സ്വാതന്ത്ര്യദിന ചിന്തകൾ
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
രചന : എൻ.കെ.അജിത്ത്✍ ” കുഞ്ഞിൻ്റച്ഛനിവിടില്ലേകുഞ്ഞിൻ്റമ്മയിവിടില്ലേഅവർ മേല്പാടം പാടത്ത്കൊയ്ത്തിന്നു പോയേ ……”അച്ഛനും അമ്മയും പുലരുംമുന്നേ പാടത്ത് പണിക്കുപോകുമ്പോൾ, പാടത്തിൻകരയിലെ മാവിൻകൊമ്പിലെ കീറത്തുണിത്തൊട്ടിലിൽ വിശന്നുകരയുന്ന നവജാതശിശുവിനായി നാലുവയസ്സുകാരി ചേച്ചി പാടിപ്പറയുന്ന പാട്ടാണ് മുകളിലെ നാലുവരികൾ. ഏതാനും ദിവസങ്ങൾമുമ്പ് പിറന്ന കുഞ്ഞ് പാലു കിട്ടാതെ…
അച്ഛൻ്റെ പാതയിൽ
രചന : എൻ .കെ. ഹരിഹരൻ✍ മേലെയാകാശവുംതാഴത്തെ ഭൂമിയുംനീലിമ തന്നെയാണച്ഛനെന്നും ! നീലക്കടലിൻ്റെകാവലാൾ എങ്കിലുംവർഷത്തിലൊരുദിനംവീട്ടിലെത്തും ! ഏറെനാൾ വിശ്രമംഇല്ലെൻ്റെയച്ഛന്പിന്നെയും കടലിലേക്കുൾവലിയും ! കടലിൻ്റെയാഴങ്ങൾനീലപ്പരപ്പുകൾനീലപുതച്ചൊരാആകാശവും ; അച്ഛന്ന് ശ്രദ്ധയോടെന്നും നിരീക്ഷിക്കാൻകൂട്ടിനായ് വേറെയുംകൂട്ടരുണ്ട് ! രാജ്യത്തെ കാക്കുന്നവൻപടയ്ക്കുള്ളിലെപോരാളിയാണെൻ്റെസ്വന്തം അച്ഛൻ ! ഇന്നു വരുമെന്നുകേട്ടു ഞാൻ…
സ്വാതന്ത്ര്യ ദിനാശംസകൾ
രചന : ഒ കെ.ശൈലജ ടീച്ചർ✍ നമ്മുടെ രാജ്യം ഇന്ന് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കുകയാണ് ഭാരതീയരെല്ലാവരും ഒറ്റക്കെട്ടായി േചർന്നു നിന്നുകൊണ്ട് ആഘോഷിക്കുന്ന ദേശീയ ദിനമായ സുദിനം. 1947 ആഗസ്റ്റ് 15 നാണ് ഇന്ത്യ സ്വതന്ത്രയായത് രണ്ടു നൂറ്റാണ്ടിലേറെ നീണ്ടു നിന്ന…
ജനനി ജൻമഭൂമി
രചന : ശ്രീകുമാർ എം പി✍ ഇപ്പോഴുമിത്രമേൽതേജസ്സിൽ വിളങ്ങുന്നഭദ്രേ പവിത്രമാം ഭാരതാംബേഉലയാതെ നീ നിറഞ്ഞാടിയ വസന്തങ്ങളെത്രമേലുജ്ജ്വലമായിരിയ്ക്കും !ജഗത്തിന്റെ പാതിയിൽവനവാസിയായ് ജനസംസ്കാരം ശൈശവമായ കാലംഎത്രമേൽ പ്രഫുല്ലമായ്മാനവ സംസ്കാരത്തിൻപൂവ്വനമിവിടെ വിളങ്ങി നിന്നു !എത്ര നൂറ്റാണ്ടുകളിവിടേയ്ക്കു വന്നവർഅടവുകളോടടക്കിവാണു!എത്ര മുറിവുകളാഴത്തിലേല്പിച്ചുമായാത്ത പാടുകൾ മാത്രമാക്കി !എത്ര വികൃതമായികോറിവരച്ചിട്ടുകാർമഷിക്കോലങ്ങൾ നിന്ദ്യമായ്!എത്രയോ…
നാനാത്വമായ ഏകത്വവിസ്മയം!!!
