എഴുതപ്പെടാത്ത പാഠപുസ്തകം

രചന : അഷ്‌റഫ് കാളത്തോട് ✍. തുടക്കംഒരു കവിതയായിരുന്നു.നാലുവരി മാത്രം.കുറച്ചു താളം, കുറച്ചു മൗനം.പിന്നെ അത് വളർന്നുപാഠപുസ്തകമായി.കട്ടിയുള്ള പേജുകൾ, ചീഞ്ഞ ചട്ട,വായിക്കാത്ത വാക്കുകൾ കൊണ്ട് നിറഞ്ഞത്.ഇപ്പോൾ?അത് വെറും നിഴൽ.നിങ്ങൾക്കത് കാണാനാവില്ല.കൈകളിൽ വെറും പൊടിയാണ് ബാക്കി.ജീർണ്ണതയുടെ ലിപിഓർമ്മയുണ്ടോകാൽതടവിപ്പോയ കൈകൾ?അവ വാക്കുകൾ തേടി ഇപ്പോൾകിണറ്റിൽ…

കഴിഞ്ഞ ലീവ് തൊട്ട്

രചന : ശ്രീജിത്ത് ഇരവിൽ ✍. കഴിഞ്ഞ ലീവ് തൊട്ട് കെട്ടാൻ പെണ്ണിനെ അന്വേഷിച്ച് നടക്കുകയായിരുന്നു. ഇഷ്ടമാകുന്ന അവളുമാർക്കൊന്നും എന്നെ ഇഷ്ടപ്പെട്ടില്ല. വാടക വീട്ടിൽ കഴിയുന്ന പെണ്ണിനും അവളുടെ മാതാപിതാക്കൾക്കും വരെ, മറ്റൊരു വാടക വീട്ടിൽ താമസിക്കുന്ന എന്നെ ഉൾക്കൊള്ളാനേ കഴിഞ്ഞില്ല.…

ഭൂമിയെത്ര വലുതായിരുന്നു !

രചന : ഗഫൂർകൊടിഞ്ഞി ✍. പണ്ട്,ഭൂമി കടലോളംവലുതായിരുന്നു.താണ്ടാനാവാത്തവഴിദൂരങ്ങളായിരുന്നു.എത്തിപ്പിടിക്കാനാവാത്തഎത്രയെത്ര കൊമ്പുകളായിരുന്നു.ചിറകടിക്കുന്ന പറവകളുടെഅതിരുകളില്ലാത്ത ആകാശമായിരുന്നു.പിന്നെയാണ് ,ദിഗ്വിജയികളുടെകാൽക്കീഴിലേക്ക്ലോകം ചുരുങ്ങിച്ചുളുങ്ങിത്തുടങ്ങിയത്.വാൾമുനകളാൽ വെട്ടിപ്പിടിച്ച മണ്ണിൽസ്വാർത്ഥതയുടെ ധ്വജങ്ങളുയർന്നത് .അതിർത്തികളിൽ മുൾമരങ്ങൾ വളർന്നത്.വാഴുന്നിടം വിഷ്ണുലോകമായത്.അപദാനങ്ങളുടെ വാഴ്ത്തുപാട്ടുകൾഇതിഹാസങ്ങളും ഐതിഹ്യങ്ങളുമായത്.വിജിഗീഷുമാരുടെ തേർതട്ടുകളുംയാഗാശ്വങ്ങളുടെ കുതിപ്പും കിതപ്പുംപിന്നേയും എത്രയോ കഴിഞ്ഞാണ്ചരിത്രത്തിന്റെ ചിതൽ പുറ്റുകളായത്.മുമ്പ്,ലോകത്തിനെത്രവലുപ്പമായിരുന്നു.മിന്നാമിനുങ്ങുകൾവെളിച്ചം കാണിച്ച വഴികളിൽവേലികളും കഴലുകളുമില്ലാത്ത,അതിരുകളും…

