Category: അറിയിപ്പുകൾ

വിവേകാനന്ദൻ

രചന : എം പി ശ്രീകുമാർ ✍️ വിവേകാനന്ദൻ വിവേകാനന്ദൻവിധി കരുതിയ യുവരാജൻവീരഭാരത ഹൃദയത്തിൽ നി-ന്നുദിച്ചുയർന്ന വിരാട്ട്ഭാവംവിധിയെ പഴിച്ച ഭാരത പുത്രർവിധിയെ വിധിച്ചവരായ് മാറാൻഉഷസൂര്യനെപ്പോലെ കിഴക്ക്ഉദിച്ചുയർന്നൊരു ഋഷിവര്യൻതപസ്സിൽ നിന്നും ഭാരത ചിത്തംതപിച്ചുണർന്നിട്ടെഴുന്നേറ്റപ്പോൾതകർന്നു പോയി ചങ്ങലയെല്ലാംചിതറി തരികളെവിടേയ്ക്കൊ !ഉറങ്ങും ഭാരത പുത്രർക്കായിഉയർത്തിയ ശംഖൊലി…

ബേബി കുര്യൻ കിളിയാങ്കര, മരങ്ങാട്ടുപിള്ളി നിര്യാതനായി

ജിൻസ്മോൻ സഖറിയ ✍️ ന്യൂയോർക്ക്:ബേബി കുര്യൻ കിളിയാങ്കര ,മരങ്ങാട്ടുപിള്ളി നിര്യാതനായി.ആദ്യകാല കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനും മാണിസാറിന്റെ അടുത്ത സുഹൃത്തും ഇലക്കാട് മണ്ഡലം സെക്രട്ടറിയുമായിരുന്നു പരേതന്‍.പ്രമുഖ അമേരിക്കൻ വ്യവസായിയും ,ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് നാഷണൽ സെക്രട്ടറി യും , ന്യൂയോർക്ക് സ്റ്റേറ്റ്…

കണ്ണുകൾ..

രചന : സന്തോഷ് മലയാറ്റിൽ ✍️ അപൂർണ്ണതയിലെഅറ്റമില്ലാത്ത ഇരുട്ടിൽപെയ്തുതോരാത്തഒരു കറുത്തമേഘത്തുണ്ടിൽനീ ഹൃദയം കൊരുത്തിടണംപെയ്തൊഴിയും മുമ്പ്എന്റെ പ്രണയത്താൽഞാനതു നനച്ചിടുംഒരോ മഴത്തുള്ളിയുംനമ്മുടെ സംഗമരഹസ്യങ്ങൾഭൂമിയോട് പങ്കുവെയ്ക്കും.ഉറവപൊട്ടിയൊഴുകുന്നൊരുഅരുവിയിൽ കാൽപ്പാദംനനച്ചൊരു കാററ്നമുക്കിടയിൽവന്ന്‌നിശ്ശബ്ദമാകും.ഒരു പാതിരാക്കാറ്റ്പൂത്തുവിടർന്നമുല്ലവള്ളിയിലേക്ക്മുടിയഴിച്ചിടും.എന്റെ കണ്ണുകൾനിലാവും ,നക്ഷത്രങ്ങളുംതിരഞ്ഞ രാത്രിയിൽനമ്മൾ അന്യരായിരുന്നില്ലഎന്നതിന് അവസാനത്തെസാക്ഷി, നീർവറ്റിയകണ്ണുകളാകട്ടെ.

ലോകം

രചന : ജോർജ് കക്കാട്ട് ✍️ രോഗം വന്നു, ജീവിതം മാറി,പഴയ പോലെ അല്ല ഇനി.നടക്കാൻ വയ്യാ, ഓടാൻ വയ്യാ,ഇഷ്ടങ്ങൾ പലതും പോയില്ലേ.വേദനയുണ്ട്, ദുഃഖമുണ്ട്,മറക്കാൻ കഴിയില്ല ഒന്നും.പുതിയൊരു ഞാൻ ഉണർന്നു വന്നു,ക്ഷമയോടെ നോക്കുന്നു ലോകം.ചിലപ്പോൾ ചിരി, ചിലപ്പോൾ കണ്ണീർ,ഇതാണെൻ്റെ പുതിയ കഥ.ഉള്ളിലെ…

കവിത വേണ്ടേ

രചന : ജോർജ് കക്കാട്ട് ✍ കവിത വേണ്ടേ, വേണ്ടേന്ന് വെക്കാം,വാക്കുകൾ കൂട്ടാതെ നോക്കാം.മനസ്സിലെന്തോ മിണ്ടുന്നു മെല്ലെ,അതിനെ മൂടിവെക്കാം നല്ലെ. കടലിലെ തിരകൾ പോലെ,ഓരോ വാക്കും വന്നുവരുന്നു.അതിനെ പിടിച്ചു കെട്ടാമെങ്കിൽ,കവിതയില്ലാ ലോകം തീർക്കാം. നിറയെ നിറയെ ചിന്തകളുണ്ട്,എല്ലാം ഒതുക്കി വെച്ചാലോ?പുഞ്ചിരി മാത്രം…

