Category: അറിയിപ്പുകൾ

ശ്രി മേഴ്‌സി തട്ടിൽ നടക്കലാന്റെ മാതാവും/ശ്രി ബാബു തട്ടിൽ നടക്കലാന്റെ ഭാര്യ മാതാവുമായ ശ്രിമതി.കാഞ്ഞിരപ്പറമ്പിൽ റോസി(79 ) അന്തരിച്ചു .

എഡിറ്റോറിയൽ✍️ ഓസ്ട്രിയ വിയന്ന പ്രവാസി മലയാളി ശ്രി മേഴ്‌സി തട്ടിൽ നടക്കലാന്റെ മാതാവും ശ്രി ബാബു തട്ടിൽ നടക്കലാന്റെ ഭാര്യ മാതാവുമായ ശ്രിമതി.കാഞ്ഞിരപ്പറമ്പിൽ റോസി (79) ആൽമാവിന് വേണ്ടുന്ന അന്ത്യ കൂദാശകൾ എല്ലാം സ്വീകരിച്ചു ഇന്ന് (വെള്ളിയാഴ്ച്ച) സ്വവസതിയിൽ 06 .12…

ആ ആപ്പിൾ നമ്മളെ എന്തു ചെയ്തു?🍎

രചന : വിഷ്ണു പ്രസാദ് ✍️ എല്ലാ വീഴ്ച്ചകളും വീഴ്ച്ചകളല്ല,ചിലത് ചരിത്രത്തെ കുതിപ്പിക്കുന്ന ഒരു പ്രവൃത്തി,കൂടുതൽ മികച്ച ലോകത്തേക്കുള്ള ഒരു സ്വിച്ചമർത്തൽ.പ്രിയപ്പെട്ട ന്യൂട്ടൻ ,നിങ്ങൾ ആപ്പിൾ മരത്തിന്റെ ചുവട്ടിൽ ഇരുന്നോ ഇല്ലയോ എന്നത് ഒരു വിവാദ വിഷയമാണ്.ആപ്പിൾ വീണത് നിങ്ങൾ കണ്ടിട്ടേ…