പെണ്ണ് പെണ്ണായിത്തീരുന്നത്

രചന : രാജേഷ് കോടനാട് ✍. പെണ്ണ് പെണ്ണായിത്തീരുന്നത്അവളുടെയെത്രഅവസ്ഥാന്തരങ്ങൾക്കു ശേഷമാണെന്ന്നിങ്ങൾക്കറിയുമോ?ഒരു പെണ്ണ് ജനിക്കുമ്പോൾഎത്ര ചിത്രശലഭങ്ങളാണ്അവൾക്കൊപ്പം പിറക്കുന്നത്എത്ര അരുവികളാണ്പിയാനോ വായിക്കുന്നത്എത്ര സ്വപ്നങ്ങളാണ്അവൾക്കു ചുറ്റും വിരിയുന്നത്എത്ര നക്ഷത്രങ്ങളാണ്അവളുടെ കണ്ണിൽ വീണ് ചിതറുന്നത്എത്രയെത്ര ഗന്ധർവ്വന്മാരാണ്അവളുടെകുഞ്ഞിളം പാദത്തെപാലപ്പൂ മൊട്ടുകളാക്കുന്നത്വളരുന്തോറുംതിരളുന്നവൾതിരളലിൽ വിരണ്ടവൾവൈവാഹികമെന്നമാടമ്പിത്തരത്തിൽപ്യൂപ്പയിലേക്ക്തിരിച്ചു നടക്കുകയാണ്കഴുത്തിൽ ചുറ്റിക്കിടക്കുന്നത്ഒരു പാമ്പാണെന്ന്ബോദ്ധ്യപ്പെടുന്ന ദിവസംഅവൾപെണ്ണായിത്തീരുകയാണ്തൻ്റെ പകലുകൾക്കു…

സെൽഫിഷ് ആകാൻ എന്തോരം കാരണങ്ങൾ ആണ്. 😌വീക്നെസ്

രചന : ജിബിൽ പെരേര ✍. വറുത്തമീൻഎന്റെയൊരു ‘വീക്നെസാ’യിരുന്നു.ചൂണ്ടയിടൽഎന്റെ ഇഷ്ടഹോബിയും.മണ്ണപ്പം ചുട്ട് കളിച്ചിരുന്ന കാലംതൊട്ട്മണ്ണിരകളെന്റെഉറ്റചങ്ങാതിമാരായിരുന്നു.എന്നിരുന്നാലും,മീനുകളുടെ ഇഷ്ടഭക്ഷണമായമണ്ണിരകളില്ലാതെഞാനെങ്ങനെയാണ് ചൂണ്ടയിടുക?സ്രാവുകളെ ഞാൻ പിടിക്കാറില്ല.അവ ,ചൂണ്ടയിൽ കൊത്തിയാൽവള്ളംപോലും മുക്കിക്കളയുമെന്ന്അച്ഛൻ പഠിപ്പിച്ചതെനിക്കോർമ്മയുണ്ട്.അബദ്ധത്തിലെങ്ങാനുംചൂണ്ടയെ ലക്ഷ്യമാക്കി വരുന്നസ്രാവുകൾക്ക്ബാക്കിയുള്ള ഇരകൾകൂടി കൊടുത്ത്ലോഹ്യത്തിൽ തടിയൂരുന്നത്ആ നടുക്കടലിലുംഎന്റെ പ്രധാന കലയായിരുന്നു.കൂരിയെന്റെ ഇഷ്ടമീനാണ്.പള്ളനിറയെ മുട്ടകളുള്ളവലിയ കൂരികളെപരിക്കേൽക്കാതെകടലിലേക്ക്…

ദേവ്യേ..

രചന : സതീശൻ നായർ ✍. മഞ്ഞുകാലത്തെ മരം കോച്ചുന്ന തണുപ്പിൻറെ നിശബ്ദതയിലുംആർത്തു പെയ്യുന്ന മഴയുടെ ആരവത്തിലും ആ നാടിൻറെ ഒറക്കത്തിനെ കീറി മുറിക്കുന്നൊരു ശബ്ദമുണ്ട്.ദേവ്യേ…ദേവ്യേ…ദേവ്യേ….ഇതുകേൾക്കുന്ന അമ്മമാർ കുഞ്ഞുങ്ങളെ ചേർത്തു പിടിക്കും പേടിമാറ്റാൻ..പ്രാന്തികാളി…അതാണ് അവളെ എല്ലാവരും വിളിക്കുന്നപേര്..യഥാർത്ഥ പേരു ചിലപ്പോ അവൾക്കു…