ആതിരനിലാവ്

രചന : എം പി ശ്രീകുമാർ✍ മഞ്ഞണിഞ്ഞ മലയാളമണ്ണിലായ്ധനുനിലാവിൻ്റെയാതിരനൃത്തം !തരളപാദങ്ങൾ താളത്തിൽ വച്ചുതരിവളക്കൈകൾ താളത്തിൽ കൊട്ടിസരളസുന്ദരയീണത്തിൽ പാടികവിതവിരിയും ഭാവത്തിലാടിചടുലകോമള ശിഞ്ജിതമോടെവദനലാവണ്യ സുസ്മിതം തൂകിപൊൻകസവിന്നുടയാടകൾ ചാർത്തിചാരുചന്ദനതിലകമണിഞ്ഞ്മെല്ലെ തുള്ളുന്ന മുല്ലപ്പൂമാലകൾനീലക്കാർവേണിയിൽ ചേലോടെ ചൂടിസഞ്ചിതമായ മലയാളപുണ്യമഞ്ജുമനോഹരയീരടി പാടിനീലരാവിൻ്റെ താരിളംമേനിയെകോരിത്തരിപ്പിച്ചു പീലികൾ നീർത്തിലാസ്യനൃത്തങ്ങളാടിവരും തിരു-വാതിരെ നിനക്കായിരം സ്വാഗതം.

പുതുവർഷപ്പുലരിയിൽ

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ഹർഷമോടുണരുന്നതാം നവ വർഷമേ,ആനന്ദഭരിതമായുണരുമെൻ ഹൃദയമേ,സദയം കൊതിക്കുന്നുദയ മഹിതസ്മിതം,ഹരിതാഭമായുയർത്തേണമെൻ ഗ്രാമ്യകം. പുത്തൻ പ്രതീക്ഷാ പുലരിപോലനുദിനംനിത്യോപകാരപ്രദം സ്തുത്യ ജീവിതംസുകൃതമായാമോദ ചിന്തകൾപ്പകരുന്ന-കാവ്യമായുണരട്ടെയോരോ പ്രഭാതവും. കാലങ്ങളോരോന്നും രമ്യവർണ്ണങ്ങളിൽനന്മയാനുപമ സ്നേഹമായനുദിനംകളകളംപാടുന്ന യരുവിതൻ ഗാനമായ്കമനീയമായുമുണർത്തട്ടെ ജീവിതം. തളിരിട്ടുനിൽക്കുന്നതാം പുണ്യകാലമേ,തഴുകിയുണർത്തുന്നതാം സുദിനതീരമേ,കൈരളീസ്വപ്നമായിവിടെയീ കമനീയ-വാടിയിലൂടൊഴുകുന്നതാ,മരുവി…

മറിയാമ്മ വർഗ്ഗീസ് ന്യൂയോർക്കിൽ അന്തരിച്ചു.

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: തിരുവല്ല ഇരട്ടപ്ളാമൂട്ടിൽ പരേതനായ ഈ.ഏ. വർഗ്ഗീസിൻറെ ഭാര്യ മറിയാമ്മ വർഗ്ഗീസ് (മേരി 96) ന്യൂയോർക്കിൽ അന്തരിച്ചു. 1983-ൽ തിരുവല്ലയിൽ നിന്നും ന്യൂയോർക്കിലേക്ക് കുടിയേറിയ മറിയാമ്മയുടെ കുടുംബം ദീർഘ നാളായി ന്യൂഹൈഡ് പാർക്കിലാണ് താമസം. തികഞ്ഞ സഭാ…

പുതു വർഷം

രചന : സി. മുരളീധരൻ ✍ തടുത്തുനിർത്താനാകില്ലാർക്കുംകുതിച്ചുപായും സമയ രഥംഅടുത്ത് വന്നൊരു പുതു വർഷത്തെഎടുത്തുവരവേൽപ്പേകീടാംഎടുത്തുപോയീടട്ടെ ഡിസംബർമടുത്ത യുദ്ധക്കൊ തിയെല്ലാംഅടുത്തുമകലെയുമെവിടെയുമെന്നുംകൊളുത്തു സ്നേഹ തിരിനാളംതമസ്സുമാറ്റിയ സത്യ ചരിത്രംനമുക്കു മുൻപിൽ തെളിയുമ്പോൾനമിക്കണം നാം ഭാരത ഖണ്ഡംചമച്ച ഋഷികുല സൗഭാഗ്യംമതങ്ങൾ പലതായി രാഷ്ട്രീയത്തിൻവിധങ്ങൾ പലതായി പെരുകുമ്പോൾഅതിലും മീതെ…

നിരാശ-ഗദ്യ കവിത

രചന : സത്താർ പുത്തലത് ✍ ഇന്നലെകളും നാളെയും ഇന്നിനെ കൊല്ലുകയാണ്കൊഴിഞ്ഞുപോയ ഇന്നലെകളിലോവരാനിരിക്കുന്ന നാളെയിലോ അല്ല ഇന്നിൽ ജീവിക്കാൻ ശ്രമിക്കുക….നിരാശ ഹൃദയത്തെ പുൽകുമ്പോൾജീവിതം തന്നെ ചിലപ്പോൾവെറുക്കപ്പെട്ടതാവുo പലർക്കുംഎന്നാൽ ഓരോ ദുഃഖങ്ങളുടെയുംഇടവേളയിൽ സന്തോഷവുംനമ്മെ തേടി വരുന്നുണ്ട്..നിരാശയുടെ പടുകുഴിയിൽവീണമരുമ്പോൾ പലപ്പോഴും നാമത്കാണാതെ പോകുന്നതാണ്മഴ പെയ്തു…