അഭിഭാഷകോയുദ്യാനം

അഡ്വ: അനൂപ് കുറ്റൂർ✍️ ആകാശമണ്ഡലത്തലങ്കാരദീപങ്ങൾആചന്ദ്രതാരമായിയരങ്ങത്തണിയായിആഖ്യാതമായിയുറച്ചൊരാനിയതിക്കായിആശ്രയമേകുവോർക്കനീതിയകറ്റുവാൻ. ആയുധമായൊരാതൂലികാസ്പർശനംആരംഭാക്ഷരങ്ങളഴകായൊഴുകുമ്പോൾആടിത്തിമിർക്കുന്നിരുപക്ഷത്തായവർആക്ഷേപവുമായിയിതാകോടതിയിൽ. ആരോടുമില്ലൊരുപക്ഷാഭേദവുമൊട്ടുംആരോടുമില്ലഭിഭാഷകർക്കവജ്ഞയുംആത്മാർത്ഥമായിയാകക്ഷികൾക്കായിആഴമേറുമറിവുമായിന്യായപീഠത്തിൽ. ആവർത്തനമായകറ്റുകൾക്കെല്ലാമിന്ന്ആധിയായിയിളയിൽപെരുകുമ്പോൾആധിപത്യത്തോടെയുണർവ്വുമായിആശാസ്യമേകാനുള്ളനാവേറുമായി. ആസ്തയോടെയായാസ്തിക്കധികാരിആളാകാനായിയധികാരക്കസേരയിൽആഗ്രഹമോടേറുന്നരാഷ്ട്രീയകേളികൾആശയത്തേവികടമാക്കുമധിക്കാരക്കളി. ആശയറ്റുപോയൊരാർത്തർക്കായിതാആശ്രയമേകുവാനായുള്ള നീതിപീഠത്തിൽആകുലതയോടെയാക്ഷേപമെത്തിക്കാൻആളായിയിന്നുമുണ്ടിതായഭിഭാഷകകൂട്ടം. ആശാസ്യമായൊരാസമക്ഷത്തായിയന്ത്യംആവരണമില്ലാത്തോരന്തക്കരണത്താൽആരേയുമൊന്നായി;ഭേദമില്ലാതെന്നുംആകുലതകളെല്ലാമൊഴിയുമിടമല്ലോ. ആധാരമായൊരാനീതിബോധത്താൽആർജ്ജവമായൊരുസമത്വത്തിനായിആകുലതയോടെയാകക്ഷികൾക്കായിആർത്തകണ്ഠമോടെയടരാടാനുറച്ചവർ. ആഹാര്യമായയഭിഭാഷകമാനത്താൽആദരവോടെന്നുമേവാദിക്കാനായവർആലസ്യമില്ലാതിരുപക്ഷത്തായിനിന്ന്ആര്യന്മാരായിയെന്നുമീകച്ചേരിയിൽ. ആരാണാരാണറിവിൽകേമനെന്ന്ആരുതോൽക്കുമാരുജയിക്കൂന്ന്ആടിത്തകർമ്പോളോർക്കില്ലൊട്ടുംആരാധ്യരിലൊരാളന്ത്യംജയിക്കുന്നു. ആർഭാടമില്ലാത്തൊരേരംഗത്തിൽആകൈയ്യിലായി നീതി തൻ പുസ്തകംആശയമേറിയയധരവ്യായാമങ്ങളുംആനന്ദമോടറിവേറിയയാവനാഴിയും. ആരാധ്യനായിജ്ഞാനതൃഷ്ണയാൽആരിലുമില്ലാത്താഴമുള്ളൊരറിവുമായിആരേയുംത്തോൽപ്പിക്കുമാതർക്കങ്ങൾആരാധ്യമാനാമധേയമോ “വക്കീലെന്ന്. “ ആഘോഷമായൊരാസാമർഥ്യത്താൽആരേയുമടിമയാക്കാൻകഴിയുവോർആഴമേറിയ ചിന്തുകളുമായിതാ ചന്തംആശാസ്യമായെന്നുമേയിന്നുമമരത്ത്. ആഴിയായോരോ കച്ചേരിദീപമായെന്നുംആനയനമായിയഗ്നിയായാളുമ്പോൾആദായമില്ലേലുമെന്നുമേസേവകർആദാനമായൊരുതെളിവുമായെന്നെന്നും. ആജീവനാന്തം ദീപനാളമായെൻ കണ്ണിൽആളിയെരിഞ്ഞുരുകിത്തീരുന്നോരായിആരറിയുന്നവരുടെമഹികളോരോന്നുംആവർത്തിച്ചുവിടർന്നടരുന്നമലരുകൾ. ആർക്കുമുണ്ടൊരന്ത്യമുലകിലെന്നാൽആഴത്തിലുള്ളറിവിന്നന്ത്യമില്ലൊരിക്കലുംആഴമേറിയയറിവുമായിയഭിഭാഷകർആരാധ്യരായോർരറിവിന്നാഴങ്ങളാൽ.

സന്ധ്യ !

രചന : നിജീഷ് മണിയൂർ ✍️ വിഹ്വലതകൾ തളം കെട്ടിയ തുരുത്ത്.പ്രണയത്തിന്റെ കുതിരകൾസ്വപ്‌നങ്ങളെ ചവച്ചു തുപ്പിസന്ധ്യയിലേക്ക്പാഞ്ഞടുക്കുമ്പോൾ അവിടെയെരിയും ചിതയെയോർത്ത്എൻ്റെ ‘ ഇന്നലകൾ ‘ നെടുവീർപ്പിട്ടിരുന്നു.തുള വീണ ഓലപ്പുരയിൽവിൺ ചന്ദ്രൻ ഒളികണ്ണാൽ നോക്കവെ,സ്വപ്‌നം കണ്ടിരുന്നു നീഎന്തൊരു തേജസുറ്റ സ്വ‌പ്നം!ഞാൻ നിനക്ക് കരുതി വെക്കുംഓട്ടു…