മുറിഞ്ഞവേര്

രചന : ബിനു. ആർ✍. ലോകത്തിന്നവസാനം ഞാൻ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നുലോകത്തിൻകീഴെ മുറിഞ്ഞവേരുകൾകാൺകേ,പ്രകമ്പനം കൊള്ളുന്നു വേരിന്നറ്റംരക്തമയത്താൽ.സ്വന്തബന്ധങ്ങളാം നിലയില്ലാക്കയങ്ങൾസ്വപ്നത്തിൽ മാത്രമായ്,സ്വപ്നങ്ങളെല്ലാംനീലനിലാവർണ്ണമായ് തിരിച്ചറിയാതെനീലജലാശയത്തിൽ ലയിച്ചുപോയ്‌!ചിന്തകളൊക്കെയും വൈഡുര്യങ്ങളായ്ആദിപ്രഭകൾ തിളങ്ങി സൂര്യാംശുവായ്നേർത്ത ചിരിതൻനിസ്വനങ്ങൾ വിരിഞ്ഞുപൂവായ്,മനംമയക്കും സൗഗന്ധികത്തികവോടെ!ബന്ധങ്ങളൊക്കെയും അറ്റുപോയ ലോകത്തിൻമുറിഞ്ഞവേരുകളിൽ നീർജലം ഇറ്റവെ,കാലമേ ക്ഷമയിൽ ഞാൻ കേഴുന്നു,നിൻ അന്തരാത്മാവിൽ ഞാനെന്നമുകുളംപൊട്ടിവിടരുമ്പോൾ നിറഞ്ഞവേരുകൾഎനിക്കുചുറ്റും…

സൂര്യസ്മിതം

രചന : എം പി ശ്രീകുമാർ✍. മഞ്ഞണിഞ്ഞ പൂവിതളിൽസൂര്യസ്മിതം പോലെകുഞ്ഞുമുഖത്തെന്തു ശോഭദൈവസ്മിതത്താലെ !ഏഴുനിറം പീലിനീർത്തുമിന്ദ്രചാപമൊന്നാമാനസമാം നീലവിണ്ണിൽനൃത്തമാടിടുന്നൊ !പൊന്നണിഞ്ഞ ചന്ദ്രികയാചൊടികളിൽ നില്ക്കെപൊന്നിൻകുടമിന്നു നല്ലതങ്കക്കുടമായിതങ്കക്കുടത്തിന്റെ കുഞ്ഞുനെറ്റിമേലെ ചേലിൽതങ്കഭസ്മത്താലെയൊരുപൊട്ടുകുത്തിയപ്പോൾതങ്കമനംതുടിച്ചൊരുതുമ്പിതുള്ളും പോലെ !വിണ്ണിലേയ്ക്കു പറക്കുവാൻവെമ്പൽ കൊള്ളും പോലെ !

നമ്മെ ആഴത്തിൽ വേദനിപ്പിച്ച ഒരാൾ ഉണ്ടാകും.

രചന : സെറ എലിസബത്ത്✍. ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മെ ആഴത്തിൽ വേദനിപ്പിച്ച ഒരാൾ ഉണ്ടാകും.സ്നേഹിച്ചവരായിരിക്കാം അവർ — സുഹൃത്തായോ, കുടുംബാംഗമായോ, ഒരിക്കൽ ആത്മാർത്ഥമായി വിശ്വസിച്ച ഒരാളായോ. അവർ പറഞ്ഞ ഒരു വാക്ക്,അല്ലെങ്കിൽ ചെയ്ത ഒരു കാര്യം —അത് നമ്മളെ തകർക്കുന്ന പോലെ…

ഒറ്റമുണ്ട്🧚🧚🧚

രചന : സജീവൻ പി തട്ടക്കാട് ✍ ഗദ്യകവിതമുണ്ടുടുക്കാൻപാകമാകാത്തകാലത്ത്മനസ്സിൽ കുത്തി നോവിച്ച അടങ്ങാനാവാത്ത ഭ്രമം…” ഒറ്റമുണ്ട്”മുത്തച്ഛനെൻ്റെ ഭ്രമത്തിന്ചുട്ടിതോർത്താൽഉത്തരം തന്ന്…ഇത്തിരി പോന്ന ചെക്കന്ചുട്ടിതോർത്തല്ലോകാമ്യംശിഷ്ടകാലത്തിൽ നീയിനിഇഷ്ടമുള്ള വേഷ്ടി ധരിച്ചിടാംകഷ്ടമാകുമീ കാലം കഷ്ടമെന്ന്ധരിയ്ക്ക നീ…ചൊട്ടയിൽ തുടങ്ങും ശീലംചുടലയിൽ… തീർന്നിടാംആ ആപ്തവാകൃത്തിൻപൊരുളറിഞ്ഞപ്പോൾപൊള്ളിയിളകുമീ ഭ്രമങ്ങൾ ഹൃദയത്തിനറകളിൽഒരു പരിണാമ ലിപിപോലെ….മരണമിങ്ങെത്തി,…