നിശ്ശബ്ദ തെരുവോരം
രചന : മറിയ ശബ്നം ✍️ നിശീഥിനിയുടെനിശ്ശബ്ദ തെരുവോരംനിലാവിന്റെനീല മേലാടയണിയുന്നുവസന്തോത്സവത്തിന്റെ നിഴൽകൂത്തിഴയുന്നുകാറ്റൊരുകവിതമൂളുന്നുകാട്ടുപൂവിന്റെകുത്തുന്ന ഗന്ധത്താൽദലമർമ്മരങ്ങൾശ്രുതി ചേർത്തുചൊല്ലുന്നു.പതിയെ അടർന്നോ- രിലത്താളമൊഴുകുന്നു.പരിഭവമില്ലാതെനിലത്തോട് ചേരുന്നു.കളകൂജനങ്ങൾ തൻരതിമേളമുണരുന്നു.ദേശാടനപ്പക്ഷിവിരുന്നു കുറി തിരയുന്നു.ഏകാന്തയാമത്തിൻഇരിപ്പിടം തേടിആത്മാക്കളൊഴുകിഅലസമായെത്തുന്നുപ്രകൃതി പ്രണയത്തിൻവിത്തുകൾ വിതറുന്നു.മുളപൊട്ടി വളർന്നത്പാതിയെ തേടുന്നു.ഉന്മാദഘോഷത്തിൻകോടിയേറ്റമുയരുന്നുമിഴി പാതി ചിമ്മിയകുസൃതികൾ നിറയുന്നു.പകലോന്റെ മിഴികൾപിടഞ്ഞൊരു നേരത്തുനക്ഷത്ര വിളക്കുകൾതിരി താഴ്ത്തി മങ്ങുന്നു.💕