സ്വാമിനി സാധ്വി

രചന : ഉണ്ണികൃഷ്ണൻ നാരായണൻ ✍ സംവത്സരസഹസ്രംമേൽശതകാഷ്ടംപരംവനേദിവംപുണ്യപ്രതിഷ്ഠിതംവെട്ടുകുന്നത്തുകാവഹോ!പരംബ്രഹ്മസ്വരൂപിണീ –പ്രിയംഭാവപ്രകാശമാംകാളിക!കുട്ടനല്ലൂരു-മൂത്തേടത്തിഷ്ടമൂർത്തിയായ്ചെറുകുന്നിൻപുറംപോലാംവനമില്ലത്തെവസ്തുവിൽവേദവൈദ്യാധികംയോഗധ്യാനഭാവാൽദ്വിജോത്തമൻബഹുധാവിഹരിച്ചീടുംപതിവിൽഗൂഢമാമേതോഔഷധീമൂലവർഗ്ഗവുംതിരഞ്ഞക്ഷീണകൗതുകംചികയുംനേരമത്ഭുതംസമൂലംവരവല്ലികൾമൂടിക്കിടന്നതാംശിലാ-ഖണ്ഡമൊന്നങ്ങിളക്കവെമിന്നുംമട്ടന്നുവിപ്രേശൻസാധ്വീഭാവത്തിൽകണ്ടതാംപാർവ്വതീമായകൗശികീ-പുണ്യഭാവോത്ഭവംശിവംമുഹൂർത്തംസാദ്ധ്യമാംദേവീവൈഭവംപുണ്യദർശനംഭൂസുരചിത്തസാധനാ-സാദ്ധ്യസായൂജ്യസൗഭഗംശിവതൻശിവഭേദാംഗംപാവനംചണ്ഡികാദരംപ്രകാശംഗൗരിയാംകാളി,കാളികാകാളരൂപകംകാളിയെന്നങ്ങുപേർചൊല്ലിഭഗവത്പാതിയെപരാ-പ്രത്യക്ഷമൂർത്തിയായ്തീർത്തുവെട്ടുകുന്നത്തുകാവതിൽസാത്വീകപൂജയാലിഷ്ടഅന്നപൂർണ്ണേശ്വരീഭദ്രസമുപസ്ഥിതഭക്തേഷ്ടംസമ്യക്സർവ്വർക്കുമേകുവാൻമൂത്തേടത്തിന്നുവാഗ്ദത്ത-പ്രീതിചെയ്തവ്വിധംവാഴുംകരുവന്നൂരിൻവരാശ്രയംശക്ത്യാധാരംശിവംപരംലോകരക്ഷക്കനന്യമാംമൂർത്തീഭാവത്തിൽപാർവ്വതീ-മായഭക്തർക്കനുഗ്രഹംചൊരിഞ്ഞീടുംസാധ്വിയെതൊഴാംവെട്ടുകുന്നത്തുകാവെന്ന്സുശ്രുതംമാർഗ്ഗദർശകംപുണ്യക്ഷേത്രംസദോചിതംകാക്കുവാൻസത്യബദ്ധർനാംഅമ്മതൻഭൂവരംസർവ്വംപൊറത്തൂർചേരിയുംപൂർണ്ണംകരുവന്നൂരുമില്ലത്തെഊരാണ്മാധീനദേശങ്ങൾമലബാർകൊച്ചിയുംവഞ്ചി-നാട്ടിലുംദേവിജന്മത്താൽ**കയ്യാളേണ്ടുന്നവസ്തുക്കൾഭോഗിപ്പോർക്കമ്മസ്വാമിനിമൂർത്തീഭാവത്തിലോമന-യ്ക്കടിക്കൂർവച്ചസ്വത്തേതുംമൈനർസ്വത്തെന്നഭാവേനസംസ്ഥാനംകാത്തുവയ്ക്കണംനിയമം സത്യമായ് കാത്താൽപലരും ഭൂ ബഹിഷ്കൃതർഅല്ലായ്കിലമ്മതൻ പുണ്യ-വരദാനത്തിനർഹരുംഅമ്മതൻശാശ്വതാശ്രയംപ്രാർത്ഥിച്ചമ്മക്കുനൽകിയവാക്കുപാലിച്ചൊരില്ലത്തിൻഭൂരിഭാഗാസ്തിഭദ്രതഭദ്രകാളീസമർപ്പിതംസത്യവാക്സ്ഥാപിതാർപ്പിതംകാരുണ്യധിക്യമായവകയ്യാളുന്നോർ ധരിക്കണംനിയമംമൈനർക്കുനൽകീടുംസുരക്ഷാവണ്ണമൊന്നുമേപുന:സ്ഥാപിക്കുവാനല്ലകടപ്പാടോർമ്മിക്കുവാൻ ഇദംസനാഥർനമ്മളമ്മതൻകാരുണ്യത്തിൽകരുത്തരുംസ്മരാണാവണ്ണമപ്പാദ-ദാസ്യം നന്ന് സമർപ്പണംഅമ്മ ഏക പ്രതിഷ്ഠമാംവെട്ടുകുന്നത്തുകാവതിൽകീഴ്ക്കാവെന്നതുസ്വാർത്ഥതാ-ഭക്തിചൂഷണമാരണംകോമരാർത്തി തുരത്തണംവൈകൃതാർത്തിയിൽ ചെയ്തിടുംഅരുതായ്കകളൊക്കെയുംചെറുത്താ ചതിയൊഴിക്കണം ആയിരത്തി എണ്ണൂറിൽപരം വർഷം മുൻപ്ദേവിക്കും കീഴേടം ക്ഷേത്രങ്ങൾക്കുമായി ഭാവിയിൽ നടത്തിപ്പാവശ്യത്തിലേക്ക് ജന്മിയും…

