Category: അറിയിപ്പുകൾ

മറിയം ഓൺ ദി വേ

രചന : ജോർജ് കക്കാട്ട് ✍ മഞ്ഞു പെയ്യുന്നു മെല്ലെ,പുതക്കുന്നു ഭൂമിയെ വെളുക്കെ.മറിയവും ജോസഫും നോക്കുന്നു,ഇടമെവിടെ, ഒന്നുറങ്ങാൻ. “മുറിയുണ്ടോ ആർക്കെങ്കിലും?”ചോദിച്ചു വിനീതരായ് അവർ.എല്ലാരും തല താഴ്ത്തി,ഇല്ലെന്ന് മൊഴിഞ്ഞു മെല്ലെ. കുതിരപ്പുറത്തേറി അവർ പിന്നെ,യാത്ര തുടർന്നു മുന്നോട്ട്.തണുപ്പുണ്ട് ഏറെ, വഴി നീളുന്നു,പ്രതീക്ഷ മാത്രം…

‘ പുലരി’

രചന : ഷാജി പേടികുളം✍ തണുവാർന്ന കൈകളാൽപുലരി തഴുകവേഎൻ തനു കുളിരുകോരുന്നൂ.പൂവിൻ ദലങ്ങളിൽ മിന്നിത്തുളുമ്പുന്നുകുഞ്ഞു സൂര്യൻ പോലെഹിമകണങ്ങൾകുരുവിക്കുരുന്നുകൾതേനുണ്ടു പാടുമീഹൃദയരാഗം കേട്ടുമഞ്ഞലയിൽനീന്തിത്തുടിച്ചീറൻചേല വാരിപ്പുതച്ചൊരുകുഞ്ഞു കാറ്റെന്നെതഴുകീടവേകിഴക്കൻ മലയിൽചെങ്കുങ്കുമപ്പൊട്ടിൻ്റെചെഞ്ചാറു വീണുപരക്കുമ്പോൾമഞ്ഞല പുൽകിയപുൽക്കൊടിത്തുമ്പുകൾആയിരം സൂര്യനുദിച്ചപോലെ.കൊട്ടും കുരവയുംതാളമേളങ്ങളോടൊത്തൊരുകന്യക താലമേന്തിവരവേൽക്കയാണീപുലരി തൻ പൊൻപ്രഭപുതുജീവിതത്തിൻ്റെനാൾ വഴിയിൽഉണരുവിൻ കൂട്ടരേഉണരുവിൻ നിങ്ങൾപകലോൻ്റെ വരവുകണ്ടാനന്ദിപ്പിൻ

പൂമരം

രചന : എം പി ശ്രീകുമാർ✍ മണ്ണിൽ പതിഞ്ഞ മനസ്സിന്റെയുള്ളിൽമാണിക്യം പോലൊരു വിത്തുണ്ട് !മാനമൊരുങ്ങി മഴ ചാറുമ്പോൾവിത്തിന്റെ യുള്ളിൽ തിരയിളക്കം !പുറന്തോടു പൊട്ടി പുറത്തു വരുംവിസ്മയ മാസ്മര മുകുളങ്ങൾ !മണ്ണറിഞ്ഞ് മരമറിഞ്ഞ്മലരറിഞ്ഞ് മധുവറിഞ്ഞ്വെയിലറിഞ്ഞ് കാറ്ററിഞ്ഞ്മഞ്ഞറിഞ്ഞ് മഴയറിഞ്ഞ്ചെടിയായ് മരമായതു വളരുംചേലോടെ പൂത്തുലഞ്ഞാടും പിന്നെപൂമണം…

സ്നേഹിതൻ

രചന : ജോർജ് കക്കാട്ട് ✍ ഇല്ല പൈസ, ഒന്നുമില്ല കയ്യിൽ,എങ്കിലും ജീവിതം ഒഴുകുന്നു മെല്ലെ.പുഞ്ചിരി തൂകുന്നൊരു സൂര്യനുദയം,അതുമതി, മനസ്സിലെ ദുഃഖമകറ്റാൻ. കാണുന്ന പൂക്കളിലെ വർണ്ണങ്ങൾ എത്ര,കേൾക്കുന്ന പക്ഷികളുടെ പാട്ടുകൾ എത്ര.സ്നേഹിക്കാൻ ആളുകളുണ്ടെൻ ചുറ്റും,അതുകൊണ്ടെൻ ലോകം നിറയുന്നു പുത്തൻ. വിശക്കുമ്പോൾ കിട്ടുമൊരു…