രചന : രഘുനാഥൻ കണ്ടോത്ത്✍ നാനാത്വമാകവേഏകത്വമാർന്നൊരുവൈരുദ്ധ്യവിസ്മയമെന്റെ ദേശം! അസ്തമയങ്ങളി‐ലസ്തമിക്കാത്തൊരുഅസ്തിത്വമാണെന്റെ ജന്മദേശം! മൂന്നു സമുദ്രത്തിരക‐ളരഞ്ഞാണംചാർത്തുന്ന ഭൂമിക‐യെന്റെ ദേശം! കളകളം പെയ്യുന്നപലമൊഴിപ്പക്ഷികൾചേക്കേറും പൂവനമെന്റെ ദേശം! യക്ഷന്റെ ഹംസമായ്മേഘം നടകൊണ്ടവിന്ധ്യസാനുക്കളു‐മെന്റെ ദേശം! അധിനിവേശം കണ്ട്തീക്കനൽക്കണ്ണായസഹ്യതീരങ്ങളു‐മെന്റെ ദേശം! കലകളറുപതി‐നായിരം വർണ്ണങ്ങൾസപ്തസ്വരങ്ങൾക്ക്സഹസ്രരാഗം! മാ നിഷാദാ! പാടിനിഷാദനും കവിയായിപാരിന്റെ വിസ്മയ‐മെന്റെ…
🌹 മരണാനന്തരം 🌹
രചന : സെഹ്റാൻ✍ ➖➖⭕⭕➖➖ശവപ്പെട്ടിയിലെ ആണികൾതുരുമ്പെടുക്കുകയും,കുഴിമാടത്തിലെ പനിനീർച്ചെടികൾപൂവിടുകയും ചെയ്ത ഒരു പ്രഭാതത്തിൽഅയാൾ നടക്കാനിറങ്ങുകയും,വഴിതെറ്റി നഗരത്തിനോട് ചേർന്നുള്ളതെരുവിൽ എത്തപ്പെടുകയും ചെയ്തു.അവിടെ വെച്ചയാൾക്ക് ഒരപരിചിതനിൽനിന്നും വെടിയേൽക്കുകയും,അയാൾ വീണ്ടും മരണപ്പെടുകയുമുണ്ടായി…(അയാളുടെ നെഞ്ചിൽ നിന്നും ചിതറിവീണരക്തത്തുള്ളികൾക്കും, കുഴിമാടത്തിലെ പനിനീർപ്പൂക്കൾക്കും ഒരേനിറമായിരുന്നു.!!!)അയാളുടെ മരണത്തിന് തൊട്ടുപിറകേഅവിടെയൊരു കലാപം പൊട്ടിപ്പുറപ്പെടുകയും,തെരുവ് പിളർന്ന്…
അയാളെക്കുറിച്ചും പക്ഷികളെക്കുറിച്ചും
രചന : വിദ്യ പൂവഞ്ചേരി✍ അയാളൊരു പക്ഷിസ്നേഹിയാണ് .പക്ഷിസ്നേഹിയായ കവിയാണ് .ചിലപ്പോൾപക്ഷി തന്നെയാണ് .ഞാനിതു പ്രത്യേകം പറയുന്നുണ്ടെങ്കിലുംപക്ഷികളെക്കുറിച്ച് അയാളിതുവരെഒരു വരിപോലും എഴുതിക്കണ്ടിട്ടില്ല .ഒരു പക്ഷിത്തൂവൽ പോലുംഅയാൾ തൊട്ടു കണ്ടിട്ടില്ല .അയാളുടെ കവിതകൾക്കു വേണ്ടി ഞാൻഒറ്റക്കു നില്ക്കുന്ന മരങ്ങളിൽപൊത്തുകൾ കണ്ടുവെച്ചു .കരിയിലകളും ചുള്ളിക്കമ്പുകളുംകൂട്ടിവെച്ചു…
🌷 സ്വാതന്ത്ര്യത്തിന്റെ
ഏഴര പതിറ്റാണ്ടുകൾ🌷
