ഈ വാക്കുകൾ

രചന : ജോര്‍ജ് കക്കാട്ട്✍️ ഈ വാക്കുകൾ ജീവിതത്തിന്റെ ഏത് കോണിൽ നിലനിൽക്കുമെന്ന് എനിക്കറിയില്ല, ഒരു ദിവസം നിങ്ങൾ അവ വായിക്കുമോ എന്ന്, പക്ഷേ ഞാൻ അവ ഉപേക്ഷിക്കണം, കാരണം ഞാൻ അവ എഴുതിയില്ലെങ്കിൽ അവ എന്നെന്നേക്കുമായി എന്നെ ഭാരപ്പെടുത്തും. ഹൃദയം…

വിരലുകൾ

രചന : എൻ.കെ.അജിത്ത് ആനാരി✍️ കുഞ്ഞികൈവിരൽ കൂട്ടിപ്പിടിച്ച്കുഞ്ഞു വിശന്നു കരയുമ്പോൾഅമ്മക്കൈവിരലോടിയടുക്കുംകുഞ്ഞിന് മാമത് നല്കിടാനായ് അമ്മച്ചൂണ്ടുവിരലിൽ പിടിച്ചവർപിച്ച നടന്നു തുടങ്ങുമ്പോൾഅമ്മയ്ക്കുമച്ഛനുമാനന്ദമേറിടുംകണ്ണുതിളങ്ങുമാ കാഴ്ചകാൺകേ ഉണ്ണിവിരലാലെ മണ്ണുവാരിത്തിന്കണ്ണായൊരുണ്ണി ചിരിക്കുമ്പോൾഉണ്ണിവളർന്നൊന്നു ചെമ്മേനടക്കുവാ-നുള്ളിൻ്റെയുള്ളിൽ തിരയിളക്കം ഇത്തിരിക്കൂടെ വളർന്നവരക്ഷരംമണ്ണിൽ വിരൽകൊണ്ടു കോറുമ്പോൾസ്വപ്നങ്ങൾ കണ്ടുതുടങ്ങുന്നു രണ്ടുപേർകുഞ്ഞിൻ്റെ ഭാവിയെയോർത്തുകൊണ്ട് അംഗുലിപത്തും മടക്കി നിവർത്തിക്കൊ-ണ്ടക്കങ്ങൾ…

പ്രേമം തേങ്ങയാകുന്നു.

രചന : ഷിബിത എടയൂർ ✍️ എന്റെ ഹൃദയംനിന്നെകണ്ടെത്തും വരെപലരാലുംകുലുക്കിനോക്കിതിരച്ചിലിൽമാറ്റിയിട്ടതേങ്ങയെന്നു പറയട്ടെ.ഈ പ്രേമകാലമെന്നെഉരിഞ്ഞുപോയചകിരിയുടുപ്പോർമ്മയിൽനഗ്നയാക്കുന്നു.വറ്റിത്തുടങ്ങിയതേങ്ങാവെള്ളംപൊങ്ങുപെറാൻകണ്ണുവെയ്ക്കുന്നുണ്ട്.ഏറ്റവും മധുരമുള്ളകാമ്പു കാട്ടിഉണങ്ങും മുൻപ്നിന്റെ പേരുവിളിക്കട്ടെ ?മൗനം കൊണ്ടെന്നക്ളീഷേ വെട്ടേറ്റുകണ്ണും മൂടുംരണ്ടുമുറിയായിമലർന്നിരിക്കുന്നിതാതലയ്ക്കലെ തിരിയെന്നോഅരയൊത്ത കറിയെന്നോനിനക്കു വിടുന്നു ഞാൻ.വെട്ടേറ്റു പിളർന്നപാവം തെങ്ങിൻഹൃദയമേമുളയ്ക്കാനിനിഉയിരില്ല ബാക്കി.

ആറടി മണ്ണ്

രചന : ജി.വിജയൻ തോന്നയ്ക്കൽ ✍️ ദൈവങ്ങൾ കുടികൊള്ളും …മണ്ണിന്റെ മാറിലായി….ഞാൻ ആറടി മണ്ണിന്റെ ജന്മിയല്ലോ…നോക്കെത്താ ദൂരം പരന്നുകിടക്കുന്ന…സാമ്രാജ്യമാംലോകം എന്റെ സ്വന്തം ….വാനോളം മുട്ടെ ഉയർന്നുനിൽക്കുന്ന …..ഹിമ ഹിരി ശൃംഗവും എന്റെ സ്വന്തം …ആഹ്ലാദ നക്ഷത്രം ഹൃദയത്തിൽ നിന്നും ഞാൻ…ദൈവത്തിനു നന്ദി…

