ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

എൻ്റെ പ്രാർത്ഥന

രചന : അനിഷ് നായർ✍ എൻ്റെ പ്രാർത്ഥനയ്ക്കുത്തരമാകുവാൻബലിയായ് തെളിഞ്ഞവനേഎന്നെന്നും ഞങ്ങളോടൊപ്പമിരിക്കാൻഅപ്പമായ് തീർന്നവനേ.ഞാൻ ചെയ്ത പാപങ്ങളെല്ലാമേൽക്കുവാൻകുരിശിൽ പിടഞ്ഞവനേയാതനയേറ്റുകൊണ്ടന്നു നീ താണ്ടിയപാതയെ നിത്യവുമോർത്തിരിക്കാം. (പല്ലവി)എൻ്റെ വഴിയിലെ മുള്ളുകൾ പോലുംനീ പണ്ടേ ശിരസ്സാലെ സ്വീകരിച്ചുഅതിലൂറും രക്തകണങ്ങളാൽ നീയെൻ്റെപാപങ്ങളന്നേ ഏറ്റെടുത്തുവഴി തെറ്റിയലയുന്ന ഞങ്ങളെയോർത്തെൻ്റെഇടയനാം നീയെന്നും വേദനിക്കുംനല്ലിടയനാം നീയെന്നും…

ഒരു ക്രിസ്തുമസ് കൂടി

രചന : കൃഷ്ണമോഹൻ കെ പി ✍ കാലിത്തൊഴുത്തീ പ്രപഞ്ചമല്ലേപുൽക്കൂടു മർത്യ ഹൃദയമല്ലേകർത്താവാം യേശു ജനിച്ചിടുന്നൂപുണ്യപുരുഷനായ് എൻ മനസ്സിൽപാപങ്ങളുൾക്കൊണ്ട ജന്മങ്ങളേ …പാപരഹിതരായ് മാറ്റുവാനായ്പാപങ്ങൾ സ്വാംശീകരിച്ചവനേപുതുവചനങ്ങളങ്ങേകിയോനേകർത്താവേ കാരുണ്യ മൂർത്തിയായികുഷ്ഠരോഗത്തെയകറ്റിയോനേ …അന്ധന്നു കാഴ്ചയും, മുടന്തനു ഹാസവുംഅന്യതയില്ലാതെ നല്കി യോനേ …ക്രിസ്തുവേ, സ്വസ്തി പറഞ്ഞിടട്ടേ…ക്രിസ്തുമസ്സിന്റെ ദിനത്തിലിന്ന്പാതിരാക്കുർബാന…

ശിലായുഗ നിവാസികൾ

രചന : ദീപക് രാമൻ ശൂരനാട്.✍ മനുജരല്ല,മനുജരല്ല,മനുജരല്ല നമ്മള്മനസിനുള്ളിൽ ഇന്നും ആ ശിലായുഗ നിവാസികൾ,മനുജരാകാൻ നമ്മൾ ഇനിയും ഏറെ ദൂരം താണ്ടണംമനസിനുള്ളിൽ നിന്നും ആ ശിലായുഗംകളയണം…അരിയെടുത്ത മധുവിനുംതൊഴിൽ തിരഞ്ഞ രാമനുംവിധിയെഴുതി നമ്മൾ വീണ്ടുംആദിമ മനുഷ്യരായ്…ജാതിയല്ല മതവുമല്ല ആശയങ്ങളല്ല നാംചോരയാൽ പൊതിഞ്ഞു വച്ചമാംസപിണ്ഡമാണ്…

