അവല് കുഴച്ച കുറിക്കല്യാണങ്ങൾ
രചന : ഗിരീഷ് പെരുവയൽ✍️ മലബാറിലെ വൈവാഹിക സാമ്പത്തികശാസ്ത്രം രൂപപ്പെടുന്നത് കുറിക്കല്യാണം എന്ന പ്രത്യയശാസ്ത്രത്തിലൂടെയാണ്. വടക്കേ മലബാറിലേക്ക് കടന്നാൽ ഇത് പണപ്പയറ്റെന്നാണ് അറിയപ്പെട്ടിരുന്നത്.ഈ ഇടപാടിലൂടെ മാനവും അഭിമാനവും സംരക്ഷിച്ചു പോരാൻആളുകൾ അഹോരാത്രം പണിപ്പെട്ടു. പണിക്കു പോകാതിരുന്നാൽ കുറിക്കല്യാണം കൂടാൻ കഴിയില്ല എന്നുള്ളതാണ്…