ഫോമാ വെസ്റ്റേൺ റീജിയൻറെ കൺവെൻഷൻ കിക്ക് ഓഫിലും മയൂഖം ക്രൗണിങ്ങിലും “ഫാമിലി ടീം” സാന്നിധ്യം ശ്രദ്ധേയമായി.
മാത്യുക്കുട്ടി ഈശോ✍ സാൻഫ്രാൻസിസ്കോ: ഫോമായുടെ ദ്വൈവാർഷിക കൺവൻഷനു മുന്നോടിയായി സാൻഫ്രാൻസിക്കോയിൽ ഫോമാ വെസ്റ്റേൺ റീജിയൻറെ ആഭിമുഖ്യത്തിൽ ദ്വൈവാർഷിക കൺവൻഷൻറെ രജിസ്ട്രേഷൻ കിക്ക് ഓഫും മയൂഖം ക്രൗണിങ്ങും അതിഗംഭീരമായി നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയിൽ “ഫോമാ ഫാമിലി ടീം” ജനറൽ സെക്രട്ടറി സ്ഥാനാർഥി വിനോദ്…
🌷 ഇടുക്കി തുറന്നപ്പോൾ🌷
രചന : ബേബി മാത്യു അടിമാലി✍ മഴവെള്ളം കലിതുള്ളിയെത്തിയപ്പോൾഇടുക്കിയും നിറഞ്ഞു കവിഞ്ഞുവല്ലോബന്ധനമെല്ലാം നീക്കിയവളെനിയന്ത്രിത സ്വതന്ത്രയായ് തുറന്നു വിട്ടുഭൂതത്താൻകെട്ടും പെരിയാറും പിന്നിട്ട്കടലിനെ പുൽകുവാനെത്തിടുമ്പോൾപരിഭ്രാന്തിയൊട്ടും കാട്ടേണ്ട കൂട്ടരേജാഗ്രതയോടെയിരുന്നാൽ മതിഅവളുടെ യാത്രതൻ സൗന്ദര്യമെല്ലാംഅകലേന്നു കാണുവിൻ കൂട്ടുകാരേസ്പർശിക്കാനൊന്നും തുനിയരുതേദേഹത്ത് തൊട്ടെന്നാൽ കൊണ്ടുപോകുംകൂടെയായ് കൂട്ടിനായ് കൊണ്ടു പോകുംവിവരക്കേടൊന്നും കാട്ടരുതേആപത്തിൽ…
“വിസ്മയം തീർത്ത ഭരതനാട്യ അരങ്ങേറ്റവുമായി ഗായത്രി നായർ”
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോർക്ക് : യോങ്കേഴ്‌സ് ലിങ്കൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞുകവിഞ്ഞ സദസിൽ ചടുലവും സുന്ദരവുമായ നൃത്തചുവടുകൾ കൊണ്ട് ആസ്വാദക ഹൃദയങ്ങളെ മനം കുളിര്‍പ്പിച്ച് ഗായത്രി നായർ, തൻ്റെ ഭരതനാട്യം അരങ്ങേറ്റം ഏകദേശം അഞ്ഞൂറോളം വരുന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നിൽ ആനന്ദത്തിന്റെ…
*ജനി*
രചന : ചെറുകൂർ ഗോപി✍️ ജനി തൻ മാറിലായ്തലചായ്ച്ചുറങ്ങണംമുദിതമായ് മാലേയസംവൃതയാകണം….! വൃജനമാം ദേഹിയുംവ്യർത്ഥ സങ്കല്പമായ്മന്വന്തരങ്ങളായ്മായതൻ മറവിലും….! കലുഷിതമായ്ക്കൊണ്ടുആബധ്യനായതുംകർമ്മ ഭോഗത്തിൻകനൽച്യുതിയാമതു……! പക്വമാം വാക്കുകൾനിഷ്ഠയാം ജീവിതംമൃത്യു തൻ സത്യവുംഗമനീയമാകണം………! തർപ്പണം ചെയ്തുമനസ്സും നിറയണംഛായാതരുക്കളിൽസ്നാനം ചെയ്യണം…….! തിലകാണ്ഡമായൊരുസൂനമായ് നിന്നുടെമാറിലെൻ കർമ്മമാംഭാണ്ഡമിറക്കണം………!!
