കൂട്ടുകുടുംബത്തിലെ മൂട്ടരാത്രികൾ
രചന : ലാൽച്ചന്ദ് മക്രേരി ✍️. ഓർക്കുന്നു ഞാനെൻ്റെ ഉറങ്ങാത്ത രാത്രികൾനിലത്തുവിരിച്ചോരാ പായിഴക്കുള്ളിലുംപുതപ്പിൻ മടങ്ങിയ കോണുകളിലായുംകുമ്മായം തേക്കാത്ത ചുവരിൻ്റെയുള്ളിലുംസന്തോഷമായങ്ങ് വസിച്ചിട്ടായിട്ട്…രാത്രിയിൽ എൻ്റേ ബാലരക്തത്തിനേകടിച്ചിട്ടങ്ങിനേ ഊറ്റിയെടുത്തിട്ട്ഉറങ്ങാൻ വിടാത്തോരാ മൂട്ടരാത്രികളേ….കാലത്തെ പിറകോട്ടു കൊണ്ടുപോം ഓർമ്മകൾഎൻ്റെയാ കൂട്ടുകുടുംബത്തിന്നോർമ്മകൾ,അഷ്ടിക്ക് വകയന്ന് കുറവായിരുന്നേലുംസന്തോഷത്തിന്ന് കുറവൊന്നുമില്ലാത്തസ്നേഹത്തിൻ പര്യായമായോരാക്കാലം.മൂട്ടകടിച്ചോരാ രാത്രിയെയൊക്കെയുംഉറക്കമിളച്ചോരാ രാത്രിയെയൊക്കെയുംകഥയും…
‘അനാസ്ഥ’
രചന : ഷാജി പേടികുളം✍️. ‘അനാസ്ഥ’ നിരന്തരംകേൾക്കുന്ന ശബ്ദം.ഉത്തരവാദിത്തങ്ങൾവെടിഞ്ഞ മനുഷ്യൻ്റെനാറുന്ന നാവിൽ നിന്നു –തിരുന്ന ചീഞ്ഞു നാറിയഅറയ്ക്കുന്ന വാക്ക്.അന്യരുടെ വായിലെഉമിനീരു കലർന്നൊരന്നംകൈവിരലാൽ തോണ്ടിതിന്നു പെരുകുന്ന നാറിയമനുഷ്യൻ്റെ നാവിൽനിന്നൊലിച്ചുവീഴുന്ന ശബ്ദം.അഭിമാനത്തിൻ്റെ കയർതുമ്പിൽ തൂങ്ങിയാടുന്നമനുഷ്യൻ്റെ ജീവനു വിലപറയുന്നവൻ്റെ നാവിൽനിന്നുതിരുന്ന പരിഹാസപദം.കുത്തൊഴുക്കിലൊലിച്ചുപോയതിൻ ബാക്കി പത്രംപോൽ കണ്ണീരിൽ…
പറയാതെ പോയ പ്രണയം
രചന : ദിവാകരൻ പികെ.✍️ ഇഷ്ടമായിരുന്നേറെ എനിക്കുനിന്നെ,ഇഷ്ടം പറയാതെ പോയതെന്തെന്നറിയില്ല,പ്രാണനായിന്നും പ്രണയിച്ചിടുന്നുഞാൻ,സിരകളിൽ ലഹരിയായുണ്ടിപ്പോഴും.നിൻ മിഴികോണിലൊളിപ്പിച്ച പ്രണയം,എരിയുകയാണിന്നെൻ നെഞ്ചിൽ,കാണാതൊളിപ്പിച്ചനിൻപ്രണയമറിയാതെ,പോയതൊരുവേള എന്നിലെ ഭീരുത്വ മാവാം.വാതോരാതെമൊഴിഞ്ഞമൊഴികളിൽ,കൊതിച്ച വാക്കുമാത്രംകേട്ടില്ലൊരിക്കലും.മുമ്പിലെത്തുന്ന വേളയിലിഷ്ടമാണെന്ന,വാക്ക് ചങ്കിൽ കുരുങ്ങിപ്പിടഞ്ഞെത്ര നാൾ.സുമംഗലിയായനീ എൻ നേർക്ക് നീട്ടും നിറ,മിഴിയിൽ എൻ ശ്വാസം നിലക്കും നെടുവീർപ്പ്,അറിയാതിരിക്കാൻ ചുണ്ടിൽ…
