പൂരം വൈബുകൾ.
രചന : ജോൺ കൈമൂടൻ. ✍ പൂരങ്ങളിൽപൂരമാണു തൃശ്ശൂർപൂരം;പൂരച്ചമയങ്ങൾ, പൂരവിളംബരം,പൂരപ്പകൽകൊട്ടി ഇലഞ്ഞിത്തറമേളം,പൂരത്തിൽകരിവീര നിരയുംനിറയും. പൂരത്തിൽ കുടമാറ്റമാകുന്നൊരുദ്വേഗം,പൂരംനിലയ്ക്കവേ കരിമരുന്നിൻകേളി.പൂരംതൃശ്ശൂരിന്റെ മനസ്സിന്റെസായൂജ്യം,പൂരം ഉലകത്തിനായുള്ള പൈതൃകം. പൂരമെനിക്കൊന്നു ദർശിക്കണംപിന്നെപൂരപ്പറമ്പിൽ നുഴഞ്ഞൊന്നുനീങ്ങണം,പൂരത്തിൽ കൊട്ടിക്കയറവേ ആടണംപൂരത്തിൻ കരിനിരയിൻചൂരുപേറണം. പൂരമൊരാണ്ടിന്റെ വൈകാരികഭ്രമംപൂരമോ ശക്തമാം ആചാരാനുഷ്ഠാനം,പൂരംകലരാതിരുപ്പുറയ്ക്കില്ലില്ലംപൂരമില്ലാത്ത തൃശ്ശൂരപൂർണ്ണംനിജം!