കലി കാലം..
രചന : മധു മാവില✍️ കറുത്ത വാവ് കഴിഞ്ഞു… മഴ മാറി നിന്നിട്ടും ആകാശം വേണ്ടത്ര തെളിഞ്ഞതായ് തോന്നിയില്ല..രാവിലത്തെ ആകാശമല്ലല്ലോ വൈകീട്ട് .സൂര്യമാനസം പൂചൂടിയാലും അത്രക്ക് ഭംഗിയാവുന്നില്ല. വെയിൽചൂട് കൂടിയെങ്കിലും ഒരു മഴ പെയ്താൽ വീണ്ടും മണ്ണ് പെണ്ണായ് മാറും… അവളുടെ…
അക്ഷരം
രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍️ അക്ഷരമറിവായ്നാമെന്തിനുനേടി-യിന്നവനിയിലൊരഗ്നിയായിജ്വലിപ്പതിനെന്തേ..യാവതില്ല?!ആണ്ടുപോകുന്നുവോനമ്മൾ?അന്ധരായ് മൂകരായി!?അനീതികൾ കൊടികുത്തിവാഴവേ! അക്ഷരം ചൊല്ലികൊടുക്കുവോർ ,അധർമ്മവും ധർമ്മവും പഠിപ്പിച്ചിടേണ്ടവർ,അരുമക്കിടാങ്ങളിൻ,അരയഴിച്ചാനന്ദമേറുന്നു! നീതിയും നിയമവും ന്യായവും,നിലമറന്നൊറ്റുകാരാകുന്നു!വാക്കൊന്നു പ്രവർത്തിമറ്റൊന്നാകവേ,വാക്കിനുവിലയെന്തെന്നറിയാതുഴലുന്നു! വിശപ്പിൻബീജമുള്ളിൽവളരവേ,വിധിയെന്തെന്നു നിനച്ചിടാതെ,വിഹരിച്ചൊരുവൻ കാടിറങ്ങി.. പിന്നെ,നാട്ടുകൂട്ടത്തിൻവിധിയിലൊടുങ്ങിപോയവൻ!!ഇന്നലെകണ്ടൊരാമുഖംഓർമ്മയില്ലെന്നുചൊല്ലി!സാക്ഷികളേറയും”സാക്ഷ”യിട്ടുമറയുന്നു!(കൂറു)കുറഞ്ഞവർ(മാറി)നിന്നീടുന്നു! ഒരുപിടിയന്നത്തിനായ് ഉയിരുപൊലിഞ്ഞാരാ,ഒന്നുമില്ലാത്തവനു ഉലകിലിന്നും..നീതിയില്ലേ?!അവിശുദ്ധബന്ധത്തിനർത്ഥം,അളന്നുവാങ്ങിയക്കങ്ങളിരട്ടിച്ചിടുന്നു നീതി! ഇനിയുംജനിക്കും പുതുതലമുറക്കേകുവാൻ,ഇനിയെന്തുനന്മകൾ നമ്മളിൻകൈയ്യിൽ?!ആണ്ടുകളായ് അഭ്യസിച്ചിരുന്നവൻ,ആ മത്സരേജയിച്ചതില്ല!അക്ഷരമറിയാതരളിയിൽ വളർന്നവൻ!ആ…
ഇറങ്ങിപോവുമ്പോൾ…
രചന : രേഷ്മ ജഗൻ✍️ ശ്ശെടാ ഇതൊരു വല്ലാത്തചെയ്‌ത്തായി പോയി.ഇറങ്ങിപോവുമ്പോഴോരു വാക്കുമിണ്ടണ്ടേ.തിരിച്ചേൽപ്പിക്കാനായ് ചിലതുണ്ടായിരുന്നു.പൊതിഞ്ഞെടുക്കുമ്പോൾ ഇതും കൂടി എടുക്കാൻ പറയണമായിരുന്നു.വേറൊന്നുമല്ലഎന്റെ ഹൃദയം നിറഞ്ഞു നീ തന്ന ചിരി.ഒരുമിച്ചുണ്ട രുചി.ചങ്കിലെ പിടയ്ക്കുന്നൊരു കടൽഎന്റെ നെഞ്ചിലേക്കിറക്കിവച്ച ഭാരം.വല്ലാത്തൊരു ചെയ്ത്തായെടോഎന്റെ ചങ്കു പറിച്ചോണ്ട് പോയാമതിയായിരുന്നു.ഇതിപ്പോ ഇവിടെ കിടന്ന്…