പ്രഫുല്ലചിന്തകൾ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️ സമസ്തജീവനും സുഖംഭവിച്ചിടാൻ,നമുക്കൊരുമിച്ചൊന്നുറക്കനെപ്പാടാംഒരു പുതുയുഗം പുലർന്നിടുംവരെ,നിരന്തരം ശ്രുതിപിഴയ്ക്കാതെപാടാംഅഹന്തയറ്റമാനവജന്മങ്ങളായ്സഹനതയുള്ളിലുറപ്പിച്ചുനിർത്തി,പരിഭവിച്ചിടാതതിവിനീതമായ്പരോപകാരംചെയ്തചഞ്ചലംപാടാംകരളിലായെഴും പ്രണയസൂനങ്ങൾനിരുപമഗന്ധം ചൊരിഞ്ഞുനിന്നിടാൻമനുഷ്യരക്തത്തിൻ കറപുരളാത്തവനിയിലൂടേവം നടന്നുനീങ്ങിടാൻദരിദ്രജന്മങ്ങൾക്കൊരു തെല്ലാശ്വാസംപരിചൊടങ്ങനെ പരക്കെയേകിടാൻ,ഇടനെഞ്ചിൽനിന്നും പരിമളസ്നേഹംഇടതടവില്ലാ,തുയർന്നുപൊങ്ങിടാൻപരൻ്റെ നൊമ്പരമറിയുമുത്തമനരനായ് ജീവിതംകരുപ്പിടിപ്പിക്കാൻചിരപുരാതന നിഗമശാസ്ത്രങ്ങൾഗുരുത്വംകൈവിടാതപഗ്രഥിച്ചിടാൻദുരാചാരങ്ങളെത്തകർത്തെറിഞ്ഞിടാൻദുരന്തഭൂമിക്കുർവരതയാർന്നിടാൻപകലിരവില്ലാതനുസ്യൂതംനമു-ക്കകിലുപോലെരിഞ്ഞെരിഞ്ഞു പാടിടാംസനാതനധർമ്മം പുലർത്തിസദ്രസ-മനാഥത്വത്തെ സംത്യജിച്ചുപാടിടാംജനിമൃതിതത്ത്വപ്പൊരുൾ ചികഞ്ഞാർദ്ര-മിനിയഭാവന പൊഴിച്ചുപാടിടാംമതങ്ങൾ,ജാതികൾ മറന്നുമാനവ-ഹിതങ്ങളെന്തെന്നൊ,ട്ടറിഞ്ഞുപാടിടാംപുലർന്നിടുംസൂര്യ മഹിതരശ്മിപോൽ,നലമാർന്നാരെയും പുണർന്നുപാടിടാംഅഖിലവുമൊന്നിൻ പ്രഭാവമെന്നറി-ഞ്ഞഹിതങ്ങളേതു,മകറ്റിനിർത്തിടാൻനിശാന്തസുന്ദര സമസ്യയായ്…

ശാന്തതയുടെ കരിമ്പടം.

രചന : ദിവാകരൻ പി കെ. ✍️ വിറയാർന്ന കൈയ്യാൽ ഞാനെന്റെ,സീമന്ത രേഖയിലെ സിന്ദൂരം മായ്ക്കട്ടെ,അറുത്തു മാറ്റട്ടെ കുരുക്കിയ താലിചരടും.കണ്ണീരോടെ വിടപറയട്ടെ മണിയറയോടും. നാട്ട്യശാസ്ത്രത്തിലില്ലാത്ത മുദ്രകൾ,കാട്ടിഒരുമെയ്യുംമനസ്സുമാണ് നമ്മളെന്ന്,ഫലിപ്പിക്കാൻവയ്യെനിക്കിനിയുംഇരു,മെയ്യും മനസ്സുമായെന്നോ അകന്നവർ നാം. അടിമചങ്ങലയിലിത്രനാൾ നിങ്ങളെൻ,സ്വപ്നങ്ങളെതളച്ചു,ഓർമ്മകൾബാക്കി,വെയ്ക്കാതെൻ വീർപ്പു മുട്ടും സ്വത്വ ത്തെ,നിങ്ങളെ ന്നോ…

