അമ്മയും ഉണ്ണിയും..

രചന : സന്തോഷ് പെല്ലിശ്ശേരി ✍ മണ്ണിൽ നിന്നെന്റെ കരളുമായ് ദൂരെ ,വിണ്ണിലെത്തിയ പൊന്നോമനേ..കണ്ണിലുണ്ണിയായ് തീർന്നിടും നീയാവിണ്ണവർക്കുമതിവേഗത്തിൽ … ! മാഞ്ഞു പോയി നീ ,മാരിവില്ലുപോൽകുഞ്ഞു പൂവേ ,നീയിതെന്തിന്…?തേഞ്ഞു തീർന്നെന്റെ ചിന്തകൾ മെല്ലെമഞ്ഞുതുള്ളീ നിന്നോർമ്മയിൽ…! നിൻചിരിയ്ക്കു സമാനമാകില്ലീപുഞ്ചിരിയ്ക്കുന്ന പൂക്കളും…സഞ്ചിതമെന്റെ ചിന്തകൾക്കിന്ന്മഞ്ജുഭാഷിണീ നിൻമുഖം..!…

വേർപ്പുമണികൾ

രചന : ശ്രീകുമാർ എം പി✍ വേർപ്പുമണികളിൽവിരിയണം പൂക്കൾവേർപ്പുമണികളിൽവിളയണം കായ്കൾവേർപ്പുമണികളിൽവിലസണം സ്വപ്നംവേർപ്പുമണികളിൽവിളങ്ങണം വീര്യംവേർപ്പുമണികളിൽപടർന്നിടുമുപ്പിൽകലർന്ന കണ്ണീരിൻകദനമാറണംവേർപ്പുമണികളാൽതിളങ്ങണം മേനിവേർപ്പുമണികളി-ലഭിമാനിയ്ക്കണംവേർപ്പുമണികളി-ലഭിരമിയ്ക്കണംവേർപ്പുമണികളാ-ലലങ്കരിയ്ക്കണംവേർപ്പുമണികളാ-ലുണരുന്നു ലോകംവേർപ്പുമണികളാൽവളരുന്നു ലോകംവിയർക്കണം നമ്മൾവിലയറിയേണംനിലമറക്കാത്തപുതുജീവിതത്തിൻ.

കെട്ടഴിക്കുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി. ✍ ജീവിതത്തിന്റെ രസതന്ത്രം മനസ്സിലാക്കാതെ ആ രസച്ചരട് സ്വയം പൊട്ടിച്ചെറിഞ്ഞ് കപടതയുടെ അന്ധവിശ്വാസത്തിന്റെ നൂലാമാലകളിൽ പെട്ട് ജീവിതം കുടുസ്സായി മാറുകയാണിവിടെ. വെറുമൊരു ചരടിൽ ജീവിതത്തെ കുരുക്കിയ ഒട്ടേറെപേരുണ്ട്നമുക്കിടയിൽ . ജീവിതത്തിന്റെ ശോഭ കെട്ടു പോയവർ…

സ്വ൪ഗപുത്രി

രചന : വൃന്ദ മേനോൻ ✍ രചപ്രണയങ്ങളില്ലാത്ത ഭൂമി വിരസത മാത്രം തരുന്നു. ഹൃദയത്തോട് അത്രമേൽ ചേ൪ത്തു വച്ചയാ പ്രണയത്തെജീവിതത്തിലെ ഏറ്റവും വലിയ ആനന്ദത്തെ കൈവിട്ടു മരണത്തിലേയ്ക്ക് യാത്രയാകേണ്ടി വരുന്നൊരു മനസ്സിന്റെ വേദന നി൪വ്വചിക്കാനാവില്ല. മരണത്തിന്റെ കറുത്ത രാപ്പക്ഷി ഹൃദയത്തിലെ പ്രണയത്തിന്റെ…

എനിക്ക് കൂട്ടാവുന്നത്.

