സമർപ്പണം.
രചന : പവിത്രൻ തീക്കുനി കരളിൽ കടൽ തെയ്യങ്ങൾഉറഞ്ഞു തുള്ളിയ കാലത്തിന്കനവിൽ പൂവിട്ടആത്മഹത്യകളുടെഉത്സവത്തിന്കവിതയിൽ നിന്നെ മാത്രംവാറ്റിക്കുടിച്ചഏകാന്തതകൾക്ക്മുറിച്ച് കടക്കാൻകഴിയാതെ പോയദാഹകുരുക്കുകൾക്ക്അപകട വളവുകളിൽചേർത്തു പിടിച്ചകറുത്തമിടിപ്പുകൾക്ക്തൂവ്വമലയുടെചരിവുകളിൽജീവനോടെ കുഴിച്ചുമൂടിയകിതപ്പുകൾക്ക്ഇപ്പോൾഞാൻ വീണു കിടക്കുന്നപ്രണയത്തിന്റെകുഴൽക്കിണറിന്പിണക്കങ്ങളുടെമഞ്ഞഭിത്തികളിൽഞാത്തിയിട്ടഇരുണ്ട വെള്ളച്ചാട്ടങ്ങൾക്ക്വാക്കുകളുടെവനാന്തരത്തിൽവെന്തുമരിച്ചസ്വപ്ന സഞ്ചാരികൾക്ക്നിലാവിനെബലിച്ചോറായിനേദിച്ചകാത്തിരിപ്പുകൾക്ക്പിന്നെഒരിക്കലും കണ്ടുമുട്ടാത്തഎനിക്കുംമഴയുടെ കൊത്തേറ്റ് മരിച്ച നിൻ്റെ മൗനങ്ങൾക്കും.