എന്നിലേക്കൊരു മടക്കം
രചന : സജന മുസ്‌തഫാ ✍️. നിന്നിൽ നിന്നുംഎന്നിലേക്കൊരു മടക്കംഇനി അത്ര എളുപ്പമല്ല ..അതിന് ..നമ്മൾ ഒന്നിച്ചുകയറിയപ്രണയത്തിന്റെകൊടുമുടിയത്രയുംതിരിച്ചിറങ്ങണം ..അതിന് നമ്മൾ കടന്നഉന്മാദത്തിന്റെകടലുകളത്രയുംതിരിച്ചു നീന്തണംഅതിന് നമ്മൾ താണ്ടിയമൗനത്തിന്റെമരുഭൂമിയത്രയുംമുറിച്ചുകടക്കണംഅതിനിനിയുംഎത്ര മോഹങ്ങൾ തൻമുറിവുകൾ തുന്നണം ..?അതിനിനി ..എത്ര കാലങ്ങൾ തൻകണ്ണീരൊപ്പണം ..?നീ എന്ന വിഭ്രാന്തിയുടെവേനലിൽ പൊള്ളാതെ..നഷ്ട…
പെണ്ണിന്റെ ഭാരം
രചന : കഥ പറയുന്ന ഭ്രാന്തൻ✍️. ഞാൻ ഇപ്പോൾ നിങ്ങളോട് സംസാരിക്കാൻ പോകുന്നത് നിങ്ങളുടെ അടച്ചിട്ട വാതിലുകൾക്ക് പിന്നിലെ അടക്കിപ്പിടിച്ച തേങ്ങലുകളെക്കുറിച്ചാണ്. നിങ്ങൾ കേൾക്കാൻ ഭയക്കുന്ന ആ നിശബ്ദതയെക്കുറിച്ചാണ്. പെണ്ണായിരിക്കുക, ഭാര്യയാകുക, അമ്മയാകുക—ഈ മൂന്ന് അവസ്ഥകളുടെ ഭാരത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?ഇല്ല,…
ഓർമ്മയിലെ ബാല്യം
രചന : ബിന്ദു അരുവിപ്പുറം✍️. ബാല്യമെൻ്റെയുൾത്തടത്തി-ലോർമ്മയായ് തികട്ടവേമാനസം തുളുമ്പിടുന്നുമധുരമായ് മനോജ്ഞമായ്.തിരികെയൊന്നു വന്നിടാത്തനാളതാണതെങ്കിലുംനടനമാടി നിൽക്കയാണ-തെൻ്റെ ചുറ്റുമെപ്പൊഴും!കൂട്ടുകാരൊടൊത്തുകൂടിനാട്ടകത്തിലെപ്പൊഴുംആടിയോടി മധുരമായ്ജീവിതം നുകർന്ന നാൾഓർത്തിടുമ്പോളുള്ളമിന്നുംപൂത്തുലഞ്ഞു നിൽക്കയായ്!വർണ്ണശലഭമായ് പറന്നു-യർന്നുപോയ നാളുകൾകുളിരുതിർക്കും തെന്നലായെ-ന്നുള്ളിലൊഴുകിടുന്നുവോ!മാരിവിൽ നിറങ്ങളായി-ട്ടിതൾ വിടർത്തും കനവുകൾകാൽച്ചിലമ്പണിഞ്ഞു മുന്നിൽനടനമാടിടുന്നുവോ!മാഞ്ഞിടാത്ത ചിത്രമായ്മാറിടുന്ന കാഴ്ച്ചകൾഅമ്പിളിപ്പൂച്ചിരിയുമായ്യെത്തിനോക്കിടുന്നുവോ!കൊഞ്ചലും കിനാക്കളുംകുളിരിയന്ന സ്നേഹവും….നഷ്ടസ്വപ്നമെന്നപോലെമാഞ്ഞകന്നു പോകുമോ?അകലുവാൻ കഴിഞ്ഞിടാതെമണിചിതറും മൊഴികളുംമധുകണങ്ങളെന്നപോലെമനമൊഴിഞ്ഞു നിൽക്കുമോ?
സ്വർണ്ണ ചുരുണ്ട മുടിയുള്ള പെൺകുട്ടി.
