Category: അറിയിപ്പുകൾ

മറഞ്ഞവർ

രചന : ഷാനവാസ് അമ്പാട്ട് ✍️ പുറകെ വന്നവരാരാണ്മുന്നെ പോയവരാരാണ്ഒന്നോരണ്ടോ തലമുറ പോയാൽമറക്കും നാമാ നാമങ്ങൾകയ്യ് പിടിച്ച് നടത്തിയവർകണ്ണിൽ വെളിച്ചം തൂകിയവർകഥകൾ പറഞ്ഞും വ്യഥകൾ മറന്നുംരുചികൾ പകർന്നു നൽകിയവർഒന്നോ രണ്ടോ തലമുറ പോയാൽമറക്കും നാമാ നാമങ്ങൾ.തോളത്തേറ്റി നടന്നവര്കാണും കളികൾ രസിച്ചവര്തോരാമഴയത്തോടി ഇറങ്ങിതോരണമായി…

നിശ്ശബ്ദ തെരുവോരം

രചന : മറിയ ശബ്നം ✍️ നിശീഥിനിയുടെനിശ്ശബ്ദ തെരുവോരംനിലാവിന്റെനീല മേലാടയണിയുന്നുവസന്തോത്സവത്തിന്റെ നിഴൽകൂത്തിഴയുന്നുകാറ്റൊരുകവിതമൂളുന്നുകാട്ടുപൂവിന്റെകുത്തുന്ന ഗന്ധത്താൽദലമർമ്മരങ്ങൾശ്രുതി ചേർത്തുചൊല്ലുന്നു.പതിയെ അടർന്നോ- രിലത്താളമൊഴുകുന്നു.പരിഭവമില്ലാതെനിലത്തോട് ചേരുന്നു.കളകൂജനങ്ങൾ തൻരതിമേളമുണരുന്നു.ദേശാടനപ്പക്ഷിവിരുന്നു കുറി തിരയുന്നു.ഏകാന്തയാമത്തിൻഇരിപ്പിടം തേടിആത്മാക്കളൊഴുകിഅലസമായെത്തുന്നുപ്രകൃതി പ്രണയത്തിൻവിത്തുകൾ വിതറുന്നു.മുളപൊട്ടി വളർന്നത്പാതിയെ തേടുന്നു.ഉന്മാദഘോഷത്തിൻകോടിയേറ്റമുയരുന്നുമിഴി പാതി ചിമ്മിയകുസൃതികൾ നിറയുന്നു.പകലോന്റെ മിഴികൾപിടഞ്ഞൊരു നേരത്തുനക്ഷത്ര വിളക്കുകൾതിരി താഴ്ത്തി മങ്ങുന്നു.💕

താടക

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️ ഒരുമയോടെ ചേർന്നുനിന്നതല്ലഅരുമയോടരികിലണഞ്ഞതല്ലഉരച്ചുരച്ചുമാറ്റ് കൂട്ടിയതാണ്ഉലകിലങ്ങനെ കേമമായിടാൻ!ഉണ്ടിതിൽ രണ്ടുപക്ഷംഉണ്ടവർ തിരഞ്ഞുശരിപക്ഷംഉത്തരം പലതുനിരന്നുഉടനെയെത്തിനിയമവും പിന്നാലെ!ഉണ്ടിരുന്നൊരുവനെഉറക്കിയതുമിതാടകഉണ്ണികളെയൂട്ടുമാനെഞ്ചിനാൽഉരച്ചവളുത്തമയായി!ചിത്രമൊരുക്കിതെളിവിനാൽചിതയൊന്നുതീർത്തവൾചിരകാലസ്വപ്നം പൂത്തിടാൻചിലരിൻ ചിരിയെക്കെടുത്തി!ലോകമറിയണം നാളെലോഭിച്ചുപോയിജീവിതംലാഭമേറണമാരിനാലുംലോജിക്കത് പ്രശ്നമല്ല!ഇനിയും പിറക്കരുതാരുമേഇഷ്ടമോഹങ്ങൾ നേടാൻഇനിയൊരുബലിയേകിടല്ലേഇണയും തുണയുമറ്റിടല്ലേ!നഷ്ടം നാടിന്നുദു:ഖംനാളെമറക്കും ജനവുംനാളുകൾ താണ്ടീടിലുംനഷ്ടം ഉറ്റവരിനെന്നും!എന്തേകിലും മരണം മാർഗ്ഗമടച്ചില്ലേഏറ്റൊരുശാപം മാറ്റാനാവുമോഏറിലേറിടാനെന്തെളുപ്പംഎല്ലാവർക്കുമിതൊരുപാഠം!