വിൺചിരാതുകൾ

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ അഖണ്ഡ ജ്യോതീജ്വലനംഅഖണ്ഡ ജ്യോതീജ്വലനംവിൺചിരാതിൽ വട്ടം വയ്ക്കുംഅഖണ്ഡ ജ്യോതീജ്വലനം കൺമിഴി വാതിലടയ്ക്കേവിൺമിഴി വാതിൽ തുറന്നുഅനന്ത ചിദാകാശത്തിൽസഹസ്രകുടന്നകളിൽ ആയിരംവിൺചിരാതുകൾഉഴിയുന്നൂ പരസ്പരംഇതിലെങ്ങാണ്ടൊരിടത്തോഎന്നുടെ കൺചിരാതുകൾ ഇതിലൂടൂളിനടക്കാൻഎൻ്റെ വിളക്കു തിരയാൻതീരരുതീവഴിയൊട്ടുംഈവഴിയെന്നത്യാനന്ദം! അഖണ്ഡ ജ്യോതീജ്വലനംഅഖണ്ഡ ജ്യോതീജ്വലനംവിൺചിരാതിൽ വട്ടം വയ്ക്കുംഅഖണ്ഡ ജ്യോതീജ്വലനം !!

രണ്ടാം മെഴുകുതിരി തെളിയുമ്പോൾ

രചന : ജോർജ് കക്കാട്ട് ✍ തീവ്രമാം കാത്തിരിപ്പിൻ രണ്ടാം ഞായറാഴ്ച,മെഴുകുതിരി നാളങ്ങൾ രണ്ടാളികത്തുന്നു.പുൽക്കൂടിൻ ഓർമ്മകൾ മനസ്സിൽ നിറയുന്നു,ബേത്ലഹേമിൻ കഥകൾ വീണ്ടും കേൾക്കുന്നു. നക്ഷത്ര വിളക്കുകൾ മിന്നിത്തിളങ്ങുന്നു,പാട്ടുകൾ പതുക്കെ കാതിൽ മുഴങ്ങുന്നു.സ്നേഹത്തിൻ സമ്മാനങ്ങൾ കൈമാറുന്നു,ഒരുമതൻ സന്തോഷം പങ്കുവെക്കുന്നു. ശാന്തിയും സമാധാനവും എന്നും…

നിണമണിഞ്ഞതാർക്കുവേണ്ടി ?

രചന : മംഗളൻ. എസ് ✍️ ഒറ്റിക്കൊടുക്കുമെന്നറിവുണ്ടായിട്ടുംഒറ്റുകാർക്കൊപ്പമത്താഴം കഴിച്ചു നീമരക്കുരിശിൽപ്പിടയുന്നേരം തവമനസ്സിലെന്തായിരുന്നെൻ്റെ ഈശോയേ..മുൾക്കിരീടം നിൻ ശിരസ്സിലണിയിക്കേമുൾമുനയേറ്റേറ്റു നിണ മിറ്റുവീണുനെറുകെയിൽനിന്നിറ്റുവീണ നിണം നിൻനിറവാർന്ന കവിളിൽ തഴുകിപ്പോയി..ഇരുകരങ്ങൾ എതിർ ദിശയിൽ വലിച്ചുഇരുമ്പാണിയാൽ തൃക്കെെകളോ ബന്ധിച്ചുപാദങ്ങളൊന്നിച്ചൊരാണിയാൽ ബന്ധിച്ചുംപാപികൾ നിന്നെ മരക്കുരിശിലേറ്റി..ചോരയാൽ തിരുനെറ്റി ചോപ്പണിഞ്ഞപ്പോൾചോരപ്പാടാൽ സന്ധ്യാസൂര്യനായ് നിൻമുഖംചുടുനിണമിറ്റിച്ച്…