രചന : ജോര്‍ജ് കക്കാട്ട്✍️ സ്വർണ്ണ ചുരുളുകളുള്ള പെൺകുട്ടിഅവളുടെ സ്വർണ്ണ ചുരുളുകൾ കാറ്റിൽ പറക്കുന്നു,അവളുടെ കണ്ണുനീർ അവശിഷ്ടങ്ങളിലും ചാരത്തിലും ഇറ്റിറ്റു വീഴുന്നു,അവളുടെ പാദങ്ങൾ മണ്ണിൽ മൂടിയിരിക്കുന്നു,അവളുടെ വസ്ത്രങ്ങൾ ശക്തമായി കീറിമുറിക്കപ്പെടുന്നു,അവളുടെ വീട് ഇപ്പോൾ ഇല്ല.രാത്രിയായി, നക്ഷത്രങ്ങൾ ആകാശത്ത് നിന്ന് വീഴുന്നത് പോലെ…
മരിച്ചു കഴിഞ്ഞാൽ
രചന : ജിഷ കെ ✍️ മരിച്ചു കഴിഞ്ഞാൽ നമുക്ക്എന്നും ഇത് പോലെരാവിലെ ഉണർന്ന്പരസ്പരം ജീവനുണ്ടോ യെന്ന്തൊട്ട് നോക്കേണ്ടതില്ല…നീ മരിച്ചു എന്ന് ഞാനുംഞാൻ മരിച്ചു എന്ന് നീയും എന്ന്ഉറപ്പുള്ളരണ്ട് ഉടലുകൾ ആദ്യംനമ്മൾ ഉണ്ടാക്കും..ആ നേരംനിന്റെ ശ്വാസത്തിന് ഏറ്റവും താഴെഎന്റെതെന്ന ഒരിളം ചൂട്ബാക്കി…
“നീർ മഴ
രചന : രാജു വിജയൻ ✍️ നിനച്ചിരിക്കാതെഒരു മഴ വരും നേരംനിനവു പൂത്തെന്റെകരൾ തളിർക്കുന്നു..നനുത്ത തെന്നലായ്മഴ പുണരവേതപിച്ച നെഞ്ചകംകനവു നെയ്യുന്നു..!ഉടഞ്ഞ ബാല്യത്തിൻനനഞ്ഞ നാളുകൾഉറിയിലെന്ന പോൽഎന്നുള്ളിലാടുന്നു…തിരികെയെത്താത്തകുറുമ്പുറുമ്പുകൾവരി വരിയായിഅരികു പറ്റുന്നു..വിശപ്പു മുറ്റിയദരിദ്ര ബാലനെൻവീട്ടു മുറ്റത്തെമാഞ്ചോടു പൂകുന്നു..ഉണങ്ങുവാൻ മടി-ച്ചുമറത്തിണ്ണഒരു ചെറു വെയിൽകാത്തിരിക്കുന്നു..പുകഞ്ഞു നേർത്തൊരെൻപുകക്കുഴലിലൂ-ടുരിയരി കഞ്ഞിവേവു കാക്കുന്നു..മഴ…
ഉപ്പുനോക്കുക..
രചന : അൻവർ ഷാ ഉമയനല്ലൂർ✍️ ഉപ്പുണർവ്വേകുന്നു; സ്വൽപ്പമാഹാരത്തി-നൊപ്പമായീടുകിൽ രുചിഹൃദ്യമാക്കുന്നുപുറമേ വെളുത്തിരിക്കുന്നതെന്നാകിലും;അകമേയിരുളാക്കിടുന്നുദയ ജീവിതം. തിക്തമാമനുഭവ പാഠങ്ങളേകയാൽമർത്യവർഗ്ഗത്തിൻസ്വഭാവമതിനുള്ളിലും;സന്മനസ്സെന്നപോലല്‌പമായീടിലുംഒപ്പമെന്നുംചേർത്തിടാ,മഭികാമ്യവും. വിലതുച്ഛമാണെന്നറിയുന്നവർപോലും,നിലമെച്ചമാക്കാനടുപ്പിച്ചിടില്ലധികംനിലനില്പിനാവശ്യമാ,നല്ലതാംവശംപരിഗണിക്കുന്നു നാം പരിണയിച്ചീടുന്നു. വെളുപ്പിലല്ല! ഗുണശാലിയാംമനസ്സുപോ-ലല്‌പമലിഞ്ഞീടുകിൽ മാത്രം ഫലപ്രദംസ്നേഹപര്യായമായ്ത്തുടരുന്ന തോന്നലാ-ലതുനന്മയാകിലുമധികമാക്കേണ്ട നാം. സ്നേഹംനടിച്ചൊടുവിൽ ജീവിതം നശിപ്പിച്ച-വേദനാദുരിതഹൃദയങ്ങൾ നാം കാൺകയാൽമാതൃകാവഴികളിലൂടെനാം ചരിക്കുകിൽമാത്രമേ സുകൃതമായ്ത്തീരൂ സ്വജീവിതം. പുലരിയായ്…