💕 പ്രത്യാശ💕
രചന : രാജിവ് ചേമഞ്ചേരി ✍️ നാട്ടുവഴിയിൽ നടന്നലഞ്ഞ്….നാണമില്ലാതെ ബഹുമാനമേകി….നാണമില്ലാത്ത മുഖവുമായ്…..നാട്ടുകൂട്ടത്തിൻ പർവ്വതശ്രേണിയിലിരിപ്പായ്…….നീറുന്ന ജീവിതങ്ങളെന്നും-നാറുന്നയിടങ്ങളിലിപ്പോഴുംനാളേയ്ക്ക് നല്ലഗുണം വരുമെന്ന വിശ്വാസം!നീളെ നീളെയായ് തള്ളിയകറ്റുന്നു!നാറാണത്ത് ഭ്രാന്തനെ പോൽ നമ്മൾ…നാളുകളേറെയുരുട്ടി കയറ്റിയ പാറയായ്!നാഥനായ് വിരാജിക്കും നേതാവിനെയിന്ന് –നാൽക്കവലയ്ക്ക് ചർച്ചയായ് തള്ളിവിടേണം!നന്മകളെന്നും അച്ചടിയന്ത്രങ്ങളിൽ മഷിതേച്ചിടും!നീറ്റുന്ന ചൂളയിലലിയിച്ച് തൂവെള്ളപ്പൊടിയാക്കി…
മക്കളോടുള്ള സ്നേഹം ഇങ്ങനെ വേണോ ?
രചന : നിഷാ പായിപ്പാട്✍️ ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന മാതാപിതാക്കൾ ഇന്നത്തെ കാലഘട്ടത്തിലെ മാതാപിതാക്കളുടെ അത്രയും വിദ്യാസമ്പന്നരായിരുന്നില്ലാ ?എങ്കിലും വർഷങ്ങൾക്ക് മുമ്പുള്ള അമ്മമാർസ്വന്തം മക്കൾക്ക് നാലു മണി വിഭവങ്ങൾ അവർ തന്നെ ഉണ്ടാക്കി നൽകി വന്നിരുന്നു. എന്നാൽ ഇന്നത്തെ മാതാവ് അതിന്…
വ്യാധിയും മാരിയും
രചന : വിദ്യാ രാജീവ്✍ തപിക്കും സൂര്യതേജസ്സേ,നിൻകോപാഗ്നിയിൽഭൂമിമാതിൻ ഹൃദയമെരിയുന്നു!വ്യാധിയായ് പേമാരിയായ്കരയുന്നവൾ ദുരന്തമേറെയാൽ!ദുരന്തപ്പേക്കൂത്തിൽ നിലതെറ്റി പതിച്ചിടുന്നു ജന്മങ്ങളനവധി!നിറയുന്ന മിഴിനീർ കണങ്ങളാൽ അഴലേറ്റുന്നു പാവനയാം ധരിത്രി!ശിഥിലമാകുന്നു സ്വപ്നകൂടീരങ്ങളെങ്ങും!അനാഥരാവുന്നു കുരുന്നുപൂമൊട്ടുകൾ!പുതയുന്നു മണ്ണിൽ മന്നിൻ മക്കൾഉരുൾപൊട്ടിയൊഴുകുന്നവികൃതിക്കുതാഴേ!വിവശരായ് തീരുന്നു മനുഷ്യരാശി;ഭയമേറിടുന്നുൾത്തടത്തിൽനിൻ ഭാവമാറ്റം കാൺകേ!ഇതു കലികാലവൈഭവമോ,അതോ കലിപൂണ്ട പ്രകൃതിതൻ പ്രതിഭാസമോ?നിശ്ചയമില്ല,…