Category: അറിയിപ്പുകൾ

കവിത വേണ്ടേ

രചന : ജോർജ് കക്കാട്ട് ✍ കവിത വേണ്ടേ, വേണ്ടേന്ന് വെക്കാം,വാക്കുകൾ കൂട്ടാതെ നോക്കാം.മനസ്സിലെന്തോ മിണ്ടുന്നു മെല്ലെ,അതിനെ മൂടിവെക്കാം നല്ലെ. കടലിലെ തിരകൾ പോലെ,ഓരോ വാക്കും വന്നുവരുന്നു.അതിനെ പിടിച്ചു കെട്ടാമെങ്കിൽ,കവിതയില്ലാ ലോകം തീർക്കാം. നിറയെ നിറയെ ചിന്തകളുണ്ട്,എല്ലാം ഒതുക്കി വെച്ചാലോ?പുഞ്ചിരി മാത്രം…

ആതിരനിലാവ്

രചന : എം പി ശ്രീകുമാർ✍ മഞ്ഞണിഞ്ഞ മലയാളമണ്ണിലായ്ധനുനിലാവിൻ്റെയാതിരനൃത്തം !തരളപാദങ്ങൾ താളത്തിൽ വച്ചുതരിവളക്കൈകൾ താളത്തിൽ കൊട്ടിസരളസുന്ദരയീണത്തിൽ പാടികവിതവിരിയും ഭാവത്തിലാടിചടുലകോമള ശിഞ്ജിതമോടെവദനലാവണ്യ സുസ്മിതം തൂകിപൊൻകസവിന്നുടയാടകൾ ചാർത്തിചാരുചന്ദനതിലകമണിഞ്ഞ്മെല്ലെ തുള്ളുന്ന മുല്ലപ്പൂമാലകൾനീലക്കാർവേണിയിൽ ചേലോടെ ചൂടിസഞ്ചിതമായ മലയാളപുണ്യമഞ്ജുമനോഹരയീരടി പാടിനീലരാവിൻ്റെ താരിളംമേനിയെകോരിത്തരിപ്പിച്ചു പീലികൾ നീർത്തിലാസ്യനൃത്തങ്ങളാടിവരും തിരു-വാതിരെ നിനക്കായിരം സ്വാഗതം.

പുതുവർഷപ്പുലരിയിൽ

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ഹർഷമോടുണരുന്നതാം നവ വർഷമേ,ആനന്ദഭരിതമായുണരുമെൻ ഹൃദയമേ,സദയം കൊതിക്കുന്നുദയ മഹിതസ്മിതം,ഹരിതാഭമായുയർത്തേണമെൻ ഗ്രാമ്യകം. പുത്തൻ പ്രതീക്ഷാ പുലരിപോലനുദിനംനിത്യോപകാരപ്രദം സ്തുത്യ ജീവിതംസുകൃതമായാമോദ ചിന്തകൾപ്പകരുന്ന-കാവ്യമായുണരട്ടെയോരോ പ്രഭാതവും. കാലങ്ങളോരോന്നും രമ്യവർണ്ണങ്ങളിൽനന്മയാനുപമ സ്നേഹമായനുദിനംകളകളംപാടുന്ന യരുവിതൻ ഗാനമായ്കമനീയമായുമുണർത്തട്ടെ ജീവിതം. തളിരിട്ടുനിൽക്കുന്നതാം പുണ്യകാലമേ,തഴുകിയുണർത്തുന്നതാം സുദിനതീരമേ,കൈരളീസ്വപ്നമായിവിടെയീ കമനീയ-വാടിയിലൂടൊഴുകുന്നതാ,മരുവി…

മറിയാമ്മ വർഗ്ഗീസ് ന്യൂയോർക്കിൽ അന്തരിച്ചു.

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: തിരുവല്ല ഇരട്ടപ്ളാമൂട്ടിൽ പരേതനായ ഈ.ഏ. വർഗ്ഗീസിൻറെ ഭാര്യ മറിയാമ്മ വർഗ്ഗീസ് (മേരി 96) ന്യൂയോർക്കിൽ അന്തരിച്ചു. 1983-ൽ തിരുവല്ലയിൽ നിന്നും ന്യൂയോർക്കിലേക്ക് കുടിയേറിയ മറിയാമ്മയുടെ കുടുംബം ദീർഘ നാളായി ന്യൂഹൈഡ് പാർക്കിലാണ് താമസം. തികഞ്ഞ സഭാ…

പുതു വർഷം

രചന : സി. മുരളീധരൻ ✍ തടുത്തുനിർത്താനാകില്ലാർക്കുംകുതിച്ചുപായും സമയ രഥംഅടുത്ത് വന്നൊരു പുതു വർഷത്തെഎടുത്തുവരവേൽപ്പേകീടാംഎടുത്തുപോയീടട്ടെ ഡിസംബർമടുത്ത യുദ്ധക്കൊ തിയെല്ലാംഅടുത്തുമകലെയുമെവിടെയുമെന്നുംകൊളുത്തു സ്നേഹ തിരിനാളംതമസ്സുമാറ്റിയ സത്യ ചരിത്രംനമുക്കു മുൻപിൽ തെളിയുമ്പോൾനമിക്കണം നാം ഭാരത ഖണ്ഡംചമച്ച ഋഷികുല സൗഭാഗ്യംമതങ്ങൾ പലതായി രാഷ്ട്രീയത്തിൻവിധങ്ങൾ പലതായി പെരുകുമ്പോൾഅതിലും മീതെ…