കവിതകൾ.

രചന : പുഷ്പ ബേബി തോമസ്✍️ കരിമുകിലായി ……മഴയായി ….എന്നെ പുളകിതയാക്കിയമധുകണമാണ് പ്രണയം.സൂര്യനെപ്പോലെ കത്തിജ്ജ്വലിച്ച്കൊടുങ്കാറ്റുപോലെ ആർത്തലച്ച്നിലാവുപോലെ കുളിരുനിറച്ച്എന്നിൽ നിറഞ്ഞ പ്രണയം.മനവും, മേനിയുംഒന്നിച്ചു ചേർത്ത്നിൻ്റെ സ്വപ്നങ്ങൾഎന്നിലേക്ക് പകർന്ന പ്രണയം.ആ കനവുകൾക്ക്രൂപവും , അഴകുംപകർന്ന പ്രണയം.നീയുള്ളതു കൊണ്ടാണ്,എന്നിൽ നീയുള്ളതു കൊണ്ടാണ്ഞാനിന്നു ജീവിക്കുന്നതെന്ന് പ്രണയം.നിൻ്റെ പ്രണയംഎന്നിൽ…

“ആത്മാവ് “

രചന : രാജു വിജയൻ ✍️ നീറുമൊരാത്മാവെന്നു പറഞ്ഞാൽനിങ്ങൾക്കറിയാമോ….?ആ –നീറ്റലറിഞ്ഞീടാനായ് നിങ്ങൾഞാനായ് മാറേണം…..!കനവ് പടർന്ന മിഴിത്താരകളിൽനനവ് പടർന്നെന്നാൽഅറിയുക നിങ്ങൾ, ഞാനായ് മാറാൻവഴി തിരിയുകയല്ലോ…..നീലത്താമര പൂത്ത കുളക്കരെസന്ധ്യ മറയുമ്പോൾവിങ്ങിടുമൊരു പടു ഹൃദയം കാണാംചവിട്ടി മെതിച്ചോളൂ..ചോര പടർന്ന് വിടർന്ന് തുളുമ്പിയമാനസ വാതിൽക്കൽഎത്തുവതിനിയും കഠിനമതല്ലോനേരു പറഞ്ഞെന്നാൽ…..!കൊടിയ…

പ്രണയവികൃതികൾ.