സത്യം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ എന്തിനിങ്ങനെ തേച്ചുമിനുക്കുന്നു രാപ്പകൽകറുത്ത മാനസത്തിൻഉടമകളേ വൃഥാ …എത്രവട്ടം നിത്യം മിനുക്കിഎടുത്താലുമാകുമോഇടുങ്ങിയ മനസ്സതിൽമാറ്റമുണ്ടാകുമോ?എവിടെ നിന്നിങ്ങനെപെരുപ്പിച്ചു കാട്ടുന്നുഇല്ലാത്ത കാര്യങ്ങൾമേമ്പൊടി ചേർത്ത് നീഎന്നുമെന്തിനു വിളിച്ചുപറയുന്നു ഉച്ചത്തിൽഅസത്യം മറച്ചത് സത്യവേദാന്തമാക്കയോ?എത്രകാലം ഒളിച്ചുവെക്കുംനിൻ നീച ചെയ്തികൾ?ഇരുട്ടിൻ്റെ ഇടനാഴിയിലുംതെളിയുമാ നഗ്നസത്യംഎന്തുതന്നെ ചെയ്താലുംപുറത്തു വരുമല്ലോസത്യം…

ഹൃദയങ്ങൾ

രചന : റുക്‌സാന ഷമീർ ✍ ഉയരങ്ങളിലേക്കു കുതിയ്ക്കുന്നകാലത്തിൻ വേഗതയിൽഹൃദയങ്ങളെല്ലാം തലകീഴായിമറിഞ്ഞിരിയ്ക്കുന്നു …കലികാലത്തിൽഉറഞ്ഞു തുള്ളുന്ന പനിച്ചൂടിൽഹൃദയങ്ങളെല്ലാം മരവിച്ച്കരിനീലവിഷംപുരണ്ടിരിയ്ക്കുന്നു …അലക്കി വെളുപ്പിയ്ക്കാതെഹൃദയങ്ങൾ മുഷിഞ്ഞുനാറാൻതുടങ്ങിയിരിയ്ക്കുന്നു …അലക്കി വെളുപ്പിച്ച ഹൃദയമുള്ളവന്റെകണ്ണുകൾക്ക് തിളക്കം കൂടുന്നുണ്ട്മണ്ണിലെ കാഴ്ചകൾ സർവ്വം കാണാനുള്ളകാഴ്ചയുമേറുന്നുണ്ട് ….അവന്റെ കാലുകളിൽസ്വാർത്ഥതയുടെ ചങ്ങലകളില്ലപ്രശസ്തിയ്ക്കു പാത്രമാകാതെഅണിയറയിൽ അവന്റെ കരങ്ങൾസഹായ…

മറിയം ഓൺ ദി വേ

രചന : ജോർജ് കക്കാട്ട് ✍ മഞ്ഞു പെയ്യുന്നു മെല്ലെ,പുതക്കുന്നു ഭൂമിയെ വെളുക്കെ.മറിയവും ജോസഫും നോക്കുന്നു,ഇടമെവിടെ, ഒന്നുറങ്ങാൻ. “മുറിയുണ്ടോ ആർക്കെങ്കിലും?”ചോദിച്ചു വിനീതരായ് അവർ.എല്ലാരും തല താഴ്ത്തി,ഇല്ലെന്ന് മൊഴിഞ്ഞു മെല്ലെ. കുതിരപ്പുറത്തേറി അവർ പിന്നെ,യാത്ര തുടർന്നു മുന്നോട്ട്.തണുപ്പുണ്ട് ഏറെ, വഴി നീളുന്നു,പ്രതീക്ഷ മാത്രം…

‘ പുലരി’

