പകൽമാന്യർ
രചന : ബി സുരേഷ്കുറിച്ചിമുട്ടം✍ രാത്രിയാണു ഞങ്ങൾക്കു പ്രിയം,രാവേറുവാൻ കത്തിരിക്കുന്നവർ!നിശയിലോതെളിയുന്നക്ഷികൾ,വേട്ടക്കൊരുങ്ങുന്നു ഞങ്ങൾ! പകലിലോ കാഴ്ച മറയുന്നു,പകൽ മാന്യരാണു ഞങ്ങൾ!പകർച്ചവ്യാധിക്കുപേരുകേട്ടവർ!തലകുത്തി ജീവിതം നയിക്കുവോർ? കുടശീലപോൽ ചിറകുള്ളവർ,കൂരിരുളിലും പറന്നു ഞങ്ങൾ;നല്ലഫലങ്ങളൊട്ടുമേ ഭക്ഷിച്ചിടും,കായ്കനികൾ മാത്രമല്ലോ പ്രിയം. കണ്ടാൽ ഞങ്ങളോ വികൃതരൂപം!നരഭോജികളെന്നു ശങ്കിച്ചിടും.കാഴ്ചയിലങ്ങനെയെങ്കിലും,കാണുവതെല്ലാം സത്യമല്ല. പകൽ മാന്യരേറെയുണ്ടുലകിൽ…