രചന : പുഷ്പ ബേബി തോമസ്✍ ചിലപ്പോഴൊക്കെനിന്നെ കാത്തിരിക്കുന്ന നിമിഷങ്ങൾക്ക്യുഗങ്ങളുടെ ദൈർഘ്യമാണ്.എന്റെ നെഞ്ചിടിപ്പിന്പെരുമ്പറയുടെ മുഴക്കമാണ് .നിശ്വാസങ്ങൾക്ക്ലാവാ പ്രവാഹത്തിന്റെ താപമാണ്.കാത്തിരിപ്പിനൊടുക്കംനീയെൻ മിഴികളിൽ നിറയുമ്പോൾആർത്തലച്ച് പെയ്യാൻ വെമ്പുന്നനീർക്കണങ്ങളെകൺപീലികളാൽ അണകെട്ടിഒതുക്കി വയ്ക്കുന്നത്നീ കാണാറുണ്ടോ കൂട്ടുകാരാ ???നിൻ മാറിലലിഞ്ഞ്നീയെന്നിൽ നിറഞ്ഞ്നിൻ ഗന്ധമെന്നിൽ ആവോളം നിറച്ച്നാമാവുന്ന ഇത്തിരി നിമിഷങ്ങളുടെകരുത്താണ്…

വേഴാമ്പൽ

രചന : പള്ളിയിൽ മണികണ്ഠൻ✍ എത്രയെത്രചുംബനങ്ങളാണ്നീയെനിക്ക് നൽകിയിട്ടുള്ളത്.കണ്ണിൽ,കവിളിൽ..കഴുത്തിൽ…ചെവികളിൽ.ചുണ്ടുകളിൽ..മാറിടങ്ങളിൽ…..താഴോട്ട് താഴോട്ടങ്ങനെ…..ഉഷ്ണങ്ങളിൽനിനക്കുവേണ്ടിഅസഹ്യതയുടെ കുപ്പായമൂരിവച്ച്വിധേയത്വത്തിന്റെ വിരിപ്പിൽനിന്നോട് ഒത്തുപോയവളാണ് ഞാൻ.വീർപ്പുമുട്ടലുകളുടെഅസ്വസ്ഥതയ്ക്കിടയിൽപലപ്പോഴും നിന്റെ ചുംബനങ്ങളെന്നെഉണർത്തിയിട്ടുണ്ടെങ്കിലും…ചുംബനച്ചൊരിച്ചിലിനൊടുവിൽമനുഷ്യസഹജമായ‘എരിവും പുളിവു’മെല്ലാംഞാനറിഞ്ഞിട്ടുണ്ടെങ്കിലും…….തുരുതുരെ ചുംബിക്കാറുള്ളനിന്റെ ചുണ്ടുകളിതേവരെഎന്നിലെ എത്തേണ്ടിടത്തേക്ക്എത്തിയിട്ടില്ല.!രതിഭാവമുള്ളനിന്റെ ചുണ്ടുകൾകൊണ്ട്നീയെന്നെ കീഴ്പ്പെടുത്താറുണ്ടെങ്കിലും..‘വിയർപ്പ് മണ’മില്ലാത്തനിന്റെ ചുംബനം കൊതിച്ച്എന്നിൽ ഒരിടം ഇപ്പോഴും ബാക്കിയുണ്ട്.പ്രിയനേ……ഉടലാകമാനംചുംബനം ചൊരിയുന്നനിന്റെ ചുണ്ടുകളിന്നേവരെഎന്റെ മൂർദ്ധാവിലേക്ക് മാത്രം എത്താതെപോയതെന്തേ.?