രചന : ജയരാജ്‌ പുതുമഠം.✍️ മൗനം വിഴുങ്ങിയ നിലവിളികൾതരംഗങ്ങളായ് ചിതറിപരിണാമനദിയിൽ മുങ്ങികുളിരലകളായ് ഒഴുകിവരുന്നശാന്തമായ മണൽത്തീരങ്ങളിൽ…ഒരുനുള്ള് അക്ഷരപ്പൂവിറുത്ത്ലോലമാം നിൻ മനസ്സിൽകാവ്യമെഴുതുന്നനേരത്ത്പരിഭവമരുത് ലാവണ്യമേഎന്റെയീ പൂജാവികൃതിയിൽസന്ധ്യാമഴത്തുമ്പികളുടെചിറകടിനാദം ശ്രവിച്ച്നാളെയും പ്രഭാതം വിരിയുമെന്നവ്യാമോഹത്തിൽഇന്നിന്റെ തിരികെടുത്തിഅസ്തമയസൂര്യന്റെ തലോടലിൽഅൽപ്പനേരം ഞാനൊന്ന് മയങ്ങിക്കോട്ടെ.

🌹 ചാച്ചാജിയുടെ ഓർമ്മയിൽ …….🌹

രചന : ബേബി മാത്യു അടിമാലി✍️ ചാച്ചാജിയുടെ ജന്മദിനംഭാരത മണ്ണിൻ പുണ്യ ദിനംനെഞ്ചിൽ ചുവന്ന പനിനീരുംതലയിൽ നല്ലൊരു തൊപ്പിയുമായ്പുഞ്ചിരിപൂക്കൾനമുക്ക് തന്നൊരുനമ്മുടെ സ്വന്തം ചാച്ചാജിആദ്യ പ്രധനമന്ത്രിയായകുഞ്ഞുങ്ങൾതൻ ചാച്ചാജിസ്വാതന്ത്ര്യത്തിൻ സമരപഥങ്ങളിൽനേതാവായൊരു ചാച്ചാജിവികസനത്തിൻ മാതൃകകൾതുടങ്ങിവെച്ചൊരു ചാച്ചാജിമതേതരത്വമതീനാട്ടിൽഊട്ടിവളർത്തിയ ചാച്ചാജിമതവും ജാതിയുമില്ലാതെമാനവനെ ഒന്നായ്കണ്ടചേരിചേര നയമുലകിൽനടപ്പിലാക്കിയ ചാച്ചാജിപഞ്ചവത്സര പദ്ധതികൾനാടിതിനേകിയ ചാച്ചാജിസമത്വ…

കേരളം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️ ഹരിതഭരിത കേരളംഅഴകിതെത്ര മോഹനംമലനിരകൾ ചേതോഹരംപ്രകൃതിയെത്ര സുന്ദരംതഴുകിയൊഴുകും പുഴകളുംതലയാട്ടിനിൽക്കും കേരവുംപൂത്തുലഞ്ഞു മരങ്ങളുംകണ്ണിനെത്ര സുഖകരംതീരം മാടി വിളിക്കവേതിരകളോടിയണയുമ്പോൾകടപ്പുറത്തെക്കാറ്റിനിത്രനാണമെന്തേ തോന്നുവാൻ?സസ്യശാമളകോമളംവയലോലകളിൽ കതിരുകൾഗ്രാമഭംഗി കാണുകിൽ മൂളുംനാടൻപാട്ടിൻ ശീലുകൾനേടിയെത്ര മേന്മകൾനാടിനെത്ര മാറ്റമായ്നോക്കിനോക്കി നിൽക്കവേകേരളം വളർന്നതെത്രയോ !നല്ല വസ്ത്രധാരണംവൃത്തിയുള്ള ജീവിതംപഠനമികവുതികഞ്ഞവർആരോഗ്യത്തിൽ മികച്ചവർനാട്ടിതെങ്ങും മുന്നിലായ്ലോകമെങ്ങും…