എൻ്റെ ദൈവം

രചന : ദീപക് രാമൻ ശൂരനാട്. ✍. എൻ്റെ ദൈവം മരിച്ചതല്ല,കൊന്നതാണ് നിങ്ങളാരോവിൽപനക്ക് നിരത്തിവച്ച്വിറ്റു നേടി ശതകോടികൾപട്ട് മുന്നിൽ വിരിച്ചുവച്ച്കൈ, ഇട്ടു വാരി പല നാളുകൾ.കണ്ടുകണ്ട് മനം മടുത്ത്ചങ്കുപൊട്ടി മരിച്ചു ദൈവം.കരിങ്കലിനുള്ളിൽ ബന്ധനത്തിൽകൊന്നതാണ് നിങ്ങളാരോ…എൻ്റെ ദൈവം മരിച്ചതല്ല,കൊന്നതാണ് നിങ്ങളാരോ… കതിര് കൊയ്ത്…

📖’മലയാളം’ (ആധുനിക കേരളീയൻ)

രചന : ഉണ്ണി ഭാസുരി ഇൻ ഗുരുവായൂർ.✍ എഴുതാത്ത വാക്കുകൾ തേടി, നമ്മൾനാലുപുറം പാഞ്ഞുനടന്നു.മൊഴിയാത്ത മൊഴിയുടെ ഭംഗി, അറി-ഞ്ഞന്യമാം ഭാഷയെ സ്നേഹിച്ചു!​പാഠങ്ങൾ ചൊല്ലാൻ പറഞ്ഞാൽ, ‘അയ്യേ’,മലയാളമെന്തെന്നു ചോദിച്ചു.കണ്ടുള്ള കാര്യങ്ങൾ പോലും, വെറുംഇംഗ്ലീഷിൽ മാത്രം കുറിച്ചു.​”എന്താണു ‘അമ്മേ’, ‘Mother’s Day’?” എന്നുചോദിച്ച ബാല്യങ്ങളെങ്ങോ?കൂടിച്ചേരുമ്പോൾ…

തൊട്ടാവാടി

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ തൊട്ടുരുമ്മിഞാനൊട്ടുപോയതല്ല,തൊട്ടിടാനൊട്ടുനിനച്ചതുമില്ല.ഏറ്റമേറിവന്നിടും നേരത്തുഞാ-നറിയാതെചരിഞ്ഞങ്ങുതൊട്ടതല്ലോ?പാതയോരത്തെ മൺതിട്ടയിൽ,നീ ചാഞ്ഞങ്ങുനിന്നതും കണ്ടതില്ല.അറിയാതെമുട്ടിയനേരത്തുനീ,അമ്പുപോൽ കുത്തിനിൻമുള്ളിനാലേ!എന്നിട്ടുനീ തന്നെവാടിത്തളർന്നതെന്തേ?നിൻതലയിൽ ചൂടിയപൂവുംവാടിയല്ലോ!എന്തിനിത്രനാണം കൊള്ളുന്നുനീ,ഉശിരങ്ങുചേർക്കുക വീറോടെ നീ!വിശ്വംജയിച്ചിടാൻ കരുത്തുണ്ട്നിന്നിൽ,നിന്നെകടന്നുപിടിക്കുവാൻ മുതിരില്ലാരുമേ;നിന്നിലെമുള്ളിനാൽകുത്തിയകറ്റീടുക തളരാതെ നീ.വിശ്വസിച്ചീടുകനിയെൻ വാക്കിനെ!നാണംകുണുങ്ങിനിന്നീടുകിൽ,നാശംവരുത്തുവാൻ തുനിയുമീലോകം!നാണിച്ചിടാതെതളർന്നിടാതെ,നിൻശക്തിയറിഞ്ഞീടുക നിശ്ചയംനീ!നിന്നുടലിന്നുകവചമൊരുക്കുവാൻ,നീതന്നെ നിനയ്ക്കണം വാടിടാതെ.നിന്നിലെശക്തിയറിഞ്ഞിടാൻ നിന്നിലുമാരുണ്ടുവേറെ?ഉലകംനിനക്കേകിയൊരീശക്തിയെന്നുംനിനക്കുതുണ!