളായ മൃഗ സോദരർ മെല്ലേവെറുതേയൊന്നുണർത്തുവാൻ നാട്ടിലേക്കിറങ്ങുന്നൂവനത്തിൽ വസിക്കുന്ന ജനസഞ്ചയത്തിനെവടം കെട്ടി വലിച്ചൊരുമൂലയിലാക്കീടുന്നൂവലിയവർ ഭരണത്തെ…

ശ്വാസനിശ്വാസങ്ങൾക്കിടയിൽ

രചന : ഒ കെ.ശൈലജ ടീച്ചർ ✍ പുള്ളിക്കുടയും പുത്തനുടുപ്പുമായി പുത്തനുണർവ്വോടെ സ്ക്കൂളിലേക്കു പോകുന്ന മക്കൾക്കൊപ്പം പുതുമഴയും പൊട്ടിച്ചിതറിക്കൊണ്ടെത്തിയപ്പോൾ തന്റെ വീടിന്റെ മുൻ വശത്ത് ചാരുക കസേരയിലിരുന്ന് അന്നത്തെ പത്രം വായിക്കുകയായിരുന്നു രവീന്ദ്രൻ മാഷ്.”മാഷേ കുളിക്കുന്നില്ലേ ? ചായ മേശപ്പുറത്ത് വെച്ചിട്ടുണ്ടേ.…