നൊമ്പരപൂവ്☘️

രചന : റസിയ അബ്ബാസ് കല്ലൂർമ്മ✍ നിദ്രയില്ലാതെനിശയുടെ യാമങ്ങളിൽജനലഴികളിൽപിടിച്ച് പുറത്തേക്ക് നോക്കിനിൽക്കുകയാണ് ഞാൻ.നിറംമങ്ങിത്തുടങ്ങിയ ഓർമ്മകൾക്കുമേലുള്ളഇളംകാറ്റിന്റെതലോടലാകാം ആ ദിനങ്ങളെക്കുറിച്ചുള്ള നേർത്ത നൊമ്പരം എന്നിൽ നിറച്ചത്.നേരിയ ചാറ്റൽമഴയുടെ കുളിരിനെ വരവേറ്റ് വഴിയിലേക്ക് കണ്ണുനട്ടിരിക്കുകയായിരുന്നു ഞാൻ.അപ്പോഴാണ്…”മോനേ വഴിതെറ്റി വന്നതാണ്എനിക്ക് ഇച്ചിരി വെള്ളം തരൂ”… എന്ന്മുത്തശ്ശിയുടേതെന്ന് തോന്നിപ്പിക്കുന്ന…

കുഞ്ചൻ നമ്പ്യാരും ലൂയിസ് പാസ്ചറും പിന്നെ ഞാനും.

രചന : സജി കണ്ണമംഗലം ✍ പണ്ടുഞാൻ ലൂയിസ് പാസ്ചർ ജനിക്കുന്നതിൻ മുമ്പേപേപ്പട്ടിവിഷമേറ്റു മരിച്ചൂ ,വീണ്ടും വന്നുഞാനന്നു മരിച്ചിട്ടും മരിക്കാതിരിക്കുന്നജ്ഞാനധാരകൾ പഴഞ്ചൊല്ലുകളായീ മണ്ണിൽഞാനന്നു വിരൽ ചൂണ്ടിയനീതിക്കെതിരായി,മാനവസമൂഹത്തെക്കണ്ടുഞാൻ പുരാണത്തിൽനീതിയുമനീതിയും വേറിട്ടുകാട്ടാൻ കാലിൽഏതൊരു കവി ചിലമ്പണിഞ്ഞു ചൊല്ലൂ നിങ്ങൾ?അച്യുതൻ തന്നെപ്പോലും വിമർശ്ശിച്ചെഴുതുവാൻ;പച്ചയും കുത്തീ ഞാനെൻ…

അച്ചാരം

രചന : സുധീഷ് കുമാർ മമ്പറമ്പിൽ✍ ചാലിയാർ പുഴയുടെ തീരത്ത് മണൽ തരികൾ വാരിയെടുത്ത് കൈകൾക്കുള്ളിലൂടെ ഒഴുക്കി വിട്ട് സായം സന്ധ്യയുടെ അഭൗമമായ സൗന്ദര്യത്തിലലിഞ്ഞ് എത്രയിരുന്നാലും മതിയാവില്ലായിരുന്നു അവർക്ക്. അവർ, ജയനും മുംതാസും, ജോലി സ്ഥലത്ത് കണ്ട് ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചവർ…

പ്രണയം നിർവ്വചിക്കപ്പെടുമ്പോൾ

രചന : രാജുകാഞ്ഞിരങ്ങാട്✍ അറിയാതെ തീയ്യിനെ തൊട്ടതു –പോലെയാണ്നിന്നെ ആദ്യമായ് തൊട്ടത്ആ തീയ്യിൽ നിന്നാണ്നമ്മിൽ പ്രണയം കുരുത്തത് .അപ്പോൾ,ഉള്ളിലും, ഉടലിലും ഉത്സവംനടക്കുകയായിരുന്നു പ്രണയം ഒരു രാഷ്ട്രമാണ്ഒരു രാഷ്ട്രത്തിലുമില്ലപ്രണയിക്കാത്തവരായി ആരും പ്രണയം ഒരടയാളമാണ്ഹൃദയത്തിൻ്റെ അഗാധതയെതൊട്ടു വെയ്ക്കുന്ന അടയാളം വായിക്കാത്ത പുസ്തകമാണ്പ്രണയംഅതിന് പുതുപുസ്തകത്തിൻ്റെമദിപ്പിക്കുന്ന ഗന്ധം…