മനപ്പൊരുത്തം
രചന : ഉണ്ണി കെ ടി ✍ വരൂ….ഗേറ്റുതുറന്നു ഉമ്മറത്തേയ്ക്കുകയറിയപ്പോൾ വാതിൽ മലർക്കെത്തുറന്നവൾ എന്നെ അകത്തേക്കാനയിച്ചു. ആദ്യമായി കാണുന്നതിന്റെ അപരിചിതത്വം അലിയിച്ചുകളയുന്ന തരത്തിലുള്ള പെരുമാറ്റം!അകത്തേയ്ക്കുകയറി സ്വീകരണമുറിയിലെ സോഫയിൽ ഇരുന്നപ്പോൾ തൊട്ടെതിരിലുള്ള സെറ്റിയിൽ ഒട്ടും സങ്കോചമില്ലാതെ അവളും ഇരുന്നു.എങ്ങനെയാണ് തുടങ്ങേണ്ടത് എന്നൊരു ആശങ്കയിൽ…
