Category: അറിയിപ്പുകൾ

ബോഗൺവില്ല(ൻ)

രചന : രമ്യ തുറവൂർ✍ ഭർത്താവിൻ്റെ കാമുകിക്ക്ബോഗൺ വില്ലപ്പൂക്കൾഏറെ ഇഷ്ടമായിരുന്നുഅവളുടെ വീട്പല നിറത്തിലുള്ളബോഗൺ പൂക്കളാൽനിറഞ്ഞിരുന്നുവീടിൻ്റെ ടെറസ്സിലുംമതിലിലും പടർന്നു കയറിയബോഗൻ വില്ലകൾ കാണുമ്പോൾഅവനിലുമതുപോലെപടർന്നതോർത്ത്സ്വാർത്ഥതയുടെ ഒരു കാട്എന്നിൽ വന്നുതിങ്ങുംഅവരെ ചുറ്റിവരിഞ്ഞ പ്രണയത്തിൻ്റെശംഖുവരയൻരാത്രികളെ ഓർത്ത്ഞാൻ നീലിച്ച് കിടക്കുംഅന്ന് മുതലാണ്ഞാന്‍ രാത്രിയും പകലുംഇല്ലാത്ത സഞ്ചാരിയായത്പ്രണയത്തിൻ്റെ രസതന്ത്രംമടുപ്പിൻ്റെ പ്രബന്ധംഎന്ന…

വാകമരത്തണലിൽ

രചന : ജയേഷ് പണിക്കർ✍ വെയിലേറ്റിതങ്ങു തളർന്നിടുമീവഴിയാത്രികർക്കങ്ങു തണലാകുകകഠിനമാം വീഥിയിലെന്നാളുമീകദനത്തിൻ ഭാരമൊഴിക്കുവാനായ്മുറിവേറ്റ മനസ്സിനൊരൗഷധമായ്മറുവാക്കതങ്ങേകിയൊന്നാശ്വാസമായ്ഇടമുറിയാതങ്ങു പെയ്തൊഴിയുംഇടനെഞ്ചിനുള്ളിലെ വിങ്ങലുകൾകാതോർത്തിരിക്കുകിലെന്നുമെന്നുംശാന്തമായീടുമലയടികൾഒരു കുഞ്ഞു തെന്നലായെത്തീടുകനെറുകിലെ വിയർപ്പതങ്ങാറ്റീടുകസ്വയമങ്ങുരുകിയാ മെഴുതിരി പോലങ്ങുസകലർക്കുമാനന്ദമേകുകെന്നുംഇതളിട്ടുണരട്ടെ നൂറു വാകപൂക്കൾഇനിയുമങ്ങേറെ വാകമരത്തിൽ.

രണ്ടിതൾ

രചന : ഹരി കുങ്കുമത്ത്✍ 1……മുത്തശ്ശി മുത്തശ്ശനോടു ചോദിക്കുന്നുപ്രേമിച്ചു നമ്മൾ മടുത്തോ?കൺകൾ പൊട്ടിക്കാതുകേൾക്കാതിരുട്ടത്തുപറ്റിപ്പിടിച്ചിരിപ്പല്ലേ…..കുട്ടികൾ വിട്ടുപോയ്സ്വപ്നം ചതഞ്ഞു പോയ്കട്ടി നിഴൽ പോലെ നമ്മൾ!മുത്തശ്ശനെത്തിച്ചു നെഞ്ചിലേക്കാ കൈകൾകേൾപ്പിച്ചു പ്രേമഗീതത്തെ…….( കെട്ടിപ്പിടിച്ചു മൊഴിഞ്ഞവരെന്തൊക്കെ!ഈശ്വരാ;നീ കേട്ടതല്ലേ )2…….പൊട്ടിച്ചിരിക്കുന്നു മുത്തശ്ശി സ്വർണ്ണവർ –ണ്ണാഞ്ചിത ദന്തങ്ങളാലേ!കുട്ടിത്തമിന്നും വിടാതുള്ള പൊൻമകൻറഷ്യയിൽ നിന്നു…