നിരാശ-ഗദ്യ കവിത

രചന : സത്താർ പുത്തലത് ✍ ഇന്നലെകളും നാളെയും ഇന്നിനെ കൊല്ലുകയാണ്കൊഴിഞ്ഞുപോയ ഇന്നലെകളിലോവരാനിരിക്കുന്ന നാളെയിലോ അല്ല ഇന്നിൽ ജീവിക്കാൻ ശ്രമിക്കുക….നിരാശ ഹൃദയത്തെ പുൽകുമ്പോൾജീവിതം തന്നെ ചിലപ്പോൾവെറുക്കപ്പെട്ടതാവുo പലർക്കുംഎന്നാൽ ഓരോ ദുഃഖങ്ങളുടെയുംഇടവേളയിൽ സന്തോഷവുംനമ്മെ തേടി വരുന്നുണ്ട്..നിരാശയുടെ പടുകുഴിയിൽവീണമരുമ്പോൾ പലപ്പോഴും നാമത്കാണാതെ പോകുന്നതാണ്മഴ പെയ്തു…

എൻ്റെ പ്രാർത്ഥന

രചന : അനിഷ് നായർ✍ എൻ്റെ പ്രാർത്ഥനയ്ക്കുത്തരമാകുവാൻബലിയായ് തെളിഞ്ഞവനേഎന്നെന്നും ഞങ്ങളോടൊപ്പമിരിക്കാൻഅപ്പമായ് തീർന്നവനേ.ഞാൻ ചെയ്ത പാപങ്ങളെല്ലാമേൽക്കുവാൻകുരിശിൽ പിടഞ്ഞവനേയാതനയേറ്റുകൊണ്ടന്നു നീ താണ്ടിയപാതയെ നിത്യവുമോർത്തിരിക്കാം. (പല്ലവി)എൻ്റെ വഴിയിലെ മുള്ളുകൾ പോലുംനീ പണ്ടേ ശിരസ്സാലെ സ്വീകരിച്ചുഅതിലൂറും രക്തകണങ്ങളാൽ നീയെൻ്റെപാപങ്ങളന്നേ ഏറ്റെടുത്തുവഴി തെറ്റിയലയുന്ന ഞങ്ങളെയോർത്തെൻ്റെഇടയനാം നീയെന്നും വേദനിക്കുംനല്ലിടയനാം നീയെന്നും…

ഒരു ക്രിസ്തുമസ് കൂടി

രചന : കൃഷ്ണമോഹൻ കെ പി ✍ കാലിത്തൊഴുത്തീ പ്രപഞ്ചമല്ലേപുൽക്കൂടു മർത്യ ഹൃദയമല്ലേകർത്താവാം യേശു ജനിച്ചിടുന്നൂപുണ്യപുരുഷനായ് എൻ മനസ്സിൽപാപങ്ങളുൾക്കൊണ്ട ജന്മങ്ങളേ …പാപരഹിതരായ് മാറ്റുവാനായ്പാപങ്ങൾ സ്വാംശീകരിച്ചവനേപുതുവചനങ്ങളങ്ങേകിയോനേകർത്താവേ കാരുണ്യ മൂർത്തിയായികുഷ്ഠരോഗത്തെയകറ്റിയോനേ …അന്ധന്നു കാഴ്ചയും, മുടന്തനു ഹാസവുംഅന്യതയില്ലാതെ നല്കി യോനേ …ക്രിസ്തുവേ, സ്വസ്തി പറഞ്ഞിടട്ടേ…ക്രിസ്തുമസ്സിന്റെ ദിനത്തിലിന്ന്പാതിരാക്കുർബാന…

ശിലായുഗ നിവാസികൾ

രചന : ദീപക് രാമൻ ശൂരനാട്.✍ മനുജരല്ല,മനുജരല്ല,മനുജരല്ല നമ്മള്മനസിനുള്ളിൽ ഇന്നും ആ ശിലായുഗ നിവാസികൾ,മനുജരാകാൻ നമ്മൾ ഇനിയും ഏറെ ദൂരം താണ്ടണംമനസിനുള്ളിൽ നിന്നും ആ ശിലായുഗംകളയണം…അരിയെടുത്ത മധുവിനുംതൊഴിൽ തിരഞ്ഞ രാമനുംവിധിയെഴുതി നമ്മൾ വീണ്ടുംആദിമ മനുഷ്യരായ്…ജാതിയല്ല മതവുമല്ല ആശയങ്ങളല്ല നാംചോരയാൽ പൊതിഞ്ഞു വച്ചമാംസപിണ്ഡമാണ്…

സത്യം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ എന്തിനിങ്ങനെ തേച്ചുമിനുക്കുന്നു രാപ്പകൽകറുത്ത മാനസത്തിൻഉടമകളേ വൃഥാ …എത്രവട്ടം നിത്യം മിനുക്കിഎടുത്താലുമാകുമോഇടുങ്ങിയ മനസ്സതിൽമാറ്റമുണ്ടാകുമോ?എവിടെ നിന്നിങ്ങനെപെരുപ്പിച്ചു കാട്ടുന്നുഇല്ലാത്ത കാര്യങ്ങൾമേമ്പൊടി ചേർത്ത് നീഎന്നുമെന്തിനു വിളിച്ചുപറയുന്നു ഉച്ചത്തിൽഅസത്യം മറച്ചത് സത്യവേദാന്തമാക്കയോ?എത്രകാലം ഒളിച്ചുവെക്കുംനിൻ നീച ചെയ്തികൾ?ഇരുട്ടിൻ്റെ ഇടനാഴിയിലുംതെളിയുമാ നഗ്നസത്യംഎന്തുതന്നെ ചെയ്താലുംപുറത്തു വരുമല്ലോസത്യം…