ഉള്ളിലേക്കുള്ള യാത്ര ( ഗാനം)

രചന : ജീ ആർ കവിയൂർ ✍️ ഓ… ഓ…ഹാ… ആ…ആരാണ് ഇവിടെ നിൽക്കുന്നത്?എന്നിലൊളിഞ്ഞ ഞാൻ തന്നെയോ?അല്ലെങ്കിൽ കാലം മറച്ചുവച്ചപേരില്ലാത്ത ഒരാളോ?രൂപങ്ങൾ മാറി മാറിഎന്നെ ചോദ്യംചെയ്യുമ്പോൾആഴങ്ങൾ വിളിച്ചു പറയുംഞാൻ വെറും ശരീരമല്ലെന്ന്ഉള്ളിലേക്കുള്ള വഴിയിൽഎന്തുകൊണ്ട് ഞാൻ അന്യനാകുന്നു?മൗനത്തിന്റെ തണലിൽഒരു പ്രകാശം ജനിക്കുന്നുഉള്ളിലേക്കുള്ള യാത്രയിൽഭാരം…

മാനസ മൈന

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍️ മാനസ മൈനകിലുക്കാംപെട്ടി പോലെകിണുങ്ങിയിളം കാറ്റ്ഇന്നെന്റെ ചാരത്തുവന്നുനിന്നുമാനത്തെക്കാർമുകിൽമാടിവിളിച്ചത്നാണിച്ചവൾ കാതിൽപറഞ്ഞുതന്നുനാണംവിരിഞ്ഞപ്പോൾനുണക്കുഴി തെളിഞ്ഞപ്പോൾകാറ്റിനു ചന്തംനിറഞ്ഞുവന്നുനോക്കിനിൽക്കെയവൾഒന്നും പറയാതെപാറിപ്പറന്നെങ്ങോപോയ്മറഞ്ഞുമാനത്തെക്കാർമുകിൽമറഞ്ഞുവല്ലോ എന്റെമാനസമൈനകരഞ്ഞതെന്തേകാറ്റെന്നെത്തഴുകാതെഓടിമറഞ്ഞപ്പോൾഓർമ്മകൾ വിലപിച്ചുപോയതാണോ….?

അസ്വസ്ഥതകളുടെ

രചന : ദിവ്യ സി ആർ ✍️ അസ്വസ്ഥതകളുടെവെയിൽ നാവുകളെന്നെചുറ്റിവരിയുമ്പോഴൊക്കെയുംഞാനാ മടിത്തട്ടിലിടം തേടും.നിശ്ശബ്ദതകളുടെകൂരമ്പുകളെന്നിൽതുളച്ചിറങ്ങുമ്പോഴൊക്കെയുംഞാനാ താരാട്ടിന്നീണം തേടും.വിഹ്വലതകളുടെഒരായിരം കടന്നലുകൾഒന്നിച്ചാക്രമിക്കുമ്പോഴൊക്കെയുംഞാനാ നെഞ്ചോടു ചേർത്തെന്റെനിശ്വാസ പ്രകമ്പനങ്ങൾ പടർത്തും.ഒടുവിലാ വിറയാർന്നവിരലുകളെന്റെ നെറുകയിൽതീർത്ഥമാകുമ്പോൾ;അടർന്നു തുടങ്ങുന്നമിഴിത്തുള്ളികളിൽഞാനഭയം തേടുന്നു..!

ആദ്യാനുരാഗം

രചന : മംഗളൻ കുണ്ടറ ✍️ ആ നീല രാത്രിയിൽ കുളി കഴിഞ്ഞീറനായ്ആനന്ദ ചിത്തയായവളൊന്നിരുന്നുആരും കൊതിക്കുന്നൊരാ പെണ്ണഴകിൻ്റെആലില വയറിലരഞ്ഞാണമിളകി!ആകാശവാതിൽ തുറന്നു വന്നെത്തുന്നുആയിരം താരകപ്പൂക്കളവൾക്കായിആമേനിയിൽ നിലാകളഭമൊഴുകി..ആതണുതീർത്ഥത്തിൽ നീന്തിക്കുളിച്ചുഞാൻആ നീല മിഴികളൊളികണ്ണെറിഞ്ഞുആദ്യാനുരാഗത്തിൻ നാണത്തിലാണ്ടവൾആ മുഖകാന്തിയും മെയ്യഴകും കാൺകേആരോമലാളിൽ ഞാനനുരാഗിയായി!