സഞ്ചാരപഥങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ ✍️ ഓർമ്മകളും എന്നെപ്പോലെനടക്കാനിറങ്ങുന്ന സന്ദർഭങ്ങളുണ്ട്.കാലദേശങ്ങൾ മാറി മാറിവരും ചിലപ്പോൾ.ഞാനീ നാട്ടിലൂടെപ്രഭാതസവാരിക്കിറങ്ങുമ്പോൾ,ഓർമ്മകൾ നടക്കാനിറങ്ങുന്നത്സായാഹ്‌നങ്ങളിലാവും.ഞാൻ വെള്ളൈക്കടവിലൂടെരാവിലെ നടക്കാനിറങ്ങുമ്പോൾഓർമ്മകൾമറ്റൊരു ദേശത്ത്എൽ.ബി.എസ് ലെയ്നിലൂടെസായാഹ്നനടത്തക്കിറങ്ങാനിറങ്ങുകയാവും.എൽ.ബി.എസ് ലെയ്നിലെവാടക വീട്ടിൽ നിന്നിറങ്ങിനടക്കുമ്പോഴായിരിക്കുംഎതിർ വീട്ടിലെജിമ്മിയും കൂട്ടുകാരികളുംഅവളുടെ വീടിന് മുമ്പിൽസായാഹ്‌ന സഭ കൂടുന്നത്.പരസ്പരം നോക്കിപതിവ് കുശലം പറയും.ഓർമ്മകൾ നടത്ത തുടരും.എൽ.ബി.എസ്‌…

വരും……വരാതിരിക്കില്ല

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍️ വരും……വരാതിരിക്കില്ല.വരും……വണ്ടി വരാതിരിക്കില്ല…….മതികുട്ടീ—-ഈമരച്ചോട്ടില്‍തന്നെ നിന്നോളൂ….വരും…….വണ്ടിവരാതിരിക്കില്ല…….ഈപാതവക്കത്ത്,ഇന്നലെയും ഒരുപാടുപേര്‍വണ്ടികാത്തുനിന്നിരുന്നു……വരും……വണ്ടിവരാതിരിക്കില്ല……അല്പംകൂടി…..മരത്തിന്‍റെ ശരീരത്തോട്ചേര്‍ന്നുനിന്നോളൂ…..അല്ലെങ്കില്‍,തലയില്‍ കാക്കകാഷ്ടിക്കും……!ഈ മരച്ചോട്ടില്‍തന്നെ നിന്നോളൂ……വരും…….വണ്ടി വരാതിരിക്കില്ല……ഇരുട്ടിയാല്‍……നീ ഒറ്റയ്ക്കാവും…..അതെകുട്ടീ…….അതാണെനിക്കുപേടി…….!വണ്ടിവന്നില്ലെങ്കിലും…….രാത്രി വരും……വണ്ടി……ജനനംപോലാണ്…….!രാത്രി…..മരണംപോലെയും……!!

സൗഹൃദലിസ്റ്റിൽ ഉള്ള ഒരാൾ മരണപ്പെടുന്നു.

രചന : അനിൽ മാത്യു ✍️ സൗഹൃദലിസ്റ്റിൽ ഉള്ള ഒരാൾ മരണപ്പെടുന്നു.അല്ല..സ്വയം ജീവിതം അവസാനിപ്പിക്കുന്നു.അവരുടെ മരണവാർത്ത ആദ്യം അറിയുന്നത് അവരുമായി അത്ര അടുത്ത് നിന്നൊരാൾ ആവും.അവർ മുഖേന പോസ്റ്റുകളിലൂടെയും മെസ്സഞ്ചറിൽ കൂടെയും മറ്റും ബാക്കി സൗഹൃദവലയങ്ങളിലേക്ക് എത്തുന്നു.അറിയാവുന്നവർ ഫോട്ടോ വച്ചൊരു പോസ്റ്റ്‌…

അരിവാങ്ങൻ..

രചന : മംഗളൻ. എസ് ✍️ കാളുന്ന കണ്ണുകളോടെയവൻകായും വെയിലിൽ തുഴയെറിഞ്ഞുകായൽപ്പരപ്പിലൂടേറെ നീങ്ങികാഞ്ഞവെയിലേറ്റു വാടി ദേഹം ചെമ്മാനം ചോന്നു മൂവന്തിയായിചെമ്പട്ടണിഞ്ഞു കായൽപ്പരപ്പുംചെറുതോണി തുഴഞ്ഞ് ഓൻതളർന്നുചെറുവല വീശി കൈകുഴഞ്ഞു ചെമ്മീനോ കരിമീനോ കിട്ടീല്ലചെമ്പല്ലിപ്പൊടിമീൻ തടഞ്ഞില്ലചൂണ്ടയിൽ വമ്പന്മാർ കൊത്തുന്നില്ലചൂടുംചൂരും ചോർന്നു മെയ് തളർന്നു തീരത്തണായാനോ…