രചന : ബേബി മാത്യു അടിമാലി✍ 75-ന്റെ നിറവിൽ സ്വതന്ത്ര ഭാരതത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുമ്പോൾ ഭാരതത്തിന്റെ ചിറകുകൾ സ്വാഭിമാനത്തോടെ ലോക രാഷ്ട്രങ്ങളുടെ ഇടയിൽ ഉയരങ്ങളിലേക്ക് ഉയരുമ്പോൾ അഭിമാനം കൊള്ളാത്ത ഭാരതീയനുണ്ടാവുകയില്ല . ആത്മാഭിമാനത്തോടെ ഏതൊരു ഭാരതീയനും തലയുയർത്തി നിൽക്കുവാൻ കഴിയുന്ന…
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചു വർഷങ്ങൾ പ്രതിമാഗാന്ധി
രചന : പാപ്പച്ചൻ കടമക്കുടി✍ വാർദ്ധയിൽവാർദ്ധക്യത്തിന്റെ തൂണുചാരിവാക്കുരിയാടാതൊരു വൃദ്ധനിരുന്നുസ്വാതന്ത്ര്യദിനാഘോഷങ്ങളിൽശ്വാസംമുട്ടി, ഒറ്റക്കമ്പൂന്നിവേച്ചുവേച്ചു നടക്കുന്നു വൃദ്ധൻ.ആത്മാവിൽ തൊടാത്തപ്രതിജ്ഞകളുടെ കരിയിലകൾകൊടിക്കൂറയുടെ വർണ്ണങ്ങളിൽ തട്ടിത്തടഞ്ഞ്പൈപ്പിന്റെ ചോട്ടിലെവറകുടങ്ങളിൽ വീണെരിഞ്ഞു.ഗ്രാമങ്ങളുടെ ശവങ്ങളിൽ കെട്ടിയുയർത്തിയപിരമിഡുകളിൽ കയറിനിന്ന്പിച്ചുംപേയും പുലമ്പുകയാണ്നിയമനിർമ്മാണക്കാർ.ഉപ്പിലിട്ട ജനാധിപത്യംപുഴുവരിച്ചുതുടങ്ങിയിരിക്കുന്നു.ഗ്രാമ സ്വരാജിന്റെചിറകരിഞ്ഞ ചോരമോന്തിരാഷ്ട്രീയ സത്വം ഉറഞ്ഞാടുന്നു ‘സദാചാരം വരുന്നതുംകാത്ത്മദ്യസാഗരത്തിലാണ് അധികാരികൾകപ്പലോടിക്കുന്നത്.അഗ്നിവർണ്ണന്മാർ നമുക്കെന്തിനെന്നആലോചനയുടെനാല്ക്കവലയിലാണ് ജനങ്ങൾ.കോടികളുടെ…
“ഫോമാ ഫാമിലി ടീം” തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറക്കി.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഫോമയുടെ ദ്വൈവാർഷിക കൺവെൻഷൻ മെക്സിക്കോയിലെ കാൻകൂൺ മൂൺ പാലസ് റിസോർട്ടിൽ അരങ്ങേറുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, 2022-2024 വർഷം ഫോമായേ ആര് നയിക്കും എന്നത് ചോദ്യചിഹ്നമായി പലരുടെ മനസ്സിലും നിലനിൽക്കുന്നു. ഇത്തവണ വാശിയേറി മത്സരം നടക്കുമെന്നാണ്…