🌹കണ്ണനും, രാധയും സംവദിച്ചത്🌹

രചന : കൃഷ്ണ മോഹൻ കെ പി ✍ കണികാണാൻ വേണ്ടിമാത്രം നിദ്രയെപ്പൂകുന്നതാംകണ്ണേയെൻ രാധയെന്തേ ശോകഭാവത്തിൽ?കരിമുകിലൊളിവർണ്ണാ, കാണുന്ന ലോകം മാറീകാതരയായീ, ഭൂമിയെന്നു തോന്നുന്നൂകാമുക ഹൃദയത്തെപ്പേറുന്നയെനിയ്ക്കെന്നുംകാമ്യയായ് ഭൂദേവിയെക്കണ്ടുനില്ക്കുമ്പോൾകാതരയായോ.. അവളെന്ന വിഷമത്തിൽകാലത്തിൻ ചക്രങ്ങളെയുറ്റുനോക്കട്ടേകാലമല്ലതു സ്വയം, കാലദോഷങ്ങൾ തീർത്തകാലരാം, മനുജരെക്കാണുന്നു ഞാനുംകാലഗതിയ്ക്കൊത്തങ്ങു പാപങ്ങൾ ചെയ്തീടാനായ്കാലാതിവർത്തി തന്നെ…

പ്രണയപക്ഷി

രചന : രാജു കാഞ്ഞിരങ്ങാട്✍ വൃക്ഷങ്ങൾവേനൽക്കാലത്തും മഴക്കാലത്തുമെന്നപോലെഹൃദയങ്ങൾ പരസ്പര ധാരണയിലെത്തുന്നു സ്നേഹത്തിനു വേണ്ടി പറന്നു വന്നകൂടുപേക്ഷിച്ച പക്ഷിയാണു പ്രണയംഅറിയാത്തൊരു വാക്കു തിരഞ്ഞ്അനന്തമായആകാശത്തലയുന്ന പക്ഷി കുളിർ കാറ്റേറ്റ് ലില്ലിപ്പൂവുപോലെഅതുലയുന്നുഹൃദയം കണ്ണുകളിൽ ജ്വലിക്കുന്നുചക്രവാള സീമയ്ക്കുമപ്പുറംസ്നേഹത്തിൻ്റെ ചെറു സ്വർണ്ണ ത്തരികളെഅതു കണ്ടെടുക്കുന്നു.

വിഷു

രചന : പട്ടം ശ്രീദേവിനായർ ✍ സ്വപ്നം മയങ്ങും വിഷുക്കാലമൊന്നിൽ,കണ്ണൊന്നു പൊത്തികണിക്കൊന്ന,എത്തി!കണ്ണൊന്നുചിമ്മിക്കു ണുങ്ങിച്ചിരിച്ചു….,കണ്ണന്റെ രൂപം മനസ്സിൽ തെളിഞ്ഞു!കാണാതെ എന്നും,കണിയായൊരുങ്ങി,ഉള്ളാലെയെന്നും,വിഷുപ്പക്ഷി ഞാനും!കണിക്കൊന്ന പൂത്തൂ,മനസ്സും നിറഞ്ഞു,കനക ത്തിൻ പൂക്കൾനിരന്നാഞ്ഞുലഞ്ഞു,വിഷുക്കാലമൊന്നിൽശരത് ക്കാലമെത്തി,പതം ചൊല്ലിനിന്നുകണിക്കൊന്ന തേങ്ങി,കൊഴിഞ്ഞങ്ങുവീണസുമങ്ങളെ നോക്കി,എന്തെന്നറിയാതെ വിങ്ങിക്കരഞ്ഞു…..!കണിക്കൊന്നപ്പൂവിനേ, നോക്കിചിരിച്ചു,കണ്ണൻ വന്നു,,,കണികാണാനായി…!കണിക്കൊന്നവീണ്ടുംആടിയുലഞ്ഞു…ശിഖരങ്ങളാകേപൂത്തങ്ങുലഞ്ഞു…!വിഷുപ്പക്ഷി വീണ്ടുംചിരിച്ചങ്ങു നിന്നു….!

പി ചന്ദ്രകുമാർ.