രചന : ഷാജി പേടികുളം✍ തണുവാർന്ന കൈകളാൽപുലരി തഴുകവേഎൻ തനു കുളിരുകോരുന്നൂ.പൂവിൻ ദലങ്ങളിൽ മിന്നിത്തുളുമ്പുന്നുകുഞ്ഞു സൂര്യൻ പോലെഹിമകണങ്ങൾകുരുവിക്കുരുന്നുകൾതേനുണ്ടു പാടുമീഹൃദയരാഗം കേട്ടുമഞ്ഞലയിൽനീന്തിത്തുടിച്ചീറൻചേല വാരിപ്പുതച്ചൊരുകുഞ്ഞു കാറ്റെന്നെതഴുകീടവേകിഴക്കൻ മലയിൽചെങ്കുങ്കുമപ്പൊട്ടിൻ്റെചെഞ്ചാറു വീണുപരക്കുമ്പോൾമഞ്ഞല പുൽകിയപുൽക്കൊടിത്തുമ്പുകൾആയിരം സൂര്യനുദിച്ചപോലെ.കൊട്ടും കുരവയുംതാളമേളങ്ങളോടൊത്തൊരുകന്യക താലമേന്തിവരവേൽക്കയാണീപുലരി തൻ പൊൻപ്രഭപുതുജീവിതത്തിൻ്റെനാൾ വഴിയിൽഉണരുവിൻ കൂട്ടരേഉണരുവിൻ നിങ്ങൾപകലോൻ്റെ വരവുകണ്ടാനന്ദിപ്പിൻ

പൂമരം

രചന : എം പി ശ്രീകുമാർ✍ മണ്ണിൽ പതിഞ്ഞ മനസ്സിന്റെയുള്ളിൽമാണിക്യം പോലൊരു വിത്തുണ്ട് !മാനമൊരുങ്ങി മഴ ചാറുമ്പോൾവിത്തിന്റെ യുള്ളിൽ തിരയിളക്കം !പുറന്തോടു പൊട്ടി പുറത്തു വരുംവിസ്മയ മാസ്മര മുകുളങ്ങൾ !മണ്ണറിഞ്ഞ് മരമറിഞ്ഞ്മലരറിഞ്ഞ് മധുവറിഞ്ഞ്വെയിലറിഞ്ഞ് കാറ്ററിഞ്ഞ്മഞ്ഞറിഞ്ഞ് മഴയറിഞ്ഞ്ചെടിയായ് മരമായതു വളരുംചേലോടെ പൂത്തുലഞ്ഞാടും പിന്നെപൂമണം…

സ്നേഹിതൻ

രചന : ജോർജ് കക്കാട്ട് ✍ ഇല്ല പൈസ, ഒന്നുമില്ല കയ്യിൽ,എങ്കിലും ജീവിതം ഒഴുകുന്നു മെല്ലെ.പുഞ്ചിരി തൂകുന്നൊരു സൂര്യനുദയം,അതുമതി, മനസ്സിലെ ദുഃഖമകറ്റാൻ. കാണുന്ന പൂക്കളിലെ വർണ്ണങ്ങൾ എത്ര,കേൾക്കുന്ന പക്ഷികളുടെ പാട്ടുകൾ എത്ര.സ്നേഹിക്കാൻ ആളുകളുണ്ടെൻ ചുറ്റും,അതുകൊണ്ടെൻ ലോകം നിറയുന്നു പുത്തൻ. വിശക്കുമ്പോൾ കിട്ടുമൊരു…

വിൺചിരാതുകൾ

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ അഖണ്ഡ ജ്യോതീജ്വലനംഅഖണ്ഡ ജ്യോതീജ്വലനംവിൺചിരാതിൽ വട്ടം വയ്ക്കുംഅഖണ്ഡ ജ്യോതീജ്വലനം കൺമിഴി വാതിലടയ്ക്കേവിൺമിഴി വാതിൽ തുറന്നുഅനന്ത ചിദാകാശത്തിൽസഹസ്രകുടന്നകളിൽ ആയിരംവിൺചിരാതുകൾഉഴിയുന്നൂ പരസ്പരംഇതിലെങ്ങാണ്ടൊരിടത്തോഎന്നുടെ കൺചിരാതുകൾ ഇതിലൂടൂളിനടക്കാൻഎൻ്റെ വിളക്കു തിരയാൻതീരരുതീവഴിയൊട്ടുംഈവഴിയെന്നത്യാനന്ദം! അഖണ്ഡ ജ്യോതീജ്വലനംഅഖണ്ഡ ജ്യോതീജ്വലനംവിൺചിരാതിൽ വട്ടം വയ്ക്കുംഅഖണ്ഡ ജ്യോതീജ്വലനം !!