കുമാരനാശാൻ ഇല്ലാത്ത ഒരു നുറ്റാണ്ട്.

രചന : മധു മാവില ✍️ ഒരു നൂറ്റാണ്ടിനിപ്പുറവും മാറ്റുവിൻ ചട്ടങ്ങളെ എന്ന് ചൊല്ലാനാളില്ലാത്ത ദുരവസ്ഥയിലാണ് കേരളം. അന്നുള്ളവർക്കായി അവരുണ്ടാക്കിയമനുസ്മൃതിയും പുരാണവും കത്തിക്കണം.ആ സംസ്കാരവും ഇല്ലാതാക്കണം.ശൂദ്രരായി തന്നെ ജയിക്കണംസവർണ്ണരായി നാട് ഭരിക്കണംഅന്നവർ ഭരിച്ചതുപോലെ നമ്മുടെകൂടെയുള്ളവർക്കായി പകുത്തുനൽകണമധികാരവും അർത്ഥവും.എന്നിട്ട്…അടിയാനെ അമ്പലത്തിൽ കയറ്റാത്തദൈവങ്ങളെ കാർക്കിച്ച്…

നിഴലുകൾ

രചന : റഹീസ് മുണ്ടക്കര ✍️ ആ ഇടവഴിയിലെഇത്തിൾക്കണ്ണികൾക്കിടയിൽ,മച്ചിമാവിൻ ചുവട്ടിലെമൗനത്തിൽ…​നിഴലുകൾ പാമ്പുകളായ്പിണയുന്ന മണ്ണിൽ,നിലാവുപുതച്ചുറങ്ങുന്നനിന്നരികിൽ…​ഞാനുമിറങ്ങിവരാം.​തിരക്കുകളില്ലാത്ത,തുടിപ്പുകളില്ലാത്ത,തുരുമ്പിച്ച ഓർമ്മകൾകടന്നു വരാത്തൊരിടം.​അവിടെ,വാക്കുകൾ കൊണ്ട്വേലി കെട്ടേണ്ടതില്ല.നോവുകൾ കൊണ്ട്നീറേണ്ടതുമില്ല.​മരിച്ചു കിടക്കുകയല്ല നാം,മണ്ണും വിണ്ണുംമാഞ്ഞുപോകുന്നൊരാ-നന്ദത്തിൽ അലിഞ്ഞു-ചേരുകയാണ്…​കാറ്ററിയാതെ വീണകരിയിലകൾക്കൊപ്പം,ഇനിയൊരിക്കലുംതിരിച്ചുപോകാത്തരണ്ടു നിഴലുകളായ്നമുക്കവിടെമയങ്ങാം..!

മാറ്റത്തിന്റെ ശംഖൊലി

രചന : ബിന്ദു അരുവിപ്പുറം✍️ നാരായണ ജയ, നാരായണ ജയ,നാരായണ ജയ, നാരായണ ജയ!കാലം മാറിമറിഞ്ഞെന്നാലുംതാണ്ടിയ വഴികൾ മറന്നീടാമോ?കേറിയിരിക്കും കൊമ്പു മുറിച്ചീ-ടുന്നവരായ് നാം മാനവരെന്നോ!മാറ്റത്തിന്റെ ശംഖൊലി കേൾക്കേഅക്ഷരമുത്തുകൾ കൊഞ്ചിപ്പാടി.സ്നേഹത്തിന്റെ വിത്തുകളെങ്ങുംപതിരായിന്നും മാറുകയെന്നോ!ഉലകിൽ പലതും മാറി മറിഞ്ഞുതമ്മിൽ കാണാതിളകിമറിഞ്ഞു.ലോകം വിരലിൻ തുമ്പത്താക്കികാണാകാഴ്ച്ചകൾ കണ്ടുരസിച്ചു.ഒന്നാണെന്നു…