രചന : ജിജി കേളകം✍ മലയാള സിനിമയിലെ പ്രശസ്തനായ സംവിധായകരിൽ ഒരാളാണ് പി ചന്ദ്രകുമാർ.അദ്ദേഹം പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ആണ് ജനിച്ചത്. അച്ഛൻ കുമാരൻ നായർ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. അതിനോടൊപ്പം ഒരു വിഷവൈദ്യൻ കൂടിയായിരുന്നു. അച്ഛന് സ്ഥലം മാറ്റം കിട്ടിയപ്പോൾ ചന്ദ്രകുമാർ…

എവിടെയാണ് നമ്മൾ

രചന : സഫീലതെന്നൂർ✍ എവിടെയാണെന്നറിയാതെ നമ്മൾഎന്തിനാണെന്നറിയാതെ നിത്യവുംആഗ്രഹങ്ങൾ മുന്നേ ജ്വലിപ്പിച്ചു നിർത്തിജ്വാലയായി കത്തിപ്പടരുന്നു നമ്മൾപുഞ്ചിരി തൂകി നിൽക്കുന്ന പലരെയുംപുച്ഛമോടെ നോക്കി നീങ്ങുമ്പോൾപോകുന്ന വഴികളിൽ മധുരം തിരഞ്ഞു നീമടുത്തു പതിയെ അലഞ്ഞിടും നീ പോയ വഴികളിൽഎത്ര മനോഹര കാഴ്ചകളായിഎത്ര ചെടികളിൽ എത്ര പൂക്കൾഎത്ര…

ദുഃഖവെള്ളിയാഴ്‌ചയിലെ പ്രാർത്ഥന

രചന: സുരേഷ് പൊൻകുന്നം✍ എന്റെ യേശുക്രിസ്തുവെനിന്റെ ക്രൂശ് മരണത്തിൽഞങ്ങളേറ്റം ഖേദിക്കുന്നുനിന്റെ കൈകളെ മുത്തിനിന്റെയൊപ്പം നടന്ന ജൂദാസ്നിന്നെയൊറ്റിയല്ലോകാൽവരിയിൽ ക്രൂശിലേറ്റിപീഢകളാൽ നൊന്ത് പോയോൻദുഖവെള്ളി ഞങ്ങൾക്ക് മോദവെള്ളിനിന്റെ പുനരുത്ഥാന ഓർമ്മ ഞായർഞങ്ങൾക്ക് ഖേദഞായർനിന്റെ പ്രാർത്ഥനയിൽ ഞങ്ങളെയുംസ്മരിക്കേണമേ!എന്ന്പന്നിപോത്ത്പശുആട്മുയൽതാറാവ്കാടകൂടാതെ കോഴി എന്ന മൃഗവും.

🌷 ഏപ്രിൽ നാല് 🌷

രചന : ബേബി മാത്യു അടിമാലി✍ ഇന്നെന്റെയോർമ്മകൾ പുറകോട്ടുപോകുന്നുഅന്നൊരു ഏപ്രിൽ നാലായിരുന്നുഅന്നു ഞാൻ ബാലകനായിരുന്നുഎന്റെ ചിന്തയും ബാലിശമായിരുന്നുചാച്ചനോ പോലിസ്സിലായിരുന്നു ജോലിദൂരത്തൊരു നാട്ടിലായിരുന്നുചാച്ചൻവരുന്നതും മിഠായിയുംകാത്ത്വീടിന്റെ മുറ്റത്തു കാത്തിരുന്നു ഞങ്ങൾഞാനുമെന്റെനുജനും കാത്തിരുന്നുചാച്ചന്റെ വരവിനായ് കണ്ണുനട്ടുചാച്ചനേ കൂട്ടുകാർ കൊണ്ടുവന്നുവെള്ളപുതപ്പിച്ചു കൊണ്ടുവന്നുഅമ്മഅലമുറയാൽ കരഞ്ഞുചേച്ചിമാർ പൊട്ടിക്കരഞ്ഞുനിന്നുഞാനുമെന്റെനുജനും സങ്കടപ്പെട്ടങ്ങുകണ്ണുനീർമിഴികളാൽ നോക്കിനിന്നുആശ്വാസവാക്കുകൾ…